Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Starmer

ബേ​ർ​നാമിന്‍റെ വിജയവും സ്റ്റാ​​​​​​ർ​​മ​​​​​​റു​​​​​​ടെ പതനവും

ല​​​​​ണ്ട​​​​​ൻ: ക​​​​​​ഴി​​​​​​ഞ്ഞ​​​​​യാ​​​​​​ഴ്ച ന​​​​​​ട​​​​​​ന്ന മേ​​​​​​ക്ക​​​​​​ര്‍ഫീ​​​​​​ല്‍ഡ് ഉ​​​​​​പ​​​​​​തെര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ല്‍ ലേ​​​​​​ബ​​​​​​ർ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ ജ​​​​​​ന​​​​​​പ്രി​​​​​​യ നേ​​​​​​താ​​​​​​വും ഗ്രേ​​​​​റ്റ​​​​​​ർ മാ​​​​​​ഞ്ചെ​​​​​​സ്റ്റ​​​​​​ർ മു​​​​​​ൻ മേ​​​​​​യ​​​​​​റു​​​​​​മാ​​​​​​യ ആ​​​​​​ന്‍ഡി ബേ​​​​​​ർ​​​​​​നാം വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​തോ​​​​​​ടെ​​​​​​ വി​​​​​​മ​​​​​​ത​​​​​നീ​​​​​​ക്കം കൂ​​​​​​ടു​​​​​​ത​​​​​​ൽ ശ​​​​​​ക്തി​​​​​പ്രാ​​​​​​പിച്ചു. ​​​​​

പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ലെ മി​​​​​​ത​​​​​വാ​​​​​​ദി​​​​​​ക​​​​ൾ​​​​​​ക്കും തീ​​​​​​വ്ര ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ പി​​​​​​ന്തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കും ഒ​​​​​​രു​​പോ​​​​​​ലെ സ്വീ​​​​​​കാ​​​​​​ര്യ​​​​​​നാ​​​​​​യ ബേ​​​​​​ർ​​​​​നാം ​മു​​​​​​ൻ​​​​​​പ് ഗോ​​​​​​ർ​​​​​​ഡ​​​​​​ൻ ബ്രൗ​​​​​​ൺ മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ ആ​​​​​​രോ​​​​​​ഗ്യ, സാം​​​​​​സ്കാ​​​​​​രി​​​​​​ക മ​​​​​​ന്ത്രി​​​​​​യാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ക​​​​​​യും, 2010, 2015 വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ലേ​​​​​​ബ​​​​​​ർ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലേ​​​​​​ക്കു മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ള്ള​​​​​യാ​​​​​ളാ​​​​​ണ് . 2017 മു​​​​​​ത​​​​​​ൽ ഗ്രേ​​​​​റ്റ​​​​​​ർ മാ​​​​​​ഞ്ചെ​​​​​​സ്റ്റ​​​​​​ർ മേ​​​​​​യ​​​​​​റാ​​​​​​യി മി​​​​​​ക​​​​​​ച്ച പ്ര​​​​​​ക​​​​​​ട​​​​​​നം കാ​​​​​​ഴ്ച​​വ​​യ്​​​​​​ക്കു​​​​​​ന്ന ബെ​​​​​​ർ​​​​​നാ​​​​​​മി​​​​​​നു നേ​​​​​​ര​​​​​​ത്തേ ലേ​​​​​​ബ​​​​​​ർ പാ​​​​​​ർ​​​​​​ട്ടി പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് സീ​​​​​​റ്റ് നി​​​​​​ഷേ​​​​​​ധി​​​​​​ച്ച സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​വും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു.

