പൂലാനിയിൽ നിർധനകുടുംബത്തിന് ഇന്നു കൈമാറുന്ന സ്നേഹഭവനം.
മേലൂർ: വിഷുദിനമായ ഇന്ന് മേലൂർ പൂലാനിയിൽ നിർധന കുടുംബത്തിന് സ്നേഹഭവനം കൈമാറുന്നു. രമ്യക്കും പറക്കമുറ്റാത്ത രണ്ടുമക്കൾക്കും ഇനി സുരക്ഷിതമായ ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്. പ്രമുഖ സഹകാരിയും സാമൂഹ്യ പ്രവർത്തകനുമായ ടി.കെ. ആദിത്യവർമരാജയുടെ ശതാഭിഷേകാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങ ളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്നാണു ഭവ നം നിർമിച്ചുനൽകിയത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അടച്ചുറപ്പുള്ള വീടെന്നതു വിദൂരസ്വപ്നമായി മാറിയ സാഹചര്യത്തിലാണ് സുമനസുകളുടെ കൈത്താങ്ങ് രമ്യയുടെ കുടുംബത്തിന് ആശ്വാസമായത്. 600 ചതുരശ്ര അടി വിസ്തീർണത്തിൽ ഒന്പതു ലക്ഷം രൂപ ചെലവഴിച്ചാണ് സ്നേഹഭവനം നിർമാണം പൂർത്തിയാക്കിയത്.
ഇന്ന് വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു താക്കോൽദാനം നിർവഹിക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ്് പോളി പുളിക്കൻ, ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉൾപ്പെടെ സാമൂഹിക, രാഷ്ട്രീയ, സാംസ് കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
Tags : Sneha Bhavan nattuvishesham local news