x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിസ്മയ ബജറ്റിന് കാതോർത്ത് കേരളം; ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വീ​ണ്ടെ​ടു​പ്പ് പ്ര​ധാ​നം

ഡോ. സിറിയക് തോമസ്
Published: June 9, 2026 03:34 AM IST | Updated: June 9, 2026 03:34 AM IST

കേ​​ര​​ള​​ത്തി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ദി​​വ്യ​​സ​​ന്പ​​ത്ത് വി​​ദ്യാ​​ഭ്യാ​​സം​​ത​​ന്നെ​​യാ​​ണ്. രാ​ജ്യ​ത്തെ എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് കേ​​ര​​ള​​മാ​​ണ് ക​​ഴി​​ഞ്ഞ​​കാ​​ല​​ങ്ങ​​ളി​​ലൊ​​ക്കെ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ളി​​ലും നി​​ല​​വാ​​ര​​ത്തി​​ലും ഒ​​ന്നാം​സ്ഥാ​​ന​​ത്തു വി​​ല​​യി​​രു​​ത്ത​​പ്പെ​​ട്ടി​​രു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി​​ട്ടാ​​ണ് ഉ​​ന്ന​ത​​വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലും കേ​​ര​​ള​​ത്തി​​ന് അ​​ന​​ന്യ​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ള്ള​​ത്. ക​​ഴി​​ഞ്ഞ​​കാ​​ല​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു പാ​​സാ​​യി പോ​​യി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ ഫ​​ല​​പ്ര​​ദ​​മാ​​യ സാ​​ന്നി​​ധ്യ​​ത്തെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​മു​​ണ്ട്.

സാ​​ധാ​​ര​​ണ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ പ​​ഠി​​ച്ച് ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ ഉ​​യ​​ർ​​ന്ന നി​​ല​​ക​​ളി​​ൽ ത​​ങ്ങ​​ളു​​ടെ പ്ര​​തി​​ഭ​​യെ തെ​​ളി​​യി​​ച്ചി​​ട്ടു​​ള്ള​​വ​​രാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ ഒ​​ന്ന​​ര​ നൂ​​റ്റാ​​ണ്ടു​​കാ​​ലം ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ​​ത​​ല​​ങ്ങ​​ളി​​ൽ​പ്പോ​​ലും അ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തെ തെ​​ളി​​യി​​ച്ചി​​ട്ടു​​ള്ള​​ത്. പു​​തി​​യ സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ന്നി​​ലു​​ള്ള​ ഏ​​റ്റ​​വും വ​​ലി​​യ വെ​​ല്ലു​​വി​​ളി ഇ​​ട​​ക്കാ​​ല​​ത്തു നി​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ൽ കേ​​ര​​ള​​ത്തി​​നു ന​​ഷ്‌​ട​​പ്പെ​​ട്ടു​​പോ​​യ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ വി​​ക​​സ​​ന​​സാ​​ധ്യ​​ത​​ക​​ളാ​​ണ്. മു​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് മു​​ൻ​​വി​​ധി​​ക​​ളോ​​ടെ വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്തെ കൈ​​കാ​​ര്യം ചെ​​യ്ത​​തി​​ന്‍റെ പ്ര​​ത്യാ​​ഘാ​​ത​​മാ​​യി​​ട്ടാ​​ണ് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യു​​ടെ അ​​ടി​​സ്ഥാ​​ന വി​​ശ്വാ​​സ്യ​​ത​​പോ​​ലും ന​​ഷ്‌​ട​​പ്പെ​​ടാ​​ൻ ഇ​​ട​​യാ​​യ​​ത്.

ലോ​​ക​​ത്തു സം​​ഭ​​വിക്കു​​ന്ന ഗു​​ണ​​ക​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ളോ​​ടു​പോ​​ലും പ്ര​​ത്യ​​യ​​ശാ​​സ്ത്ര പ്ര​​തി​​ബ​​ന്ധ​​ങ്ങ​​ളു​​ടെ ത​​ട​​സ​​മു​​ന്ന​​യി​​ച്ച് മു​​ഖം​​തി​​രി​​ച്ചു​ നി​​ന്ന​​തി​​ന്‍റെ പ്ര​​ത്യാ​​ഘാ​​ത​​മാ​​യി​​ട്ടാ​​ണ് ക​​ഴി​​ഞ്ഞ ഒ​​രു ദ​​ശ​​വ​​ർ​​ഷ​​ക്കാ​​ലം കേ​​ര​​ളം ലോ​​ക​​ത്തി​​ന്‍റെ മു​​ന്നോ​​ട്ടു​​ള്ള പ്ര​​യാ​​ണ​​ത്തി​​ൽ​​നി​​ന്നു പി​​ന്നാ​​ക്കം പോ​​കാ​​ൻ ഇ​​ട​​വ​​ന്ന​​ത്.

ലോ​​ക​​മെ​​ന്പാ​​ടും വ​​ന്ന മാ​​റ്റ​​ങ്ങ​​ൾ കേ​​ര​​ള​​ത്തെ സ്പ​​ർ​​ശി​​ക്കാ​​തെ പോ​​യി എ​​ന്ന​​തി​​നെ​​ക്കാ​​ൾ കേ​​ര​​ള​​ത്തെ സ്പ​​ർ​​ശി​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള ക​​രു​​ത​​ലു​​ക​​ൾ സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​യ​​ത് ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്ത് ലോ​​ക​​മാ​​കെ വ​​ന്ന മാ​​റ്റ​​ങ്ങ​​ളെ പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്കാ​​നും ഇ​​ട​​യാ​​ക്കി​യെ​​ന്ന​​ത് അ​​നി​​ഷേ​​ധ്യ​​മാ​​യ ഒ​​രു യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. സ്വ​​കാ​​ര്യ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ ഉ​​ദാ​​ഹ​​ര​​ണം മാ​​ത്ര​​മെ​​ടു​​ത്താ​​ൽ ഈ ​​സ​​ത്യം ന​​മു​​ക്കു തി​​രി​​ച്ച​​റി​​യാ​​നാ​​കും.

