x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിസ്മയ ബജറ്റിന് കാതോർത്ത് കേരളം; പ്രമുഖരുടെ നിർദേശങ്ങൾ


Published: June 9, 2026 03:56 AM IST | Updated: June 9, 2026 04:24 AM IST

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഒരു ജനതയുടെ ആത്മാവിഷ്കാരം

ക്രൈ​സ്ത​വ ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളു​ടെ നേ​ർ​രേ​ഖ​യാ​യ ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്ക​ണം. അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ന്‍റെ ന്യാ​യ​മാ​യ ആ​വ​ശ്യ​മാണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രി​സ്ത്യ​ൻ മൈ​നോ​രി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പറേ​ഷ​ൻ ആ​രം​ഭി​ക്കും.

ക്രൈ​സ്ത​വ​ർ കൂ​ടു​ത​ലാ​യി വ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ൾ, കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ണം. *ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, മു​ന്നാ​ക്ക സ​മു​ദാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ന്നി​വ റൊ​ട്ടേ​ഷ​ൻ പ്ര​കാ​രം ആ​ക്കു​ക​യും ഇ​തി​ലെ അം​ഗ​ത്വം അ​ർ​ഹ​മാ​യ രീ​തി​യി​ൽ ന​ൽ​കു​ക​യും ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ വി​വേ​ച​ന​ം ഇ​ല്ലാ​താ​കൂ.

പൗ​ര​ന്‍റെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്കു​ന്ന​തി​ന് വ​ന്യ​ജീ​വി നി​യ​മ​ത്തി​ലെ 11.2 വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും വ​ന​ത്തി​ന് പു​റ​ത്ത് ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള നി​യ​മ​ പ​രി​ര​ക്ഷ പി​ൻ​വ​ലി​ക്കു​ക​യും വേ​ണം.

ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് നാ​ട്ടി​ൽ നി​ല​നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ തൊ​ഴി​ൽ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ക​യും കോ​ഴ്സു​ക​ൾ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ച്ച് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗം ഉ​ടച്ചുവാർക്കുകയും വേണം.

രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ എ​കെ​സി​സി പ്ര​സി​ഡ​ന്‍റ്

നെല്ല് സംഭരണത്തിന് റിവോൾവിംഗ് ഫണ്ട്

കോ​ട്ട​യം: നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ മാ​ര്‍ഗം സം​ഭ​ര​ണ​ത്തി​നാ​യി റി​വോ​ള്‍വിം​ഗ് ഫ​ണ്ട് ഏ​ര്‍പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്. നെ​ല്ല് സം​ഭ​രി​ച്ചാ​ല്‍ 24 മ​ണി​ക്കൂ​റി​ന​കം ക​ര്‍ഷ​ക​ന് പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ട​യാ​ണി​ത്. ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യാ​ല്‍ റി​വോ​ള്‍വിം​ഗ് ഫ​ണ്ടാ​കും. യു​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ലും ഇ​ക്കാ​ര്യം പ​റ​യു​ന്നു​ണ്ട്.

സം​ഭ​ര​ണ​ത്തി​ലെ കി​ഴി​വു കൊ​ള്ള അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നെ​ല്ലും അ​രി​യും ത​മ്മി​ലു​ള്ള റേ​ഷ്യോ 68 ആ​ക്കി് നി​ജ​പ്പെ​ടു​ത്തി​യാ​ല്‍ കി​ഴി​വു​കൊ​ള്ള അ​വ​സാ​നി​പ്പി​ക്കാം. സ​ര്‍ക്കാ​ര്‍, അ​ര്‍ധ​സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ മി​ല്ലു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. ത​ക​ഴി, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മി​ല്ലു​ക​ളു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി അ​സ്ഥി​പ​ജ്ഞ​രം പോ​ലെ കി​ട​ക്കു​ക​യാ​ണ്. ഇ​ത് പ്ര​വ​ര്‍ത്തി​പ്പി​ക്ക​ണം.

