x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍​ഷി​കാവ​ശ്യ​ങ്ങ​ള്‍​ക്ക് ഇ​ന്ധ​നം ന​ല്‍​കാ​ത്ത​തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സമരം


Published: April 5, 2026 04:45 AM IST | Updated: April 5, 2026 04:45 AM IST

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ജാ​റു​ക​ളി​ല്‍ ഇ​ന്ധ​നം ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ഇ​ന്ധ​നം ജാ​റു​ക​ളി​ല്‍ ന​ൽ​കു​ന്ന​തു നി​ഷേ​ധി​ക്കു​ന്ന പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര്‍​ഷ​കവി​രു​ദ്ധ ഉ​ത്ത​ര​വി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു മു​മ്പി​ല്‍ സൂ​ച​നാ സ​മ​രം ന​ട​ത്തി.

വേ​ന​ല്‍​ക്കാ​ല​മാ​യ​തി​നാ​ല്‍ ഏ​ല​കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന​ത്തി​നും കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​നും പെ​ട്രോ​ളും ഡീ​സ​ലും അ​ത്യാ​വ​ശ്യ​മാ​ണ്. ഒ​രാ​ഴ്ച​യാ​യി പ​മ്പു​ക​ളി​ല്‍നി​ന്നു ജാ​റു​ക​ളി​ല്‍ പെ​ട്രോ​ള്‍ ന​ല്‍​കു​ന്നി​ല്ല. ഇ​തു​മൂ​ലം ജ​ല​സേ​ച​നം ന​ട​ത്താ​നാ​കാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​ണ്. ജ​ല​സേ​ച​നം ന​ട​ത്താ​ത്ത​തു​മൂ​ലം ഏ​ലം കൃ​ഷി​യി​ല്‍ വ്യാ​പ​ക​മാ​യ നാ​ശ​വും നേ​രി​ട്ടി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ ജാ​റു​ക​ളി​ല്‍ ഇ​ന്ധ​നം ന​ല്‍​കു​ന്നു​ണ്ടെ​ന്നും ഇ​ത് നെ​ടു​ങ്ക​ണ്ട​ത്തും ന​ല്‍​ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. അല്ലാ​ത്ത​പ​ക്ഷം പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ സ്തം​ഭി​പ്പി​ക്കു​ന്ന സ​മ​രം ന​ട​ത്തു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പ്ര​തി​ഷേ​ധ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. പി.​ജെ. ജോ​മോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഫ്‌​സ​ല്‍ ഇ​സ്മാ​യി​ല്‍, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് തോ​മ​സ്, ജ​യ​കു​മാ​ര്‍, അ​ജ്മ​ല്‍, എ​ബി​ന്‍, ടോം ​സെ​ര്‍​വി​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Youth Congress strikes

Recent News

Corehub Up