Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trade Agreement

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാംവട്ട ചർച്ച ഇന്ന് ആരംഭിക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​​കാ​​​​ന​​​​ഡ സ​​​​മ​​​​ഗ്ര സാ​​​​മ്പ​​​​ത്തി​​​​ക പ​​​​ങ്കാ​​​​ളി​​​​ത്ത ക​​​​രാ​​​​റി​​​​ന്‍റെ (സി​​​​ഇ​​​​പി​​​​എ) അ​​​​ഞ്ചാം​​​​വ​​​​ട്ട ച​​​​ർ​​​​ച്ച​​​​ ഇ​​​​ന്ന് കാ​​​​ന​​​​ഡ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഒ​​​​ട്ടാ​​​​വ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. ഈ ​​​​വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് അ​​​​ഞ്ചു ദി​​​​വ​​​​സം നീ​​​​ണ്ടു​​​നി​​​​ൽ​​​​ക്കു​​​​ന്ന ച​​​​ർ​​​​ച്ച​​​​യ്ക്ക് തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​ന്ന​​​​ത്.

ഈ ​​​​വ​​​​ർ​​​​ഷം ഡി​​​​സം​​​​ബ​​​​റി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി കാ​​​​ന​​​​ഡ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​മെ​​​​ന്ന കനേ​​​​ഡി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മാ​​​​ർ​​​​ക്ക് കാ​​​​ർ​​​​ണി​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​യ്ക്ക് ഏ​​​​റെ പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ണ്ട്.

National

അമേരിക്കയുടെ പ്രഖ്യാപനങ്ങളിൽ വിശദീകരിക്കാനാകാതെ കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് പൂ​​​ജ്യം തീ​​​രു​​​വ​​​യെ​​​ന്നും 500 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 45 ല​​​ക്ഷം കോ​​​ടി രൂ​​​പ) മൂ​​​ല്യ​​​മു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​മെ​​​ന്നു​​​മു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​കാ​​​തെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. ഇ​​​ന്ത്യ​​​യു​​​ടെ മൊ​​​ത്തം പ്ര​​​തി​​​രോ​​​ധ ബ​​​ജ​​​റ്റി​​​നു​​​പോ​​​ലും 7.85 ല​​​ക്ഷം കോ​​​ടി​​​യാ​​​ണു പു​​​തി​​​യ ബ​​​ജ​​​റ്റി​​​ലു​​​ള്ള​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് 40 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ (366 ല​​​ക്ഷം കോ​​​ടി രൂ​​​പ) ക​​​യ​​​റ്റു​​​മ​​​തി ഇ​​​ന്ത്യ ന​​​ട​​​ത്തു​​​മെ​​​ന്ന് കേ​​​ന്ദ്രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ഴും ട്രം​​​പി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം ത​​​ള്ളി​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​ൽ 10 ബി​​​ല്യ​​​ണ്‍ ഡോ​​​ളറി​​​ന്‍റെ (90,000 കോ​​​ടി) ക​​​യ​​​റ്റു​​​മ​​​തി​​​ക്ക് പൂ​​​ജ്യം തീ​​​രു​​​വ​​​യും ബാ​​​ക്കി 30 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ (2.7 ല​​​ക്ഷം കോ​​​ടി) ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് 25 ശ​​​ത​​​മാ​​​ന​​​വും തീ​​​രു​​​വ​​​യെ​​​ന്നു​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലും കൃ​​​ഷി, ക്ഷീ​​​ര ഇ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഇ​​​പ്പോ​​​ഴും വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഇ​​​ന്ത്യ​​​ൻ പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും സെ​​​ൻ​​​സി​​​റ്റീ​​​വ് കാ​​​ർ​​​ഷി​​​ക ഇ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഇ​​​റ​​​ക്കു​​​മ​​​തി പൂ​​​ർ​​​ണ​​​മാ​​​യി ത​​​ട​​​യു​​​മെ​​​ന്ന ഉ​​​റ​​​പ്പ് വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

