x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഗം​ഭീ​ര ജ​യം; അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ


Published: June 17, 2026 09:45 PM IST | Updated: June 17, 2026 09:45 PM IST

ല​ക്നോ: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. 170 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ഇ​ന്ന് വി​ജ​യി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റു​ക​ൾ​ക്ക് വി​ജ​യി​ച്ചി​രു​ന്നു.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 403 റ​ൺ​സെ​ന്ന കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു‌​ട​ർ​ന്ന അ​ഫ്ഗാ​നി​സ്ഥാ​ൻ 44.3 ഓ​വ​റി​ൽ 232 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 79 റ​ൺ​സെ​ടു​ത്ത റ​ഹ്‌​മ​ത് ഷാ​യും 42 റ​ൺ​സ് നേ​ടി​യ സെ​ദി​ക്കു​ള്ള അ​ട​ലും 41 റ​ൺ​സ് സ്കോ​ർ ചെ​യ്ത റ​ഹ്മാ​നു​ള്ള ഗു​ർ​ബാ​സും തി​ള​ങ്ങി​യെ​ങ്കി​ലും ‌ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ട‌ി അ​ർ​ഷ്ദീ​പ് സിം​ഗും ഗു​ർ​ണൂ​ർ ബ്രാ​റും മൂ​ന്ന് വി​ക്ക​റ്റ് വീ​തം എ‌​ടു​ത്തു. പ്രി​ൻ​സ് യാ​ദ​വ് ര​ണ്ട് വി​ക്ക​റ്റും വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ‌

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49.5 ഓ​വ​റി​ൽ 402 റ​ൺ​സെ​ടു​ത്ത് ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും വി​ക്ക​റ്റ് കീ​പ്പ​ർ ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും രോ​ഹി​ത് ശ​ർ​മ​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഗി​ൽ 154 റ​ൺ​സും കി​ഷ​ൻ 125 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. രോ​ഹി​ത് റ​ൺ​സും സ്കോ​ർ ചെ​യ്തു.

അ​ഫ്ഗാ​നി​സ്ഥാ​ന് വേ​ണ്ടി നാ​ൻ​ഗെ​യാ​ലി​യ ഖ​റോ​ട്ടി നാ​ല് വി​ക്ക​റ്റ് എ‌‌​ടു​ത്തു. റാ​ഷി​ദ് ഖാ​ൻ മൂ​ന്ന് വി​ക്ക​റ്റും എ.​എം. ഗ​സ​ൻ​ഫ​റും മു​ഹ​മ്മ​ദ് സ​ലീം സ​ഫി​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​ന്ത്യ 2-0 ത്തി​ന് സ്വ​ന്ത​മാ​ക്കി. ശ​നി​യാ​ഴ്ച​യാ​ണ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം.

Tags : india afghanistan odi series score

Recent News

Corehub Up