കൂ​ട​ല്ലൂ​രി​ല്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ തു​ട​ങ്ങി​യ മി​ല്ലി​ന്‍റെ നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം. കു​ട്ട​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പാ​ഡി ബോ​ര്‍ഡ് രൂ​പീ​ക​രി​ക്ക​ണം. ഇ​പ്പോ​ല്‍ നെ​ല്‍കൃ​ഷി​യി​റ​ക്കു​ന്ന​തി​നു​ള്ള വി​ത്ത് സ​ര്‍ക്കാ​രാ​ണ് ത​രു​ന്ന​ത്. വ​ള​രെ മോ​ശ​മാ​യ വി​ത്താ​ണ്. ന​ല്ല വി​ത്ത് ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൃ​ഷി​ഭ​വ​നു​ക​ളും പാ​ട​ശേ​ഖ​ര സ​മ​ിതി​ക​ളു​മാ​യി ചേ​ര്‍ന്ന് ന​ട​പ്പാ​ക്ക​ണം. അ​ന്നം ത​രു​ന്ന കൃ​ഷി​യെ​ന്ന നി​ല​യി​ല്‍ നെ​ല്‍കൃ​ഷി​ക്ക് കൃ​ഷി വ​കു​പ്പി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും ബ​ജ​റ്റി​ല്‍ കൂ​ടു​ത​ല്‍ തു​ക​യും അ​നു​വ​ദി​ക്ക​ണം.

വി.​ജെ. ലാ​ലി നെ​ല്‍ക​ര്‍ഷ​ക സം​സ്ഥാ​ന സ​മി​തി ര​ക്ഷാ​ധി​കാ​രി

വനത്തിന്‍റെ നൈസര്‍ഗികത തിരിച്ചുപിടിക്കണം

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​ന് മു​​​ഖ‍്യ​​​മാ​​​യും വ​​​ന​​​ത്തി​​​ന്‍റെ നൈ​​​സ​​​ർ​​​ഗിക​​​ത തി​​​രി​​​ച്ചു​​​പി​​​ടി​​​ക്ക​​​ണ​​​മെ​​​ന്ന് വ​​​യ​​​നാ​​​ട് പ്ര​​​കൃ​​​തി സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. ബാ​​​ദു​​​ഷ​​​യും സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സ് അ​​​മ്പ​​​ല​​​വ​​​യ​​​ലും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

ഏ​​​ക​​​വി​​​ള​​​ത്തോ​​​ട്ട​​​ങ്ങ​​​ള്‍ കാ​​​ടി​​​ന്‍റെ ചൈ​​​ത​​​ന്യം കെ​​​ടു​​​ത്തി. ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണ് അ​​​ധി​​​നി​​​വേ​​​ശ സ​​​സ്യ​​​ങ്ങ​​​ളു​​​ടെ വ്യാ​​​പ​​​നം. അ​​​തി​​​നാ​​​ൽ വ​​​ന​​​ത്തി​​​ന്‍റെ സ്വാ​​​ഭാ​​​വി​​​ക​​​ത തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​നും വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ കാ​​​ടി​​​റ​​​ക്കം ത​​​ട​​​യു​​​ന്ന​​​തി​​​നും ഫ​​​ണ്ടും പ​​​രി​​​പാ​​​ടി​​​ക​​​ളും ബ​​​ജ​​​റ്റി​​​ല്‍ ഇ​​​ടം പി​​​ടി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യ്ക്കു സം​​​ഭ​​​വി​​​ച്ച ശോ​​​ഷ​​​ണ​​​മാ​​​ണ് വി​​​ശ​​​പ്പും ദാ​​​ഹ​​​വും ശ​​​മി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു വ​​​ക തേ​​​ടി കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ള്‍ നാ​​​ട്ടി​​​ന്‍പു​​​റ​​​ങ്ങ​​​ളി​​​ല്‍ ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​ന് മു​​​ഖ്യ​​​കാ​​​ര​​​ണം.

എ​​​ന്‍. ബാ​​​ദു​​​ഷ, തോ​​​മ​​​സ് അ​​​മ്പ​​​ല​​​വ​​​യ​​​ൽ

കാരുണ്യ വകുപ്പ് മുഖമുദ്രയാക്കണം

വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന എ​ല്ലാ കാ​രു​ണ്യ-​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന കാ​രു​ണ്യ വ​കു​പ്പി​ന്‍റെ രൂ​പ​വ​ത്ക​ര​ണം ഈ ​സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര​യാ​ക്ക​ണം.

