Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunny Joseph Mla

കെഎസ്‌യു പ്രവർത്തകർ കൈയേറ്റം ചെയ്തിട്ടില്ലെന്ന് സണ്ണി ജോസഫ്

മ​​ട്ട​​ന്നൂ​​ർ: ആ​​രോ​​ഗ്യ മ​​ന്ത്രി​​ക്ക് കെ​​എ​​സ്‌​​യു പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​​നി​​ന്ന് കൈ​​യേ​​റ്റം ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് എം​​എ​​ൽ​​എ.

ക​​ണ്ണൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വാ​​സ്ത​​വവി​​രു​​ദ്ധ​​മാ​​യ കാ​​ര്യം പ​​റ​​ഞ്ഞ് അ​​ക്ര​​മം അ​​ഴി​​ച്ചു​വി​​ട്ട​​ത് ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യാ​​ണ്. എ​​ന്തു പ​​രി​​ക്കാ​​ണെ​​ന്ന് മ​​ന്ത്രി കാ​​ണി​​ക്ക​​ട്ടെ. വീ​​ണാ ജോ​​ർ​​ജി​​ന്‍റേ​​ത് അ​​ഭി​​ന​​യമാണോ​​യെ​​ന്ന് ജ​​നം വി​​ല​​യി​​രു​​ത്തും.

ക​​രി​​ങ്കൊ​​ടി കാ​​ണി​​ച്ചു​​വെ​​ന്ന​​തു യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. അ​​വ​​രെ പോ​​ലീ​​സ് വ​​ള​​ഞ്ഞി​​ട്ട് പി​​ടി​​ച്ചി​​രു​​ന്നു. ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യാ​​ണ് ഇ​​ങ്ങോ​​ട്ട് ആ​​ക്രോ​​ശി​​ച്ച​​ത്. പോ​​ലീ​​സു​​കാ​​ർ മ​​ന്ത്രി​​ക്ക് സം​​ര​​ക്ഷ​​ണം ഒ​​രു​​ക്കു​​ന്ന​​ത​​ല്ലാ​​തെ പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​​നി​​ന്ന് അ​​ക്ര​​മം ഉ​​ണ്ടാ​​കു​​ന്ന​​തൊ​​ന്നും ദൃ​​ശ്യ​​ങ്ങ​​ളി​​ലി​​ല്ല.

ആ​​രോ​​ഗ്യവ​​കു​​പ്പി​​നും സ​​ർ​​ക്കാ​​രി​​നു​​മെ​​തി​​രേ ഉ​​യ​​രു​​ന്ന പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ ത​​ട​​യു​​ന്ന​​തി​​നുവേ​​ണ്ടി കെ​​ട്ടി​​ച്ച​​മ​​ച്ച ക​​ള്ള​​പ്ര​​ചാ​​ര​​ണ​​മാ​​ണി​​ത്. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ് അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ട്ട​​ത്. ഡി​​സി​​സി ഓ​​ഫീ​​സ് ആ​​ക്ര​​മി​​ച്ച​​ത് സി​​പി​​എം ജി​​ല്ലാ നേ​​താ​​ക്ക​​ന്മാ​​രു​​ടെ അ​​റി​​വോ​​ടെ​​യാ​​ണ്. എ​​ല്ലാ അ​​ന്വേ​​ഷ​​ണത്തോ​​ടും സ​​ഹ​​ക​​രി​​ക്കു​​മെ​​ന്നും സ​​ണ്ണി ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

Kerala

എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ ന​വ​ജീ​വ​ന​യാ​ത്ര​ തു​ട​ങ്ങി

കാ​സ​ർ​ഗോ​ഡ്: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ന​വ​ജീ​വ​ന​യാ​ത്ര​യ്ക്കു കാ​സ​ർ​ഗോ​ട്ട് തു​ട​ക്ക​മാ​യി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ജാ​ഥാ ക്യാ​പ്റ്റ​നാ​യ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എം. ജാ​ഫ​ർ ഖാ​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​ന​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​ക​ണ​മെ​ങ്കി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, ഹ​ക്കിം കു​ന്നി​ൽ, കെ. ​നീ​ല​ക​ണ്ഠ​ൻ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, അ​നി​ൽ ബോ​സ്, എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ തൊ​ഴി​ലു​റ​പ്പ് സം​ര​ക്ഷ​ണ സം​ഗ​മം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ളെ രാ​​​ഷ്ട്ര​​​പി​​​താ​​​വി​​​ന്‍റെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ടൊ​​​പ്പം പ​​​ഞ്ചാ​​​യ​​​ത്തു​​​ത​​​ല​​​ങ്ങ​​​ളി​​​ൽ തൊ​​​ഴി​​​ലു​​​റ​​​പ്പ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് സം​​​ര​​​ക്ഷ​​​ണ സം​​​ഗ​​​മം ന​​​ട​​​ത്തു​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.

ബൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഫെ​​​ബ്രു​​​വ​​​രി 10 മു​​​ത​​​ൽ 15 വ​​​രെ ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​മെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

Kerala

സി​പി​എം ര​ക്ത​സാ​ക്ഷി​ക​ളു​ടെ ഫ​ണ്ട് തി​രി​മ​റി ന​ട​ത്തു​ന്ന പാ​ർ​ട്ടി​യെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ ഫ​​​ണ്ട് തി​​​രി​​​മ​​​റി ന​​​ട​​​ത്തു​​​ന്ന പാ​​​ർ​​​ട്ടി​​​യാ​​​ണ് സി​​​പി​​​എ​​​മ്മെ​​​ന്ന ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​ത്തി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സ​​​ണ്ണി ജോ​​​സ​​​ഫ്.

ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് വെ​​​ട്ടി​​​പ്പി​​​ൽ മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം അ​​​ത് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ വി.​​​ കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ പാ​​​ർ​​​ട്ടി​​​യി​​​ൽനി​​​ന്ന് പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​ണ് സി​​​പി​​​എം ചെ​​​യ്ത​​​ത്. കൂ​​​ടാ​​​തെ കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത​​​താ​​​യി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു. ഈ ​​​വി​​​ഷ​​​യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല.

അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ​​​ത്തി​​​ന് അ​​​വ​​​ത​​​ര​​​ണാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു. ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്ക് നി​​​ക്ഷേ​​​പ ത​​​ട്ടി​​​പ്പ് കേ​​​സി​​​ൽ സി​​​പി​​​എം പാ​​​ർ​​​ട്ടി​​​യെ 69-ാം പ്ര​​​തി​​​യാ​​​യി പ​​​ട്ടി​​​ക​​​യി​​​ൽ ചേ​​​ർ​​​ത്ത​​​ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​ത്തെ സം​​​ഭ​​​വ​​​മാ​​​ണ്. ഇ​​​തി​​​ൽ സി​​​പി​​​എം നേ​​​തൃ​​​ത്വം മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണം. സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സി​​​പി​​​എം എ​​​വി​​​ടെ നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളാ​​​ണ് ഓ​​​രോ ദി​​​വ​​​സ​​​വും പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ലും പ്ര​​​തി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് സി​​​പി​​​എം ശ്ര​​​മം.​​ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​യ​​​നാ​​​ട് ഓ​​​ഫീ​​​സി​​​ലേ​​​ക്ക് പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ​​​ത് പ്ര​​​തി​​​ക​​​ളാ​​​യ സി​​​പി​​​എ​​​മ്മു​​​കാ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ്.

ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലൂ​​​ടെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള ന​​​ട​​​ത്തി ജ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​സ്ഥാ​​​ന​​​ത്ത് ബി​​​ജെ​​​പി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തു​​​ന്നി​​​ല്ല. പ്ര​​​തി​​​ക​​​ളാ​​​യ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ കു​​​റി​​​ച്ച് ബി​​​ജെ​​​പി​​​ക്ക് ആ​​​ക്ഷേ​​​പ​​​മി​​​ല്ല. പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി​​​ക്കും കോ​​​ണ്‍​ഗ്ര​​​സി​​​നും എ​​​തിരേയാ​​​ണ് ബി​​​ജെ​​​പി​​​ക്ക് പ​​​രാ​​​തി. അ​​​ത് എ​​​ന്ത് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണെ​​​ന്ന് ബി​​​ജെ​​​പി നേ​​​തൃ​​​ത്വം മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​മെ​​ന്നും സ​​ണ്ണി​​ ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

Kerala

കെ​പി​സി​സി പ്ര​സി​ഡ​ന്‍റും മ​ത്സ​രരം​ഗ​ത്തേ​ക്ക് ; ആ​ന്‍റോ ആ​ന്‍റ​ണി​ക്കോ കൊ​ടി​ക്കു​ന്നി​ലിനോ ചുമതല നൽകും


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രെ​​​യെ​​​ല്ലാം മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യ സ്ഥി​​​തി​​​ക്ക് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് മ​​​ത്സ​​​രരം​​​ഗ​​​ത്തേ​​​ക്ക്.

സ​​​ണ്ണി ജോ​​​സ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പോ​​​രാ​​​ട്ട​​​ത്തി​​​ന് ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചു​​​മ​​​ത​​​ല പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ നി​​​ന്നു​​​ള്ള എം​​​പി ആ​​​ന്‍റോ ആ​​​ന്‍റ​​​ണി​​​ക്കോ മാ​​​വേ​​​ലി​​​ക്ക​​​ര​​​യു​​​ടെ ലോ​​​ക്സ​​​ഭാം​​​ഗം കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷി​​​നോ ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​ന്തി​​​മതീ​​​രു​​​മാ​​​നം വൈ​​​കാ​​​തെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് പ്ര​​​ഖ്യാ​​​പി​​​ക്കും.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ മ​​​ത്സ​​​രരം​​​ഗ​​​ത്ത് ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് കീ​​​ഴ് വ​​​ഴ​​​ക്കം. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്ക് സ​​​ണ്ണി ജോ​​​സ​​​ഫി​​​നൊ​​​പ്പം പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന പേ​​​രു​​​ക​​​ളാ​​​ണ് ആ​​​ന്‍റോ ആ​​​ന്‍റ​​​ണി​​​യു​​​ടെ​​​യും കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷി​​​ന്‍റെ​​​യും.

സ​​​ണ്ണി ജോ​​​സ​​​ഫ് വീ​​​ണ്ടും ജ​​​യി​​​ക്കു​​​ക​​​യും യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തു​​​ക​​​യും ചെ​​​യ്താ​​​ൽ സു​​​പ്ര​​​ധാ​​​ന വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് അ​​​ദ്ദേ​​​ഹം പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന സൂ​​​ച​​​ന​​​യു​​​മു​​​ണ്ട്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ പു​​​തി​​​യ ചു​​​മ​​​ത​​​ല​​​യി​​​ൽ എ​​​ത്തു​​​ന്ന ആ​​​ൾ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്ത് തു​​​ട​​​ർ​​​ന്നേ​​​ക്കും.

കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രി​​​ൽ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥും എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​റും നി​​​യ​​​മ​​​സ​​​ഭാ മ​​​ത്സ​​​രരം​​​ഗ​​​ത്തു​​​ണ്ട്. മ​​​റ്റൊ​​​രു വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല.

ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കെ​​​ല്ലാം സീ​​​റ്റ് ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. ആ​​​രോ​​​ഗ്യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച കെ. ​​​ബാ​​​ബു​​​വി​​​നോ​​​ട് തൃ​​​പ്പൂ​​​ണിത്തു​​​റ​​​യി​​​ൽ വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ക്കും.

കെ. ​​​ബാ​​​ബു വീ​​​ണ്ടും മ​​​ത്സ​​​രി​​​ച്ചാ​​​ൽ തൃ​​​പ്പു​​​ണി​​​ത്തു​​​റ​​​യി​​​ൽ ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണു​​​ള്ള​​​ത്. ഇക്കാര്യ​​​ത്തി​​​ൽ കെ.​​​ബാ​​​ബു​​​വി​​​ന്‍റെ നി​​​ല​​​പാ​​​ട് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. ലൈം​​​ഗി​​​ക പീ​​​ഡ​​​ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നേ​​​രി​​​ട്ടെ​​​ങ്കി​​​ലും എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി പെ​​​രു​​​ന്പാ​​​വൂ​​​രി​​​ൽ വീ​​​ണ്ടും ജ​​​ന​​​വി​​​ധി തേ​​​ടും.
പാ​​​ല​​​ക്കാ​​​ട്ട് രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നു പ​​​ക​​​രം പൊ​​​തു​​​സ്വ​​​ത​​​ന്ത്ര​​​നെ ക​​​ണ്ടെ​​​ത്തി മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന.

ലൈം​​​ഗി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഉ​​​യ​​​ർ​​​ന്ന രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.
ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ക​​​ണ്ണൂ​​​രി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടി​​​യ​​​പ്പോ​​​ൾ എം.​​​എം. ഹ​​​സ​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് സ്ഥാ​​​നം വി​​​ട്ടു ന​​​ൽ​​​കാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ത​​​ർ​​​ക്ക​​​വു​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

Kerala

കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ്-എ​​​​മ്മി​​​​ന്‍റെ വ​​​​ര​​​​വ് അ​​​​ട​​​​ഞ്ഞ അ​​​​ധ്യാ​​​​യ​​​​മ​​​​ല്ലെന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ്

ക​​​​ണ്ണൂ​​​​ർ: കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ്-എ​​​​മ്മി​​​​ന്‍റെ വ​​​​ര​​​​വ് അ​​​​ട​​​​ഞ്ഞ അ​​​​ധ്യാ​​​​യ​​​​മ​​​​ല്ലെന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്.

കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​എം മു​​​​ന്ന​​​​ണി​​​​യി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചോ​​​​ദ്യ​​​​ത്തി​​​​ന്, അ​​​​ത് അ​​​​ട​​​​ഞ്ഞ അ​​​​ധ്യാ​​​​യ​​​​മാ​​​​ണോ​​​​യെ​​​​ന്ന് ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും വാ​​​​തി​​​​ലു​​​​ക​​​​ൾ അ​​​​ട​​​​യ്ക്കാ​​​​നും തു​​​​റ​​​​ക്കാ​​​​നും ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മു​​​​ട്ടു​​​​വി​​​​ൻ തു​​​​റ​​​​ക്ക​​​​പ്പെ​​​​ടും എ​​​​ന്ന വ​​​​ച​​​​ന​​​​മാ​​​​ണ് ഇ​​​​തി​​​​ൽ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള​​​​തെ​​​​ന്നും കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​റ​​​​ഞ്ഞു.

ക​​​​ണ്ണൂ​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ​​​​ബ​​​​രി​​​​മ​​​​ല​​​​ സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെന്ന് അദ്ദേഹം പറഞ്ഞു.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഈ ​​​​മാ​​​​സം 27ന് ​​​​ജി​​​​ല്ലാ കോ​​​​ൺ​​​​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ലും മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റു​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ലും വി​​​​ശ്വാ​​​​സ സം​​​​ര​​​​ക്ഷ​​​​ണ സം​​​​ഗ​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തും. സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു ജാ​​​​മ്യം ല​​​​ഭി​​​​ക്കാ​​​​ൻ സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​രു​​​​ങ്ങി​​​​യ​​​​ത് ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ മൂ​​​​ല​​​​മാ​​​​ണ്. പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ വൈ​​​​കി​​​​യ​​​​ത് നി​​​​യ​​​​മം അ​​​​റി​​​​യാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ട​​​​ല്ല, മ​​​​റി​​​​ച്ച്, പ്ര​​​​തി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ വേ​​​​ണ്ടി​​​​യു​​​​ള്ള ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ നീ​​​​ക്ക​​​​മാ​​​​യി​​​​രു​​​​ന്നു.

അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശും കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​യ പോ​​​​റ്റി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക്, ഒ​​​​രു ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഒ​​​​രാ​​​​ളു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തോ ഫോ​​​​ട്ടോ എ​​​​ടു​​​​ക്കു​​​​ന്ന​​​​തോ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ക​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഒ​​​​രാ​​​​ളു​​​​മാ​​​​യി എം​​​​പി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​തോ ഫോ​​​​ട്ടോ എ​​​​ടു​​​​ക്കു​​​​ന്ന​​​​തോ തെ​​​​റ്റ​​​​ല്ല. ആ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ പ്ര​​​​തി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന പ​​​​ദ​​​​വി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നി​​​​ല്ല അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രെ രാ​​​​ജ്ഭ​​​​വ​​​​ന് മു​​​​ന്നി​​​​ൽ രാ​​​​പ്പ​​​​ക​​​​ൽ സ​​​​മ​​​​രം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഗാ​​​​ന്ധി​​​​ജി ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വം വ​​​​രി​​​​ച്ച 30ന് ​​​​എ​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ദേ​​​​ശീ​​​​യ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് സം​​​​ര​​​​ക്ഷ​​​​ണ ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

അ​ന്നേ​ദി​വ​സം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി വി​പു​ല​മാ​യ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 27ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ചേ​രും.

