x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​ന്‍റെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണും: അ​പു ജോ​ണ്‍ ജോ​സ​ഫ്

വെബ് ഡെസ്ക്
Published: July 13, 2026 11:53 PM IST | Updated: July 13, 2026 11:53 PM IST

അ​പു ജോ​ണ്‍ ജോ​സ​ഫ്

വ​ണ്ണ​പ്പു​റം: സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ വ​ഴി​ക്കു വേ​ണ്ടി​യു​ള്ള വ​ണ്ണ​പ്പു​റം ദ​ര്‍​ഭ​ത്തൊ​ട്ടി പെ​രു​മ്പ​ള്ളി​ക്കു​ന്നേ​ല്‍ ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്. വ​ഴി​യി​ല്ലാ​ത്ത​തി​നാ​ല്‍ ദു​രി​തം പേ​റു​ന്ന ജോ​സ​ഫി​ന്‍റെ വാ​ര്‍​ത്ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഇ​ട​പെ​ട്ട​ത്.

46 വ​ര്‍​ഷ​മാ​യി വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ലെ താ​മ​സ​ക്കാ​ര​നാ​യ ജോ​സ​ഫ് വീ​ടി​ന​ടു​ത്തു കൂ​ടി​യു​ള്ള 120 മീ​റ്റ​ര്‍ പ​ഞ്ചാ​യ​ത്തു​വ​ക മ​ണ്‍ റോ​ഡ് നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ലും ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ നാ​ല​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി കി​ട​പ്പു​രോ​ഗി​യാ​ണ്. ഇ​വ​ര്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ പോ​ലും ചെ​ളി​യും ക​യ​റ്റ​വു​മു​ള്ള റോ​ഡി​ല്‍​കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​വ​രി​ല്ല. അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ജോ​സ​ഫ് വ​യോ​ജ​ന ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. ക​മ്മീ​ഷ​ന്‍ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ങ്കി​ലും ഫ​ണ്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ​ത്. ഇ​തോ​ടെ​യാ​ണ് എം​എ​ല്‍​എ​യ്ക്ക് ത​ന്‍റെ യാ​ത്രാ​ദു​രി​തം കാ​ണി​ച്ച് പ​രാ​തി അ​യ​ച്ച​ത്. നേ​രി​ട്ടു പോ​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രാ​തി മെ​യി​ല്‍ വ​ഴി അ​യ​ച്ചു. ഇ​തി​ലാ​ണ് എം​എ​ല്‍​എ ഇ​ട​പെ​ട്ട​ത്.

പ​ഞ്ചാ​യ​ത്ത് റോ​ഡി​ന് മൂ​ന്നു​മീ​റ്റ​ര്‍ വീ​തി​യു​ള്ള​തി​നാ​ല്‍ ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് തു​ക അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ എം​എ​ല്‍​എ ഫ​ണ്ട് അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി അ​പു ജോ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ എ​ഇ​യോ​ട് നി​ര്‍​മാ​ണ​ത്തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും എ​ത്ര​യും​വേ​ഗം തു​ക അ​നു​വ​ദി​ച്ച് ജോ​സ​ഫി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Nattuvishesham Local News solution suffering of the elderly

Recent News

Corehub Up