ഇ​​​ന്ത്യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു പ​​​ര​​​സ്പ​​​ര തീ​​​രു​​​വ 25ൽ​​​നി​​​ന്ന് 18 ശ​​​ത​​​മാ​​​ന​​​മാ​​​യി അ​​​മേ​​​രി​​​ക്ക കു​​​റ​​​ച്ചു​​​വെ​​​ന്ന​​​താ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഉ​​​ട​​​ന​​​ടി ഇ​​​തു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നു. റ​​​ഷ്യ​​​ൻ എ​​​ണ്ണ ഇ​​​ന്ത്യ വാ​​​ങ്ങു​​​ന്ന​​​തി​​​നു പി​​​ഴ​​​യാ​​​യി ചു​​​മ​​​ത്തി​​​യ 25 ശ​​​ത​​​മാ​​​നം അ​​​ധി​​​ക തീ​​​രു​​​വ​​​യും നീ​​​ക്കം ചെ​​​യ്തു. റ​​​ഷ്യ​​​ൻ എ​​​ണ്ണ ഇ​​​ന്ത്യ ഇ​​​നി വാ​​​ങ്ങി​​​ല്ലെ​​​ന്ന് മോ​​​ദി ത​​​നി​​​ക്കു വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​യി ട്രം​​​പ് പ​​​റ​​​ഞ്ഞ​​​തും കേ​​​ന്ദ്ര​​​ത്തി​​​നു ക്ഷീ​​​ണ​​​മാ​​​യി. പ​​​ക​​​രം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നും വെ​​​ന​​​സ്വേ​​​ല​​​യി​​​ൽനി​​​ന്നും ഇ​​​ന്ത്യ കൂ​​​ടു​​​ത​​​ൽ എ​​​ണ്ണ വാ​​​ങ്ങു​​​മെ​​​ന്നു​​​കൂ​​​ടി ട്രം​​​പ് അ​​​റി​​​യി​​​ച്ച​​​തും ഇ​​​ന്ത്യ നി​​​ഷേ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.

ഇ​​​ന്ത്യ​​​ൻ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ തീ​​​രു​​​വ 18 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്കു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ങ്കി​​​ലും തി​​​രി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ നി​​​ന്നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് ഏ​​​തൊ​​​ക്കെ ഇ​​​ന​​​ത്തി​​​ന്, എ​​​ത്ര തീ​​​രു​​​വ കു​​​റ​​​യ്ക്കാ​​​ൻ സ​​​മ്മ​​​തി​​​ച്ചു എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​വ്യ​​​ക്ത​​​ത നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ഇ​​​ന്ത്യ​​​യു​​​ടെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന പ​​​ങ്കാ​​​ളി​​​യാ​​​യ റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള എ​​​ണ്ണ വ്യാ​​​പാ​​​രം ഇ​​​ന്ത്യ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്ന ട്രം​​​പി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​വും സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യോ നി​​​ഷേ​​​ധി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല.

കാ​​​പ്പി, ചാ​​​യ, വാ​​​ഴ​​​പ്പ​​​ഴം, ഓ​​​റ​​​ഞ്ച്, ത​​​ക്കാ​​​ളി, പ്ര​​​കൃ​​​തി​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ, പ​​​ഴ​​​ച്ചാ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ഏ​​​ക​​​ദേ​​​ശം 2,000 ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​നോ പൂ​​​ജ്യം തീ​​​രു​​​വ ന​​​ൽ​​​കാ​​​നോ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​ലൈ​​​ൻ​​​ഡ് പാ​​​ർ​​​ട്ണ​​​ർ​​​മാ​​​ർ​​​ക്കു സാ​​​ധ്യ​​​ത​​​യു​​​ള്ള തീ​​​രു​​​വ അ​​​ഡ്ജ​​​സ്റ്റ്മെ​​​ന്‍റ്സ് (പി​​​ടി​​​എ​​​എ​​​പി) പ്ര​​​കാ​​​രം അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. ഇ​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് 10 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് യു​​​എ​​​സി​​​ലേ​​​ക്ക് സീ​​​റോ ഡ്യൂ​​​ട്ടി എ​​​ൻ​​​ട്രി ല​​​ഭി​​​ച്ചേ​​​ക്കാ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്.

ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു​​​പോ​​​ലെ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ 500 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ സാ​​​ധ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ വാ​​​ങ്ങു​​​മോ​​​യെ​​​ന്ന​​​തി​​​ലും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യ​​​ട്ടി​​​ല്ല. നി​​​ര​​​വ​​​ധി അ​​​മേ​​​രി​​​ക്ക​​​ൻ കാ​​​ർ​​​ഷി​​​ക, വ്യാ​​​വ​​​സാ​​​യി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ തീ​​​രു​​​വ പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​ന്ത്യ ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് വ്യാ​​​പാ​​​ര പ്ര​​​തി​​​നി​​​ധി ജാ​​​മി​​​സ​​​ണ്‍ ഗ്രീ​​​ർ എ​​​ക്സി​​​ലെ പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഈ ​​​അ​​​വ​​​കാ​​​ശ​​​വാ​​​ദം ഇ​​​തു​​​വ​​​രെ ഇ​​​ന്ത്യ​​​ൻ അ​​​ധി​​​കാ​​​രി​​​ക​​​ൾ നി​​​ഷേ​​​ധി​​​ക്കു​​​ക​​​യോ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല.

National

ഇ​​​​ന്ത്യ- അ​​​​മേ​​​​രി​​​​ക്ക കരാർ; കൃ​​​​ഷി, ക്ഷീ​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​മെ​​​​ന്ന് വാണിജ്യമന്ത്രി പീയുഷ് ഗോ​​​​യ​​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ- അ​​​​മേ​​​​രി​​​​ക്ക വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ ഇ​​​​നി​​​​യും ഒ​​​​പ്പു​​​​വ​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ന്തി​​​​മ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ൽ. കൃ​​​​ഷി, ക്ഷീ​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള അ​​​​തീ​​​​വ സം​​​​വേ​​​​ദ​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​യ (സെ​​​​ൻ​​​​സി​​​​റ്റീ​​​​വ്) മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ താ​​​​ത്പ​​​​ര്യം ക​​​​രാ​​​​റി​​​​ൽ സം​​​​ര​​​​ക്ഷി​​​​ച്ചു​​​​വെ​​​​ന്നും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

►► കടലാസ് ജോലികൾ ബാക്കി

ക​​​​രാ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ധാ​​​​ന പ്ര​​​​ക്രി​​​​യ​​​​ക​​​​ൾ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​ട​​​​ലാ​​​​സു​​​​ജോ​​​​ലി​​​​ക​​​​ൾ അ​​​​ന്തി​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​പ്ര​​​​ക്രി​​​​യ​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന ഉ​​​​ട​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കും. ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ശേ​​​​ഷം വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നെ അ​​​​റി​​​​യി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം ബി​​​​സി​​​​ന​​​​സു​​​​കാ​​​​ർ, എം​​​​എ​​​​സ്എം​​​​ഇ​​​​ക​​​​ൾ, വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കും വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും ഇ​​​​ന്ത്യ- അ​​​​മേ​​​​രി​​​​ക്ക വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ പു​​​​തി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കും. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​മാ​​​​ണു ക​​​​രാ​​​​റെ​​​​ന്നും ഗോ​​​​യ​​​​ൽ പ​​​​റ​​​​ഞ്ഞു.