സീ​റ്റ് വി​ഭ​ജ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളു​മാ​യി യു​ഡി​എ​ഫും കോ​ൺ​ഗ്ര​സും മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സമുദായ നേതാക്കള്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കണം: കെപിസിസി പ്രസിഡന്‍റ്

കൊ​​​ച്ചി: സ​​​മു​​​ദാ​​​യ​​​ നേ​​​താ​​​ക്ക​​​ള്‍ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്.

എ​​​ന്‍എ​​​സ്എ​​​സ് കോ​​​ണ്‍ഗ്ര​​​സി​​​നെ വി​​​മ​​​ര്‍ശി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ല്‍ വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ പ​​​രാ​​​മ​​​ര്‍ശ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി. അ​​​ത് ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു.

സ​​​മു​​​ദാ​​​യ​​​ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി സൗ​​​ഹൃ​​​ദം നി​​​ല​​​നി​​​ര്‍ത്താ​​​നും അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​മാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ത​​​ര്‍ക്ക​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്നി​​​ല്ലെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Kerala

തൊ​ഴി​ലു​റ​പ്പു നി​യ​മ ഭേ​ദ​ഗ​തി​യും കേ​ന്ദ്ര​ത്തിന് പി​ൻ​വ​ലി​ക്കേ​ണ്ടി​വ​രും: സ​ണ്ണി ജോ​സ​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​കൂ​​​​ടം തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി​​​​യെ ക​​​​ഴു​​​​ത്തു​​​ഞെ​​​​രി​​​​ച്ചു കൊ​​​​ല്ലു​​​​ക​​​​യാ​​​​ണെ​​​​ന്നു കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്. ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ച്ച മൂ​​​​ന്നു കി​​​​രാ​​​​ത​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ജ​​​​ന​​​​കീ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെത്തുട​​​​ർ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു പി​​​​ൻ​​​​വ​​​​ലി​​​​ക്കേ​​​​ണ്ടി​​​വ​​​​ന്ന​​​​തു ച​​​​രി​​​​ത്ര​​​​മാ​​​​ണ്.

അ​​​​തു​​​​പോ​​​​ലെ ഈ ​​​​തെ​​​​റ്റാ​​​​യ ന​​​​യ​​​​വും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു തി​​​​രു​​​​ത്തേ​​​​ണ്ടി​​​വ​​​​രും. ഗ്രാ​​​​മീ​​​​ണ ജ​​​​ന​​​​ത​​​​യു​​​​ടെ ദാ​​​​രി​​​​ദ്ര്യം അ​​​​ക​​​​റ്റു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​ർ ദേ​​​​ശീ​​​​യ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. ഗ്രാ​​​​മ​​​​സ്വ​​​​രാ​​​​ജ് എ​​​​ന്ന ഗാ​​​​ന്ധി​​​​യ​​​​ൻ സ​​​​ങ്ക​​​​ൽ​​​​പ്പം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് ആ ​​​​പ​​​​ദ്ധ​​​​തി​​​​ക്ക് ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ പേ​​​​ര് ന​​​​ൽ​​​​കി​​​​യ​​​​ത്. ബി​​​​ജെ​​​​പി തു​​​​ട​​​​ക്കം മു​​​​ത​​​​ൽ ഈ ​​​​പ​​​​ദ്ധ​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു.

പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ലേ​​​​ക്കു പ​​​​ണ​​​​മെ​​​​ത്തി​​​​ച്ച പ​​​​ദ്ധ​​​​തി​​​​യെ ഇ​​​​ഞ്ചി​​​​ഞ്ചാ​​​​യി കൊ​​​​ല്ലു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​മാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു. ച​​​​രി​​​​ത്ര​​​​ത്തെ മാ​​​​റ്റി​​​​യെ​​​​ഴു​​​​തു​​​​ക​​​​യെ​​​​ന്ന​​​​തു ഫാ​​​​സി​​​​സ്റ്റ് ശൈ​​​​ലി​​​​യാ​​​​ണ്. ഏ​​​​കാ​​​​ധി​​​​പ​​​​തി​​​​ക​​​​ൾ​​​​ എ​​​​ക്കാ​​​​ല​​​​വും ശ്ര​​​​മി​​​​ച്ചി​​​​ട്ടു​​​​ള്ള​​​ത് അ​​​​വ​​​​ർ​​​​ക്ക് ഹി​​​​ത​​​​മാ​​​​യ ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ക്കാ​​​​നാ​​​​ണ്.

അ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണു ച​​​​രി​​​​ത്ര​​​​പു​​​​രു​​​​ഷ​​​​മാ​​​​രെ ത​​​​മ​​​​സ്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി. സ്വാ​​​​ത​​​​ന്ത്ര്യ​​​സ​​​​മ​​​​ര​​​​ത്തെയും നേ​​​​താ​​​​ക്ക​​​​ളെ​​​​യും ഒ​​​​റ്റു​​​​കൊ​​​​ടു​​​​ത്ത അ​​​​ഞ്ചാം​​​​പ​​​​ത്തി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പേ​​​​രി​​​​ലേ​​​​ക്കു പ​​​​ല​ പ​​​​ദ്ധ​​​​തി​​​​ക​​​​ളും പു​​​​ന​​​ർ​​​​നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​ണു മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ ​ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ കോ​​​​ണ്‍​ഗ്ര​​​​സ് ന​​​​ട​​​​ത്തു​​​​ന്ന പോ​​​​രാ​​​​ട്ടം ഫാ​​​​സി​​​​സ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ ശ​​​​ക്ത​​​​മാ​​​​യി ചെ​​​​റു​​​​ത്തു​​​​നി​​​​ൽ​​​​പ്പാ​​​​യി മാ​​​​റു​​​​മെ​​​​ന്നും വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