ഇ​​ന്ത്യ​​യി​​ലെ സ​​ർ​​വ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും (ബം​​ഗാ​​ളി​​ലും ത്രി​​പു​​ര​​യി​​ലും ഉ​​ൾ​​പ്പെ​​ടെ) സ്വ​​കാ​​ര്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്ക് വാ​​തി​​ലു​​ക​​ൾ തു​​റ​​ന്നു​​കൊ​​ടു​​ക്ക​​പ്പെ​​ട്ട​​പ്പോ​​ഴാ​​ണു കേ​​ര​​ള സ​​ർ​​ക്കാ​​ർ സ്വ​​കാ​​ര്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ എ​​ന്ന ആ​​ശ​​യ​​ത്തോ​​ടു​​ത​​ന്നെ യു​​ദ്ധം പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഒരു മു​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സം ഇ​​ന്ത്യ​​യി​​ലെ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളോ​​ട് ഒ​​പ്പം നി​​ൽ​​ക്കാ​​ൻ വേ​​ണ്ടി അ​​ന്ന​​ത്തെ ഉ​​ന്ന​​ത​വി​​ദ്യാ​​ഭ്യാ​​സ കൗ​​ൺ​​സി​​ൽ ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ടി.​​പി. ശ്രീ​​നി​​വാ​​സ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ള​​രെ ഗൗ​​ര​​വ​​മാ​​യ ഒ​​രു ശ്ര​​മം ന​​ട​​ത്തു​​ക​​യു​​ണ്ടാ​​യി.

സ്വ​​കാ​​ര്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ സാ​​ധ്യ​​ത​​ക​​ൾ കേ​​ര​​ള​​ത്തി​​ൽ സൃ​​ഷ്‌​ടി​​ച്ചേ​​ക്കാ​​വു​​ന്ന ആ​​ഗോ​​ള​​നി​​ല​​വാ​​ര​​ത്തി​​ന്‍റെ സാ​​ന്നി​​ധ്യം മു​​ന്നി​​ൽ ക​​ണ്ടു​​കൊ​​ണ്ടാ​​ണ് അ​​ന്ന​​ത്തെ സ​​ർ​​ക്കാ​​ർ അ​​ക്കാ​​ര്യ​​ത്തി​​ൽ മു​​ന്നോ​​ട്ടു​​പോ​​യ​​ത്. പി​​ന്നീ​​ടു വ​​ന്ന പ​​ത്തു​​വ​​ർ​​ഷ​​ക്കാ​​ല​​വും സ്വ​​കാ​​ര്യ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ എ​​ന്ന സം​​വി​​ധാ​​ന​​ത്തി​​ന്‍റെ വ​​ലി​​യ സാ​​ധ്യ​​ത​​ക​​ളെ നി​​ല​​വ​​റ​​യി​​ൽ വ​​ച്ചു പൂ​​ട്ടി​​ക്കൊ​​ണ്ടാ​​ണ് ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യെ ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് വ​​ന്ധീ​​ക​​രി​​ച്ചു നി​​ശ്ച​​ല​​മാ​​ക്കി​​യ​​ത്.

പു​​തി​​യ സ​​ർ​​ക്കാ​​ർ സ്വാ​​ഭാ​​വി​​ക​​മാ​​യും ആ​​ദ്യ​​മാ​​യി ഇ​​പ്പോ​​ൾ ചെ​​യ്യേ​​ണ്ട​ത് ക​​ഴി​​ഞ്ഞ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ലെ തി​​ക​​ച്ചും നി​​ഷേ​​ധാ​​ത്മ​​ക​​മാ​​യ നി​​ല​​പാ​​ടു​​ക​​ൾ മൂ​​ലം കേ​​ര​​ള​​ത്തി​​നു ന​​ഷ്‌​ട​​പ്പെ​​ട്ടു​​പോ​​യ ഉ​​ന്ന​​ത​വി​​ദ്യാ​​ഭ്യാ​​സ വി​​ക​​സ​​ന​സാ​​ധ്യ​​ത​​ക​​ളെ വീ​​ണ്ടെ​​ടു​​ക്കു​​ക എ​​ന്ന​​താ​​ണ്. ഉ​​റ​​ച്ച നി​​ല​​പാ​​ടു​​ക​​ളും സ​​ർ​​ക്കാ​​രി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​വ​​രു​​ടെ രാ​​ഷ്‌​ട്രീ​​യ ഇ​​ച്ഛാ​​ശ​​ക്തി​​യു​​മാ​​ണ് ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ൽ നാം ​​ന​​ഷ്‌​ട​പ്പെ​​ടു​​ത്തി​​യ സാ​​ധ്യ​​ത​​ക​​ളെ മു​​ഴു​​വ​​ൻ തി​​രി​​കെ​​പ്പി​​ടി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കേ​​ണ്ട​​ത്.

Tags : surprise budget Vismaya Budget higher education sector important

Recent News

Corehub Up