ബ്രി​​​​​​ട്ട​​​​​​നി​​​​​​ൽ പ്രാ​​​​​​ദേ​​​​​​ശി​​​​​​ക തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെടെ അ​​​​​​തി​​​​​​വേ​​​​​​ഗം ശ​​​​​​ക്തി​​​​​​പ്രാ​​​​​​പി​​​​​​ക്കു​​​​​​ന്ന റീ​​​​​​ഫോം യു​​​​​​കെ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​യെ പ​​​​​​തി​​​​​​നാ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റെ വോ​​​​​​ട്ടു​​​​​​ക​​​​​​ൾ​​​​​​ക്കു പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യാ​​​​​​ണ് ബേ​​​​​​ർ​​​​​​നാം ക​​​​​​ഴി​​​​​​ഞ്ഞ​​​​​യാ​​​​​​ഴ്ച ന​​​​​​ട​​​​​​ന്ന ഉ​​​​​​പതെര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത് .

ലേ​​​​​​ബ​​​​​​ർ പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു​​​​​​ള്ളി​​​​​​ൽ വ്യാ​​​​​​പ​​​​​​ക പി​​​​​​ന്തു​​​​​​ണ ല​​​​​​ഭി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന ബേ​​​​​​ർ​​​​​​നാം അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ എ​​​​​​ത്തി​​​​​​യാ​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഇ​​​​​​ട​​​​​​യി​​​​​​ൽ ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട പ്ര​​​​​​താ​​​​​​പം വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്കാ​​​​​​മെ​​​​​​ന്നും റീ​​​​​​ഫോം യുകെ പോ​​​​​​ലു​​​​​​ള്ള പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യെ നേ​​​​​​രി​​​​​​ടാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​മെ​​​​​​ന്നു​​​​​​മാ​​​​​​ണു ലേ​​​​​​ബ​​​​​​ർ പാ​​​​​​ർ​​​​​​ട്ടി നേ​​​​​​താ​​​​​​ക്ക​​​​​​ൾ വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്ന​​​​​​ത് .

2020ൽ ​​​​​​ജെ​​​​​​റെ​​​​​​മി കോ​​​​​​ർ​​​​​​ബി​​​​​​യ​​​​​​നു പി​​​​​​ൻ​​​​​​ഗാ​​​​​​മി​​​​​​യാ​​​​​​യി ലേ​​​​​​ബ​​​​​​ർ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ നേ​​​​​​താ​​​​​​വാ​​​​​​യി മു​​​​​​ൻ നി​​​​​​ര​​​​​​യി​​​​​​ലേ​​​​​​ക്കു വ​​​​​​ന്ന സ്റ്റാ​​​​​​ർമ​​​​​​ർ 2024ൽ ​​​​​​ന​​​​​​ട​​​​​​ന്ന പൊ​​​​​​തുതെര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ 650 അം​​​​​​ഗ പാ​​​​​​ർ​​​​​​ല​​​​​​മെ​​ന്‍റി​​​​​​ൽ 411 സീ​​​​​​റ്റു​​​​​​ക​​​​​​ൾ നേ​​​​​​ടി​​​​​​യാ​​​​​​ണ് ലേ​​​​​​ബ​​​​​​ർ പാ​​​​​​ർ​​​​​​ട്ടി​​​​​​യെ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​ച്ച​​​​​​ത് .

തു​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​ൽ പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യോ​​​​​​ടെ ആ​​​​​​രം​​​​​​ഭി​​​​​​ച്ച സ്റ്റാ​​​​​​ർ​​മ​​​​​​റു​​​​​​ടെ ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ലം പി​​​​​​ന്നീ​​​​​​ട് നി​​​​​​ര​​​​​​വ​​​​​​ധി വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ളോ​​​​​​ടെ​​യാ​​​​​​ണു ക​​​​​​ട​​​​​​ന്നു​​പോ​​​​​​യ​​​​​​ത്. സാ​​​​​​മ്പ​​​​​ത്തി​​​​​​ക വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ലെ മ​​​​​​ന്ദ​​ഗ​​​​​​തി, കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​വും ആ​​​​​​രോ​​​​​​ഗ്യ​​രം​​​​​​ഗ​​​​​​വും സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച പ്ര​​​​​​ശ്‍ന​​​​​​ങ്ങ​​​​​​ൾ ന​​​​​​യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​നി​​​​​​ശ്ചി​​​​​​ത​​​​​​ത്വം എ​​​​​​ന്നി​​​​​​വ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ജ​​​​​​ന​​​​​​പി​​​​​​ന്തു​​​​​​ണ കു​​​​​​റ​​​​​​യ്ക്കാ​​​​​​ൻ കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി.

