Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stance

സ​ഹ​ക​മ്മി​ഷ​ണ​ർ​മാ​രു​ടെ എ​തി​ർ​പ്പി​ൽ വ്യക്തത വരുത്താതെ തെ​ര​. ക​മ്മിഷ​ൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ​​​ഹ ക​​​മ്മി​​​ഷ​​​ണ​​​ർ​​​മാ​​​ർ ഉ​​​ന്ന​​​യി​​​ച്ച എ​​​തി​​​ർ​​​പ്പു​​​ക​​​ൾ​​​ക്കൊ​​​ന്നും മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​റു​​​ടേ​​​താ​​​യി പു​​​റ​​​ത്തു​​​വ​​​ന്ന വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ മ​​​റു​​​പ​​​ടി​​​യി​​​ല്ല. ച​​​​ട്ട​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​തെ​​​​യാ​​​​ണു ഫോം 6-​​​​ൽ പു​​​​തി​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെ​​​​ന്ന സ​​​​ഹ​​​​ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ വി​​​​യോ​​​​ജി​​​​പ്പി​​​​ന്, ചോ​​​​ദ്യ​​​​ങ്ങ​​​​ളെ​​​​ല്ലാം സു​​​​പ്രീം​​​​കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​ച്ച​​​​താ​​​​ണെ​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണു ക​​​​മ്മി​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ടാ​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​തെ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ പേ​​​​രു​​​​പ​​​​റ​​​​ഞ്ഞ് ക​​​​മ്മി​​​​ഷ​​​​ൻ ഒ​​​​ളി​​​​ച്ചോ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ പു​​​​തി​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ചേ​​​​ർ​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ന്ന കേ​​​​ന്ദ്രീ​​​​കൃ​​​​ത രീ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഭി​​​​ന്ന​​​​ത​​​​യ്ക്കു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി, ഇ​​​സി​​​ഐ നെ​​​​റ്റ് പോ​​​​ർ​​​​ട്ട​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ഐ​​​ഐ​​​​ടി, ഐ​​​ഐ​​​ഐ​​​​ടി വി​​​​ദ​​​​ഗ്ധ​​​രെ നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് ക​​​​മ്മി​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ​​​​ല്ല, വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ത​​​​ട​​​​യു​​​​ന്ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം തു​​​​റ​​​​ന്ന​​​​ടി​​​​ച്ചു.

ഗോ​​​​വ​​​​യി​​​​ൽ തെ​​​​റ്റാ​​​​യ രീ​​​​തി​​​​യി​​​​ൽ ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട 97 വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ 81 പേ​​​​രു​​​​ടെ​​​​യും ഫോം 6 ​​​​വീ​​​​ണ്ടും പൂ​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​യി ക​​​​മ്മി​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ അ​​​​ന​​​​ർ​​​​ഹ​​​​മാ​​​​യി വോ​​​​ട്ട​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ച്ച​​​ശേ​​​​ഷം, വീ​​​​ഴ്ച പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പി​​​​ച്ചു.

മി​​​​നി​​​​റ്റ്സും അ​​​​ജ​​​​ൻ​​​ഡ​​​​ക​​​​ളും ഇ​​​​നി മു​​​​ൻ​​​​കൂ​​​​ട്ടി ന​​​​ൽ​​​​കും

യോ​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ജ​​​​ൻ​​​ഡ​​​ക​​​​ളും മി​​​​നി​​​​റ്റ്സും ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന സ​​​​ഹ​​​​ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​രാ​​​​തി​​​​യെ​​​ത്തു​​​ട​​​​ർ​​​​ന്ന്, ഇ​​​​നി​​​​മു​​​​ത​​​​ൽ ഇ​​​​വ മു​​​​ൻ​​​​കൂ​​​​ട്ടി ന​​​​ൽ​​​​കാ​​​​മെ​​​​ന്ന് ക​​​​മ്മി​​​​ഷ​​​​ൻ സ​​​​മ്മ​​​​തി​​​​ച്ചു.