ഇ​​​​തേ​​​​സ​​​​മ​​​​യം, ഏ​​​​തൊ​​​​ക്കെ കാ​​​​ർ​​​​ഷി​​​​ക ഇ​​​​ന​​​​ങ്ങ​​​​ളെ ഏ​​​​തു ത​​​​ര​​​​ത്തി​​​​ലാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തെ​​​​ന്നു മ​​​​ന്ത്രി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള വ്യാ​​​​പാ​​​​ര ക​​​​രാ​​​​റി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ല്ല. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യെ പു​​​​ക​​​​ഴ്ത്താ​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​നും ഗോ​​​​യ​​​​ൽ ശ്ര​​​​ദ്ധി​​​​ച്ചു. പ്ര​​​​തി​​​​പ​​​​ക്ഷ ബ​​​​ഹ​​​​ളം മൂ​​​​ല​​​​മാ​​​​ണ് ചൊ​​​​വ്വാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യെ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ന​​​​ട്ടൊ​​​​ല്ലൊ​​​​ടി​​​​ക്കു​​​​ന്ന​​​​താ​​​​ണു ക​​​​രാ​​​​റെ​​​​ന്നും കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​ർ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ൽ പ്ര​​​​സ്താ​​​​വ​​​​ന വാ​​​​യി​​​​ച്ച​​​​ത്. ക​​​​ട​​​​ലാ​​​​സ് കീ​​​​റി​​​​യെ​​​​റി​​​​യു​​​​ക​​​​യും സ്പീ​​​​ക്ക​​​​റു​​​​ടെ മൈ​​​​ക്കി​​​​ൽ ത​​​​ട്ടു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​ന് ഹൈ​​​​ബി ഈ​​​​ഡ​​​​ൻ, ഡീ​​​​ൻ കു​​​​ര്യ​​​​ക്കോ​​​​സ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ക്കം ചൊ​​​​വ്വാ​​​​ഴ്ച സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത എ​​​​ട്ട് എം​​​​പി​​​​മാ​​​​ർ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നു പു​​​​റ​​​​ത്തു ധ​​​​ർ​​​​ണ ന​​​​ട​​​​ത്തി. രാ​​​​ഹു​​​​ലും പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യും കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലും അ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ ഇ​​​​വ​​​​രു​​​​ടെ അ​​​​ടു​​​​ത്തെ​​​​ത്തി പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണു സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

►► അമേരിക്ക പ്രഖ്യാപിച്ചു

രാ​​​​ജ്യ​​​​ത്തെ 140 കോ​​​​ടി ആ​​​​ളു​​​​ക​​​​ളു​​​​ടെ ഊ​​​​ർ​​​​ജ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണ് മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​യെ​​​​ന്ന് വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ തീ​​​​രു​​​​വ 18 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​മേ​​​​രി​​​​ക്ക ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തീ​​​​രു​​​​വ​​​​ക​​​​ളേ​​​​ക്കാ​​​​ൾ കു​​​​റ​​​​വാ​​​​ണി​​​​ത്. ക​​​​രാ​​​​ർ​​​​പ്ര​​​​കാ​​​​രം, ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​മേ​​​​ലു​​​​ള്ള 25 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ 18 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യ്ക്കാ​​​​നും റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ചു​​​​മ​​​​ത്തി​​​​യ 25 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക പി​​​​ഴ​​​​ത്തീ​​​​രു​​​​വ പൂ​​​​ർ​​​​ണ​​​​മാ​​​​യി നീ​​​​ക്കാ​​​​നും അ​​​​മേ​​​​രി​​​​ക്ക സ​​​​മ്മ​​​​തി​​​​ച്ചു.

ന​​​​മ്മു​​​​ടെ തൊ​​​​ഴി​​​​ൽ തീ​​​​വ്ര മേ​​​​ഖ​​​​ല​​​​ക​​​​ൾ, ക​​​​യ​​​​റ്റു​​​​മ​​​​തി മേ​​​​ഖ​​​​ല​​​​ക​​​​ൾ, തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ, പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ, വ​​​​സ്ത്ര​​​​ങ്ങ​​​​ൾ, വീ​​​​ട്ടു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, തു​​​​ക​​​​ൽ, പാ​​​​ദ​​​​ര​​​​ക്ഷ​​​​ക​​​​ൾ, ര​​​​ത്ന​​​​ങ്ങ​​​​ൾ, ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ, ജൈ​​​​വ രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ൾ, റ​​​​ബ​​​​ർ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, യ​​​​ന്ത്ര​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ, വി​​​​മാ​​​​ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​വ​​​​യ്ക്ക് വ​​​​ലി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു. ഓ​​​​രോ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നും അ​​​​ഭി​​​​മാ​​​​നി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ക​​​​രാ​​​​റാ​​​​ണി​​​​തെ​​​​ന്ന് ഗോ​​​​യ​​​​ൽ പ​​​​റ​​​​ഞ്ഞു.

►► ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി മ​​​​ത്സ​​​​ര​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​ക്കും

‌ഉ​​​​ത്പാ​​​​ദ​​​​നം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നും സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ള​​​​ർ​​​​ച്ച ത്വ​​​​രി​​​​ത​​​​പ്പെ​​​​ടു​​​​ത്താ​​​​നും ക​​​​രാ​​​​ർ സ​​​​ഹാ​​​​യി​​​​ക്കും. ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും പു​​​​തി​​​​യ ബി​​​​സി​​​​ന​​​​സ് വ​​​​ഴി​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നും വ​​​​ഴി​​​​യൊ​​​​രു​​​​ക്കും. അ​​​​മേ​​​​രി​​​​ക്ക​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി മ​​​​ത്സ​​​​ര​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും.

ഇ​​​​ന്ത്യ​​​​യി​​​​ലെ എ​​​​ല്ലാ തൊ​​​​ഴി​​​​ൽ, ക​​​​യ​​​​റ്റു​​​​മ​​​​തി മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്കും ക​​​​രാ​​​​ർ ഗു​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ക​​​​രാ​​​​റി​​​​ന്‍റെ അ​​​​ന്തി​​​​മ ധാ​​​​ര​​​​ണ ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​ക​​​​യും സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന അ​​​​ന്തി​​​​മ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ക്രി​​​​യ​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്പോ​​​​ൾ, പൂ​​​​ർ​​​​ണ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കി​​​​ടു​​​​മെ​​​​ന്ന് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നു​​​​പു​​​​റ​​​​ത്ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​വേ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ സ​​​​മ​​​​യ​​​​ക്ര​​​​മം പ​​​​ങ്കു​​​​വ​​​​ച്ചി​​​​ല്ല. ഒ​​​​രാ​​​​ഴ്ച​​​​യ്ക്ക​​​​കം സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ഉ​​​​ന്ന​​​​ത​​​​ർ സൂ​​​​ച​​​​ന ന​​​​ൽ​​​​കി.

National

ഇ​​ന്ത്യ-​​ഇ​​യു ക​​രാ​​ർ; മ​​​റു​​​പ​​​ടി ട്രം​​​പി​​​നും ചൈ​​​ന​​​യ്ക്കും

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഉ​​​യ​​​ർ​​​ത്തു​​​ന്ന തീ​​​രു​​​വ ഭീ​​​ഷ​​​ണി അ​​​ട​​​ക്ക​​​മു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കും സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ​​​യും യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റു​​​പ​​​ടി​​​യാ​​​കും സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​ർ.

അ​​​മേ​​​രി​​​ക്ക​​​യും ചൈ​​​ന​​​യും ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ ചെ​​​റു​​​ക്കാ​​​ൻ ഇ​​​ന്ത്യ- ഇ​​​യു ന​​​യ​​​ത​​​ന്ത്ര ബ​​​ന്ധം സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

ഇ​​​ന്ത്യ​​​ക്കെ​​​തി​​​രാ​​​യ തീ​​​രു​​​വ മു​​​ത​​​ൽ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള​ത​ട​ക്കം ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ-ഇ​​​യു ക​​​രാ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള എ​​​ല്ലാ ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്കും 50 ശ​​​ത​​​മാ​​​നം തീ​​​രു​​​വ ചു​​​മ​​​ത്തു​​​ക​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്ക് 20 ശ​​​ത​​​മാ​​​നം അ​​​ടി​​​സ്ഥാ​​​ന തീ​​​രു​​​വ ചു​​​മ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച ഇ​​​ന്ത്യ- അ​​​മേ​​​രി​​​ക്ക സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​ർ വ​​​ഴി​​​മു​​​ട്ടി നി​​​ൽ​​​ക്കു​​​ക​​​യു​​​മാ​​​ണ്.

