Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sneha Bhavan

Thrissur

വി​ഷു​ദി​ന​ത്തി​ൽ നി​ർ​ധ​നകു​ടും​ബ​ത്തി​നു സ്നേ​ഹ​ഭ​വ​നം; താ​ക്കോ​ൽകൈ​മാ​റ്റം ഇ​ന്ന്

മേ​ലൂ​ർ: വി​ഷു​ദി​ന​മാ​യ ഇ​ന്ന് മേ​ലൂ​ർ പൂ​ലാ​നി​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സ്നേ​ഹഭ​വ​നം കൈ​മാ​റു​ന്നു. ര​മ്യ​ക്കും പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ടു​മ​ക്ക​ൾ​ക്കും ഇ​നി സു​ര​ക്ഷി​ത​മാ​യ ഒ​രു വീ​ട് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണ്. പ്ര​മു​ഖ സ​ഹ​കാ​രി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ടി.​കെ. ആ​ദി​ത്യ​വ​ർ​മ​രാ​ജ​യു​ടെ ശ​താ​ഭി​ഷേ​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ ളും സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാംക്ഷി​ക​ളും ചേ​ർ​ന്നാ​ണു ഭ​വ നം നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മൂ​ലം അ​ട​ച്ചു​റ​പ്പു​ള്ള വീ​ടെ​ന്ന​തു വി​ദൂ​ര​സ്വ​പ്ന​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​മ​ന​സു​ക​ളു​ടെ കൈ​ത്താ​ങ്ങ് ര​മ്യ​യു​ടെ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മാ​യ​ത്. 600 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ഒ​ന്പ​തു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്നേ​ഹ​ഭ​വ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പോ​ളി പു​ളി​ക്ക​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ ത്ത് ​പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി പൗ​ലോ​സ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ, മു​ൻ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ് കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up