കൂ​​​​ടാ​​​​തെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​യ്ക്ക് മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി​​​​യും നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​സ്‌​​​ഐ​​​ആ​​​​ർ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ വി​​​​ട്ടു​​​​പോ​​​​യ​​​​വ​​​​ർ​​​​ക്ക് ഇ​​​ആ​​​​ർ​​​ഒ വ​​​​ഴി​​​​യും പേ​​​​ര് ചേ​​​​ർ​​​​ക്കാ​​​​മെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

ജ​ലീ​ലി​ന്‍റെ നി​ല​പാ​ട് കാ​ല​ഘ​ട്ട​ത്തി​ന് നി​ര​ക്കാ​ത്ത​ത്: മന്ത്രി

ക​​​ണ്ണൂ​​​ർ: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ടു​​​ള്ള മു​​​ൻ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ നി​​​ല​​​പാ​​​ട് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​നു നി​​​ര​​​ക്കാ​​​ത്ത​​​തെ​​​ന്നു മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ. മു​​​ന്പൊ​​​ക്കെ കു​​​ട്ടി​​​ക​​​ളെ അ​​​ടി​​​ച്ചു​​വ​​​ള​​​ർ​​​ത്ത​​​ണം എ​​​ന്നാ​​​ണ് പ​​​റ​​​യു​​​ക. പ​​ക്ഷേ, ഇ​​​ന്ന് അ​​​ങ്ങ​​​നെ​​​യ​​​ല്ല. മാ​​​ന​​​സി​​​ക​​​മാ​​​യി ത​​​ള​​​ർ​​​ത്താ​​​ൻ അ​​​തു കാ​​​ര​​​ണ​​​മാ​​​കും.

പൊ​​​തു​​​വേ​​​ദി​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ​​നി​​​ന്ന് ഒ​​​രു കു​​​ട്ടി​​​യെ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി ശി​​​ക്ഷി​​​ച്ച​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി അ​​​നി​​​ൽ​​​കു​​​മാ​​​ർ.

അ​​​ടി​​​ച്ചു പ​​​ഠി​​​പ്പി​​​ക്കു​​​ന്ന പ​​​ഴ​​​കി​​​യ ചി​​​ന്താ​​​ഗ​​​തി പി​​​ന്തു​​​ട​​​രു​​​ക​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ൻ കൂ​​​ടി​​​യാ​​​യി​​​രു​​​ന്ന കെ.​​​ടി. ജ​​​ലീ​​​ൽ. സ​​​ദു​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് കെ.​​​ടി. ജ​​​ലീ​​​ൽ അ​​​ത് ചെ​​​യ്ത​​​തെ​​​ങ്കി​​​ൽ പോ​​​ലും ഇ​​​നി​​​യെ​​​ങ്കി​​​ലും തെ​​​റ്റാ​​ണു ചെ​​​യ്ത​​​തെ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​ക​​​ണമെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: മാർ ജോസഫ് പാംപ്ലാനി

ത​​ല​​ശേ​​രി: വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യ​​ത്തി​​ന് നി​​കു​​തി​​യി​​ള​​വ് ന​​ല്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പൊ​​തു​​സ​​മൂ​​ഹത്തി​​ൽ​​നി​​ന്നും ഉ​​യ​​ർ​​ന്ന വി​​കാ​​രം മാ​​നി​​ച്ച് വി​​ഷ​​യം ച​​ർ​​ച്ച ചെ​​യ്യാ​​മെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നി​​ല​​പാ​​ട് സ്വാ​​ഗ​​താ​​ർ​​ഹ​​മെ​​ന്ന് ത​​ല​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി. ത​​ല​​ശേ​​രി​​യി​​ൽ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

തൂ​​ഫാ​​ൻ പ്ര​​വ​​ർ​​ത്ത​​നം കേ​​ര​​ളം മു​​ഴു​​വ​​ൻ വ്യാ​​പി​​പ്പി​​ക്കു​​മ്പോ​​ൾ ല​​ഹ​​രി​​ക്ക് അ​​നു​​കൂ​​ല​​മെ​​ന്നു തോ​​ന്നു​​ന്ന ഒ​​രു നി​​ല​​പാ​​ടും സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​കാ​​ൻ പാ​​ടി​​ല്ല. പു​​ക​​മ​​റ​​യി​​ൽ പ്ര​​തി​​സ​​ന്ധി​​ക​​ളെ സൃ​​ഷ്ടി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രു​​ടെ നി​​ല​​പാ​​ടു​​ക​​ളെ ത​​ള്ളി​​പ്പ​​റ​​യാ​​നും മു​​ഖ്യ​​മ​​ന്ത്രി എ​​ടു​​ത്ത ആ​​ർ​​ജ​​വം അ​​ഭി​​ന​​ന്ദ​​നാ​​ർ​​ഹ​​മാ​​ണ്. മ​​ദ്യ​​ത്തി​​ന​​നു​​കൂ​​ല​​മാ​​യ ഒ​​രു നി​​ല​​പാ​​ടും പൊ​​തു​​സ​​മൂ​​ഹം അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും ആ​​ർ​​ച്ച് ബി​​ഷ​​പ് പ​​റ​​ഞ്ഞു.

വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യ​​ത്തി​​നു നി​​കു​​തി ഇ​​ള​​വ് ന​​ൽ​​കാ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രേ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ നേ​​ര​​ത്തെ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. സ​​ര്‍ക്കാ​​രി​​ന്‍റെ നീ​​ക്കം സം​​ശ​​യാ​​സ്പ​​ദ​​മെ​​ന്നാ​​യി​​രു​​ന്നു മാ​​ര്‍ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യു​​ടെ ആ​​രോ​​പ​​ണം.

National

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിലപാട് ദുരൂഹമെന്ന് വേണുഗോപാൽ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തി​​​നു പി​​​ന്നാ​​​ലെ ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​തി​​​ന് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ സ​​​മീ​​​പ​​​നം ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ.

വി​​​ശു​​​ദ്ധ വാ​​​രം ക്രൈ​​​സ്ത​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​ള​​​രെ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും ദുഃ​​​ഖ​​​വെ​​​ള്ളി പോ​​​ലു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ചു ക്രി​​​സ്ത്യ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ അ​​​ന്നേ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​നം സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്ക​​​വെ വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മേ​​​യ് നാ​​​ലി​​​നു മാ​​​ത്ര​​​മാ​​​ണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം എ​​​ന്നി​​​രി​​​ക്കെ ഇ​​​ത്ര തി​​​ടു​​​ക്ക​​​പ്പെ​​​ട്ട് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്തേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു​​​ള്ള ദി​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ശു​​​ദ്ധ​​​വാ​​​രം ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​ക്കു​​​ശേ​​​ഷം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പൂ​​​ർ​​​ണ​​​മാ​​​യി​​​ട്ടു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ക​​​ഷ്‌​​​ടി​​​ച്ച് പ​​​ത്തു ദി​​​വ​​​സം പോ​​​ലും ല​​​ഭി​​​ക്കി​​​ല്ല.

കോ​​​ണ്‍ഗ്ര​​​സ് നി​​​ർ​​​ണാ​​​യ​​​ക ശ​​​ക്തി​​​ക​​​ളാ​​​യ ആ​​​സാം, കേ​​​ര​​​ളം, പു​​​തു​​​ച്ചേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു ആ​​​ദ്യ​​​ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക​​​യെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

ശബരിമല യുവതീ പ്രവേശനം;സർക്കാരും ദേവസ്വം ബോർഡും അടിക്കടി നിലപാട് മാറ്റുന്നുവെന്ന് ശബരിമല കർമസമിതി

ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​രും തി​​​രു​​​വി​​​താ​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡും അ​​​ടി​​​ക്ക​​​ടി നി​​​ല​​​പാ​​​ട് മാ​​​റ്റു​​​ന്നു​​​വെ​​​ന്ന് ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ​​​സ​​​മി​​​തി.

യു​​​വ​​​തീ​​​ പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ലാ​​​ണു വി​​​മ​​​ർ​​​ശ​​​നം. ഇ​​​ട​​​യ്ക്കി​​​ടെ നി​​​ല​​​പാ​​​ട് മാ​​​റ്റു​​​ന്ന​​​ത് നി​​​യ​​​മ​​​പ്ര​​​ക്രി​​​യ​​​യു​​​ടെ ദു​​​രു​​​പ​​​യോ​​​ഗ​​​മാ​​​ണെ​​​ന്നും വി​​​മ​​​ർ​​​ശി​​​ച്ചു.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ​​​യും ഇ​​​ര​​​ട്ട​​​ത്താ​​​പ്പി​​​ൽ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ടേ​​​ണ്ട സ​​​മ​​​യം അ​​​തി​​​ക്ര​​​മി​​​ച്ചി​​​ട്ടും മൗ​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ക​​​ർ​​​മ​​​സ​​​മി​​​തി ആ​​​രോ​​​പി​​​ച്ചു.

യു​​​വ​​​തീ പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വി​​​ധ ക​​​ക്ഷി​​​ക​​​ളി​​​ൽ​​​നി​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യി​​​രു​​​ന്നു.