ചൈ​​​ന​​​യു​​​ടെ വെ​​​ല്ലു​​​വി​​​ളി​​​യും പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യി​​​രു​​​ന്നു. ഉ​ത്​​​പാ​​​ദ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ചൈ​​​ന​​​യു​​​ടെ ആ​​​ധി​​​പ​​​ത്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​യു കൂ​​​ടു​​​ത​​​ൽ ആ​​​ശ​​​ങ്കാ​​​കു​​​ല​​​രാ​​​ണ്. ചൈ​​​നീ​​​സ് എ​​​തി​​​രാ​​​ളി​​​ക​​​ളു​​​മാ​​​യി മ​​​ത്സരി​​​ക്കു​​​ക ഇ​​​ന്ത്യ​​​ക്കും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും പ്ര​​​യാ​​​സ​​​മാ​​​ണ്.

International

ച​രി​ത്ര​പ​ര​മാ​യ ചു​വ​ടു​വ‍​യ്പ്; ഇ​ന്ത്യ- ​ഇ​യു സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഒപ്പിട്ടു, യൂറോപ്യൻ ഉത്പന്നങ്ങൾക്ക് കുത്തനെ വിലകുറയും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും (ഇ​യു) ത​മ്മി​ൽ നി​ർ​ണായ​ക സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ (എ​ഫ്ടി​എ) ഒ​പ്പി​ട്ടു. യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ സൃ​ഷ്ടി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ, ഇ​ന്ത്യ​യും യൂ​റോ​പ്പും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക-​പ്ര​തി​രോ​ധ ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​ണ് ഈ ​ച​രി​ത്ര ക​രാ​ർ.

രാ​വി​ലെ 11:10ന് ​രാ​ജ്ഘ​ട്ടി​ലെ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ഉ​ച്ച​കോ​ടി​യി​ലെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭിച്ച​ത്. 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ​ൻ, യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തി. വൈ​കു​ന്നേ​രം രാ​ഷ്‌ട്ര​പ​തി ഭ​വ​നി​ൽ രാ​ഷ്‌ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

"എല്ലാ ഇടപാടുകളുടെയും മാതാവ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ വിശേഷിപ്പിച്ചത്. ചരിത്ര മുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയനും വിശേഷിപ്പിച്ചു. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവച്ചു. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി.

ക​രാ​ർ സാ​ധ്യ​മാ​യാ​ൽ 200 കോ​ടി ജ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ സ്വ​ത​ന്ത്ര വ്യാ​പാ​ര വി​പ​ണി​ക​ളി​ലൊ​ന്നാ​യി ഇ​തു മാ​റും. ആ​ഗോ​ള ജി​ഡി​പി​യു​ടെ നാ​ലി​ലൊ​ന്ന് ഈ ​ര​ണ്ടു മേ​ഖ​ല​ക​ളി​ൽനി​ന്നാ​ണ്.

കരാർ അനുസരിച്ച്, കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.

പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.

യൂറോപ്പിൽ നിന്നുള്ള ബീയറിനും വില കുറയും. ഉപകരണങ്ങൾക്കുള്ള തീരുവ 44 ശതമാനം നീങ്ങും. ഫാർമ ഉത്പന്നങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്പിൽ നിന്നു കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ 150 ബി​ല്യ​ൺ യൂ​റോ പ​ദ്ധ​തി​യാ​യ "സേ​ഫ്'-​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കു പ​ങ്കാ​ളി​ക​ളാ​കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​തു രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മാ​കും.

2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ത​മ്മി​ൽ ഏ​ക​ദേ​ശം 136 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ്യാ​പാ​ര​മാ​ണു ന​ട​ത്തി​യ​ത്. പു​തി​യ ക​രാ​ർ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ആ​ഗോ​ള സു​ര​ക്ഷ​യി​ലും കരാ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും. റ​ഷ്യ-​യുക്രെ​യ്ൻ യു​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാഷ്‌ട്ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും ച​ർ​ച്ച​ക​ൾ ന​ട​ത്തും. പ്രാ​ദേ​ശി​ക​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സു​സ്ഥി​ര​മാ​യ ഒ​രു ആ​ഗോ​ള​ക്ര​മം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഒ​രേ നി​ല​പാ​ടി​ലാ​ണ്.

