ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ധന ഉപയോഗത്തിൽ കരുതൽ വേണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയിൽ നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി മോദി ഏഴ് നിർദ്ദേശങ്ങൾ ആവർത്തിച്ചത്.
നിലവിലെ പ്രതിസന്ധി രാജ്യം അതിജീവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് കർശന നിയന്ത്രണത്തിന് അഭ്യർത്ഥിച്ചിരിക്കുകയാണ് അദ്ദേഹം. കോവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം.
വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവെച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം. ഇന്ധന ഉപഭോഗം കുറയ്ക്കാൻ മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
Tags : narendra modi suggestions oil crisis