National

അർണബ് ഗോസ്വാമിയുടെ നിലപാടുമാറ്റം ചർച്ചയാകുന്നു

മും​​​​​ബൈ: ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ​​​​​​യും കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ​​​​​​യും സ്തു​​​​​തി​​​​​പാ​​​​​ഠ​​​​​ക​​​​​നാ​​​​​യി​​​ അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക് ടി​​​​​​വി എ​​​​​​ഡി​​​​​​റ്റ​​​​​​ർ ഇ​​​​​​ൻ ചീ​​​​​​ഫ് അ​​​​​​ർ​​​​​​ണ​​​​​​ബ് ഗോ​​​​​​സ്വാ​​​​​​മി​​​​​​യു​​​​​​ടെ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​മാ​​​​​​റ്റം ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​കു​​​​​​ന്നു.

ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി വി​​​​​​വി​​​​​​ധ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി സ്വ​​​​​​ന്തം ചാ​​​​​​ന​​​​​​ലി​​​​​​ലൂ​​​​​​ടെ പ്രൈം​​​​​ടൈം ച​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ മോ​​​​​​ദി​​​​​​യെ​​​​​​യും കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ​​​​​​യും വ്യ​​​​​​വ​​​​​​സാ​​​​​​യി ഗൗ​​​​​​തം അ​​​​​​ദാ​​​​​​നി​​​​​​യെ​​​​യു​​​​​മെ​​​​​ല്ലാം വ​​​​​​ള​​​​​​രെ നി​​​​​​ശി​​​​​​ത​​​​​​മാ​​​​​​യാ​​​​​​ണു അ​​​​​​ർ​​​​​​ണ​​​​​​ബ് വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലെ അ​​​​​​ന്ത​​​​​​രീ​​​​​​ക്ഷ മ​​​​​​ലി​​​​​​നീ​​​​​​ക​​​​​​ര​​​​​​ണം, മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ൽ ബി​​​​​​ജെ​​​​​​പി നേ​​​​​​താ​​​​​​വി​​​​​​ന്‍റെ മ​​​​​​ക​​​​​​ന്‍റെ ആ​​​​​​ഡം​​​​​​ബ​​​​​​ര വി​​​​​​വാ​​​​​​ഹം, ആ​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ല്ലി മ​​​​​​​​​​​ല​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​ക​​​​​​​​​​​ളി​​​​​ലെ ഖ​​​​​ന​​​​​നം തു​​​​​​ട​​​​​​ങ്ങി​​​​​​യ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ അ​​​​​​ർ​​​​​​ണോ​​​​​​ബ് പ്ര​​​​​​തി​​​​​​ക്കൂ​​​​​​ട്ടി​​​​​​ലാ​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ആ​​​​​​ര​​​​​​വ​​​​​​ല്ലി മ​​​​​​ല​​​​​​നി​​​​​​ര​​​​​​ക​​​​​​ള്‍ വ​​​​​​ന്‍​കി​​​​​​ട ബി​​​​​​സി​​​​​​ന​​​​​​സു​​​​​​കാ​​​​​​ര്‍ ലാ​​​​​​ഭ​​​​​​ത്തി​​​​​​നു​​​​​​വേ​​​​​​ണ്ടി ത​​​​​​ക​​​​​​ര്‍​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് അ​​​​​​ര്‍​ണാ​​​​​​ബ് ആ​​​​​​രോ​​​​​​പി​​​​​​ച്ചു. “വ​​​​​​ലി​​​​​​യ ശ​​​​​​ത​​​​​​കോ​​​​​​ടീ​​​​​​ശ്വ​​​​​​ര​​​​​​ന്മാ​​​​​​ര്‍​ക്കു​​​​​​വേ​​​​​​ണ്ടി നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ള്‍ തി​​​​​​രു​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. അ​​​​​​വ​​​​​​ര്‍ ബു​​​​​​ള്‍​ഡോ​​​​​​സ​​​​​​റു​​​​​​ക​​​​​​ള്‍ കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന് ആ​​​​​​ര​​​​​​വ​​​​​​ല്ലി മ​​​​​​ല​​​​​​നി​​​​​​ര​​​​​​ക​​​​​​ള്‍ ഇ​​​​​​ടി​​​​​​ച്ചു​​​​​​നി​​​​​​ര​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ്. കോ​​​​​​ടി​​​​​​ക​​​​​​ള്‍ ഉ​​​​​​ണ്ടാ​​​​​​ക്കാ​​​​​​ന്‍വേ​​​​​​ണ്ടി പ്ര​​​​​​കൃ​​​​​​തി​​​​​​യെ ത​​​​​​ക​​​​​​ര്‍​ക്കാ​​​​​​ന്‍ ആ​​​​​​രാ​​​​​​ണ് ഇ​​​​​​വ​​​​​​ര്‍​ക്ക് അ​​​​​​നു​​​​​​വാ​​​​​​ദം ന​​​​​​ല്‍​കി​​​​​​യ​​​​​​ത്?’’-​​​​​​ അ​​​​​​ദാ​​​​​​നി ഗ്രൂ​​​​​​പ്പി​​​​​​നെ പ​​​​​​രോ​​​​​​ക്ഷ​​​​​​മാ​​​​​​യി സൂ​​​​​​ചി​​​​​​പ്പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് അ​​​​​​ദ്ദേ​​​​​​ഹം കു​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ അ​​​​​ന്ത​​​​​രീ​​​​​ക്ഷ മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണം ഒ​​​​​രു ജ​​​​​ന​​​​​ത​​​​​യെ നി​​​​​ത്യ​​​​​രോ​​​​​ഗി​​​​​ക​​​​​ളാ​​​​​ക്കു​​​​​ന്പോ​​​​​ൾ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​റ​​​​​ക്കം ന​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം ആ​​​​​രോ​​​​​പി​​​​​ച്ചു. “രാ​​​​​​ജ്യം ഒ​​​​​​രു ആ​​​​​​രോ​​​​​​ഗ്യ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ നേ​​​​​​രി​​​​​​ടു​​​​​​മ്പോ​​​​​​ള്‍ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ്? എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ട് അ​​​​​​ദ്ദേ​​​​​​ഹം ഇ​​​​​​തി​​​​​​ല്‍ ഇ​​​​​​ട​​​​​​പെ​​​​​​ടു​​​​​​ന്നി​​​​​​ല്ല? 30 കോ​​​​​​ടി ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ജീ​​​​​​വ​​​​​​ന്‍ വ​​​​​​ച്ചാ​​​​​​ണ് ക​​​​​​ളി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഞ​​​​​​ങ്ങ​​​​​​ള്‍​ക്കു വേ​​​​​​ണ്ട​​​​​​ത് നേ​​​​​​തൃ​​​​​​ത്വ​​​​​​മാ​​​​​​ണ്, മൗ​​​​​​ന​​​​​​മ​​​​​​ല്ല”. ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ അ​​​​​ന്ത​​​​​രീ​​​​​ക്ഷ മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണം കോ​​​​​വി​​​​​ഡി​​​​​നെ​​​​​ക്കാ​​​​​ൾ വ​​​​​ലി​​​​​യ ആ​​​​​രോ​​​​​ഗ്യ​​​​​ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​ണു സൃ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം തു​​​​​റ​​​​​ന്ന​​​​​ടി​​​​​ച്ചു.

