ആലത്തൂർ ഹോളി ഫാമിലി കോണ്‍വെന്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അനീറ്റ ചിറമേല്‍ സ്നേഹവീടിന്റെ താക്കോല്‍ദാനം നിർവഹിക്കുന്നു.
നെന്മാറ: ആലത്തൂർ ഹോളി ഫാമിലി കോണ്‍വെന്റ് ഹൈസ്കൂളിലെ വിദ്യാർഥികളടക്കമുള്ളവരുടെ കരുതലിൽ സ്നേഹവീട് യാഥാർഥ്യമായി.
സ്കൂളിലെ പ്യൂണ്‍ ചന്ദ്രികയ്ക്കു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി സിസ്റ്റര്‍ അനീറ്റ ചിറമേല്‍ താക്കോല്‍ദാനകര്‍മം നിര്‍വഹിച്ചു. ആലത്തൂര്‍ ലിറ്റല്‍ ഫ്ളവര്‍ ചര്‍ച്ച് വികാരി ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടില്‍ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.
സ്കൂള്‍ മാനേജ്മെന്റ്, അധ്യാപക- രക്ഷാകര്‍തൃ, വിദ്യാര്‍ഥി പ്രതിനിധികളും പത്രപ്രവർത്തകൻ ജോബ് ജോണ്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിച്ച ജോഷി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അനീറ്റ ചിറമേലിന്റെ അക്ഷീണ പരിശ്രമവും ഒപ്പം അധ്യാപക- രക്ഷകര്‍തൃ സംഘടനയും വിദ്യാര്‍ഥികളും പൂർവവിദ്യാർഥികളും ഒത്തുചേർന്നപ്പോൾ പഠിപ്പിക്കുന്നതിനോടൊപ്പം സ്നേഹിക്കാനും കരുതാനും അറിയുന്ന ഹോളി ഫാമിലി സ്കൂളിന്റെ മറ്റൊരു മഹത് സംരംഭം കൂടിയാണ് യാഥാർഥ്യമായത്.
Tags : District News Nattuvishesham Snehaveedu Holy Family School