Sports
ന്യൂഡല്ഹി: ജയത്തോടെ പരമ്പര തൂത്തുവാരാന് ഇന്ത്യയും ആശ്വാസജയം തേടി അഫ്ഗാനിസ്ഥാനും മൂന്നാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന് ഇന്നിറങ്ങും. ശ്രേയസ് അയ്യര് അടുത്ത ആഴ്ച തുടങ്ങുന്ന ഏഷ്യന് ഗെയിംസിന് മുന്നോടിയായി നായകനെന്ന നിലയില് വൈറ്റ്വാഷ് ലക്ഷ്യമിടുന്നു. പരമ്പരയില് ഇന്ത്യ 2-0ന് മുന്നിലാണ്.
സഞ്ജു സാംസണും അഭിഷേക് ശര്മയും മിന്നും ഫോമിലാണെന്നത് ഇന്ത്യക്ക് ആശ്വാസം. ബൗളര്മാരും മികവ് പുലര്ത്തുന്നതിനാല് ആത്മവിശ്വാസം ഏറെ. ആദ്യമത്സരത്തില് അഞ്ചാം ബൗളര് ചോദ്യമുയര്ന്നെങ്കില് രണ്ടാം മത്സരത്തില് മൂന്ന് വിക്കറ്റുമായി നിധീഷ് കുമാര് ആ വിടവ് പരിഹരിച്ചു. ബാറ്റര്മാര്ക്ക് മികച്ച പാര്ട്ണര്ഷിപ്പ് ഉയര്ത്താന് സാധിക്കാത്തതാണ് അഫ്ഗാനിസ്ഥാന് വിനയാകുന്നത്. ബൗളിംഗിലും വെല്ലുവിളിയുയര്ത്താന് സാധിക്കുന്നില്ല.
വൈഭവ് കാത്തിരിക്കണം
കരിയറിന്റെ അവസാനകാലമെന്ന് നിരവധി തവണ വിമര്ശനം കേട്ട താരമാണ് സഞ്ജു സാംസണ്. അപ്പോഴെല്ലാം ബാറ്റുകൊണ്ട് മറുപടി പറഞ്ഞു. സഞ്ജു നിറം മങ്ങുമ്പോള് വൈഭവ് സൂര്യവംശി എന്ന കൗമാരതാരത്തെയാണ് ഏവരും ഓപ്പണര് റോളിലേക്ക് ഉയര്ത്തിക്കാട്ടുന്നത്. എന്നാല് വൈഭവ് ഇനിയും കാത്തിരിക്കേണ്ടിവരും...
രണ്ടാം ട്വന്റി-20യില് അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് ഇന്ത്യ കീഴടക്കിയപ്പോള് 22 പന്തില് 57 റണ്സ് സഞ്ജു അടിച്ചെടുത്തു. നാലു സിക്സും ഏഴു ഫോറും അടക്കമാണിത്. കഴിഞ്ഞ ലോകകപ്പ് കളിക്കും മുമ്പ് സഞ്ജുവിന്റെ ദേശീയ ടീമിലെ കരിയര് അവസാനിച്ചു എന്ന് വിമര്ശിക്കപ്പെട്ടു.
ആ ലോകകപ്പില് ആദ്യം ബെഞ്ചിലിരിക്കാനായിരുന്നു വിധിയെങ്കില് ഫൈനല് അടക്കം അവസാന മൂന്ന് മത്സരങ്ങളില് ടീമിന് വിജയം പകര്ന്ന അര്ധസെഞ്ചുറിയുമായി ലോകകപ്പിന്റെ താരമായി മടങ്ങി വന്നു.തുടര്ന്ന് നടന്ന അയര്ലണ്ടിനെതിരായ രണ്ട് മത്സത്തിലും ഇംഗ്ലണ്ടിനെതിരായ ഒരു ട്വന്റി-20യിലും സഞ്ജു നിറം മങ്ങി. 5, 0, 1 എന്നിങ്ങനെയായിരുന്നു സ്കോര്. ഇതു വൈഭവിനുള്ള പിന്തുണ കൂട്ടി.
“വിമര്ശനങ്ങള്ക്ക് പിന്നാലെ അല്ല, ഉയര്ന്ന സ്ട്രൈക്ക് റേറ്റില് റണ്സ് അടിച്ച് എടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മത്സരശേഷം സഞ്ജു പറഞ്ഞു. ഐപിഎല് മത്സരങ്ങളില്നിന്ന് 700-800 റണ്സാണ് പതിനഞ്ചുകാരനായ വൈഭവ് നേടിയത്. മൂന്ന് മത്സരങ്ങളില് നിറം മങ്ങിയാല് ആ സ്ഥാനത്തു കളിക്കാന് വൈഭവ് ഉണ്ടാകും. ആ ബോധ്യം ഉണ്ട്” - സഞ്ജു പറഞ്ഞു.
Sports
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ജയിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. സ്പിന്നർ വരുൺ ചക്രവർത്തി പരിക്കിനെ തുടർന്ന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി.
ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഒന്നാം ടി20യിൽ നാല് ഓവർ എറിഞ്ഞതിന് ശേഷമാണ് താരത്തിന് പരിക്കേറ്റതെന്നാണ് വിവരം. പരിക്കിന്റെ കൃത്യമായ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം പരിക്കിന്റെ പിടിയിലാണ് വരുണ് ചക്രവര്ത്തി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കവെ കാലിന് പരിക്കേറ്റ വരുൺ, താൽക്കാലികമായി ഇടവേളയെടുക്കുകയും അയർലൻഡിനെതിരായ ടി20 പരമ്പര നഷ്ടമാവുകയും ചെയ്തിരുന്നു.
തുടർന്ന് ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സകള്ക്ക് വിധേയനായ ശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചെത്തിയെങ്കിലും, മൂന്നാം മത്സരത്തിന് ശേഷം ഹാംസ്ട്രിംഗ് പരിക്ക് കാരണം വീണ്ടും പുറത്താകുകയായിരുന്നു.
ഓഗസ്റ്റിൽ നടന്ന തമിഴ്നാട് പ്രീമിയർ ലീഗില് കളിച്ചാണ് താരം അഫ്ഗാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. ഒന്നാം ടി20യിൽ നാലോവര് പന്തെറിഞ്ഞ വരുണ് 16 റണ്സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.
Sports
ന്യൂഡല്ഹി: അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീം ഇന്ത്യ ഇന്നലെ പരിശീലനം ആരംഭിച്ചു.
അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തില് നാളെയാണ് ഇന്ത്യ x അഫ്ഗാനിസ്ഥാന് ആദ്യ പോരാട്ടം. മൂന്നു മത്സരങ്ങളാണു പരമ്പരയില് ഉള്ളത്. മലയാളി വിക്കറ്റ് കീപ്പര് സഞ്ജു സാംസണ് ഇന്ത്യന് ടീമില് മടങ്ങിയെത്തിയിട്ടുണ്ട്. അയര്ലന്ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാലു മത്സരം കളിച്ചതിനുശേഷം സഞ്ജു പുറത്തിരിക്കുകയായിരുന്നു.