ആ​​​​​​ര​​​​​​വ​​​​​​ല്ലി മ​​​​​​ല​​​​​​നി​​​​​​ര​​​​​​ക​​​​​​ളെ ഖ​​​​​​ന​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​റ്റു​​​​​​ക​​​​​​ൾ​​​​​​ക്ക് വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ, “ന​​​​​​മ്മ​​​​​​ൾ വി​​​​​​ക്സി​​​​​​ത് ഭാ​​​​​​ര​​​​​​ത് അ​​​​​​ല്ല, പാ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​​​ക​​​​​​മാ​​​​​​യി ത​​​​​​ക​​​​​​ർ​​​​​​ന്ന ഭാ​​​​​​ര​​​​​​ത​​​​​​മാ​​​​​​യി മാ​​​​​​റും” എ​​​​​​ന്നാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക് ടി​​​​​​വി​​​​​​യി​​​​​​ലൂ​​​​​​ടെ തു​​​​​​റ​​​​​​ന്ന​​​​​​ടി​​​​​​ച്ച​​​​​​ത്. സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ പു​​​​​​തി​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​നെ മ​​​​​​റ​​​​​​യാ​​​​​​ക്കി സ​​​​​​ർ​​​​​​ക്കാ​​​​​​ർ കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​റ്റു​​​​​​ക​​​​​​ളെ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ശ​​​​​​ത​​​​​​കോ​​​​​​ടീ​​​​​​ശ്വ​​​​​​ര​​​​​​ന്മാ​​​​​​ർ​​​​​​ക്ക് ലാ​​​​​​ഭ​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ൻ 200 കോ​​​​​​ടി വ​​​​​​ർ​​​​​​ഷം പ​​​​​​ഴ​​​​​​ക്ക​​​​​​മു​​​​​​ള്ള മ​​​​​​ല​​​​​​നി​​​​​​ര​​​​​​ക​​​​​​ൾ ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ന്ന​​​​​​ത് ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​മ​​​​​​ല്ലെ​​​​​​ന്നും അ​​​​​​ർ​​​​​​ണ​​​​​​ബ് ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു.

വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​നം പ​​രി​​സ്ഥി​​തി വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ മാ​​​​​​ത്ര​​​​​​മാ​​​​​​യി ഒ​​​​​​തു​​​​​​ങ്ങു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്ന​​​​​​തു ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​ണ്. മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ ബി​​​​​​ജെ​​​​​​പി എം​​​​​​എ​​​​​​ൽ​​​​​​എ മ​​​​​​ക​​​​​​ന്‍റെ വി​​​​​​വാ​​​​​​ഹ​​​​​​ത്തി​​​​​​ന് കോ​​​​​​ടി​​​​​​ക​​​​​​ളു​​​​​​ടെ ധൂ​​​​​​ർ​​​​​​ത്ത് ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​തേ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തു ഗ​​​​​​ർ​​​​​​ഭി​​​​​​ണി​​​​​​ക​​​​​​ൾ ചി​​​​​​കി​​​​​​ത്സ കി​​​​​​ട്ടാ​​​​​​തെ മ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തും കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് ചി​​​​​​കി​​​​​​ത്സാ​​​​​​പ്പി​​​​​​ഴ​​​​​​വി​​​​​​ലൂ​​​​​​ടെ എ​​​​​​ച്ച്ഐ​​​​​​വി ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​തും ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി ബി​​​​​​ജെ​​​​​​പി നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ ധാ​​​​​​ർ​​​​​​ഷ്‌​​​​​​ട്യ​​​​​​ത്തെ​​​​​​യും അ​​​​​​ർ​​​​​​ണ​​​​​​ബ് രൂ​​​​​​ക്ഷ​​​​​​മാ​​​​​​യി വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചു.

80 കോ​​​​​ടി രൂ​​​​​പ​​​​​യോ​​​​​ളം പൊ​​​​​ടി​​​​​ച്ച് ഇ​​​​​ൻ​​​​​ഡോ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ബി​​​​​ജെ​​​​​പി എം​​​​​എ​​​​​ൽ​​​​​എ ഗൊ​​​​​ലു ശു​​​​​ക്ല​​​​​യു​​​​​ടെ മ​​​​​ക​​​​​ന്‍റെ വി​​​​​വാ​​​​​ഹം ന​​​​​ട​​​​​ത്തി​​​​​യ​​​​​താ​​​​​ണ് അ​​​​​ർ​​​​​ണ​​​​​ബി​​​​​നെ ചൊ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്. വി​​​​​വാ​​​​​ഹ​​​​​സ​​​​ത്കാ​​​​ര​​​​ത്തി​​​​ലെ വെ​​​​​ടി​​​​​ക്കെ​​​​​ട്ടി​​​​​നു മാ​​​​​ത്രം 70 ല​​​​​ക്ഷം ചെ​​​​​ല​​​​​വാ​​​​​യെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ക​​​​​ഴി​​​​​ഞ്ഞ 11ന് ​​​​​ന​​​​​ട​​​​​ന്ന വി​​​​​വാ​​​​​ഹ​​​​​മാ​​​​​മാ​​​​​ങ്ക​​​​​ത്തി​​​​​ൽ പ്ര​​​​​മു​​​​​ഖ ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​ക്ക​​​​​ളും വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ളു​​​​​മെ​​​​​ല്ലാം പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.

ഇ​​​​​​ൻ​​​​​​ഡി​​​​​​ഗോ വി​​​​മാ​​​​ന പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ മോ​​​​​​ദി സ​​​​​​ർ​​​​​​ക്കാ​​​​​​ർ എ​​​​​​ന്താ​​​​​​ണു ചെ​​​​​​യ്ത​​​​തെ​​​​ന്നു ചോ​​​​​​ദി​​​​​​ച്ച​​​​​​തി​​​​​​നൊ​​​​​​പ്പം സ​​​​​​ർ​​​​​​ക്കാ​​​​​​ർ ശ​​​​​​മ്പ​​​​​​ളം പ​​​​​​റ്റു​​​​​​ന്ന മ​​​​​​റ്റു മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രെ നി​​​​​​ശി​​​​​​ത​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ഹ​​​​​​സി​​​​​​ക്കാ​​​​​​നും അ​​​​​​ർ​​​​​​ണ​​​​​​ബ് തു​​​​​​നി​​​​​​ഞ്ഞു.

