Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suggestions

Palakkad

ജി​ല്ലാ സ്പീ​ഷി​സ് പ്ര​ഖ്യാ​പ​നം: നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചു

പാ​ല​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി ന​ട​പ്പി​ലാ​ക്കു​ന്ന ജി​ല്ല​യു​ടെ ത​ന​ത് സ്പീ​ഷി​സ് പ്ര​ഖ്യാ​പ​നം പ​ദ്ധ​തി​യി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചു.

ജി​ല്ല​യു​ടെ ത​ന​താ​യ കാ​ലാ​വ​സ്ഥ, ജ​ല​സ​മ്പ​ത്ത് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ക്ഷം, ജ​ല​സ​സ്യ​ങ്ങ​ൾ, മൃ​ഗം, പ​റ​വ, ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ, ചെ​റു​ജീ​വി​ക​ൾ, ഷ​ഡ്പ​ദ​ങ്ങ​ൾ, പാ​മ്പു​ക​ൾ, മ​ത്സ്യ​ങ്ങ​ൾ, ഉ​ഭ​യ​ജീ​വി​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​വു​ന്ന​ത്.

നി​ർ​ദേ​ശി​ക്കു​ന്ന ജീ​വി​വ​ർ​ഗ​ത്തി​ന്‍റ മ​ല​യാ​ളം പേ​ര്, ശാ​സ്ത്രീ​യ​നാ​മം, ആ​വാ​സ​വ്യ​വ​സ്ഥ, പ്ര​ത്യേ​ക​ത​ക​ൾ, ജി​ല്ല​യു​ടെ ഔ​ദ്യോ​ഗി​ക ജീ​വി​വ​ർ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ എ​ന്നി​വ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. ചി​ത്ര​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​വ​യും ഉ​ൾ​പ്പെ​ടു​ത്താം.​ത്പ​ര്യ​മു​ള്ള​വ​ർ ഈ​മാ​സം 25ന​കം [email protected], [email protected] എ​ന്നീ ഇ​മെ​യി​ലു​ക​ളി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ https://keralabiodiversity.org/ എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 9539517632.

Latest News

Corehub Up