മഴയെത്തിയതോടെ ഇന്നലെ ഇന്ത്യയുടെ പരിശീലന സെഷന് ഇടയ്ക്കുവച്ചു തടസപ്പെട്ടു. പരിക്കേറ്റു വിശ്രമത്തിലായിരുന്ന പേസര് ജസ്പ്രീത് ബുംറ, വാഷിംഗ്ടണ് സുന്ദര്, നിതീഷ് കുമാര് റെഡ്ഡി എന്നിവര് ടീമില് മടങ്ങിയെത്തിയിട്ടുണ്ട്. 15, 17 തീയതികളിലാണ് പരമ്പരയിലെ രണ്ടും മൂന്നും പോരാട്ടം.
ഇന്ത്യന് ടീം: ശ്രേയസ് അയ്യര് (ക്യാപ്റ്റന്), തിലക് വര്മ (വൈസ് ക്യാപ്റ്റന്), അഭിഷേക് ശര്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), അര്ഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, ശിവം ദുബെ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്), നിതീഷ് കുമാര് റെഡ്ഡി, അക്സര് പട്ടേല്, രവി ബിഷ്ണോയ്, വൈഭവ് സൂര്യവംശി, വരുണ് ചക്രവര്ത്തി, വാഷിംഗ്ടണ് സുന്ദര്, യഷ് ഠാക്കൂര്.
Sports
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നായകനായ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംനേടി. തിലക് വർമ ഉപനായകനാകും. വിക്കറ്റ് കീപ്പർ സ്ഥാനത്ത് സഞ്ജുവിനൊപ്പം ഇഷാൻ കിഷനും ടീമിലുണ്ട്. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ.
ശിവം ദുബെയും അക്ഷർ പട്ടേലും ഓൾറൗണ്ടർമാരായി ഇടം നേടി. നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നിവർ ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ പരമ്പരയിൽ കളിക്കാനാകൂ. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്ക് 13ന് തുടക്കമാകും. 15, 17 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ നടക്കുക. എല്ലാ മത്സരങ്ങൾക്കും ഡൽഹിയാണ് വേദി.
ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ നിതീഷ് കുമാർ റെഡ്ഡി*, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ*, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ*, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ*.
Sports
ന്യൂഡല്ഹി: അഫ്ഗാനിസ്ഥാന് എതിരായ മൂന്നു മത്സര ട്വന്റി-20 പരമ്പരയുടെ ഷെഡ്യൂള് പ്രഖ്യാപിച്ചു.
അഫ്ഗാന് ആതിഥേയത്വം വഹിക്കുന്ന മത്സരത്തിന്റെ വേദി ഡല്ഹിയിലെ അരുണ് ജയ്റ്റ്ലി സ്റ്റേഡിയമാണ്. സെപ്റ്റംബര് 13, 15, 17 തീയതികളിലാണ് മത്സരങ്ങള് അരങ്ങേറുന്നത്.
ഇന്ത്യക്ക് എതിരായ അഫ്ഗാനിസ്ഥാന്റെ ഹോം മത്സരങ്ങള് ഇന്ത്യയില്ത്തന്നെയാണ് നടക്കുക.
ജൂണില് ഒരു ടെസ്റ്റും മൂന്ന് ഏകദിനവും ഇന്ത്യയില്വച്ച് അഫ്ഗാനിസ്ഥാന് കളിച്ചിരുന്നു. ചണ്ഡിഗഡില്വച്ചു നടന്ന ടെസ്റ്റില് ഇന്ത്യ ഇന്നിംഗ്സിനും 300 റണ്സിനും ജയിച്ചു. ഏകദിന പരമ്പര 3-0നും ഇന്ത്യ സ്വന്തമാക്കി.
Sports
ബെല്ഫാസ്റ്റ്: അയര്ലന്ഡിന് എതിരായ മൂന്നാം ഏകദിന ക്രിക്കറ്റില് മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കിയതോടെ അഫ്ഗാനിസ്ഥാന്, 2027 ഐസിസി ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കി.
പുതിയ ഫോര്മാറ്റ് അനുസരിച്ച് ഐസിസി ലോക റാങ്കിംഗിലെ ആദ്യ എട്ടു സ്ഥാനക്കാര്ക്കാണ് 2027 ലോകകപ്പിനു നേരിട്ടു യോഗ്യത ലഭിക്കുക.
അയര്ലന്ഡിന് എതിരായ അഞ്ചു മത്സര ഏകദിന പരമ്പരയിലെ ആദ്യ മൂന്നു പോരാട്ടങ്ങള് അവസാനിച്ചപ്പോള് 2-0ന് അഫ്ഗാനിസ്ഥാന് മുന്നിലാണ്. അതായത് ശേഷിക്കുന്ന രണ്ടു മത്സരങ്ങളില് പരാജയപ്പെട്ടാല്പോലും അഫ്ഗാനിസ്ഥാനു പരമ്പര നഷ്ടപ്പെടില്ല. അതോടെ ഐസിസി ലോക റാങ്കിംഗില് എട്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന് തുടരും. ഈ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാന് ടീം 2027 ഏകദിന ലോകകപ്പിനു നേരിട്ട് യോഗ്യത സ്വന്തമാക്കിയത്.
വിന്ഡീസിനു തിരിച്ചടി
അഫ്ഗാനിസ്ഥാന് ആദ്യ എട്ടില് ഉറച്ചതോടെ ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള ബംഗ്ലാദേശിനും വെസ്റ്റ് ഇന്ഡീസിനും ലോകകപ്പ് യോഗ്യതയ്ക്കായി ക്വാളിഫിക്കേഷന് റൗണ്ട് കളിക്കണം. തുടര്ച്ചയായ രണ്ടാം തവണയാണ് വിന്ഡീസിനു നേരിട്ട് ലോകകപ്പ് യേഗ്യത സ്വന്തമാക്കാന് സാധിക്കാതെ വരുന്നത്.
2023 ലോകകപ്പിനു വിന്ഡീസ് യോഗ്യത നേടാതെ പുറത്താകുകയും ചെയ്തിരുന്നു. ഐസിസി ലോകകപ്പില് ആദ്യ രണ്ട് എഡിഷനിലും (1975, 1979) ചാമ്പ്യന്മാരായ ടീമാണ് വെസ്റ്റ് ഇന്ഡീസ്.
യോഗ്യത നേടിയ ടീമുകൾ
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ ടീമുകള് സംയുക്തമായാണ് 2027 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതില് ഐസിസി ഫുള് മെംബര്ഷിപ്പുള്ള ദക്ഷിണാഫ്രിക്കയും സിംബാബ്വെയും നേരിട്ട് യോഗ്യത നേടി. നമീബിയ ഫുള് മെംബര് അല്ലാത്തതിനാല് യോഗ്യത കളിക്കണം.
ഇന്ത്യ, അഫ്ഗാനിസ്ഥാന്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലന്ഡ്, പാക്കിസ്ഥാന്, ശ്രീലങ്ക ടീമുകളാണ് ആദ്യ എട്ട് റാങ്കോടെ നേരിട്ട് യോഗ്യത നേടിയത്.
International
കാബൂൾ: യുദ്ധക്കെടുതികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിട്ടൊഴിയാത്ത അഫ്ഗാനിസ്ഥാനിൽ ലക്ഷക്കണക്കിന് കുരുന്നുകളുടെ ജീവൻ അപകടത്തിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗമായ യുനിസെഫിന്റെ മുന്നറിയിപ്പ്.
