Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solution

ചുമതലയുണ്ട്, കസേരയില്ല; പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ല്‍ കു​​​ടു​​​ങ്ങി സി​​​ഐ​​​മാ​​​ര്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്‌​​​ഐ -എ​​​സ്എ​​​ച്ച്ഒ പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ പൊ​​​ലി​​​സി​​​ന്‍റെ ഘ​​​ട​​​ന മാ​​​റ്റി​​​യെ​​​ങ്കി​​​ലും പു​​​തി​​​യ ചു​​​മ​​​ത​​​ല​​​ക​​​ളു​​​മാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ സ​​​ര്‍ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (സി​​​ഐ) മാ​​​ര്‍ക്ക് അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ല്ല.

ചു​​​മ​​​ത​​​ല​​​യേ​​​റ്റ പ​​​ല സി​​​ഐ​​​മാ​​​ര്‍ക്കും സ്വ​​​ന്ത​​​മാ​​​യി ഓ​​​ഫീ​​​സി​​​ല്ല. സ്റ്റേ​​​ഷ​​​ന്‍ റൈ​​​റ്റ​​​ര്‍, കേ​​​സ് എ​​​ഴു​​​ത്തു​​​കാ​​​ര്‍ ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ര്‍, മേ​​​ശ, ക​​​സേ​​​ര, കം​​​പ്യൂ​​​ട്ട​​​ര്‍, ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം, ഡ്രൈ​​​വ​​​ര്‍ എ​​​ന്നി​​​വ ല​​​ഭി​​​ക്കാ​​​ത്ത​​​തും പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു വി​​​വ​​​രം.

പൊലിസ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും മേ​​​ല്‍നോ​​​ട്ട സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​മാ​​​ണ് പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ല്‍ പാ​​​ളു​​​ന്ന​​​ത്.

എ​​​സ്‌​​​ഐ​​​മാ​​​ര്‍ സ്റ്റേ​​​ഷ​​​ന്‍ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ര്‍മാ​​​രാ​​​കു​​​ന്ന (എ​​​സ്എ​​​ച്ച്ഒ) ര​​​ണ്ടോ മൂ​​​ന്നോ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​ണ് സി​​​ഐ​​​മാ​​​ര്‍ക്കു​​​ള്ള​​​ത്. പോ​​​ക്‌​​​സോ, ബ​​​ലാ​​​ത്സം​​​ഗം, കൊ​​​ല​​​പാ​​​ത​​​കം, കൂ​​​ട്ട ആ​​​ത്മ​​​ഹ​​​ത്യ, വ​​​ധ​​​ശ്ര​​​മം, വ​​​ന്‍തോ​​​തി​​​ലു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​വേ​​​ട്ട, കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പു​​​കേ​​​സു​​​ക​​​ള്‍, ഐ​​​ടി ആ​​​ക്ട് പ്ര​​​കാ​​​ര​​​മു​​​ള്ള കേ​​​സു​​​ക​​​ള്‍ ഉ​​​ള്‍പ്പ​​​ടെ വ​​​ലി​​​യ കേ​​​സു​​​ക​​​ള്‍ എ​​​ടു​​​ക്കേ​​​ണ്ട​​​തും അ​​​തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തും സ​​​ര്‍ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍മാ​​​രാ​​​ണ്.

പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ മേ​​​ല്‍നോ​​​ട്ടം, കേ​​​സു​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​നം, അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ങ്ങ​​​ള്‍, കീ​​​ഴു​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം വി​​​ല​​​യി​​​രു​​​ത്ത​​​ല്‍ തുടങ്ങി നി​​​ര​​​വ​​​ധി ജോ​​​ലി​​​ക​​​ളാ​​​ണു സ​​​ര്‍ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ക്ക് നി​​​ര്‍വ​​​ഹി​​​ക്കാ​​​നു​​​ള്ള​​​ത്.

ചു​​​മ​​​ത​​​ല വ​​​ര്‍ധി​​​ച്ചെ​​​ങ്കി​​​ലും അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ധി​​​ക ജോ​​​ലി​​​ക​​​ള്‍ നി​​​ര‍വ​​​ഹി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്.

