Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strikes

ഇ​റാ​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ആ​ക്ര​മി​ക്കി​ല്ലെ​ന്ന് ട്രം​പ്, ഹോ​ർ​മൂ​സ് തു​റ​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ൻ ഹോ​ർ​മൂ​സ് ക​നാ​ൽ ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ന്മേ​ൽ ആ​ണ് തീ​രു​മാ​നം. പാ​ക് ശ്ര​മ​ഫ​ല​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ഇ​റാ​ന് ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ട്രം​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

"മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന യു​ദ്ധം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​ശ്ര​മ​ങ്ങ​ൾ​ക്ക് ഫ​ലം കൈ​വ​രി​ക്കാ​ൻ ക​ഴി​യും. ന​യ​ത​ന്ത്രം ന​ട​ക്കു​ന്ന​തി​നാ​യി സ​മ​യ​പ​രി​ധി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​ൻ ഞാ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​നോ​ട് ആ​ത്മാ​ർ​ത്ഥ​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു'.-​ഷ​ഹ​ബാ​സ് ഷെ​രീ​ഫ് എ​ക്സി​ൽ കു​റി​ച്ചു.

അ​തേ കാ​ല​യ​ള​വി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്ക​ണ​മെ​ന്നും പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ട്രം​പി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഇ​റാ​ൻ നാ​ഗ​രി​ക​ത​യെ ഇ​ന്ന് രാ​ത്രി ഇ​ല്ലാ​താ​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ഭീ​ഷ​ണി. ഇ​റാ​ന്‍റെ മു​ഴു​വ​ൻ നാ​ഗ​രി​ക​ത​യും ഇ​ന്ന് രാ​ത്രി മ​രി​ക്കും, അ​വ​ർ ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ലെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു.

അ​ങ്ങ​നെ സം​ഭ​വി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, പ​ക്ഷേ ഇ​ന്ന് അ​ത് സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​റാ​നി​ൽ സ​മ്പൂ​ർ​ണ​വു​മാ​യ ഭ​ര​ണ​മാ​റ്റം സം​ഭ​വി​ച്ചു. എ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യ എ​ന്തെ​ങ്കി​ലും ഒ​ന്ന് സം​ഭ​വി​ക്കാം. ലോ​ക ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​മാ​യി ഇ​ന്ന് രാ​ത്രി മാ​റും. 47 വ​ർ​ഷ​ത്തെ കൊ​ള്ള, അ​ഴി​മ​തി, കൊ​ല​പാ​ത​കം എ​ന്നി​വ അ​വ​സാ​നി​ക്കും.-​ട്രം​പ് കു​റി​ച്ചു.

International

പാ​ക്കി​സ്ഥാ​നി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

 

ല​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ ഗ്രൗ​ണ്ടി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലെ കൗ​സ​ർ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്ന് പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷാ സേ​ന സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. മേ​ഖ​ല​യി​ൽ പാ​ക്കി​സ്ഥാ​ന്‍റെ സൈ​നി​ക ന​ട​പ​ടി തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​സം പ്ര​വി​ശ്യ​യി​ൽ ഓ​പ്പ​റേ​ഷ​ൻ സ​ർ​ബ​കാ​ഫ് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ സൈ​നി​ക ന​ട​പ​ടി​യി​ൽ മൂ​ന്ന് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഭീ​ക​ര​ർ പോ​ലീ​സ് വാ​ഹ​നം ആ​ക്ര​മി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​രു പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ കൊ​ല്ല​പ്പെ​ട്ടു.

Latest News

Corehub Up