അഞ്ചു വയസിനു താഴെയുള്ള 37 ലക്ഷം കുട്ടികളാണ് രാജ്യത്ത് കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും നേരിടുന്നത്. യുണിസെഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് അഫ്ഗാൻ നേരിടുന്ന അതിഭീകരമായ ഈ ഭക്ഷ്യ പ്രതിസന്ധി വ്യക്തമാക്കുന്നത്.
അഫ്ഗാനിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് പട്ടിണിയും പോഷകാഹാരക്കുറവും അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലെത്തുന്നത്. രാജ്യത്ത് ആകെയുള്ള 34 പ്രവിശ്യകളിൽ 26 ഇടങ്ങളിലും പോഷകാഹാരക്കുറവ് കഴിഞ്ഞ വർഷത്തേക്കാൾ ഭയപ്പെടുത്തുന്ന രീതിയിലാണ് വർധിച്ചിരിക്കുന്നത്. വിശപ്പും രോഗങ്ങളും കാരണം കുട്ടികളുടെ ശരീരഭാരം അസാധാരണമായി കുറയുന്ന അവസ്ഥയാണ് ഇവിടെ കണ്ടുവരുന്നത്. ആവശ്യത്തിന് ആഹാരം ലഭിക്കാത്തതും കുടിവെള്ളത്തിന്റെ ദൗർലഭ്യവുമാണ് ഈ സ്ഥിതിക്കു പ്രധാന കാരണം.
പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും രണ്ടു വയസിനു താഴെയുള്ള കുട്ടികളാണെന്നു യുണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായി പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികൾ 83 ശതമാനവും ഈ പ്രായപരിധിയിൽ വരുന്നവരാണ്. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാരണങ്ങൾ പലത്;പരിഹാരം അടിയന്തരം
ഭക്ഷ്യക്ഷാമത്തിന് പുറമേ രാജ്യത്ത് നിലനിൽക്കുന്ന മറ്റ് ചില പ്രതിസന്ധികളും പ്രതിസന്ധി ഇരട്ടിയാക്കുന്നു. സാംക്രമിക രോഗങ്ങളും പ്രതിരോധ കുത്തിവയ്പുകളുടെ കുറവും സ്ഥിതി വഷളാക്കുന്നു. ഇതിനു പുറമേ, കുടിവെള്ളത്തിന്റെയും ശുചിത്വ സംവിധാനങ്ങളുടെയും അഭാവവും വിദേശസഹായങ്ങളുടെയും മെഡിക്കൽ ഫണ്ടുകളുടെയും കുറവും സ്ഥിതി ഗുരുതരമാക്കുന്നു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം 160 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിതർക്കം വൻ സംഘർഷത്തിലേക്കു പോകുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പുതിയ പ്രകോപനമുണ്ടായത്. ആക്രമണത്തിന് തക്ക സമയത്ത് ശക്തമായ തിരിച്ചടി നൽകുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു.
താലിബാൻ വക്താവ് ഹംദുള്ള ഫിത്രാത് നൽകുന്ന വിവരങ്ങൾപ്രകാരം, അഫ്ഗാനിലെ പക്തിയ പ്രവിശ്യയിലുള്ള ചംകാനി ജില്ലയിലാണ് ഏറ്റവും വലിയ ദുരന്തമുണ്ടായത്. പ്രദേശത്തുണ്ടായ ആദ്യത്തെ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ പാക്കിസ്ഥാൻ വീണ്ടും വ്യോമാക്രമണം നടത്തി. രണ്ടാമത്തെ ആക്രമണത്തിൽ 28 ഗ്രാമീണർ കൊല്ലപ്പെടുകയും 158 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനുപുറമേ, പക്തിക പ്രവിശ്യയിലെ ഗിയാൻ മേഖലയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. കുനാർ പ്രവിശ്യയിലും ആക്രമണമുണ്ടായെങ്കിലും ആളപായമില്ല. പാക്കിസ്ഥാന്റേത് ഭീരുത്വം നിറഞ്ഞ അധിനിവേശമാണെന്ന് അഫ്ഗാനിസ്ഥാൻ വാർത്താവിനിമയ മന്ത്രി ഹയാത്തുള്ള മുഹാജിർ ഫറാഹി പറഞ്ഞു. ഇതിനു കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരേയുള്ള നടപടിയുടെ ഭാഗമായാണ് ആക്രമണമെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.
ഞായറാഴ്ച രാത്രിയോടെ അതിർത്തിയിലെ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് കര-വ്യോമാക്രമണങ്ങൾ നടത്തിയതായും ഇതിൽ 29 ഭീകരർ കൊല്ലപ്പെട്ടെന്നും പാക് വാർത്താവിനിമിയ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു.
പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്കു പിന്നിൽ അഫ്ഗാനിൽനിന്നുള്ള ഭീകരസംഘടനകളാണെന്നും അവർക്കുള്ള മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു.
International
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ഡൽഹി, ജമ്മു കശ്മീർ തുടങ്ങി നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.
ഇന്ത്യയുടെ ഔദ്യോഗിക ഭൂചലന നിരീക്ഷണ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലാണെന്നും 6.2 തീവ്രത രേഖപ്പെടുത്തിയെന്നും അവർ അറിയിച്ചു.
അതേസമയം, വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജുർമിൽനിന്ന് 43 കിലോമീറ്റർ തെക്കുമാറിയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Sports
ചെന്നൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ചെന്നൈയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഒമ്പതു വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ഇന്ത്യ കൈക്കലാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 219 റൺസിന്റെ വിജയലക്ഷ്യം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 28.4 ഓവറിൽ ഇന്ത്യ അടിച്ചെടുത്തു. തകർപ്പൻ സെഞ്ചുറിയോടെ 110 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ വിജയത്തിന് കരുത്തുറ്റ അടിത്തറയിട്ടത്.
രോഹിത് ശർമ്മ 69 പന്തിൽ 79 റൺസെടുത്തപ്പോൾ, ശ്രേയസ് അയ്യർ 20 റൺസുമായി ജയ്സ്വാളിന് കൂട്ടായി. സ്കോർ: അഫ്ഗാനിസ്ഥാൻ 218/10 (44.2), ഇന്ത്യ 224/1 (28.4). ആറാം ഏകദിനം കളിക്കുന്ന ജയ്സ്വാളിന്റെ കരിയറിലെ രണ്ടാമത്തെ സെഞ്ചുറിയാണ് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ പിറന്നത്. ഇതോടെ ഏറ്റവും കുറവ് ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് ഏകദിന സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡും ജയ്സ്വാൾ സ്വന്തം പേരിൽ കുറിച്ചു.
ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് സെഞ്ചുറി നേടിയ ശിഖർ ധവാന്റെ റിക്കാർഡാണ് യുവതാരം മറികടന്നത്. അതേസമയം പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷമാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നയിച്ച ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയാണ് (102) അവരുടെ ടോപ് സ്കോറർ. അസ്മത്തുള്ള ഒമർസായി (50) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി.
മുഹമ്മദ് നബി (21), ഇബ്രാഹിം സദ്രാൻ (11) എന്നിവർ മാത്രമാണ് പിന്നീട് അഫ്ഗാൻ നിരയിൽ രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാർ. ഇന്ത്യൻ ബൗളിംഗ് നിരയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ പ്രസിദ്ധ് കൃഷ്ണയാണ് അഫ്ഗാന്റെ കുതിപ്പിന് തടയിട്ടത്.
