ചവറ: പന്മന പഞ്ചായത്തിലെ മുരളിക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. മുരളിയുടെ കുടുംബത്തിനായി പന്മനയില് നിര്‍മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോല്‍ മന്ത്രി ഷിബു ബേബിജോണ്‍ കൈമാറി.
ഒരു വര്‍ഷം മുന്‍പ് മുരളിയുടെ മകന് മരിച്ച സമയത്ത് ആശ്വസിപ്പിക്കാനായി വീട്ടിലെത്തിയപ്പോഴാണ് ഷിബു ബേബി ജോണ്‍ ആ കുടുംബത്തിന്റെ ദയനീയമായ അവസ്ഥ നേരിട്ടറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം ആ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മിച്ചു നല്‍കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും അദ്ദേഹത്തിന്റെ സുഹൃത്തായ സൈമണ്‍ വീട് നിര്‍മിച്ചു നല്കാന് സന്നദ്ധനായി മുന്നോട്ടുവരികയുമായിരുന്നു. കഴിഞ്ഞ ജനുവരി 29നാണ് വീടിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്.
ചടങ്ങില്‍ ആര്‍എസ്പി മണ്ഡലം സെക്രട്ടറി ജസ്റ്റിന് ജോണ്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്. ജയകുമാര്‍, പന്മന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഐ. ജയലക്ഷ്മി, ആര്. അരുണ്‍രാജ്, സി.പി. സുധീഷ് കുമാര്‍, സീമ തങ്കച്ചി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags : Snehaveedu handed over