District News

വെള്ളക്കെട്ടിനു പരിഹാരം കാണും

അ​ക​ത്തേ​ത്ത​റ: മ​ഴ​ക്കാ​ല​ത്ത് ന​ട​ക്കാ​വ് ഭാ​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​രും അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

എ​ത്ര​യും പെ​ട്ടെ​ന്ന് റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്ത് നി​ന്നും വെ​ള്ളം പോ​കാ​ൻ വ​ലി​യ പൈ​പ്പ് ഇ​ട്ട് പ​രി​ഹാ​രം കാ​ണാ​മെ​ന്ന് എ​ഡി​ആ​ർ​എം ജ​യ​കൃ​ഷ്ണ​ൻ, എ​സ്എ​സ്ഇ മ​നോ​ജ് എ​ന്നി​വ​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

മേ​ൽ​പാ​ല​ത്തി​ന്‍റെ റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ള്ള പ​ണി​ക​ൾ 95 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും വി​ല​യി​രു​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​സു​ജി​ത്ത്, മെം​ബ​ർ​മാ​രാ​യ കെ.​എ. സു​ധീ​ർ, എ​സ്. ഷി​ജു, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ഗീ​ത ശി​വ​ൻ, ര​മ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Special News

പ്രതിസന്ധികൾ ചുറ്റിപ്പിണരുമ്പോൾ പുറത്തുകടക്കാൻ അഞ്ചു വഴികൾ

‘എനിക്കൊന്നും ചെയ്യാനാവുന്നില്ലല്ലോ. അല്ല, ഞാനെന്തു ചെയ്തിട്ടും കാര്യമില്ലല്ലോ!’ എന്ന് ചിലപ്പോഴൊക്കെ നമ്മൾ നിരാശാഭരിതരും നിസഹായരുമായി, ചുറ്റുപാടുകളെ നോക്കി ചിന്തിച്ചിട്ടില്ലേ? എന്തെങ്കിലുമൊന്നിനെ ഉൾക്കൊള്ളാനോ വിട്ടുപോകാനോ ആവാത്ത അവസ്ഥയിൽ ആശങ്കപ്പെട്ടിട്ടില്ലേ? അത് ഒരു വ്യക്തിയോ ബന്ധമോ കുടുംബമോ വിദ്യാഭ്യാസ സ്ഥാപനമോ ജോലി സ്ഥലമോ എന്തുമാകാം.

അവിടെ നിലനിൽക്കുന്ന പ്രശ്നവും പ്രതിസന്ധിയും പലവിധത്തിലുമാകാം.
അബ്യൂസീവ് ആയ ബന്ധത്തിൽ കുടുങ്ങിപ്പോവുക, അമിത സമ്മർദത്തിലാഴ്ത്തി വിഷാദത്തിലെത്തിക്കുന്ന പഠന സ്ഥലത്തോ ജോലി സ്ഥലത്തോ തുടരേണ്ടി വരുക, അപ്രതീക്ഷിതമായി ജോലിയോ വരുമാനമോ നിലക്കുക, അതുമല്ലെങ്കിൽ ചിലപ്പോൾ താനുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടു രാജ്യങ്ങളിൽ നടക്കുന്ന യുദ്ധം മൂലം ജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു അവസരം നഷ്ടമാവുക, അങ്ങനെ പലതരം പ്രതിസന്ധിഘട്ടങ്ങൾ ഒരു ‘പ്ലാൻ ബി’ ഇല്ലാതെ നമുക്കു വന്നു ചേർന്നിട്ടുണ്ടാവാം.

ഇതിന് ഒരു ‘സിംഗിൾ-സൊല്യൂഷൻ’ ഫോർമുല ഇല്ല. അതു വ്യക്തിക്കും സാഹചര്യത്തിനും നിലവിലുള്ള പ്രതിസന്ധിക്കും അനുസരിച്ച് വ്യത്യാസപ്പെടും. എന്നാലും ഒരു പരിഹാരത്തിലേക്ക് എത്തിച്ചേരുന്ന വരെ എന്തു ചെയ്യാനാവുമെന്നു ചിന്തിക്കേണ്ടതുണ്ട്. തളർന്നും തകർന്നും പോകുന്ന സന്ദർഭം തന്നെയായിരിക്കും അത്. പക്ഷേ, മുന്നോട്ടു പോകാൻ എങ്ങനെ ഊർജം കണ്ടെത്താം? എങ്ങനെ സെൽഫ്-ഹെൽപ് ചെയ്യാം??

