Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Nadu Cm

ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ർച്ച നടത്തുമെന്ന് വി.ഡി. സതീശൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. രാ​​​ത്രി​​​യാ​​​ത്ര​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ വെ​​​ള്ളം പ​​​ങ്കി​​​ട​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളും പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ക്കും. ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ ജോ​​​ലി​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ വൈ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ത്. ഒ​​​രു​​​പാ​​​ട് പ​​​രി​​​മി​​​തി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണ് നാ​​​ള​​​ത്തെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന ബ​​​ജ​​​റ്റി​​​ൽ 35,000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ൽ 20,500 കോ​​​ടി രൂ​​​പ ഇല്ല. കാ​​​ണാ​​​നി​​​ല്ലാ​​​ത്ത തു​​​ക​​​യു​​​ടെ ഇ​​​ന്ദ്ര​​​ജാ​​​ലം വ​​​ച്ചാ​​​ക​​​ണം ബ​​​ജ​​​റ്റ് ത​​​യാ​​​റാ​​​ക്കേ​​​ണ്ട​​​ത്. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ ബ​​​ജ​​​റ്റാ​​​കും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക- മുഖ്യമന്ത്രി പറഞ്ഞു.

ബ​​​ജ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗം ഇ​​​പ്പോ​​​ൾ പ​​​റ​​​യാ​​​ൻ പ​​​റ്റു​​​മോ എ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

Latest News

Corehub Up