2007ൽ ​ആ​രം​ഭി​ച്ച ച​ർ​ച്ച​ക​ൾ പ​ല​ത​വ​ണ ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും, 2022ൽ ​പു​ന​രാ​രം​ഭി​ച്ച ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ ഒ​രു വ​ൻ ക​രാ​റി​ലേ​ക്ക് എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ചൈ​ന​യെ​യും അ​മേ​രി​ക്ക​യെ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ യൂ​റോ​പ്പും ആ​ഗോ​ള വി​പ​ണി​യി​ൽ കൂ​ടു​ത​ൽ വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ ഇ​ന്ത്യ​യും ആ​ഗ്ര​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ വ​ലി​യ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

National

ച​രി​ത്ര​പ​ര​മാ​യ ചു​വ​ടു​വ‍​യ്പ്; ഇ​ന്ത്യ- ​ഇ​യു സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും (ഇ​യു) ത​മ്മി​ലു​ള്ള നി​ർ​ണ​യ​ക സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ (എ​ഫ്ടി​എ) ഇ​ന്ന് ഒ​പ്പി​ടും. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ സൃ​ഷ്ടി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ, ഇ​ന്ത്യ​യും യൂ​റോ​പ്പും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക-​പ്ര​തി​രോ​ധ ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​ണ് ഈ ​ച​രി​ത്ര ക​രാ​ർ.
രാ​വി​ലെ 11:10ന് ​രാ​ജ്ഘ​ട്ടി​ലെ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ഉ​ച്ച​കോ​ടി​യി​ലെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ​ൻ, യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തും. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാണ് ചർച്ച. ഉ​ച്ച​യ്ക്ക് ഒന്നരയോടെ ​സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ക്കും. വൈ​കു​ന്നേ​രം രാ​ഷ്‌ട്ര​പ​തി ഭ​വ​നി​ൽ രാ​ഷ്‌ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ

ക​രാ​ർ സാ​ധ്യ​മാ​യാ​ൽ വി​പ​ണി​യി​ൽ വ​മ്പ​ൻ കു​തി​പ്പാ​ണു​ണ്ടാ​കു​ക. 200 കോ​ടി ജ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ സ്വ​ത​ന്ത്ര വ്യാ​പാ​ര വി​പ​ണി​ക​ളി​ലൊ​ന്നാ​യി ഇ​തു മാ​റും. ആ​ഗോ​ള ജി​ഡി​പി​യു​ടെ നാ​ലി​ലൊ​ന്ന് ഈ ​ര​ണ്ടു മേ​ഖ​ല​ക​ളി​ൽനി​ന്നാ​ണ്.
സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഡി​ഫ​ൻ​സ് പാ​ർ​ട്ണ​ർ​ഷി​പ്പ് വ​ഴി പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​താ​കും ക​രാ​ർ. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ 150 ബി​ല്യ​ൺ യൂ​റോ പ​ദ്ധ​തി​യാ​യ "സേ​ഫ്'-​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കു പ​ങ്കാ​ളി​ക​ളാ​കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​തു രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മാ​കും.
ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും യൂ​റോ​പ്പി​ലേ​ക്കു കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ കു​ടി​യേ​റാ​നും ജോ​ലി ചെ​യ്യാ​നും സാ​ധി​ക്കു​ന്ന "മൊ​ബി​ലി​റ്റി പാ​ർ​ട്ണ​ർ​ഷി​പ്' ക​രാ​റി​ലും ഇ​ന്നു തീ​രു​മാ​ന​മു​ണ്ടാ​കും. ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മെ മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ത് വ്യാ​പി​ക്കും.

ഇരട്ടിയാകും
‌
2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ത​മ്മി​ൽ ഏ​ക​ദേ​ശം 136 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ്യാ​പാ​ര​മാ​ണു ന​ട​ത്തി​യ​ത്. പു​തി​യ ക​രാ​ർ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ആ​ഗോ​ള സു​ര​ക്ഷ​യി​ലും കരാ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും. റ​ഷ്യ-​യുക്രെ​യ്ൻ യു​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാഷ്‌ട്ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും ച​ർ​ച്ച​ക​ൾ ന​ട​ത്തും. പ്രാ​ദേ​ശി​ക​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സു​സ്ഥി​ര​മാ​യ ഒ​രു ആ​ഗോ​ള​ക്ര​മം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഒ​രേ നി​ല​പാ​ടി​ലാ​ണ്.