Sports
ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 219 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 44.2 ഓവറിൽ 218 റൺസിന് എല്ലാവരും പുറത്തായി. വാലറ്റത്തെ കൂട്ടുപിടിച്ച് സെഞ്ചുറിയോടെ പൊരുതിയ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയാണ് (102) അവരെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്റെ തീരുമാനം പാടെ തെറ്റിക്കുന്നതായിരുന്നു ഇന്ത്യൻ പേസർമാരുടെ തുടക്കം. ഒരു ഘട്ടത്തിൽ 36/4 എന്ന നിലയിൽ അഫ്ഗാൻ തകർന്നിരുന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയും അസ്മത്തുള്ള ഒമർസായിയും ചേർന്നാണ് മത്സരത്തിലേക്ക് അവരെ തിരികെ കൊണ്ടുവന്നത്.
അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റൺസിന്റെ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഒമർസായി (50) അർധസെഞ്ചുറി നേടി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഇന്ത്യൻ ബൗളർമാരെ ക്ഷമയോടെ നേരിട്ട ഷാഹിദി 126 പന്തിൽ സെഞ്ചുറി കുറിച്ചു. ആകെ 130 പന്തിൽ 102 റൺസ് നേടിയാണ് ഷാഹിദി പുറത്തായത്.
അഫ്ഗാൻ നിരയിൽ മുഹമ്മദ് നബി (21) മാത്രമാണ് പിന്നീട് അല്പമെങ്കിലും പിടിച്ചുനിന്നത്. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യൻ നിരയിൽ 8.2 ഓവറിൽ വെറും 23 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് അഫ്ഗാന്റെ നടുവൊടിച്ചത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-0 ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു.
Sports
ചെന്നൈ: അഫ്ഗാനിസ്ഥാന് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരാൻ ശുഭ്മാന് ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന് സംഘം ഇറങ്ങുന്നു.
ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില് ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. മഴ രസംകൊല്ലിയായ ആദ്യ മത്സരത്തില് ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില് 170 റണ്സിനും ജയിച്ച ഇന്ത്യ ഇതിനോടകം പരന്പര 2-0ന് ഉറപ്പിച്ചതാണ്.
പരിക്കിന്റെ പിടിയിലായിരുന്ന പേസര് ഹര്ഷിത് റാണയെ ഇന്ത്യ ടീമില് ഉള്പ്പെടുത്തി. ഇന്നത്തെ മത്സരത്തില് ഹര്ഷിത് കളിക്കുകയാണെങ്കില് അര്ഷദീപ് സിംഗിന് വിശ്രമം അനുവദിച്ചേക്കും.
2026 ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് ഹര്ഷിത് റാണ അവസാനമായി ഇന്ത്യക്കായി കളിച്ചത്. പരിക്കേറ്റ താരത്തിന് ലോകകപ്പും നഷ്ടമായി.
Sports
ലക്നോ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. 170 റൺസിനാണ് ഇന്ത്യ ഇന്ന് വിജയിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റുകൾക്ക് വിജയിച്ചിരുന്നു.
ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 403 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ 44.3 ഓവറിൽ 232 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 79 റൺസെടുത്ത റഹ്മത് ഷായും 42 റൺസ് നേടിയ സെദിക്കുള്ള അടലും 41 റൺസ് സ്കോർ ചെയ്ത റഹ്മാനുള്ള ഗുർബാസും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗും ഗുർണൂർ ബ്രാറും മൂന്ന് വിക്കറ്റ് വീതം എടുത്തു. പ്രിൻസ് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും സെഞ്ചുറികളുടെയും രോഹിത് ശർമയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഗിൽ 154 റൺസും കിഷൻ 125 റൺസുമാണെടുത്തത്. രോഹിത് റൺസും സ്കോർ ചെയ്തു.
അഫ്ഗാനിസ്ഥാന് വേണ്ടി നാൻഗെയാലിയ ഖറോട്ടി നാല് വിക്കറ്റ് എടുത്തു. റാഷിദ് ഖാൻ മൂന്ന് വിക്കറ്റും എ.എം. ഗസൻഫറും മുഹമ്മദ് സലീം സഫിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.
Sports
ലക്നോ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ലക്നോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു.
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും സെഞ്ചുറികളുടെയും രോഹിത് ശർമയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഗിൽ 154 റൺസും കിഷൻ 125 റൺസുമാണെടുത്തത്. രോഹിത് റൺസും സ്കോർ ചെയ്തു.
അഫ്ഗാനിസ്ഥാന് വേണ്ടി നാൻഗെയാലിയ ഖറോട്ടി നാല് വിക്കറ്റ് എടുത്തു. റാഷിദ് ഖാൻ മൂന്ന് വിക്കറ്റും എ.എം. ഗസൻഫറും മുഹമ്മദ് സലീം സഫിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. മഴ വില്ലനായെത്തിയ മത്സരത്തിൽ ഏഴു വിക്കറ്റുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. സ്കോർ: അഫ്ഗാനിസ്ഥാൻ 194/10 ( 24.5) ഇന്ത്യ 195/3 ( 22.5).
25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 195 റൺസെന്ന വിജയലക്ഷ്യം ശുഭ്മാൻ ഗില്ലിന്റെ (84) തകർപ്പൻ അർധസെഞ്ചുറിക്കരുത്തിൽ 22.5 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന അഫ്ഗാനിസ്ഥാൻ നിശ്ചിത 24.5 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
നേരത്തേ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. 51 പന്തിൽ എട്ടുവീതം ഫോറും സിക്സുമായി 102 റൺസാണ് ഗുർബാസിൻ സമ്പാദ്യം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില് ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
Sports
ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില് ഇന്ത്യക്ക് 195 റണ്സ് വിജയലക്ഷ്യം. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
റഹ്മാനുള്ള ഗുര്ബാസിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് (51 പന്തില് 102) അവരെ മികച്ച സ്കോറിലേക്ക് നയിച്ചത്. എട്ട് വീതം സിക്സും ഫോറും ഉള്പ്പെടുന്നതായിരുന്നു ഗുര്ബാസിന്റെ ഇന്നിംഗ്സ്. അഫ്ഗാന് വേണ്ടി ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ഗുര്ബാസ് നേടിയത്.
ഹഷ്മതുള്ള ഷാഹിദി (27), അസ്മതുള്ള ഒമര്സായ് (26) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്. അരങ്ങേറ്റക്കാരായ ഗുര്നൂര് ബ്രാര്, ഹര്ഷ് ദുബെ എന്നിവര് മൂന്നും നിതീഷ് കുമാര് റെഡ്ഡിക്ക് രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഗുർനൂർ ബ്രാറിന് പിന്നാലെ ഹർഷ് ദുബെയും ടീമിൽ അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ വിരാട് കോഹ്ലിക്ക് പകരം ഇഷാൻ കിഷൻ പ്ലെയിംഗ് ഇലവനിൽ ഇടംനേടി.
Sports
ധർമശാല: ഇന്ത്യ - അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയിലെ ആദ്യമത്സരം മഴമൂലം വൈകുന്നു. 25 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നിലവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പിച്ചിൽ ഷീറ്റിട്ടിരിക്കുകയാണ്.