ഒന്നാലോചിച്ചു നോക്കൂ. പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു ജീവിതവുമില്ല. എന്നാൽ, അവയെ നോക്കിക്കാണുന്നതിൽ മാറ്റങ്ങൾ കൊണ്ടുവരാനാകും. ചുറ്റുപാടുകൾ എത്രമാത്രം ക്രൂരവും പ്രക്ഷുബ്‌ധവുമായി മാറി കൊണ്ടിരുന്നാലും നമ്മുടെ ഉൾപ്രപഞ്ചത്തെ-നമുക്കുള്ളിലെ ലോകത്തെ-നമുക്കു പരിപോഷിപ്പിച്ചു കൊണ്ടിരിക്കാനാവും. അതിലൊരു പ്രത്യാശയുണ്ട്! നിലവിലുള്ള പ്രതിസന്ധികൾ മാറുന്നത് വരെ, നമുക്ക് നമ്മളെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാനാകും.
അതിനായി ഈ അഞ്ചു കാര്യങ്ങൾ നിങ്ങളെ സഹായിച്ചേക്കും.

ക്ലാരിറ്റിക്കായി റൂട്ട് മാപ്പ്

‘എന്താണ് നിലവിലെ പ്രശ്നം?’, ‘എന്താണ് ഏറ്റവും നല്ലതെന്നു നിങ്ങൾക്കു തോന്നുന്ന പരിഹാരം?’, ‘അതിനു വേണ്ടി നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാവും?’ എന്ന് എവിടെയെങ്കിലും കുറിച്ചു വക്കുക. പ്രശ്നത്തിൽനിന്നു പരിഹാരത്തിലേക്കുള്ള ഒന്നോ അതിലധികമോ റൂട്ട് മാപ്പുകൾ തയാറാക്കി നോക്കുക. ഇങ്ങനെ ചെയ്യുന്നത് നിലവിലുള്ള പ്രതിസന്ധിയെക്കുറിച്ചു നിങ്ങൾക്ക് ഒരു ക്ലാരിറ്റി നൽകും. ഒരുപാട് കൺഫ്യൂസ്‌ഡ്‌ ആണെങ്കിൽ, അല്ലെങ്കിൽ യുക്തിപൂർവം ചിന്തിക്കാനാവുന്നില്ല എന്നു തോന്നുകയാണെങ്കിൽ, ഒരു ലൈഫ് കോച്ചിന്‍റെയോ തെറാപ്പിസ്റ്റിന്‍റെയോ സഹായം സ്വീകരിക്കാം.

ശുഭാപ്തി വിശ്വാസം

ഒരു വിഷമഘട്ടം വരുമ്പോൾ ‘ഒന്നും ശരിയാവില്ല’ എന്നൊരു പരാജയബോധം മിക്കവരേയും പിടികൂടാറുണ്ട്. എന്നാൽ അവിടെ നിന്നെഴുന്നേറ്റ് എല്ലാം ശരിയാവും എന്ന് പറഞ്ഞ് സ്വയം ചേർത്തു പിടിക്കുന്ന ശീലം നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. സാഹചര്യം എതിരാകുമ്പോൾ നാമെങ്കിലും വേണ്ടേ നമ്മെ ചേർത്തു പിടിക്കാൻ? നിങ്ങളുടെ കുട്ടിക്കാലത്തുള്ള ഒരു ഫോട്ടോ മനസ്സിൽ ഓർക്കൂ. ആ കുഞ്ഞിന്‍റെ ചിരിച്ച മുഖത്തേക്കു നോക്കൂ. ‘നിനക്ക് ഞാനുണ്ട്’ എന്ന് പറഞ്ഞു നോക്കൂ. ഒരു ബലത്തിനായി, പ്രാർഥന, മെഡിറ്റേഷൻ, മാനിഫെസ്റ്റേഷൻ, വിഷൻ ബോർഡ്, അങ്ങനെ നിങ്ങൾക്ക് വിശ്വാസമുള്ള രീതികളിലൂടെ നിങ്ങളുടെ ചിന്തകളുടെ കൺട്രോൾ തിരിച്ചു പിടിച്ച് നിങ്ങളുടെ ‘ഇന്നർ ചൈൽഡി’ന്‍റെ മുഖത്തെ ചിരി കെടില്ലെന്നു ഉറപ്പിക്കൂ.