‘വി​​​​​​ഷ​​​​​​യാ​​​​​​ധി​​​​​​ഷ്ഠി​​​​​​ത​​​​​​മാ​​​​​​യി നോ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ജ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണു യ​​​​​​ഥാ​​​​​​ർ​​​​​​ഥ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷം’ എ​​​​​​ന്ന അ​​​​​​ർ​​​​​​ണ​​​​​​ബി​​​​​​ന്‍റെ വാ​​​​​​ക്കു​​​​​​ക​​​​​​ൾ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​നു​​​​​​ള്ള വ​​​​​​ലി​​​​​​യൊ​​​​​​രു മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പാ​​​​​​ണ്.

ഡ​​​​​​​​​​​ല്‍ഹി, ഹ​​​​​​​​​​​രി​​​​​​​​​​​യാ​​​​​​​​​​​ന, രാ​​​​​​​​​​​ജ​​​​​​​​​​​സ്ഥാ​​​​​​​​​​​ന്‍, ഗു​​​​​​​​​​​ജ​​​​​​​​​​​റാ​​​​​​​​​​​ത്ത് സം​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ല്‍ വ്യാ​​​​​​​​​​​പി​​​​​​​​​​​ച്ചു​​​​​​​​​​​കി​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ന്ന ആ​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ല്ലി മ​​​​​​​​​​​ല​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​മാ​​​​​​​​​​​യി ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട പു​​​​​​​​​​​തി​​​​​​​​​​​യ നി​​​​​​​​​​​ര്‍വ​​​​​​​​​​​ച​​​​​​​​​​​നം വ​​​​​​​​​​​ന്‍തോ​​​​​​​​​​​തി​​​​​​​​​​​ലു​​​​​​​​​​​ള്ള ഖ​​​​​​​​​​​ന​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​നു വ​​​​​​​​​​​ഴി​​​​​​​​​​​തു​​​​​​​​​​​റ​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്ന ആ​​​​​​​​​​​രോ​​​​​​​​​​​പ​​​​​​​​​​​ണ​​​​​​​​​​​ങ്ങ​​​​​​​​​​​ളെ​​​​​​​​​​​ത്തു​​​​​​​​​​​ട​​​​​​​​​​​ര്‍ന്നാ​​​​​​​​​​​ണു വി​​​​​​ഷ​​​​​​യം ച​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ​​​​​​ത്.

ആ​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ല്ലി മ​​​​​​ല​​​​​​നി​​​​​​ര​​​​​​യി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലെ സ​​​​​​​​​​​മീ​​​​​​​​​​​പ​​​​​​​​​​​പ്ര​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ത്തെ താ​​​​​​​​​​​ഴ്ന്ന നി​​​​​​​​​​​ര​​​​​​​​​​​പ്പി​​​​​​​​​​​ല്‍നി​​​​​​​​​​​ന്ന് 100 മീ​​​​​​​​​​​റ്റ​​​​​​​​​​​റോ അ​​​​​​​​​​​തി​​​​​​​​​​​ലേ​​​​​​​​​​​റെ​​​​​​​​​​​യോ ഉ​​​​​​​​​​​യ​​​​​​​​​​​ര്‍ന്ന പ്ര​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ളെ ആ​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ല്ലി കു​​​​​​​​​​​ന്നു​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​യും 500 മീ​​​​​​​​​​​റ്റ​​​​​​​​​​​ര്‍ പ​​​​​​​​​​​രി​​​​​​​​​​​ധി​​​​​​​​​​​യി​​​​​​​​​​​ല്‍ വ​​​​​​​​​​​രു​​​​​​​​​​​ന്ന കു​​​​​​​​​​​ന്നു​​​​​​​​​​​ക​​​​​​​​​​​ള്‍ ആ​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ല്ലി പ​​​​​​​​​​​ര്‍വ​​​​​​​​​​​ത​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​യും ക​​​​​​​​​​​ണ​​​​​​​​​​​ക്കാ​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്നു വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി കേ​​​​​​​​​​​ന്ദ്ര ​​പ​​​​​​​​​​​രി​​​​​​​​​​​സ്ഥി​​​​​​​​​​​തി-​​​​​​​​​വ​​​​​​​​​​​നം മ​​​​​​​​​​​ന്ത്രാ​​​​​​​​​​​ല​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​നു കീ​​​​​​​​​​​ഴി​​​​​​​​​​​ല്‍ രൂ​​​​​​​​​​​പീ​​​​​​​​​​​ക​​​​​​​​​​​രി​​​​​​​​​​​ച്ച ക​​​​​​​​​​​മ്മി​​​​​​​​​​​റ്റി ശി​​​​​​​​​​​പാ​​​​​​​​​​​ര്‍ശ​​​​​ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ഈ ​​​​​​ശി​​​​​​പാ​​​​​​ർ​​​​​​ശ​​​​​​ക​​​​​​​​​​​ള്‍ സു​​​​​​​​​​​പ്രീം​​​​​​​​​​​കോ​​​​​​​​​​​ട​​​​​​​​​​​തി ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ ന​​​​​​​​​​​വം​​​​​​​​​​​ബ​​​​​​​​​​​ര്‍ അ​​​​​​​​​​​വ​​​​​​​​​​​സാ​​​​​​​​​​​നം അം​​​​​​​​​​​ഗീ​​​​​​​​​​​ക​​​​​​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു. ഇ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ വ​​​​​​ലി​​​​​​യ പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​ർ​​​​​​ണോ​​​​​​ബ് നി​​​​​​ശി​​​​​​ത​​​​​​വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​വു​​​​​​മാ​​​​​​യി രം​​​​​​ഗ​​​​​​ത്തു​​​​​​വ​​​​​​ന്ന​​​​​​ത്.