അഫ്ഗാനെതിരേ അടുത്തുനടന്ന ഏക ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ജയം നേടിയിരുന്നു. ഏകദിന പരമ്പരകൂടി നേടി 2027 ലോകകപ്പിനായുള്ള വരവറിയിക്കുകയാണ് ആതിഥേയരുടെ ലക്ഷ്യം. പരിക്കേറ്റതിനാൽ സൂപ്പർ താരം വിരാട് കോഹ്ലി കളിക്കുന്നില്ല.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഒട്ടേറെ റിക്കാർഡുകളാണ് ഇന്ത്യൻ താരങ്ങളെ കാത്തിരിക്കുന്നത്. നായകൻ ശുഭ്മാൻ ഗില്ലിന് ഏകദിനത്തിൽ 3,000 റൺസ് തികയ്ക്കാൻ 47 റൺസുകൂടി മതി. ആറുവിക്കറ്റുകൂടി നേടിയാൽ സ്പിന്നർ കുൽദീപ് യാദവ് 200 വിക്കറ്റിലെത്തും.
ടീം അഫ്ഗാനിസ്ഥാൻ: ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), സെദിഖുള്ള അടൽ, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുഹമ്മദ് സലിം സഫി, എ.എം ഗസൻഫർ, സിയാ ഉർ റഹ്മാൻ ഷരീഫി.
ഇന്ത്യ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
Sports
ധാംബുള്ള: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ അഫ്ഗാൻ എയ്ക്കെതിരെ ഇന്ത്യ എയ്ക്ക് തോൽവി. മഴനിയമപ്രകാരം നാലു റണ്സിനാണ് ഇന്ത്യയുടെ തോല്വി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ, 49 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 349 റൺസെടുത്തത്.
മഴയെ തുടർന്നാണ് മത്സരം 49 ഓവറാക്കിയത്. എന്നാൽ പിന്നീടും മഴ പെയ്തതോടെ അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സ് 38 ഓവറായി ചുരുക്കി വിജയലക്ഷ്യം 294 റൺസായി പുനക്രമീകരിച്ചിരുന്നു. 25.5 ഓവറിൽ അഫ്ഗാനിസ്ഥാൻ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എന്ന നിലയിലായിരിക്കെ വീണ്ടും മഴ കളി മുടക്കി.
കളി പുനരാരംഭിക്കാൻ കഴിയാതിരുന്നതോടെ മഴ നിയമപ്രകാരം ഇന്ത്യയെക്കാൾ നാലു റൺസിനു മുന്നിലായിരുന്ന അഫ്ഗാൻ. അതോടെ അവരെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനുവേണ്ടി ക്യാപ്റ്റന് ഇമ്രാൻ (75), ബഹിര് ഷാ (51) എന്നിവർ അർധസെഞ്ചുറി നേടി.
ഇന്ത്യയ്ക്കായി പ്രഭ്സിമ്രാന് സിംഗ് (84), റുതുരാജ് ഗെയ്ക്വാദ് (66), തിലക് വര്മ (66), വൈഭവ് സൂര്യവംശി (44) എന്നിവർ മികച്ച പ്രകടനം നടത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തകർത്തു.
International
ഇസ്ലാമാബാദ്: മാസങ്ങളുടെ ശാന്തതയ്ക്കു ശേഷം പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം. അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 26 ഭീകരരെ വധിച്ചതായി പാക് വാർത്താവിതരണ മന്ത്രി അത്താവുള്ളാ തരാർ അറിയിച്ചു.
അടുത്തകാലത്ത് പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് മന്ത്രി പറഞ്ഞു. ഭീകരരുടെ ഒളിത്താവളങ്ങൾ, പരിശീലന-ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
പാക്കിസ്ഥാനോടു ചേർന്ന കുനാർ, ഖോസ്ത്, പക്തിക പ്രവിശ്യകളാണ് ആക്രമണം നേരിട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. മരിച്ചവരിൽ 11 കുട്ടികളും ഒരു വനിതയും ഉൾപ്പെടുന്നതായും കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാൻ സംരക്ഷണം നല്കുന്നു എന്ന ആരോപണമാണ് കാരണം. അഫ്ഗാനിലെ താലിബാൻ ഭരണകൂടം ആരോപണം നിഷേധിക്കുന്നു. ഒക്ടോബറിലെ വെടിനിർത്തലിനു പിന്നാലെ ഈ വർഷം ഫെബ്രുവരിയിലും ഇരു രാജ്യങ്ങളും പരസ്പരം അതിർത്തി പ്രദേശങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
International
കാബൂള്: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില് 13 പേര് കൊല്ലപ്പെട്ടു. 14 പേര്ക്ക് പരിക്കേറ്റു. മരിച്ചവരില് 11 പേര് കുട്ടികളാണ്.
അഫ്ഗാനിലെ അതിർത്തി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനവാസ കേന്ദ്രങ്ങള്ക്ക് നേരെ വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന് ആരോപിച്ചു.
അഫ്ഗാനിലെ ഖോസ്റ്റ്, കുനാര്, പാക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായതെന്ന് താലിബാന് ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാക്കിസ്ഥാന് വീണ്ടും അഫ്ഗാന് വ്യോമാതിര്ത്തി ലംഘിച്ചുവെന്നും എക്സില് പങ്കുവച്ച പോസ്റ്റില് അദ്ദേഹം പറഞ്ഞു.
Sports
ന്യൂചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ റിക്കാർഡ് വിജയവുമായി ഇന്ത്യ. ഒരു ഇന്നിംഗ്സിനും 300 റൺസിനുമാണ് ഇന്ത്യ അഫ്ഗാൻ നിരയെ തകർത്തുതരിപ്പണമാക്കിയത്. റണ്ണുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്.
2018ൽ രാജ്കോർട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 272 റൺസിന്റെ റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തകർത്താടിയ ഇന്ത്യൻ താരങ്ങൾ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും അഫ്ഗാനിസ്ഥാന് തിരിച്ചുവരാനുള്ള അവസരം നൽകിയില്ല. സ്കോർ ഇന്ത്യ: 564/8 (ഡിക്ലയർ). അഫ്ഗാനിസ്ഥാൻ: 152 & 112
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കെതിരെ 412 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങി ഫോളോഓൺ ചെയ്ത അഫ്ഗാന് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ ബൗളിംഗ് കോട്ട തകർക്കാനായില്ല. രണ്ടാമത് ബാറ്റിംഗിനിറങ്ങിയ അവർ വെറും 112 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. വാഷിംഗ്ടൺ സുന്ദർ നാലും കുൽദീപ് യാദവ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ തകർച്ച പൂർത്തിയാക്കി.
മാനവ് സുതാർ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. അഫ്ഗാൻ നിരയിൽ ഓപ്പണർ സെദിഖുള്ള അടൽ (42), റഹ്മാനുള്ള ഗുർബാസ് (24), റഹ്മത്ത് ഷാ (13) എന്നിവർ മാത്രമാണ് പൊരുതിയത്. മറ്റാർക്കും തന്നെ രണ്ടക്കം കടക്കാനായില്ല.
നേരത്തേ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (126), കെ.എൽ. രാഹുൽ (100) എന്നിവരുടെ സെഞ്ചുറികളും ഋഷഭ് പന്ത് (81), വാഷിംഗ്ടൻ സുന്ദർ (52) എന്നിവരുടെ അർധസെഞ്ചുറികളും ഉൾപ്പെടെ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 564 റൺസ് നേടി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.
