Kerala
തിരുവനന്തപുരം: അമ്പലത്തറ പാഴ്സൽ സർവീസ് വഴി കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പ്രതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി.
വള്ളക്കടവ് സുലൈമാൻ തെരുവ് സുമയ്യാ മൻസിലിൽ താമസിക്കുന്ന അൽത്താഫ് (54) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ടരക്കോടിയോളം രൂപ വിലവരുന്ന 20 കിലോ ഹാഷിഷ് ഓയിൽ ഡിആർഐ സംഘം പിടിച്ചെടുത്തു.
അമ്പലത്തറ ബൈപ്പാസിലുള്ള പാഴ്സൽ സർവീസ് ഹബ് കേന്ദ്രീകരിച്ച് രാവിലെയായിരുന്നു ഡിആർഐയുടെ മിന്നൽ പരിശോധന.
തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്ക് പാഴ്സൽ വഴി മയക്കുമരുന്ന് എത്തിച്ച ശേഷം, അവിടെയുള്ള തുറമുഖം വഴിയോ വിമാനത്താവളത്തിലെ കാർഗോ വഴിയോ വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി.
ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിക്കുന്നതായി ഡിആർഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തലേദിവസം രാത്രി മുതൽ പാഴ്സൽ സർവീസ് കേന്ദ്രം ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലായിരുന്നു. രാവിലെ വാഹനത്തിൽ നിന്നും ലോഡ് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൽത്താഫിനെ സംഘം വളഞ്ഞുപിടികൂടിയത്.
മുൻപ് സ്ഥിരമായി മാലിദ്വീപിലേക്ക് യാത്ര നടത്തിയിരുന്ന അൽത്താഫ് കസ്റ്റംസിന്റെ നിരീക്ഷണ പട്ടികയിലുള്ളയാളായിരുന്നു. കസ്റ്റംസ് നിരീക്ഷണം ശക്തമാണെന്ന് മനസ്സിലാക്കിയ ഇയാൾ ഒളിവിൽ കഴിയാനായി പല സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്.
ഒടുവിൽ പാഴ്സൽ സർവീസ് കേന്ദ്രത്തിന് സമീപമുള്ള നീലാറ്റിൻകരയിൽ വീടെടുത്ത് താമസിച്ച് വരികയായിരുന്നു. സംഭവത്തിൽ വലിയൊരു മയക്കുമരുന്ന് മാഫിയ തന്നെ പിന്നിലുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
Kerala
കൊച്ചി: ആലുവ തോട്ടക്കാട്ടുകരയില് വന് കഞ്ചാവ് വേട്ട. ഓട്ടോറിക്ഷയില് കടത്താന് ശ്രമിച്ച 25 കിലോ കഞ്ചാവ് പോലീസ് പിടികൂടി. അങ്കമാലിയില് നിന്നും ആലുവ ഭാഗത്തേക്ക് ഓട്ടോറിക്ഷയില് കൊടുത്തുവിടാന് ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ സ്പെഷല് സ്ക്വാഡ് കഞ്ചാവ് പിടികൂടിയത്.
ബംഗാള് സ്വദേശികളായ മൂന്നു പേരും എറണാകുളം സ്വദേശിയായ ഓട്ടോ ഡ്രൈവറുമാണ് പിടിയിലായത്. സുജന് മണ്ടല്, മഫ്തൂല് മണ്ടല്, ഇനാത്തുള് മണ്ടല്, കൊടനാട് സ്വദേശിയായ ഓട്ടോ ഡ്രൈവര് ആസാദ് എന്നിവരാണ് അറസ്റ്റിലായത്.
ഒഡീഷയില് നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി എറണാകുളത്തെ കോളജുകളിലും വിവിധ ഭാഗങ്ങളിലും പത്തിരട്ടി വിലയ്ക്ക് വില്ക്കുന്നതാണ് ഇവരുടെ രീതി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്നാണ് ഇന്ന് പുലര്ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികള് അറസ്റ്റിലായത്.
Kerala
നീലേശ്വരം: ഇന്നോവ കാറിൽ കടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ നീലേശ്വരം എസ് ഐ ജിജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂർ പുനയൂർ സൗത്തിൽ അറക്കപറമ്പിൽ എഎച്ച് അൻസിഫ് (40 )മഞ്ചേശ്വരം കുഞ്ചത്തൂർ മല്ലികേശ്വര ടെമ്പിളിനു സമീപം താമസിക്കുന്ന ഗിരീഷ് ( 39 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്നു 34 കാനുകളിലെ സൂക്ഷിച്ച 1200 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്. ഇന്നലെ രാത്രി നെടുങ്കണ്ട വളവിൽ വച്ചാണ് പോലീസ് കെഎൽ 14 ക്യൂ.60 62 നമ്പർ കാറിൽനിന്നു സ്പിരിറ് പിടികൂടിയത്. മൂന്നു കാറുകളിലായാണ് സ്പിരിറ്റ് എത്തിയത് മറ്റു രണ്ടു കാറുകളും പോലീസിനെ കണ്ട് രക്ഷപ്പെട്ടു.
സ്പിരിറ്റിൽ പിടികൂടാനുള്ള ശ്രമത്തിനിടയിൽ പോലീസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കാനും ശ്രമമുണ്ടായി. എസ് ഐ ജിഷ്ണുവിന് പുറമേ എസ് ഐ ടി വി രാജേഷ് കുമാർ , എൻ എം രമേശൻ , പോലീസ് ഉദ്യോഗസ്ഥരായ എൻ സുനീഷ്, ദിലീഷ് കുമാർ പള്ളിക്കൈ, സുമേഷ് ബേഡുർ , സന്തോഷ് പാണപ്പുഴ, ബാബു കാഞ്ഞങ്ങാട്, ബിജു ചന്തേര . സന്തോഷ്ചേയംങ്കോട് , പ്രമോദ് എന്നിവരും സ്പിരിറ്റ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.