Kerala

അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ നി​ല​പാ​ടി​ല്‍ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല: ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍

കോ​​​ഴി​​​ക്കോ​​​ട്: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ എ​​​ട്ടാം പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​നെ പി​​​ന്തു​​​ണ​​​ച്ച യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ അ​​​ടൂ​​​ര്‍ പ്ര​​​കാ​​​ശി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ല്‍ അ​​​ദ്ഭു​​​ത​​​പ്പെ​​​ടാ​​​നി​​​ല്ലെ​​​ന്ന് എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍.

രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ അ​​​വ​​​സാ​​​നം​​​വ​​​രെ സം​​​ര​​​ക്ഷി​​​ച്ച പാ​​​ര്‍​ട്ടി​​​യാ​​ണു കോ​​​ണ്‍​ഗ്ര​​​സ്. രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ ര​​​ക്ഷി​​​ക്കാ​​​നും ഒ​​​ളി​​​വി​​​ല്‍ പോ​​​കാ​​​നും കോ​​​ണ്‍​ഗ്ര​​​സ് ഒ​​​ത്താ​​​ശ ചെ​​​യ്തു. നി​​​ല്‍​ക്ക​​​ക്ക​​​ള്ളി ഇ​​​ല്ലാ​​​താ​​​യ​​​പ്പോ​​​ഴാ​​​ണ് രാ​​​ഹു​​​ലി​​​നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.

ഇ​​​തേ ക്രൂ​​​ര​​​മു​​​ഖ​​​മാ​​​ണ് അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലും യു​​​ഡി​​​എ​​​ഫ് എ​​​ടു​​​ക്കു​​​ന്ന​​​ത്. എ​​​ല്‍​ഡി​​​എ​​​ഫ് എ​​​പ്പോ​​​ഴും അ​​​തി​​​ജീ​​​വി​​​ത​​​യ്ക്ക് ഒ​​​പ്പ​​​മാ​​​ണെന്നും അദ്ദേഹം പറഞ്ഞു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റേ​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ലെ​ന്ന് വി.​എ​സ്. സു​നി​ൽ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ലെ​ന്ന് സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. വി​ഷ​യം മു​ന്ന​ണി പ്ര​ശ്ന​മോ ച​ർ​ച്ച ന​ട​ക്കാ​ത്ത​തോ അ​ല്ല, മ​റി​ച്ച് അ​തൊ​രു രാ​ഷ്ട്രീ​യ​പ്ര​ശ്ന​മാ​ണ്. ആ​ർ​എ​സ്എ​സി​ന്‍റെ അ​ടി​സ്ഥാ​ന ആ​ശ​യ​ങ്ങ​ളു​മാ​യി സ​ന്ധി ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ത്താ​ൽ അ​ത് ഇ​ട​തു​പ​ക്ഷ​ത്തെ അ​ന്ധ​കാ​ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ക്കാ​തെ ന​ട്ടെ​ല്ല് നി​വ​ർ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​ഐ. ആ​ർ​എ​സ്എ​സ് വ​ർ​ഗീ​യ​ത ഒ​ളി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​നെ രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​യ​നാ​ട്ടി​ലെ കേ​ന്ദ്ര വി​വേ​ച​ന​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ട്ടി​ല്ലേ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.​ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ന​യ​മാ​ണ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം. അ​ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്.

വ​ർ​ഗീ​യ ന​യ​ങ്ങ​ൾ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സ് അ​ജ​ണ്ട ആ​ണെ​ന്നും സി​പി​എം മ​ധു​ര പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ ഇ​ക്കാ​ര്യം മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up