Sports
ന്യൂചണ്ഡീഗഡ്: ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാൻ പതറുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 564 റൺസിന് മറുപടി പറയുന്ന അഫ്ഗാൻ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 451 റൺസ് പിന്നിലുള്ള സന്ദർശകർ നിലവിൽ ഫോളോഓൺ ഭീഷണി നേരിടുകയാണ്.
43 റൺസുമായി പുറത്താകാതെ നിൽക്കുന്ന മധ്യനിര താരം റഹ്മത് ഷായിലാണ് അവരുടെ പ്രതീക്ഷ. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന മാനവ് സുതറാണ് അഫ്ഗാൻ നിരയുടെ നടുവൊടിച്ചത്. തകർപ്പൻ ബോളിംഗ് പുറത്തെടുത്ത സുതർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. പേസർ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകൾ നേടി.
നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 564 റൺസ് എന്ന കൂറ്റൻ സ്കോറിലാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. മൂന്ന് വിക്കറ്റ് നഷ്ടത്തില് 368 റണ്സെന്ന നിലയില് രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന് ഗില് (126), പന്ത് (81), ധ്രുവ് ജുറെല് (19) എന്നിവരുടെ വിക്കറ്റുകള് ആദ്യ സെഷനില് തന്നെ നഷ്ടമായിരുന്നു.
Sports
ചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും അർധ സെഞ്ചുറി നേടിയ റിഷഭ് പന്തും ആണ് ക്രീസിൽ. ഗിൽ 103 റൺസും റിഷഭ് 50 റൺസും എടുത്തിട്ടുണ്ട്. 100 റൺസെടുത്ത കെ.എൽ. രാഹുലിന്റെയും 81 റൺസെടുത്ത സായ് സുദർശന്റെയും 24 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം സഫി രണ്ട് വിക്കറ്റ് എടുത്തു. സിയുർ റഹ്മാൻ ഷരീഫി ഒരു വിക്കറ്റ് വീഴ്ത്തി.
Sports
ചണ്ഡിഗഡ്: ഐപിഎല് ട്വന്റി-20 ക്രിക്കറ്റിന്റെ ആരവം അടങ്ങി, ഫിഫ 2026 ലോകകപ്പ് ഫുട്ബോള് ചൂടിലേക്ക് അടുക്കുന്നു; ഇതിനിടെ ഇന്ത്യന് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് ടൈം. ഇന്ത്യ x അഫ്ഗാനിസ്ഥാന് ടെസ്റ്റ് ന്യൂ ചണ്ഡിഗഡില് അരങ്ങേറും. രാവിലെ 9.30 മുതലാണ് മത്സരം. ജിയൊഹോട്ട്സ്റ്റാറിലും സ്റ്റാര്സ്പോര്ട്സ് ചാനലിലും തത്സമയം.
ഐപിഎല് ഫൈനല് കഴിഞ്ഞ്, ആറാം നാളിലാണ് ടെസ്റ്റ് അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. ഐപിഎല് ഫൈനല് കളിച്ച ഗുജറാത്ത് ടൈറ്റന്സിന്റെ ശുഭ്മാന് ഗില്, സായ് സുദര്ശന് തുടങ്ങിയവര് ടെസ്റ്റ് പരീക്ഷയ്ക്കായി ഇന്ത്യന് ജഴ്സി അണിയും.
ടെസ്റ്റില് കരകയറുമോ?
ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നതെന്നത്. നവംബറില് ഗോഹട്ടിയില്വച്ച് ദക്ഷിണാഫ്രിക്കയെ നേരിട്ടതായിരുന്നു ഇന്ത്യയുടെ അവസാന ടെസ്റ്റ്. അന്നത്തെ മത്സരത്തില് ഇന്ത്യ 408 റണ്സിനു ദയനീയമായി പരാജയപ്പെട്ടു. റണ്സ് അടിസ്ഥാനത്തില് ഇന്ത്യയുടെ ഏറ്റവും ദയനീയ തോല്വി. രണ്ടു മത്സര പരമ്പര 2-0നും ഇന്ത്യക്കു നഷ്ടമായി. ഇന്ത്യന് മണ്ണില് 25 വര്ഷത്തിനുശേഷമായിരുന്നു ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നേടിയത്.
അതിനുശേഷം ഐസിസി ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യ, ടെസ്റ്റിലെ ദയനീയത മറന്നു. വിരാട് കോഹ്ലി, രോഹിത് ശര്മ എന്നിവര് കളമൊഴിഞ്ഞശേഷം ഇന്ത്യന് ടെസ്റ്റ് ടീം ബഡ്ഡിംഗ് സ്റ്റേജിലാണ്.
വെറും പരീക്ഷണമല്ല
ടെസ്റ്റ് ക്രിക്കറ്റില് അഫ്ഗാനിസ്ഥാന് ഇന്ത്യയെ വെല്ലാന്മാത്രം കരുത്തരല്ലെന്നതു വാസ്തവം. എന്നാല്, ന്യൂസിലന്ഡും ദക്ഷിണാഫ്രിക്കയും ഇന്ത്യയില് ചരിത്ര പരമ്പര സ്വന്തമാക്കിയത് വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനെതിരേ മികച്ച പ്രകടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. ശ്രീലങ്കയ്ക്കും ന്യൂസിലന്ഡിനും എതിരേ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്ഷിപ്പ് സൈക്കിളിലെ നിര്ണായ പോരാട്ടങ്ങള്ക്കു മുന്നോടിയാണ് അഫ്ഗാനിസ്ഥാനെതിരായ ഏക മത്സരം.
നമ്പര് 3 & 4
വിരാട് കോഹ്ലി വിരമിച്ചതോടെ, ക്യാപ്റ്റന് ശുഭ്മാന് ഗില്ലാണ് നാലാം നമ്പര് ബാറ്ററായി ക്രീസില് എത്തുന്നത്. മൂന്നാം നമ്പറില്നിന്ന് ഗില് നാലിലേക്ക് ഇറങ്ങി. അതോടെ മൂന്നാം നമ്പറില് വിശ്വസ്തനായ ബാറ്ററിനെ ഇന്ത്യക്ക് ആവശ്യമായിരിക്കുകയാണ്.
സായ് സുദര്ശനെയാണ് ഇന്ത്യന് ടീം മാനേജ്മെന്റ് ആദ്യം പരീക്ഷിച്ചത്. എന്നാല്, മൂന്നാം നമ്പറില് പൂര്ണ വിശ്വാസം കൈവരിക്കാന് സായിക്കു സാധിച്ചില്ല. മൂന്നാം നമ്പറില് കളിച്ച 11 ഇന്നിംഗ്സില്നിന്ന് 27.45 ശരാശരിയില് രണ്ട് അര്ധസെഞ്ചുറി അടക്കം 302 റണ്സ് മാത്രമാണ് സായ് സുദര്ശനുള്ളത്. എങ്കിലും സായിക്ക് കൂടുതല് സമയം നല്കാനുള്ള തീരുമാനത്തിലാണ് മുഖ്യപരിശീലകന് ഗൗതം ഗംഭീറും ക്യാപ്റ്റന് ശുഭ്മാന് ഗില്ലും.
കെ.എല്. രാഹുലാണ് വൈസ് ക്യാപ്റ്റന്. ഋഷഭ് പന്തിനെ ഒഴിവാക്കിയാണ് രാഹുലിനു വൈസ് ക്യാപ്റ്റന് സ്ഥാനം നല്കിയത്. ദേവ്ദത്ത് പടിക്കലിന് അര്ഹിക്കുന്ന പരിഗണന, അതിന്റെ സമയത്തു ലഭിക്കുമെന്നും ഗൗതം ഗംഭീര് പറഞ്ഞു.