കു​ടി​യേ​റ്റ​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച്, കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളി​ലെ പാ​ളി​ച്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി തീ​വ്ര വ​ല​തു​പ​ക്ഷ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന റീ​ഫോം പാ​ർ​ട്ടി പ്രാ​ദേ​ശി​ക കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മു​ൻ​പ് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും നേ​ടി​യ മു​ന്നേ​റ്റ​ത്തി​നു ത​ട​യി​ടാ​ൻ സ്റ്റാ​ർ​മ​റു​ടെ നേ​തൃ​ത്വ​ത്തി​നു ക​ഴി​ഞ്ഞി​ല്ല.

ഇ​തി​നു പു​റ​മേ സാ​മ്പ​ത്തി​ക രം​ഗ​ത്തെ പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യാ​നും സ്റ്റാ​ർ​മ​ർ​ക്കാ​യി​ല്ല. ഇ​തോ‌​ടെ ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി പാ​ർ​ട്ടി​ക്കു​ള്ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന സ്റ്റാ​ർ​മാ​ർ​ക്കെ​തി​രേ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി പ്രാ​പി​ച്ചു. പി​ന്നാ​ലെ മു​ന്നൂ​റോ​ളം എം​പി​മാ​രു​ടെ പി​ന്തു​ണ​യും ന​ഷ്ട​മാ​യി. ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യാ​ണു പ്ര​ധാ​ന​മ​ന്ത്രി രാ​ജി തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

International

സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷം

ല​​​ണ്ട​​​ൻ: എ​​​പ്സ്റ്റീ​​​ൻ ബ​​​ന്ധ​​​മു​​​ള്ള പീ​​​റ്റ​​​ർ മാൻഡ​​​ൽ​​​സ​​​ണി​​​നെ യു​​​എ​​​സ് അം​​​ബ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ച്ച​​​തി​​​ൽ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റു​​​ടെ രാ​​​ജി​​​ക്കാ​​​യി വീ​​​ണ്ടും ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി പ്ര​​​തി​​​പ​​​ക്ഷം.

മാൻഡ​​​ൽ​​​സ​​​ണി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ​​​യാ​​​ണ് സ്റ്റാ​​​ർ​​​മ​​​ർ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​നം ന​​​ല്കി​​​യ​​​തെ​​​ന്ന് ഗാ​​​ർ​​​ഡി​​​യ​​​ൻ പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണി​​​ത്.

ദേ​​​ശ​​​സു​​​ര​​​ക്ഷ​​​യെ വ​​​ഞ്ചി​​​ച്ച സ്റ്റാ​​​ർ​​​മ​​​ർ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​താ​​​വ് കി​​​മി ബാ​​​ഡ​​​നോ​​​ക്ക് സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ചു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ​​​യും ബ്രി​​​ട്ടീ​​​ഷ് ജ​​​ന​​​ത​​​യെ​​​യും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റ് നേ​​​താ​​​വ് എ​​​ഡ് ഡേ​​​വി​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, പ​​​ശ്ചാ​​​ത്ത​​​ല പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലു​​​ണ്ടാ​​​യ വീ​​​ഴ്ച​​​യെ​​​ക്കു​​​റി​​​ച്ച് സ്റ്റാ​​​ർ​​​മ​​​റി​​​നോ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​ക്കോ അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വ​​​ക്താ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു.

2024ലാ​​​ണ് മാൻഡ​​​ൽ​​​സ​​​ൺ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ജ​​​യി​​​ലി​​​ൽ മ​​​രി​​​ച്ച കു​​​പ്ര​​​സി​​​ദ്ധ ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന കാ​​​ര്യം പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ മാൻഡ​​​ൽ​​​​​​സ​​​ണി​​​നു രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് മാൻഡ​​​ൽ​​​സ​​​ണി​​​നെ അ​​​ധി​​​കാ​​​ര​​​ ദു​​​ർ​​​വി​​​നി​​​യോ​​​ഗ​​​ത്തി​​​ന് അ​​​റ​​​സ്റ്റ് ചെ​​​യ്തെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ചു.

