x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി


Published: January 11, 2026 07:28 AM IST | Updated: January 11, 2026 07:28 AM IST

കോ​ടോം: ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ്മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഉ​ദ​യ​പു​ര​ത്തെ തെ​രേ​സ മ​രി​യ​യ്ക്കും കു​ടും​ബ​ത്തി​നും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും സ്റ്റാ​ഫും പി​ടി​എ​യും ചേ​ർ​ന്ന് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ചു​ന​ൽ​കി​യ സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യ​ച​ന്ദ്ര​ൻ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

പ​ത്ത​ര ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് തെ​രേ​സ മ​രി​യ​യും മൂ​ന്ന് സ​ഹോ​ദ​രി​മാ​രും അ​ച്ഛ​നും അ​മ്മ​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​യി വ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ മാ​ർ​ത്തോ​മ്മാ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ​യ​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​രി​ച്ചാ​ലി​ൽ, ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ്മാ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത്‌ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ​ന്ധ്യ രാ​ജ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം കു​ഞ്ഞി​കൃ​ഷ്ണ​ൻ, മാ​ർ​ത്തോ​മ്മാ സ്കൂ​ൾ മു​ൻ മു​ഖ്യാ​ധ്യാ​പി​ക ജോ​സ്മി ജോ​ഷ്വ, പ​ദ്മ​നാ​ഭ​ൻ, ഡോ. ​കെ.​എ​സ്. ജ​യ​രാ​ജ്‌, കെ.​കെ. കൃ​ഷ്ണ, സാ​മു​വ​ൽ, സി​ബി സി. ​കു​ഞ്ഞ​പ്പ​ൻ, ബെ​ൻ​സി, ഷി​ന്‍റോ വെ​മ്പ​ള്ളി​ൽ, എ​ൻ​ജി​നി​യ​ർ രാ​മ​ച​ന്ദ്ര​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ടി. ജോ​ഷി​മോ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ബി​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Handing over Sneha Bhavan

Recent News

Corehub Up