താമരശേരി: പൂനൂര് പുഴയില് ഒഴുക്കില്പ്പെട്ട ഏകലൂര് സ്വദേശി ഷിജു (50)വിനായുള്ള തെരച്ചില് ഊര്ജ്ജിതമായി തുടരുന്നു. താമരശേരിയില് നിന്നും വാര്ക്കപ്പണി കഴിഞ്ഞ് സുഹൃത്തുക്കളായ മറ്റു തൊഴിലാളികള്ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള് ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പൂനൂര് പുഴയുടെ കരയിലെത്തിയപ്പോള് ഇവര് സഞ്ചരിച്ചിരുന്ന കാറിന്റെ ടയര് പഞ്ചറായി. ടയര് മാറ്റി ഇട്ടശേഷം മൂവരും പുഴയില് കുളിക്കാനിറങ്ങി. ഇതിനിടയിലാണ് ഷിജു ഒഴുക്കില്പ്പെട്ടത്.
ഞായറാഴ്ച രാത്രിയില് അഗ്നിരക്ഷാസേനയും സിവില് ഡിഫന്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്ന്ന് പുഴയില് തെരച്ചില് നടത്തിയിരുന്നു. മോശം കാലാവസ്ഥയും ശക്തമായ അടിയൊഴുക്കും കാരണം രാത്രി വൈകി നിറുത്തിവച്ച തെരച്ചില് ഇന്നലെ രാവിലെ പുനരാരംഭിച്ചു.
ഇന്നലെ വൈകുന്നേരം തെരച്ചില് അവസാനിപ്പിച്ചു. ഇന്നും വീണ്ടും തുടരും. അഗ്നിരക്ഷാസേനക്കു പുറമെ, സ്കൂബ സംഘം, ഡിവൈഎഫ്ഐ യൂത്ത് ബ്രിഗ്രഡ്, വൈറ്റ്ഗാര്ഡ്, എസ്വൈഎസ് സാന്ത്വനം പ്രവര്ത്തകര്, ഹെല്ത്ത് കെയര് വളണ്ടിയര്മാര്, കര്മ്മ ഓമശ്ശേരി തുടങ്ങി വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്ന്നാണ് തെരച്ചില് നടത്തുന്നത്.
തെരച്ചിലിനായി കൂടുതല് സര്ക്കാര് സംവിധാനങ്ങളുടെയും സന്നദ്ധ പ്രവര്ത്തകരുടെയും സഹായം പി.കെ. ഫിറോസ് എംഎല്എ തേടിയിട്ടുണ്ട്. അതിനിടെ താമരശേരി പഞ്ചായത്ത് പ്രസിഡന്റ് സീന സിയാലിയുടെ നേതൃത്വത്തില് വിവിധ വകുപ്പുകളുടെയും സന്നദ്ധ പ്രവര്ത്തകരുടെയും, പോലീസിന്റെയും അവലോകന യോഗം പൂനൂരില് ചേര്ന്നു.
Tags : nattu vishesham Search continues missing person