ന്യൂഡൽഹി: ഇന്ത്യ-ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുകെ സർക്കാർ. ബ്രെക്സിറ്റിന് ശേഷം യുകെ ഒപ്പുവെക്കുന്ന ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര കരാർ ആണ് ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നത്.
ലണ്ടനിലെ സ്റ്റീൽ താരിഫ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം നടപ്പിലാക്കാൻ വൈകിയ കരാറാണ് യാഥാർഥ്യമാകുന്നത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നാണ് വിലയിരുത്തലുകൾ.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ യുകെ നിർമ്മിത കാറുകളുടെ നികുതി 100 ശതമാനത്തിൽ നിന്നും 10 ശതമാനമായി കുറയും. സൗന്ദര്യവർധക വസ്തുക്കൾക്ക് ചുമത്തിയിരുന്ന 22 ശതമാനം വരെയുള്ള നികുതികൾ പൂർണമായും ഒഴിവാക്കും.
അതേസമയം ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉത്പന്നങ്ങളും നികുതിയില്ലാതെ യുകെ വിപണിയിലേക്ക് കയറ്റി അയയ്ക്കാൻ സാധിക്കും. വസ്ത്രങ്ങൾ, പാദരക്ഷകൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ കയറ്റുമതിക്കാർക്കും കരാർ പ്രയോജനകരമാണ്.
Tags : India Britain Trade Agreement