നി​ല​വി​ൽ ഓ​രോ മ​ന്ത്രി​മാ​രു​ടെ കീ​ഴി​ലു​ള്ള കാ​രു​ണ്യ ഫ​ണ്ട്, ഉ​മ്മ​ൻ ചാ​ണ്ടി ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പോ​ലെ​യു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യ​ങ്ങ​ൾ, ലൈ​ഫ് ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി എ​ന്നി​വ​യെ​ല്ലാം ഈ ​പു​തി​യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലേ​ക്ക് മാ​റ്റാവുന്നതാണ്. ഇ​തി​നൊ​പ്പം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും ട്രൈ​ബ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ഈ ​വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ വ​ര​ണം. ഇ​തി​നാ​യി ഒ​രു പ്ര​ത്യേ​ക മ​ന്ത്രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ നി​ല​വി​ലെ ഭ​ര​ണ​പ​ര​മാ​യ ക്ലീ​ഷേ ചി​ന്ത​ക​ൾ​ക്ക​പ്പു​റം വി​പ്ല​വ​ക​ര​മാ​യ ഒ​രു മാ​റ്റ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ സാ​ധി​ക്കും.

എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഒ​രു കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലാക്കുന്ന​തോ​ടെ തു​ക​യു​ടെ വി​ത​ര​ണ​ത്തി​ൽ കൃ​ത്യ​മാ​യ തു​ല്യ​ത ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും. ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി പ​ല വാ​തി​ലു​ക​ൾ മു​ട്ടേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും അ​ർ​ഹ​രാ​യ ഏ​വ​ർ​ക്കും തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കാ​നും ഈ ‘’​കാ​രു​ണ്യ വ​കു​പ്പ്’’ പ്ര​ഖ്യാ​പ​നം അ​നി​വാ​ര്യ​മാ​ണ്.

ഡോ. ​ഫാ. ജോ​ബി മൂ​ല​യി​ൽ

കൊച്ചിൻ പോർട്ടിന് 90 കോടി വേണം

കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​ണെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍ച്ച​​​യി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്ന കൊ​​​ച്ചി​​​ന്‍ പോ​​​ര്‍ട്ട് അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി ക​​​പ്പ​​​ല്‍ച്ചാല്‍ ആ​​​ഴം കൂ​​​ട്ടു​​​ന്ന​​​തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന 180 കോ​​​ടി​​​യോ​​​ളം രൂ​​​പ വ​​​ര്‍ഷം​​​തോ​​​റും ക​​​ണ്ടെ​​​ത്തു​​​ന്ന​​​താ​​​ണ്.

തു​​​റ​​​മു​​​ഖ​​​ത്ത് അ​​​ടു​​​ക്കു​​​ന്ന ക​​​പ്പ​​​ലുക​​​ള്‍ക്കു​​​ള്ള വാ​​​ട​​​ക​​​യും ഹാ​​​ന്‍ഡ്‌​​​ലിം​​​ഗ് ചാ​​​ര്‍ജു​​​മാ​​​ണ് പോ​​​ര്‍ട്ടി​​​ന്‍റെ പ്ര​​​ധാ​​​ന വ​​​രു​​​മാ​​​നം. ഡ്ര​​​ഡ്ജിം​​​ഗ് ചെ​​​ല​​​വ് കൂ​​​ടു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ക​​​പ്പ​​​ല്‍ വാ​​​ട​​​ക​​​യി​​​ലും ഹാ​​​ന്‍ഡ്‌​​​ലിം​​​ഗ് ചാ​​​ര്‍ജി​​​ലും വ​​​ര്‍ധ​​​ന വ​​​രു​​​ത്തേ​​​ണ്ടി​​​വ​​​രു​​​ന്നു​​​ണ്ട്.

ഒ​​​രു ക​​​പ്പ​​​ല്‍ തു​​​റ​​​മു​​​ഖ​​​ത്ത് അ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മാ​​​ത്രം 50 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് പോ​​​ര്‍ട്ട് ഈ​​​ടാ​​​ക്കു​​​ന്ന വാ​​​ട​​​ക. ഹാ​​​ന്‍ഡ്‌​​​ലിം​​​ഗ് ചാ​​​ര്‍ജ് വേ​​​റെ​​​യും. ഇ​​​ത്ര​​​യും ഭീ​​​മ​​​മാ​​​യ തു​​​ക ന​​​ല്‍കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ള്‍ കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ത്തെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക​​​വ​​​രു​​​മാ​​​ന​​​ത്തെ ഇ​​​തു ബാ​​​ധി​​​ക്കും.