ലോ​​​​ക്ഭ​​​​വ​​​​നു മു​​​​ന്നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന രാ​​​​പ​​​​ക​​​​ൽ സ​​​​മ​​​​ര​​​​ത്തി​​​​ൽ കെ​​​​പി​​​​സി​​​​സി വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ദീ​​​​പാ​​​​ദാ​​​​സ് മു​​​​ൻ​​​​ഷി, കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​കസ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, കെ.​​​​ സു​​​​ധാ​​​​ക​​​​ര​​​​ൻ, കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ൽ സു​​​​രേ​​​​ഷ്, മു​​​​ൻ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ കെ.​​​​ മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, എം.​​​​എം. ഹ​​​​സ​​​​ൻ, യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ്, കെ​​​​പി​​​​സി​​​​സി വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ എ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ഷാ​​​​ഫി പ​​​​റ​​​​ന്പി​​​​ൽ, എ​​​​ഐ​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ പി.​​​​വി. മോ​​​​ഹ​​​​ൻ, വി.​​​​കെ. അ​​​​റി​​​​വ​​​​ഴ​​​​ക​​​​ൻ, മ​​​​ൻ​​​​സൂ​​​​ർ അ​​​​ലി ഖാ​​​​ൻ, കെ​​​​പി​​​​സി​​​​സി സം​​​​ഘ​​​​ട​​​​നാ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര സ​​​​ന​​​​ൽ, രാ​​​​ഷ്‌ട്രീ​​​​യ​​​​കാ​​​​ര്യ സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ൾ, കെ​​​​പി​​​​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ, ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ, എം​​​​പി​​​​മാ​​​​ർ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ, മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.ഇ​​​​ന്നു രാ​​​​വി​​​​ലെ 10 ന് ​​​​രാ​​​​പ​​​​ക​​​​ൽ സ​​​​മ​​​​രം സ​​​​മാ​​​​പി​​​​ക്കും.

Kerala

കെ​പി​സി​സി ഭാരവാഹികൾ മ​​​ത്സ​​​ര രംഗത്ത്‌; പകരം സംവിധാനത്തെക്കുറിച്ച്‌ കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ച​​​ർ​​​ച്ച​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും ര​​​ണ്ട് വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​ര രം​​​ഗ​​​ത്തേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ സം​​​ഘ​​​ട​​​നാ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​ണ്ടാ​​കേ​​ണ്ട താ​​​ത്കാ​​​ലി​​​ക സം​​​വി​​​ധാ​​ന​​ത്തെ​​ക്കു​​റി​​ച്ചും ഇ​​​ന്നു മു​​​ത​​​ൽ വ​​​യ​​​നാ​​​ട്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ച​​​ർ​​​ച്ച​ ചെ​​യ്തേ​​ക്കും.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് പേ​​​രാ​​​വൂ​​​രി​​​ലും വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് കു​​​ണ്ട​​​റ​​​യി​​​ലും എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ വ​​​ണ്ടൂ​​​രി​​​ലും നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ്. ഇ​​​ത്ത​​​വ​​​ണ​​​യും ഇ​​​വ​​​ർ മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ണ്ടാ​​​കും.

പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥി​​​ന് ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ല​​​യു​​​ടെ​​​യും എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന് മ​​​ധ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ​​​യും ചു​​​മ​​​ത​​​ല​​​യാ​​​ണ്. ഇ​​​വ​​​ർ മ​​​ത്സ​​​ര രം​​​ഗ​​​ത്ത് പോ​​​കു​​​ന്പോ​​​ൾ എം​​​പി​​​മാ​​​ർ മ​​​ത്സ​​​ര രം​​​ഗ​​​ത്തേ​​​ക്കു വ​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​വ​​​ർ​​​ക്കാ​​​കും ചു​​​മ​​​ത​​​ല ന​​​ൽ​​​കു​​​ക. വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രി​​​ൽ ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല​​​യു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​ണ്.

ലോ​​​ക്സ​​​ഭാം​​​ഗ​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​വ​​​രെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ്ടി​​​വ​​​രും. ഇ​​​തു ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​വും ഒ​​​രു വി​​​ഭാ​​​ഗം കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ ശ​​​ക്ത​​​മാ​​​ണ്.

എം​​​പി​​​മാ​​​രെ മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​യി കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു പോ​​​യ​​​പ്പോ​​​ൾ പ​​​ക​​​രം എം.​​​എം. ഹ​​​സ​​​ന് ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ചു​​​മ​​​ത​​​ല തി​​​രി​​​ച്ചുന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​ർ​​​ക്ക​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ പു​​​നഃ​​​സം​​​ഘ​​​ട​​​ന ന​​​ട​​​ത്ത​​​ണോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ച​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കും. ഇ​​​പ്പോ​​​ഴ​​​ത്തെ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ തു​​​ട​​​ര​​​ട്ടെ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ നി​​​യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​രെ മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ല.

അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ൻ കോ​​​ർ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള എ​​​ൻ. ശ​​​ക്ത​​​നു പ​​​ക​​​രം പു​​​തി​​​യ ആ​​​ളെ ക​​​ണ്ടെ​​ത്തേ​​​ണ്ടി വ​​​രും.

Kerala

സി​പി​എം,ബി​ജെ​പി ആ​ക്ഷേ​പം അ​ടി​സ്ഥാ​നര​ഹി​തം: സ​ണ്ണി ജോ​സ​ഫ്

ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ പോ​​​റ്റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും ന​​​ട​​​ത്തു​​​ന്ന ആ​​​ക്ഷേ​​​പം അ​​​ടി​​​സ്ഥാ​​​നര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ.

