പ്രതീകാത്മക ചിത്രം
കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 59ാം സ്നേഹവീടിന്റെ താക്കോല്‍ കൈമാറ്റം നാളെ വൈകുന്നേരം 4.30ന് നടക്കും. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു താക്കോല്‍ സമര്‍പ്പണം നടത്തും. യോഗത്തില്‍ സിസ്റ്റര്‍ നിര്‍മല എസ്വിഎം അധ്യക്ഷത വഹിക്കും.
സ്നേഹദീപം പദ്ധതി പ്രകാരം അകലക്കുന്നം പഞ്ചായത്തില്‍ നിര്‍മിച്ചിരിക്കുന്ന മൂന്നാം സ്നേഹവീടാണിത്. ഈ വീടിന്റെ നിര്‍മാണത്തിനുള്ള തുക പൂര്‍ണമായും നല്‍കിയത് അമേരിക്കന്‍ മലയാളിയായ സൈമണ്‍ കോട്ടൂര്‍ (സോമന്) ആണ്.
സ്നേഹദീപം ഭവനപദ്ധതിയില്‍ ഇതിനോടകം 64 വീടുകളുടെ നിര്‍മാണമാണ് ഏറ്റെടുത്തത്.
മറ്റ് വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.കുറവിലങ്ങാട്, കാണക്കാരി, മാഞ്ഞൂര്‍, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം പഞ്ചായത്തുകളിലേക്കും സ്നേഹദീപത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അറിയിച്ചു.
Tags : Local News Nattuvishesham Snehaveedu