International

സ്റ്റാർമർക്കെതിരേ പാളയത്തിൽ പട

ല​​​ണ്ട​​​ൻ: ​​​ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റെ പു​​​റ​​​ത്താ​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യി​​​ൽ പ​​​ട​​​യൊ​​​രു​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

സ്റ്റാ​​​ർ​​​മ​​​റു​​​ടെ വി​​​ശ്വ​​​സ്ത​​​ർ​​ ത​​​ന്നെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം ബ്രി​​​ട്ടീ​​​ഷ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച​​​ത്. ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം സ്റ്റാ​​​ർ​​​മ​​​ർ​​​ക്കെ​​​തി​​​രേ അ​​​ട്ടി​​​മ​​​റി​​​നീ​​​ക്ക​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

2024ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബ്രി​​​ട്ട​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ജ​​​യ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ലേ​​​ബ​​​റി​​​നു നേ​​​ടി​​​ക്കൊ​​​ടു​​​ക്കാ​​​ൻ സ്റ്റാ​​​ർ​​​മ​​​ർ​​​ക്കു ക​​​ഴി​​​ഞ്ഞെ​​​ങ്കി​​​ലും 16 മാ​​​സ​​​ത്തെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ ജ​​​ന​​​പ്രീ​​​തി കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞ​​​താ​​ണു വി​​​മ​​​ത​​​നീ​​​ക്ക​​​ത്തി​​​നു കാ​​​ര​​​ണം.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വെ​​​സ് സ്ട്രീ​​​റ്റിം​​​ഗ്, ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ഷ​​​ബാ​​​ന മ​​​ഹ്‌​​​മൂ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണു വി​​​മ​​​ത​​നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ലെ​​​ന്നാ​​ണ് റി​​​പ്പോ​​​ർ​​​ട്ട്. എ​​​ന്നാ​​​ൽ, സ്റ്റാ​​​ർ​​​മ​​​റെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കി​​​ല്ലെ​​​ന്ന് വെ​​​സ് സ്ട്രീ​​​റ്റിം​​​ഗ് ഇ​​​ന്ന​​​ലെ പ്ര​​​തി​​​ക​​​രി​​​ച്ചു. വി​​​മ​​​ത​​​നീ​​​ക്ക​​​ങ്ങ​​​ളെ സ്റ്റാ​​​ർ​​​മ​​​ർ ചെ​​​റു​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ചു.

സ്റ്റാ​​​ർ​​​മ​​​റു​​​ടെ നി​​​കു​​​തിന​​​യ​​​ങ്ങ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന​​​പ്രീ​​​തി ഇ​​​ടി​​​യാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു. അ​​​ടു​​​ത്ത​​​ക​​​ാല​​​ത്തെ അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ളി​​​ൽ ബ്രി​​​ട്ട​​​നി​​​ലെ ഏ​​​റ്റ​​​വും ജ​​​ന​​​പ്രീ​​​തി കു​​​റ​​​ഞ്ഞ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​യി സ്റ്റാ​​​ർ​​​മ​​​ർ മാ​​​റി​​​യി​​​രു​​​ന്നു; വ​​​ല​​​തു​​​പ​​​ക്ഷ ന​​​യ​​​ങ്ങ​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന റി​​​ഫോം യു​​​കെ പാ​​​ർ​​​ട്ടി ലേ​​​ബ​​​റി​​​നേ​​​ക്കാ​​​ൾ മു​​​ന്നി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തു.

ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യി​​​ലെ 20 ശ​​​ത​​​മാ​​​നം എം​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ങ്കി​​​ലേ സ്റ്റാ​​​ർ​​​മ​​​റെ നീ​​​ക്കം​​​ചെ​​​യ്യാ​​​നാ​​​കൂ.

Latest News

Corehub Up