പ്ര​​​കാ​​​ശ് അ​​​യ്യ​​​ര്‍ കൊ​​​ച്ചി​​​ന്‍ പോ​​​ര്‍ട്ട് യൂ​​​സേ​​​ഴ്‌​​​സ് ഫോ​​​റം പ്രസിഡന്‍റ്

മത്സ്യമേഖലയ്ക്കു വേണം, മികച്ച പദ്ധതികൾ

പ​​​ല​​​വി​​​ധ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ നി​​​ല​​​നി​​​ല്പി​​​ന് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഭാ​​​വ​​​നാ​​​പൂ​​​ർ​​​ണ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളും ന​​​ട​​​പ​​​ടി​​​ക​​​ളും ആ​​​വ​​​ശ്യ​​​മാ​​​ണ്. സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് ഒ​​​രു​​​ങ്ങു​​​മ്പോ​​​ൾ ഏ​​​താ​​​നും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ:

പ​​​ങ്കാ​​​ളി​​​ത്ത പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കേ​​​ണ്ട സം​​​സ്ഥാ​​​ന ഫി​​​ഷ​​​റീസ് മാ​​​നേ​​​ജ്മെ​​​ന്‍റ് കൗ​​​ൺ​​​സി​​​ൽ ഇ​​​ന്ന് ഫ​​​ല​​​ത്തി​​​ൽ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​മേ​​​ധാ​​​വി​​​ത്വ സം​​​വി​​​ധാ​​​ന​​​മാ​​​യി അ​​​ധഃ​​​പ​​​തി​​​ച്ചി​​​രി​​​ക്കു​​​ന്നു . കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത് മേ​​​ഖ​​​ല​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്ക​​​ണം. ഫി​​​ഷ​​​റീ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് കൗ​​​ൺ​​​സി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്ക​​​ണം.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന ബ്ലൂ ​​​ഇ​​​ക്കോണമി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ന​​​യം കേ​​​ര​​​ളീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഗു​​​ണ​​​പ്ര​​​ദ​​​മ​​​ല്ല.

സം​​​സ്ഥാ​​​നം ഇ​​​തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്ത​​​ണം. ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ണ​​​ൽ ഖ​​​ന​​​ന​​​വും തീ​​​ര​​​ക്ക​​​ട​​​ലി​​​ലെ ക​​​രി​​​മ​​​ണ​​​ൽ ഖ​​​ന​​​ന​​​വും (പ്ലേ​​​സ​​​ർ മി​​​ന​​​റ​​​ൽ​​​സ്) കേ​​​ര​​​ള​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​ണ്. ബ​​​ദ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​നു സാ​​​ധി​​​ക്ക​​​ണം.

ചാ​​​ൾ​​​സ് ജോ​​​ർ​​​ജ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കേ​​​ര​​​ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഐ​​​ക്യ​​​വേ​​​ദി

കടാശ്വാസ പ്രതീക്ഷയില്‍ പുഞ്ചിരിമട്ടം

ക​​​ല്‍പ്പ​​​റ്റ: വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന്‍റെ ക​​​ന്നി ബ​​​ജ​​​റ്റി​​​ല്‍ ക​​​ണ്ണു​​​ന​​​ട്ട് വ​​​യ​​​നാ​​​ട് പു​​​ഞ്ചി​​​രി​​​മ​​​ട്ടം ഉ​​​രു​​​ള്‍ദു​​​ര​​​ന്ത ബാ​​​ധി​​​ത​​​ര്‍. ഉ​​​രു​​​ള്‍പൊ​​​ട്ട​​​ല്‍ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യും പ​​​രോ​​​ക്ഷ​​​മാ​​​യും ബാ​​​ധി​​​ച്ച​​​വ​​​ര്‍ക്ക് ദേ​​​ശ​​​സാ​​​ത്കൃ​​​ത, സ​​​ഹ​​​ക​​​ര​​​ണ, സ്വ​​​കാ​​​ര്യ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ കു​​​ടി​​​ശി​​​ക​​​യാ​​​യ ക​​​ടം സ​​​ര്‍ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നും പ്ര​​​ഖ്യാ​​​പ​​​നം ബ​​​ജ​​​റ്റി​​​ല്‍ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ക​​​രു​​​തു​​​ന്ന​​​വ​​​ര്‍ നി​​​ര​​​വ​​​ധി.

ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന്‍റെ പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത അ​​​നേ​​​കം കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ണ്ട്. ജീ​​​വ​​​നോ​​​പാ​​​ധി​​​ക​​​ള്‍ ന​​​ഷ്ട​​​മാ​​​യ ഇ​​​വ​​​ര്‍ക്ക​​​ട​​​ക്കം പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ന്ന ക​​​ടാ​​​ശ്വാ​​​സ​​​ പ​​​ദ്ധ​​​തി​​​യാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ചൂ​​​ര​​​ല്‍മ​​​ല ജ​​​ന​​​ശ​​​ബ്ദം ആ​​​ക്‌​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഷാ​​​ജി​​​മോ​​​ന്‍ ചൂ​​​ര​​​ല്‍മ​​​ല, ന​​​സീ​​​ര്‍ ആ​​​ല​​​യ്ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

ഷാ​​​ജി​​​മോ​​​ന്‍ ചൂ​​​ര​​​ല്‍മ​​​ല, ന​​​സീ​​​ര്‍ ആ​​​ല​​​യ്ക്ക​​​ൽ

സ്പെഷൽ സ്കൂളുകളുടെ ധനസഹായ പാക്കേജ് വർധിപ്പിക്കണം

  • സ്പെ​ഷ​ൽ സ്കൂ​ളി​നും ബ​ഡ്സ് സ്കൂ​ളി​നു​മാ​യി 62 കോ​ടി​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യ​ത്. അ​തി​ൽ 56 കോ​ടി മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. ഈ ​തു​ക അ​പ​ര്യാ​പ്ത​മാ​ണ്. 62 കോ​ടി​യി​ൽ നി​ന്ന് 100 കോ​ടി​യെ​ങ്കി​ലു​മാ​യി സ്പെ​ഷ​ൽ സ്കൂ​ളു​ക​ളു​ടെ ധ​ന​സ​ഹാ​യ പാ​ക്കേ​ജ് വ​ർ​ധി​പ്പി​ക്ക​ണം.
  • ജീ​വ​ന​ക്കാ​ർ​ക്ക് 10 മാ​സ​ത്തെ ഓ​ണ​റേ​റി​യം മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. അ​ത് 12 മാ​സ​മാ​യി വ​ർ​ധി​പ്പി​ക്ക​ണം. സാ​ധാ​ര​ണ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന തു​ക​യെ​ങ്കി​ലും ഇ​വ​ർ​ക്കും ന​ൽ​ക​ണം.
  • 18 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ട്. ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് വേ​ണ്ട ധ​ന​സ​ഹാ​യം ന​ൽ​ക​ണം.
  • സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്കും തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്കും ബോ​ർ​ഡിം​ഗു​ക​ളും ഹോ​സ്റ്റ​ലു​ക​ളും ഉ​ണ്ട്. ഇ​വ​യു​ടെ ചെ​ല​വു​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ ത​ന്നെ​യാ​ണ് വ​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
  • ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഗ്രാ​ന്‍റ് വ​ള​രെ തു​ച്ഛ​മാ​ണ്. 10 വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഗ്രാ​ന്‍റി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ഇ​വ​യ്ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക​ണം.
  • ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ക്ഷേ​മ പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. അ​ത് പു​ന​രാം​ഭി​ക്ക​ണം.
  • ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് കൗ​ൺ​സി​ലേ​ഴ്സി​നു​ള്ള ഓ​ണ​റേ​റി​യം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ക​യും സ്കൂ​ൾ കൗ​ൺ​സി​ലേ​ഴ്സി​ന് ന​ൽ​കു​ന്ന തു​ക​യെ​ങ്കി​ലും വ​ർ​ധി​പ്പി​ച്ച് ഇ​വ​ർ​ക്ക് ന​ൽ​ക​ണം.

ഫാ. ​റോ​യി വ​ട​ക്കേ​ൽ സം​സ്ഥാ​ന ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അംഗം

Tags : surprise budget Vismaya Budget suggestions prominent figures

Recent News

Corehub Up