കോ​​​ൺ​​​ഗ്ര​​​സി​​​നെ ആ​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​യി സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും ഒ​​​ന്നി​​​ച്ചു പ​​​രി​​​ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് ക​​​ണ്ണൂ​​​രി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. കൊ​​​ള്ള ന​​​ട​​​ത്തി​​​യ​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​യി ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നത്തെ സി​​​പി​​​എം ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ക​​​യാ​​​ണ്.

കോ​​​ണ്‍​ഗ്ര​​​സ് രാ​​​ജ്യ​​​ത്തും സം​​​സ്ഥാ​​​ന​​​ത്തും പ്ര​​​തി​​​പ​​​ക്ഷ​​​ത്താ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ള്ള​​​ന്മാ​​​ര്‍​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കു​​​ക ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്കാ​​​ണ്. ശ​​​ബ​​​രി​​​​മ​​​ലക്കൊ​​​ള്ള​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ സി​​​പി​​​എം ചെ​​​റി​​​യ ശി​​​ക്ഷ​​​ണന​​​ട​​​പ​​​ടി പോ​​​ലും എ​​​ടു​​​ത്തി​​​ല്ല. പോ​​​റ്റി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ടു​​​ത്തെ​​​ത്തി​​​യ​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് ജ​യി​ക്കാ​ന്‍ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നെ പ​ണം ന​ല്‍​കി സി​പി​എം സ്വാ​ധീ​നി​ച്ചു. അ​തി​ന്‍റെ ഫോ​ണ്‍ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു. കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. മ​റ്റ​ത്തൂ​രി​ലും കാ​ലു​മാ​റ്റ​ത്തി​നു പ്രോ​ത്സാ​ഹ​നം ന​ട​ത്തു​ക​യാ​ണു ചെ​യ്ത​ത്. ഇ​തെ​ല്ലാം സി​പി​എ​മ്മി​ന്‍റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ നി​ല​പാ​ടു​ക​ളാ​ണു തെ​ളി​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

വൈ​ദി​ക​ന്‍റെ അറസ്റ്റ് മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രേയു​ള്ള വെ​ല്ലു​വി​ളിയെന്ന് സ​ണ്ണി ജോ​സ​ഫ്

ക​​​ണ്ണൂ​​​ർ: നി​​​ര്‍​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന ബ​​​ജ്‌​​​റം​​​ഗ്ദ​​​ൾ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ പ​​​രാ​​​തി​​​യെ തു​​​ട​​​ര്‍​ന്ന് സി​​​എ​​​സ്‌​​​ഐ ദ​​​ക്ഷി​​​ണ കേ​​​ര​​​ള രൂ​​​പ​​​ത​​​യാ​​​യ നാ​​​ഗ്പുർ‍ മി​​​ഷ​​​ൻ വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​സു​​​ധീ​​​ര്‍, ഭാ​​​ര്യ ജാ​​​സ്മി​​​ന്‍ എ​​​ന്നി​​​വ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത് രാ​​​ജ്യ​​​ത്തെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മേ​​​ലു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ.  പോ​​​ലീ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ല്‍​കു​​​ന്ന മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും സ​​​മ​​​ത്വ​​​ത്തി​​​നും  നേ​​​രെ​​​യു​​​ള്ള ഗു​​​രു​​​ത​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണി​​​ത്.

രാ​​​ജ്യ​​​ത്തെ ഓ​​​രോ പൗ​​​ര​​​നും ഭ​​​യ​​​മി​​​ല്ലാ​​​തെ ഇ​​​ഷ്ട​​​മു​​​ള്ള മ​​​ത​​​ത്തി​​​ല്‍ വി​​​ശ്വ​​​സി​​​ക്കാ​​​നും പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശ​​​വും സ്വാ​​​ത​​​ന്ത്ര്യ​​​വും ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​ന്ന ശേ​​​ഷം രാ​​​ജ്യ​​​ത്ത് ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന് എ​​​തി​​​രെ ന​​​ട​​​ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ര്‍​ച്ച​​​യാ​​​ണി​​​ത്. വ​​​ര്‍​ഗീ​​​യ ഫാ​​​സി​​​സ്റ്റു​​​ക​​​ളു​​​ടെ വി​​​ദ്വേ​​​ഷ രാ​​​ഷ്ട്രീ​​​യം മ​​​തേ​​​ത​​​ര ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ത്മാ​​​വി​​​നെ​​​യാ​​​ണ് മു​​​റി​​​വേ​​​ല്‍​പ്പി​​​ക്കു​​​ന്ന​​​ത്.

പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യി​​​ലെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​ത​​​യും വൈ​​​ദി​​​ക​​​ന്‍റെ നി​​​ര​​​പ​​​രാ​​​ധി​​​ത്വ​​​വും ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ എ​​​ല്ലാ​​​വ​​​ര്‍​ക്കും കോ​​​ട​​​തി ജാ​​​മ്യം ന​​​ല്‍​കി​​​യ​​​തെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.​​​സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്രാ​​​ര്‍​ഥ​​​ന ന​​​ട​​​ത്തു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത ന​​​ട​​​പ​​​ടി ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ര്‍​ക്കാ​​​രി​​​ന് യോ​​​ജി​​​ച്ച​​​ത​​​ല്ലെ​​​ന്നും അദ്ദേഹം പ​​​റ​​​ഞ്ഞു.

Kerala

മ​റ്റ​ത്തൂ​രി​ലെ പ്ര​ചാ​ര​ണം സി​പി​എ​മ്മി​ന്‍റെ രാ​ഷ്‌ട്രീ​യ കു​ടി​ല ത​ന്ത്രം: സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യം സം​​​ബ​​​ന്ധി​​​ച്ചു വൈ​​​കി​​​വ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ൽ​​പോ​​​ലും യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നാ​​​ണ് സി​​​പി​​​എം നേ​​​തൃ​​​ത്വം ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ.

