Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snehaveedu

Palakkad

ഹോളിഫാമിലി സ്കൂളിന്‍റെ ക​രു​ത​ലി​ൽ സ്നേ​ഹ​വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യി

നെന്മാറ: ആ​ല​ത്തൂ​ർ ഹോ​ളി ഫാ​മി​ലി കോ​ണ്‍​വെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ക​രു​ത​ലി​ൽ സ്നേ​ഹ​വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യി.

സ്‌​കൂ​ളി​ലെ പ്യൂ​ണ്‍ ച​ന്ദ്രി​ക​യ്ക്കു വീ​ടെ​ന്ന സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി സി​സ്റ്റ​ര്‍ അ​നീ​റ്റ ചി​റ​മേ​ല്‍ താ​ക്കോ​ല്‍​ദാ​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. ആ​ല​ത്തൂ​ര്‍ ലി​റ്റ​ല്‍ ഫ്‌​ള​വ​ര്‍ ച​ര്‍​ച്ച് വി​കാ​രി ഫാ. ​ചെ​റി​യാ​ന്‍ ആ​ഞ്ഞി​ലി​മൂ​ട്ടി​ല്‍ ഉ​ദ്ഘാ​ട​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.
സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ്, അ​ധ്യാ​പ​ക- ര​ക്ഷാ​ക​ര്‍​തൃ, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളും പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ജോ​ബ് ജോ​ണ്‍, നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നേ​തൃ​ത്വം വ​ഹി​ച്ച ജോ​ഷി എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ അ​നീ​റ്റ ചി​റ​മേ​ലി​ന്‍റെ അ​ക്ഷീ​ണ പ​രി​ശ്ര​മ​വും ഒ​പ്പം അ​ധ്യാ​പ​ക- ര​ക്ഷ​ക​ര്‍​തൃ സം​ഘ​ട​ന​യും വി​ദ്യാ​ര്‍​ഥി​ക​ളും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം സ്‌​നേ​ഹി​ക്കാ​നും ക​രു​താ​നും അ​റി​യു​ന്ന ഹോ​ളി ഫാ​മി​ലി സ്‌​കൂ​ളി​ന്‍റെ മ​റ്റൊ​രു മ​ഹ​ത് സം​രം​ഭം കൂ​ടി​യാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

Latest News

Corehub Up