വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ നേതൃത്യത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്.
പാലക്കാട്: ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി നടപ്പിലാക്കുന്ന ജില്ലയുടെ തനത് സ്പീഷിസ് പ്രഖ്യാപനം പദ്ധതിയിലേക്ക് പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ ക്ഷണിച്ചു.
ജില്ലയുടെ തനതായ കാലാവസ്ഥ, ജലസമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട വൃക്ഷം, ജലസസ്യങ്ങൾ, മൃഗം, പറവ, ഔഷധസസ്യങ്ങൾ, ചെറുജീവികൾ, ഷഡ്പദങ്ങൾ, പാമ്പുകൾ, മത്സ്യങ്ങൾ, ഉഭയജീവികൾ തുടങ്ങിയ വിഭാഗങ്ങളിലാണ് നിർദേശങ്ങൾ നൽകാവുന്നത്.
നിർദേശിക്കുന്ന ജീവിവർഗത്തിന്റ മലയാളം പേര്, ശാസ്ത്രീയനാമം, ആവാസവ്യവസ്ഥ, പ്രത്യേകതകൾ, ജില്ലയുടെ ഔദ്യോഗിക ജീവിവർഗമായി തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ചിത്രങ്ങളുണ്ടെങ്കിൽ അവയും ഉൾപ്പെടുത്താം.ത്പര്യമുള്ളവർ ഈമാസം 25നകം [email protected], [email protected] എന്നീ ഇമെയിലുകളിൽ വിവരങ്ങൾ നൽകണം. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മാർഗനിർദ്ദേശങ്ങൾ https://keralabiodiversity.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9539517632.
Tags : District News Nattuvishesham District Species Suggestions