തൃ​​​ശൂ​​​ർ മ​​​റ്റ​​​ത്തൂ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളോ ആ​​​രും ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നി​​​ട്ടി​​​ല്ല. ജീ​​​വ​​​നു​​​ണ്ടെ​​​ങ്കി​​​ൽ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​ക​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ർ പ​​​ര​​​സ്യ​​​മാ​​​യി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്.

ബി​​​ജെ​​​പി​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ഒ​​​രു സ്വ​​​ത​​​ന്ത്ര​​​യെ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​ക്കി​​​യ ന​​​ട​​​പ​​​ടി​​​യെ അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് ക​​​ണ്ട​​​ത്. ആ ​​​തെ​​​റ്റ് തി​​​രു​​​ത്താ​​​ൻ അ​​​വി​​​ട​​​ത്തെ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​യാ​​​റാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ശ്വാ​​​സം. കോ​​​ണ്‍​ഗ്ര​​​സി​​​നോ​​​ട് ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യും വി​​​ശ്വാ​​​സ്യ​​​ത​​​യും അ​​​വ​​​ർ പു​​​ല​​​ർ​​​ത്തു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

പോ​​​കാ​​​ത്ത​​​വ​​​രെ​​പോ​​​ലും ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് പോ​​​യെ​​​ന്ന് ചി​​​ത്രീ​​​ക​​​രി​​​ച്ച് കൊ​​​ട്ടി​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത് സി​​​പി​​​എ​​​മ്മി​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​​യ​​​കു​​​ടി​​​ല​​​ത​​​ന്ത്ര​​​മാ​​​ണ്. സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ ബി​​​ജെ​​​പി വി​​​ട്ട് കോ​​​ണ്‍​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ സി​​​പി​​​എം ന​​​ട​​​ത്തി​​​യ പ​​​ട​​​യൊ​​​രു​​​ക്കം കേ​​​ര​​​ള​​​ജ​​​ന​​​ത ക​​​ണ്ട​​​താ​​​ണ്.

സി​​​പി​​​എം ജ​​​ൽ​​​പ​​​ന​​​ങ്ങ​​​ൾ ജ​​​നം വി​​​ശ്വ​​​സി​​​ക്കി​​​ല്ലെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ചില ആളുകളെ പരിചയപ്പെടുന്നത് അവരുടെ എല്ലാ വിവരങ്ങളും അറിഞ്ഞല്ല: സണ്ണി ജോസഫ്

മ​​ട്ട​​ന്നൂ​​ർ: ചി​​ല ആ​​ളു​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ന്ന​​ത് അ​​വ​​രു​​ടെ എ​​ല്ലാ വി​​വ​​ര​​ങ്ങ​​ളും അ​​റി​​ഞ്ഞി​​ട്ട​​ല്ലെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ്. സോ​​ണി​​യാ ഗാ​​ന്ധി​​യു​​ടെ അ​​ടു​​ത്ത് സ്വ​​ർ​​ണ​​പ്പാ​​ളി കേ​​സ് പ്ര​​തി​​ക​​ൾ പോ​​യ സം​​ഭ​​വ​​ത്തി​​ൽ മ​​ട്ട​​ന്നൂ​​രി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ര​​ണ്ടു സ്ഥ​​ല​​ത്താ​​ണ് മേ​​യ​​ർ​​സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു മ​​ത്സ​​രി​​പ്പി​​ച്ച​​ത്. കൊ​​ല്ല​​വും തി​​രു​​വ​​ന​​ന്ത​​പു​​ര​​വും. ദീ​​പ്തി മേ​​രി വ​​ർ​​ഗീ​​സി​​നു പ​​രാ​​തി​​യു​​ണ്ടെ​​ങ്കി​​ൽ എ​​ല്ലാ വി​​ഷ​​യ​​വും പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്ന് മേ​​യ​​ർ ത​​ർ​​ക്ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ത്ത​​ര​​മാ​​യി സ​​ണ്ണി ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വോ​​ട്ട​​ർ പ​​ട്ടി​​ക ക്ര​​മ​​ക്കേ​​ടു​​ക​​ളും വാ​​ർ​​ഡ് വി​​ഭ​​ജ​​ന​​ത്തി​​ലെ അ​​ശാ​​സ്ത്രീ​​യ​​ത​​യും ക​​ള്ള​​വോ​​ട്ടും അ​​ക്ര​​മ​​ങ്ങ​​ളു​​മെ​​ല്ലാം ഉ​​ണ്ടാ​​യി​​ട്ടും യു​​ഡി​​എ​​ഫ് കേ​​ര​​ള​​മൊ​​ട്ടാ​​കെ ച​​രി​​ത്ര​​വി​​ജ​​യം നേ​​ടി. മു​​ഖ്യ​​മ​​ന്ത്രി മ​​റ്റെ​​ന്തു ന്യാ​​യീ​​ക​​ര​​ണം പ​​റ​​ഞ്ഞാ​​ലും വി​​ല​​പ്പോ​​കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ക്രി​​സ്മ​​സ് ദി​​ന​​ത്തി​​ൽ ക്രൈ​​സ്ത​​വ ആ​​രാ​​ധാ​​നാ​​ല​​യ​​ങ്ങ​​ൾ​​ക്കും പ്രാ​​ർ​​ഥ​​നാ​​കേ​​ന്ദ്ര​​ത്തി​​നും നേ​​രേ ന​​ട​​ന്ന അ​​ക്ര​​മ​​ങ്ങ​​ൾ വേ​​ദ​​നി​​പ്പി​​ക്കു​​ന്ന സം​​ഭ​​വ​​ങ്ങ​​ളാ​​ണ്. രാ​​ജ്യ​​ത്തെ മ​​തേ​​ത​​ര​​ത്വ​​ത്തെ ചോ​​ദ്യം ചെ​​യ്യു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ൽ വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​മാ​​ണു​​യ​​രു​​ന്ന​​ത്. ഈ ​​പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ താ​​നും പ​​ങ്കു ചേ​​രു​​ന്ന​​താ​​യും സ​​ണ്ണി ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