ശരീരവും മനസും രണ്ടല്ല

പ്രതിസന്ധികൾ മാനസികമായി തളർത്തുന്നത് ശരീരത്തെ ബാധിക്കും, തിരിച്ചും. ഊണും ഉറക്കവുമില്ലാതെയാവുക, ഇമോഷണൽ ഈറ്റിംഗ്, അഡിക്ഷൻസ് ഒക്കെ പലർക്കും ഈ സമയങ്ങളിൽ വില്ലനാകും. അതുകൊണ്ട് തന്നെ, ശരീരം നിരന്തരം മൂവ് ചെയ്യുന്നത്, പുറത്തിറങ്ങി നടക്കുന്നത്, ആരോഗ്യകരവും മിതവുമായ ഭക്ഷണം, ആവശ്യത്തിനുള്ള ഉറക്കം, ശരീര പാലനം എന്നിവ പ്രധാനമാണ്. ഇതിനായി നിലവിലുള്ള സാഹചര്യങ്ങൾക്കനുസരിച്ച് ഒരു ചിട്ട രൂപപ്പെടുത്തിയെടുത്ത് ആരോഗ്യകരമായ ഇത്തരം ശീലങ്ങൾ നടപ്പിൽ വരുത്താനായി പരിശ്രമിക്കാം. ഇവിടെ നമ്മൾ പ്രശ്നത്തെ അവഗണിക്കുകയല്ല, പകരം അതിനെ അംഗീകരിച്ചു കൊണ്ട് പരിഹാരത്തിലൂന്നിയുളള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയാണ് ചെയ്യുന്നത്. ഒരുതരം ഫോക്കസ് ഷിഫ്റ്റ്!

പാമ്പർ യുവർസെൽഫ്

മറ്റുള്ളവരെ സ്നേഹിച്ചും കെയർ ചെയ്തും അവരിൽനിന്ന് സ്നേഹവും കെയറും തിരികെ ആഗ്രഹിച്ചുമാണ് നമ്മുടെ ജീവിതം പരുവപ്പെട്ടിട്ടുള്ളത്. സ്വയം സ്നേഹിക്കുന്നതും കെയറു ചെയ്യുന്നതും സ്വാർഥതയായി കരുതപ്പെടുന്നുമുണ്ട്. എന്നാൽ, മറ്റുള്ളവരിൽനിന്നു ലഭിക്കണം എന്നാഗ്രഹിക്കുന്ന മുഴുവൻ സ്നേഹവും കെയറും സ്വയം നൽകി നോക്കൂ.
പാമ്പർ യുവർസെൽഫ്! സഹായിക്കാൻ എത്ര പേരുണ്ടെങ്കിലും എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്തരാവാൻ ശ്രമിക്കുക. വൈകാരിക, സാമ്പത്തിക സ്വയംപര്യാപ്തത ഒരാൾക്ക് അവരുടെ ജീവിതത്തിനു മേലെയുള്ള കൺട്രോൾ വർധിപ്പിക്കും. അതുപോലെ മറ്റു മനുഷ്യരുടെ ജീവിതം അവരുടേത് മാത്രമാണെന്ന് മനസ്സിലാക്കി അവരേ അവരുടെ പാട്ടിനു വിട്ടേക്കുക. ഇത് ഒരുപാട് വൈകാരിക പ്രതിസന്ധികളിൽനിന്നു നിങ്ങളെ കരകയറ്റും.

പുതിയതായി എന്തെങ്കിലും പഠിക്കാം

പുതിയതായി എന്തെങ്കിലും പഠിക്കുന്നത് എപ്പോഴും നമ്മുടെ തലച്ചോറിന് ഊർജമേകും. ഓർമശക്തി, ഏകാഗ്രത എന്നിവ വർധിപ്പിക്കാനും നമ്മുടെ വ്യക്തിഗതമായ വളർച്ചക്കും ഇതു സഹായകമാകും. ഉദാഹരണത്തിന്, താൻ ആഗ്രഹിക്കുന്ന ഒരു ജോലി കിട്ടുമ്പോഴേക്കും തനിക്കു പുതിയ എന്തൊക്കെ സ്‌കിൽസ് ഉണ്ടാക്കിയെടുക്കാം എന്നു ചിന്തിച്ച് അവ പഠിച്ചെടുക്കുമ്പോൾ സി.വിയും ആകർഷകമാകുന്നു.

