ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിന്റെ വീടിന് തീവച്ചതുമായ ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് യുവാക്കൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തി.
യുക്രെയ്ൻ പൗരനായ റോമൻ ലാവ്റിനോവിച്ച് (22), റൊമാനിയൻ പൗരനായ സ്റ്റാനിസ്ലാവ് കാർപിയുക്ക് (27) എന്നിവർ ഗൂഢാലോചന നടത്തിയതായാണ് കണ്ടെത്തൽ.
കേസിൽ പെട്രോ പോച്ചിനോക് (35) എന്ന യുവാവിനെ കുറ്റവിമുക്തനാക്കി. നോർത്ത് ലണ്ടനിലെ കെന്റിഷ് ടൗണിൽ സ്റ്റാർമർ മുമ്പ് താമസിച്ചിരുന്ന വീടും, അദ്ദേഹത്തിന്റെ ബന്ധുക്കൾ താമസിച്ചിരുന്ന വീടും, കാറുമാണ് ആക്രമിക്കപ്പെട്ടത്.
Tags : Starmer British PM house fire case Two youths Criminals culprits