ചരിത്രപ്രാധാന്യം

2007ൽ ​ആ​രം​ഭി​ച്ച ച​ർ​ച്ച​ക​ൾ പ​ല​ത​വ​ണ ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും, 2022ൽ ​പു​ന​രാ​രം​ഭി​ച്ച ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ ഒ​രു വ​ൻ ക​രാ​റി​ലേ​ക്ക് എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ചൈ​ന​യെ​യും അ​മേ​രി​ക്ക​യെ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ യൂ​റോ​പ്പും ആ​ഗോ​ള വി​പ​ണി​യി​ൽ കൂ​ടു​ത​ൽ വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ ഇ​ന്ത്യ​യും ആ​ഗ്ര​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ വ​ലി​യ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

Kerala

ഇ​ന്ത്യ​യു​മാ​യു​ള്ള സ്വ​ത​ന്ത്ര​ വ്യാ​പാ​ര ക​രാ​ർ ഈ ​വ​ർ​ഷം അ​വ​സാ​നം: ജ​ർ​മ​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള സ്വ​​​ത​​​ന്ത്ര​​​വ്യാ​​​പാ​​​ര ക​​​രാ​​​റി​​​ന് അ​​​ന്തി​​​മ​​തീ​​​രു​​​മാ​​​ന​​​മാ​​​കു​​​മെ​​​ന്ന് ജ​​​ർ​​​മ​​​നി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ജ​​​ർ​​​മ​​​ൻ കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ൽ അഹിം ബ​​​ർ​​​ക​​​ർ​​​ട്ട്. ജ​​​ർ​​​മ​​​ൻ ഐ​​​ക്യ​​​ദി​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​തി​​​ഥി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്ത്യ​​​യും ജ​​​ർ​​​മ​​​നി​​​യും ത​​​മ്മി​​​ൽ നി​​​ര​​​ന്ത​​​രം വ​​​ള​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ബ​​​ന്ധം ഈ ​​​വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഇ​​​ന്തോ യൂ​​​റോ​​​പ്യ​​​ൻ സ്വ​​​ത​​​ന്ത്ര​​​വ്യാ​​​പാ​​​ര ക​​​രാ​​​ർ അ​​​ന്തി​​​മ​​​മാ​​​ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത​​​യാ​​​ണ് കാ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്ന് അഹിം ബ​​​ർ​​​ക​​​ർ​​​ട്ട് പ​​​റ​​​ഞ്ഞു.

യു​​​എ​​​ൻ ചാ​​​ർ​​​ട്ട​​​റി​​​ലെ ത​​​ത്വ​​​ങ്ങ​​​ളോ​​​ടു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ഐ​​​ക്യ​​​ത്തി​​​ലാ​​​ണെ​​​ന്ന് ലോ​​​ക​​​മെ​​മ്പാ​​ടും ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഗൊ​​​യ്ഥെ​ സെ​ന്‍റ​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡ​​​യ​​​റ​​​ക്ട​​​റും ഫെ​​​ഡ​​​റ​​​ൽ റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് ജ​​​ർ​​​മ​​​നി​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ ഓ​​​ണ​​​റ​​​റി കോ​​​ണ്‍​സ​​​ലു​​​മാ​​​യ ഡോ. ​​​സ​​​യ്യി​​​ദ് ഇ​​​ബ്രാ​​​ഹിം ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഗൊ​​​യ്ഥെ​ സെ​ന്‍റ​ർ ചെ​​​യ​​​ർ​​​മാ​​​ൻ ജി. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു.

ജ​​​ർ​​​മ​​​ൻ മോ​​​ഡ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് അഹിം ബ​​​ർ​​​ക​​​ർ​​​ട്ട് പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്ന് മ്യൂ​​​ണി​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യ ബ​​​ക്ക് റോ​​​ജ​​​ർ സൈ​​​ഡ്ട്രാ​​​ക്കേ​​​ഴ്സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​യും ന​​​ട​​​ന്നു.

Latest News

Corehub Up