ഇത്തരം ചെറിയ പെർസ്‌പെക്ടീവ് കറക്ഷൻസ്, ശീലങ്ങൾ എന്നിവ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരും. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പോലും പലതും നമ്മളെ ബാധിക്കാതെയാവും. നമ്മുടെ സംതൃപ്തിയുടെ താക്കോൽ നമ്മുടെ കൈയലാണെന്നതൊരു വെറും പറച്ചിലല്ല. അത് മറ്റൊരാൾക്ക്, ഇടങ്ങൾക്ക്, സാഹചര്യങ്ങൾക്കു നൽകാതിരിക്കുക. സംതൃപ്തിയുള്ള മനുഷ്യരായി ജീവിക്കുക എന്നതിൽ പരം മറ്റെന്ത് സംഭാവനയാണ് നമുക്കിന്നത്തെ ലോകത്തിനു നല്കാനാവുക? അതുമൊരു നിശബ്ദ വിപ്ലവമാണ്.

Kerala

ആ​ദാ​യനി​കു​തി പ​രി​ഷ്‌​കാ​രം: ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഇ​ന്ന്

കൊ​​​​ച്ചി: 2025ലെ ​​​​പു​​​​തി​​​​യ ആ​​​​ദാ​​​​യ നി​​​​കു​​​​തി നി​​​​യ​​​​മ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​ന്‍​കം ടാ​​​​ക്‌​​​​സ് ഡി​​​​പ്പാ​​​​ര്‍​ട്ട്‌​​​​മെ​​​​ന്‍റി​​​​ന്‍റെ (എ​​​​ക്‌​​​​സം​​​​പ്ഷ​​​​ന്‍​സ്) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ലാ​​​​ഭേ​​​​ച്ഛ​​​​യി​​​​ല്ലാ​​​​ത്ത സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്കാ​​​​യി (എ​​​​ന്‍​പി​​​​ഒ) പ്രാ​​​​രം​​​​ഭ് 2026 ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി ഇ​​​​ന്നു ന​​​​ട​​​​ത്തും. കൊ​​​​ച്ചി​​​​യി​​​​ലെ ഐ​​​​എം​​​​എ ഹൗ​​​​സി​​​​ല്‍ രാ​​​​വി​​​​ലെ 9.30 മു​​​​ത​​​​ല്‍ ഉ​​​​ച്ച​​​​യ്ക്ക് 12.30 വ​​​​രെ​​​​യാ​​​​ണു പ​​​​രി​​​​പാ​​​​ടി.

നി​​​​കു​​​​തി​​​​പ​​​​രി​​​​ഷ്‌​​​​കാ​​​​രം അം​​​​ഗീ​​​​കൃ​​​​ത എ​​​​ന്‍​പി​​​​ഒ​​​​ക​​​​ളെ ഏ​​​​തെ​​​​ല്ലാം ത​​​​ര​​​​ത്തി​​​​ല്‍ ബാ​​​​ധി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കും.

എ​​​​ന്‍​പി​​​​ഒ​​​​ക​​​​ള്‍​ക്കു ബാ​​​​ധ​​​​ക​​​​മാ​​​​യ പു​​​​തി​​​​യ നി​​​​യ​​​​മ​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍, ഭ​​​​ര​​​​ണ​​​​പ​​​​ര​​​​വും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​വു​​​​മാ​​​​യ ചു​​​​മ​​​​ത​​​​ല​​​​ക​​​​ള്‍, ഓ​​​​ഡി​​​​റ്റ്, റി​​​​ട്ടേ​​​​ണ്‍ സ​​​​മ​​​​ര്‍​പ്പ​​​​ണം, ഫോ​​​​മു​​​​ക​​​​ള്‍, ഫ​​​​ണ്ട് അ​​​​ക്യു​​​​മു​​​​ലേ​​​​ഷ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ വി​​​​ദ​​​​ഗ്ധ​​​​ര്‍ ക്ലാ​​​​സു​​​​ക​​​​ള്‍ ന​​​​യി​​​​ക്കും.

ട്ര​​​​സ്റ്റു​​​​ക​​​​ള്‍, സൊ​​​​സൈ​​​​റ്റി​​​​ക​​​​ള്‍, വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, തു​​​​ട​​​​ങ്ങി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാം. പ്ര​​​​വേ​​​​ശ​​​​നം സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്. ഫോ​​​​ൺ: 7012134082.