Kerala

പി​എം​ശ്രീ പി​ന്മാ​റ്റം കു​റു​പ്പി​ന്‍റെ ഉ​റ​പ്പു​പോ​ലെ​: സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പി​​​എം​​​ശ്രീ പ​​​ദ്ധ​​​തി​​​യി​​​ൽ​​നി​​​ന്ന് പി​​​ന്മാ​​​റു​​​മെ​​​ന്നു സി​​​പി​​​എം സി​​​പി​​​ഐ​​​ക്കു ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പ് കു​​​റു​​​പ്പി​​​ന്‍റെ ഉ​​​റ​​​പ്പു​​​പോ​​​ലെ​​​യാ​​​യെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ.

സി​​​പി​​​ഐ​​​യെ ഒ​​​രി​​​ക്ക​​​ൽ​​​ക്കൂ​​​ടി വ​​​ല്യേ​​​ട്ട​​​ൻ പ​​​റ​​​ഞ്ഞു പ​​​റ്റി​​​ച്ചു.ഒ​​​ന്നു പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​ൻ പോ​​​ലും ത്രാ​​​ണി​​​യി​​​ല്ലാ​​​തെ സി​​​പി​​​ഐ കീ​​​ഴ​​​ട​​​ങ്ങി. സി​​​പി​​​എ​​​മ്മി​​​നെ അ​​​ടി​​​യ​​​റ​​​വ് പ​​​റ​​​യി​​​ച്ചെ​​​ന്നു​​​ള്ള സി​​​പി​​​ഐ​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​ന് ഒ​​​രു ദി​​​വ​​​സ​​​ത്തെ ആ​​​യു​​​സു പോ​​​ലും ല​​​ഭി​​​ച്ചി​​​ല്ല. സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​രും നേ​​​താ​​​ക്ക​​​ളും ദി​​​വ​​​സേ​​​ന സി​​​പി​​​എ​​​മ്മി​​​നോ​​​ടു മാ​​​പ്പു​​​പ​​​റ​​​ഞ്ഞ് കൂ​​​ട്ട​​​ക്ക​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

എ​​​സ്എ​​​സ്കെ ഫ​​​ണ്ടി​​​ന്‍റെ ആ​​​ദ്യ​​​ഗ​​​ഡു നേ​​​ടി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി അ​​​ടു​​​ത്ത ഗ​​​ഡു നേ​​​ടാ​​​ൻ ഡ​​​ൽ​​​ഹി​​​ക്ക് ച​​​ർ​​​ച്ച​​​യ്ക്ക് പോ​​​കു​​​ക​​​യാ​​​ണ്. ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം സു​​​ദൃ​​​ഢ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണി​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​പി​​​ഐ സ്വ​​​ന്തം നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

District News

ജ​ന​വ​ഞ്ച​ന​യ്ക്കു ചു​ട്ട മ​റു​പ​ടി ന​ൽ​കും: സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ

ചെറു​തോ​ണി: 18000 കോ​ടി രൂ​പ​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​ട്ട് ഒ​രു രൂ​പ പോ​ലും ചെ​ല​വ​ഴി​ക്കാ​തെ ഇ​ടു​ക്കി​യെ വ​ഞ്ചി​ച്ച പി​ണ​റാ​യി സ​ർ​ക്കാ​രി​നു ജ​നംവ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ചു​ട്ട മ​റു​പ​ടി ന​ൽ​കു​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡന്‍റ്് അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. ഇ​ടു​ക്കി ജ​വ​ഹ​ർ ഭ​വ​നി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല കോ​ർ ക​മ്മി​റ്റി​ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത കേ​ര​ള​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം പു​തി​യ ത​ട്ടി​പ്പാ​ണ്. വീ​ടും ഭ​ക്ഷ​ണ​വും ഇ​ല്ലാ​തെ ചി​കി​ത്സ​പോ​ലും ല​ഭി​ക്കാ​തെ ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​മ്പോ​ൾ സം​സ്ഥാ​നം അ​തി​ദ​രി​ദ്ര​മു​ക്ത​മെ​ന്നു പ്ര​ഖ്യാ​പി​ക്കു​വാ​ൻ പി​ണ​റാ​യി വി​ജ​യ​നു മാ​ത്ര​മേ ക​ഴി​യൂ.

നി​ർ​മാ​ണ ക്ര​മ​വ​ത്്ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ളെ പി​ഴി​യാ​ൻ ശ്ര​മി​ച്ചാ​ൽ കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും അ​തു ത​ട​യും. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ നി​ർ​മാ​ണ​ങ്ങ​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ക്ര​മ​വ​ത്്ക​രി​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ഐ​സി​സി അം​ഗം അ​ഡ്വ. ഇ.എം.​ ആ​ഗ​സ്തി, കെ​പി​സി​സി രാ​ഷ‌്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ.​കെ. മ​ണി, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. എ​സ്. അ​ശോ​ക​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, നി​ഷ സോ​മ​ൻ, ജോ​യി തോ​മ​സ്, ജോ​യി വെ​ട്ടി​ക്കു​ഴി, എം.​ഡി.​ അ​ർ​ജു​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ കോ​ർ ക​മ്മി​റ്റി വി​ല​യി​രു​ത്തി.

 

Latest News

Corehub Up