National

പോലീസ് സ്റ്റേഷനുകളിലെ സിസിടിവി: രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന് കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സി​​​സി​​​ടി​​​വി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പോ​​​രാ​​​യ്മ​​​ക​​​ൾ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സി​​​സി​​​ടി​​​വി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലെ പി​​​ഴ​​​വു​​​ക​​​ൾ സ​​​മ്മ​​​തി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ ആ​​​ർ. വെ​​​ങ്കി​​​ട്ട​​​ര​​​മ​​​ണി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

വി​​​ഷ​​​യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഏ​​​കോ​​​പ​​​നം ആ​​​വ​​​ശ്യ​​​മെ​​​ന്നും കേ​​​സി​​​ലെ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​യും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​മെ​​​ന്നും അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

District News

കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​പ്പ​ള്ളി കൊ​ല്ല​ക്കോ​ട്മു​ക്കി​ൽ താ​മ​സി​ക്കു​ന്ന 50ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം. പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വ​ക​യാ​യി കു​ഴ​ൽക്കി​ണ​ർ, പൈ​പ്പ് ലൈ​ൻ, വെ​ള്ള ടാ​ങ്ക് എ​ന്നി​വ സ്ഥാ​പി​ച്ചു. ബാ​ങ്ക് ന​ട​ത്തു​ന്ന വി​വി​ധ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ ഫാ​സി​ൽ ക​ക്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി നാ​സ​ർ കാ​രാ​ട​ൻ, ഫൈ​സ​ൽ, റ​ഉൗ​ഫ് ത​ങ്ക​യ​ത്തി​ൽ, ജാ​ഫ​ർ മാ​ങ്ക​ട​ക്കു​ഴി​യി​ൽ, ബാ​വ, ഉ​നൈ​സ് മ​ണ്ണേ​ങ്ങ​ൽ, ഹ​നീ​ഫ ഒ​റ​വം​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

414 ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന മു​ന​മ്പം ഭൂ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു, അ​ന്തി​മ പ​രി​ഹാ​ര​മാ​യി​ല്ല, പു​തി​യ സ​മ​രം ആ​രം​ഭി​ച്ചു

കൊ​ച്ചി: മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി 414 ദി​വ​സ​മാ​യി ന​ട​ത്തി വ​ന്നി​രു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. എ​ന്നാ​ൽ റ​വ​ന്യൂ അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തു വ​രെ പ്ര​ശ്ന​ത്തി​ന് അ​ന്തി​മ പ​രി​ഹാ​ര​മാ​യി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ന​മ്പം സ​മ​ര സ​മി​തി എ​ന്ന പേ​രി​ൽ ഒ​രു വി​ഭാ​ഗം പു​തി​യ സ​മ​രം ആ​രം​ഭി​ച്ചു.

താ​ൽ​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​നി​കു​തി സ്വീ​ക​രി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ് 414 ദി​വ​സം നീ​ണ്ട സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ഭൂ​സം​ര​ക്ഷ​ണ സ​മി​തി തീ​രു​മാ​നി​ച്ച​ത്. മ​ന്ത്രി​മാ​രാ​യ പി.​രാ​ജീ​വ്, കെ. ​രാ​ജ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​ത്.

മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് താ​ൽ​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ നി​കു​തി സ്വീ​ക​രി​ക്കാ​ൻ സിം​ഗി​ൾ ബെ​ഞ്ച് അ​നു​വ​ദി​ച്ച​ത്. ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് വ​ഖ​ഫ് സം​ര​ക്ഷ​ണ സ​മി​തി സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ഈ ​ഹ​ർ​ജി​ക​ളി​ലെ അ​ന്തി​മ​വി​ധി​യു​ടെ തീ​ർ​പ്പി​ന് വി​ധേ​യ​മാ​യി​രി​ക്കും ഉ​ത്ത​ര​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് നി​കു​തി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സ​മ​രം അ​വ​സാ​നി​പ്പി​ച്ച സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ കൈ​വ​ശ ഭൂ​മി​യി​ലു​ള്ള അ​വ​കാ​ശം മു​ന​മ്പം നി​വാ​സി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യി​ത്ത​ന്നെ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തു​ട​ക്കം മു​ത​ലു​ള്ള നി​ല​പാ​ടെ​ന്നും അ​തി​ൽ മാ​റ്റ​മി​ല്ലെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. മു​ന​മ്പ​ത്തു​കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജ​നും വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up