International
കാബൂൾ: പാക്കിസ്ഥാനിൽ നിന്നും മടങ്ങുകയായിരുന്ന അഫ്ഗാൻ അഭയാർഥികളുമായി വന്ന ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു. 36പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിനെ നംഗർഹാർ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ലാഗ്മാൻ പ്രവിശ്യയിലാണ് അപകടം നടന്നതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അബ്ദുൾ മാലിക് നിയാസായി പറഞ്ഞു.
മരിച്ചവരിൽ 10 കുട്ടികളും അഞ്ച് സ്ത്രീകളും ഉണ്ടെന്നും പരിക്കേറ്റവരെ നംഗർഹാറിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
അഫ്ഗാനിസ്ഥാനിൽ ഉടനീളം വാഹനാപകടങ്ങൾ സാധാരണമാണ്. റോഡുകളുടെ മോശം അവസ്ഥയും ഡ്രൈവർമാരുടെ അനാസ്ഥയുമാണ് ഇവിടെ റോഡ് അപകടങ്ങൾ വർധിക്കാൻ കാരണം.
Sports
ന്യൂഡൽഹി: ഇന്ത്യക്കെതിരായ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം റാഷിദ് ഖാനെ ഏകദിന പരമ്പരയിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ടെസ്റ്റ് മത്സരത്തിനുള്ള ടീമില് ഉള്പ്പെടുത്തിയില്ല.
കടുത്ത പുറംവേദനയെത്തുടര്ന്ന് ടെസ്റ്റ് ക്രിക്കറ്റില് നിന്ന് വിട്ടുനില്ക്കാന് ഡോക്ടര്മാര് നിര്ദ്ദേശിച്ചതായി റാഷിദ് ഖാന് നേരത്തെ സൂചിപ്പിച്ചിരുന്നു. 2024 മാര്ച്ചിന് ശേഷം ടെസ്റ്റ് കളിച്ചിട്ടില്ലാത്ത റാഷിദിന് പകരം ഷറഫുദ്ദീന് അഷ്റഫ്, ഖൈസ് അഹമ്മദ് എന്നിവരാണ് സ്പിന് ഡിപ്പാര്ട്ട്മെന്റ് കൈകാര്യം ചെയ്യുക.
ജൂണ് ആറു മുതല് 20 വരെ നീണ്ടുനില്ക്കുന്ന പര്യടനത്തിലെ രണ്ട് ഫോര്മാറ്റുകളിലും ഹഷ്മത്തുള്ള ഷാഹിദിയാണ് ടീമിനെ നയിക്കുക. ജൂണ് ആറു മുതല് 10 വരെ ന്യൂ ചണ്ഡീഗഢിലാണ് ഏക ടെസ്റ്റ് മത്സരം നടക്കുക. തുടര്ന്ന് ധരംശാല (ജൂണ് 14), ലഖ്നോ (17), ചെന്നൈ (20) എന്നിവിടങ്ങളിലായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും നടക്കും.
ടെസ്റ്റ് ടീം: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്), അബ്ദുള് മാലിക്, സെദിഖുള്ള അടല്, റഹ്മത് ഷാ, റഹ്മാനുള്ള ഗുര്ബാസ്, റഹ്മാനുള്ള സദ്രാന്, അഫ്സര് സസായി (വിക്കറ്റ് കീപ്പര്), ഇക്രാം അലിഖില് (വിക്കറ്റ് കീപ്പര്), അസ്മത്തുള്ള ഒമര്സായ്, ഷറഫുദ്ദീന് അഷ്റഫ്, നംഗ്യാല് ഖരോട്ടി, ഖൈസ് അഹമ്മദ്, ബിലാല് സാമി, സിയാ ഷരീഫി, സലീം സഫി.
ഏകദിന ടീം: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്), റഹ്മാനുള്ള ഗുര്ബാസ് (വിക്കറ്റ് കീപ്പര്), ഇബ്രാഹിം സദ്രാന്, സെദിഖുള്ള അടല്, ദര്വിഷ് റസൂലി, റഹ്മത് ഷാ, ഇക്രാം അലിഖില് (വിക്കറ്റ് കീപ്പര്), മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്സായ്, റാഷിദ് ഖാന്, നംഗ്യാല് ഖരോട്ടി, എ.എം. ഗസന്ഫര്, സിയാ ഉര് റഹ്മാന് ഷരീഫി, ഫരീദ് മാലിക്, ബിലാല് സാമി.
International
കാബൂൾ: യുഗങ്ങളായി പോരാളികളും കവികളും വ്യാപാരികളും ഒരുപോലെ സഞ്ചരിച്ച സിൽക്ക് റൂട്ടിന്റെ ഹൃദയഭൂമിയാണ് അഫ്ഗാനിസ്ഥാൻ. പേർഷ്യൻ കവിതയുടെ സൗരഭ്യവും ഗ്രീക്ക് സംസ്കൃതിയുടെ പ്രതാപവും മുഗൾ വാസ്തുവിദ്യയുടെ കൗതുകവും ഒന്നിച്ചുറങ്ങുന്ന മണ്ണ്. കാബൂളിന്റെ തെരുവുകളിൽ ഒരുകാലത്തു കവിതകൾ മുഴങ്ങിയിരുന്നു. സർവകലാശാലകളിൽ സ്ത്രീകൾ പുസ്തകങ്ങളുമായി നടന്നിരുന്നു. ബസാറുകളിൽ ജീവിതം തിളച്ചുമറിഞ്ഞിരുന്നു. ചരിത്രം എത്രമേൽ ക്രൂരമായി തിരിയുമെന്ന് ആരും അന്നു കരുതിയിരുന്നില്ല.
2021ൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ ആ നാടിന്റെ ചരിത്രം രണ്ടായി പിളർന്നു.
അവകാശമില്ലാത്തവർ
സ്കൂളുകൾ അടച്ചു, സർക്കാർ സംവിധാനങ്ങൾ തകർന്നു, അന്താരാഷ്ട്ര സഹായങ്ങൾ നിലച്ചു, ഒരു രാജ്യം മുഴുവൻ ഭയത്തിന്റെ നിഴലിലേക്കു വലിഞ്ഞുചുരുങ്ങി. ആ അരക്ഷിതാവസ്ഥയിൽ ഏറ്റവും കൂടുതൽ ഞെരിഞ്ഞമർന്നത് അഫ്ഗാൻ സ്ത്രീകളാണ്. പഠിക്കാനും പ്രവർത്തിക്കാനും പുറത്തിറങ്ങാനും ശബ്ദിക്കാനും അവകാശമില്ലാത്തവരായി അവർ മാറി. നൂറ്റാണ്ടുകളുടെ സംസ്കാരം പേറുന്ന ആ മണ്ണിൽ, ഇന്ന് സ്ത്രീകൾ നിയമങ്ങളുടെ കൂട്ടിലടക്കപ്പെട്ട തടവുകാരാണ്. അവരുടെ ജീവിതം എന്തായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ലോകം ഇനിയും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ല.
താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം കർശന നിയന്ത്രണങ്ങളുടെയും അവകാശനിഷേധങ്ങളുടെയും ചുരുളിൽ പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖല. ആറാം ക്ലാസിനു മുകളിലേക്ക് പെൺകുട്ടികൾക്കു പഠിക്കാൻ വിലക്കേർപ്പെടുത്തിയതോടെ, ആയിരക്കണക്കിനു വിദ്യാർഥിനികളുടെ പഠനയാത്ര അപ്രതീക്ഷിതമായി അവസാനിച്ചു, അതോടൊപ്പം സർവകലാശാലകളുടെ വാതിലുകളും അവരുടെ മുന്നിൽ അടഞ്ഞു, ഉയർന്ന വിദ്യാഭ്യാസം എന്ന സ്വപ്നം അനിശ്ചിതത്വത്തിലേക്കു തള്ളപ്പെട്ടു. ഒരു കാലത്തു പുസ്തകങ്ങളുമായി വിദ്യാലയങ്ങളിലേക്കു പോയിരുന്ന പെൺകുട്ടികൾ ഇന്നു വീടുകളുടെ ചുറ്റളവിൽ ഒതുങ്ങുകയാണ്.
തൊഴിലിനും വിലക്ക്
വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ മേഖലയും സ്ത്രീകൾക്ക് നിയന്ത്രണം ഏർപെടുത്തിയിരിക്കുക യാണ്. ഡോക്ടർമാരും അധ്യാപകരും പൊതുഉദ്യോഗസ്ഥരുമായിരുന്ന നിരവധി സ്ത്രീകൾ ഒരൊറ്റ ഉത്തരവിലൂടെ ജോലിയിൽനിന്നു നീക്കം ചെയ്യപ്പെട്ടു. വർഷങ്ങളായുള്ള പരിശ്രമത്തിലൂടെ നേടിയ സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ഒരു നിമിഷം കൊണ്ടവർക്കു നഷ്ടമായി.
പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യത്തിനും കർശന നിയന്ത്രണങ്ങളുണ്ട്. വീട്ടിൽനിന്നു പുറത്തേക്കു പോകാൻ ഒരു പുരുഷ രക്ഷകർത്താവിന്റെ സാന്നിധ്യം നിർബന്ധമാണ്. ഈ “മഹ്റം” വ്യവസ്ഥ സ്ത്രീയുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ പൂർണമായും നിയന്ത്രിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. അച്ഛനോ ഭർത്താവോ സഹോദരനോ ഇല്ലാത്ത സ്ത്രീകൾക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്.
ചിരിക്കുന്നതു ശ്രദ്ധിച്ചുവേണം
അതോടൊപ്പം, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മുഖംമൂടൽ നിർബന്ധമാക്കുകയും ശബ്ദം ഉയർത്തുന്നത് മുതൽ തുറന്നു ചിരിക്കുന്നതു വരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ടെലിവിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ സ്ത്രീകളുടെ മുഖം പ്രദർശിപ്പിക്കുന്നതും പാർക്കുകളിൽ നടക്കുന്നതും ജിംനേഷ്യങ്ങൾ ഉപയോഗിക്കുന്നതും സ്ത്രീകൾക്കു വിലക്കപ്പെട്ടിരിക്കുകയാണ്.
നീതിനിഷേധം
നീതിന്യായ സംവിധാനത്തിലും സ്ത്രീകൾക്കു ഗൗരവമായ പരിമിതികളാണ് നേരിടേണ്ടിവരുന്നത്. കോടതിയിൽ സ്ത്രീകളുടെ സാക്ഷ്യത്തിന് വിശ്വാസ്യത നിഷേധിക്കപ്പെട്ടിരിക്കിക്കുകയാണ്. കുടുംബഹിംസയോ പീഡനങ്ങളോ നേരിട്ടാലും, നിയമപരമായ സംരക്ഷണം ലഭ്യമാകുന്നത് വളരെ അപൂർവമാണെന്നു മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. വിവാഹബന്ധം അവസാനിപ്പിക്കുന്നതിൽ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അവകാശവും സ്ത്രീകൾക്ക് ഇല്ലാതായി.
അതേസമയം, അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചിരുന്ന സ്ത്രീകൾക്കും നിയന്ത്രണങ്ങൾ ബാധകമായി. ഐക്യരാഷ്ട്ര സഭയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി സ്ത്രീകൾ സേവനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇതോടെ, രാജ്യത്തിനകത്തെ മനുഷ്യാവകാശ പ്രതിസന്ധിയെ നേരിടാനുള്ള അന്താരാഷ്ട്ര ഇടപെടലുകൾക്കും തിരിച്ചടി നേരിടുന്ന സാഹചര്യമാണ്.
ഒളിച്ചു പഠിക്കുന്നവർ
നിയന്ത്രണങ്ങൾ കടുത്തതോടെ അഫ്ഗാനിസ്ഥാനിലെ ചില സ്ത്രീകൾ വീടുകളിൽ രഹസ്യമായി പഠനം തുടരുന്നുണ്ട്. കണ്ടെത്തപ്പെട്ടാൽ ശിക്ഷ ഉറപ്പാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അവർ ചെറിയ കൂട്ടങ്ങളായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എന്നാൽ, ഭൂരിഭാഗം പേർക്കും അതു സാധ്യമായിരുന്നില്ല. 2021 മുതൽ ലക്ഷക്കണക്കിന് അഫ്ഗാൻ സ്ത്രീകൾ അയൽരാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തു.
തൊഴിലും വിദ്യാഭ്യാസവും നഷ്ടപ്പെട്ട്, ഭാവിയില്ലാത്ത ജീവിതത്തിൽ കുടുങ്ങിപ്പോയ നിരവധി സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതായി ആരോഗ്യ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. UN ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് ഗണ്യമായി വർധിച്ചു.
സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്ന് പുറത്താക്കിയതിന്റെ ആഘാതം വ്യക്തിജീവിതത്തിൽ മാത്രം ഒതുങ്ങിനിന്നില്ല, അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മൊത്തത്തിൽ തകർത്തു. വർഷങ്ങളായി കുടുംബം പോറ്റിയിരുന്ന സ്ത്രീകൾ പെട്ടെന്നു വരുമാനം നഷ്ടപ്പെട്ടതോടെ നിരവധി കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങി. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം നഷ്ടപ്പെട്ടതുമൂലം അഫ്ഗാനിസ്ഥാന്റെ GDP യിൽ അഞ്ച് ശതമാനത്തോളം ഇടിവ് സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു.
ആശുപത്രികളിൽനിന്നു വനിതാ ഡോക്ടർമാർ പോയതോടെ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. സ്കൂളുകളിൽനിന്ന് അധ്യാപകർ പോയതോടെ അടുത്ത തലമുറ അക്ഷരമറിയാത്തവരായി വളരുന്നു. വഴിയോരങ്ങളിൽ ഭിക്ഷ യാചിക്കുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി കൂടുന്നതായി കാബൂളിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാലവിവാഹം പെരുകി
സാമ്പത്തിക തകർച്ച മറ്റൊരു പ്രതിസന്ധി കൂടി വഴിയൊരുക്കി ബാലവിവാഹം. വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾ അതിജീവനത്തിനായി പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്ന സാഹചര്യം വ്യാപകമായി. പതിമൂന്നും പതിനാലും വയസുള്ള പെൺകുട്ടികൾ പ്രായമേറിയ പുരുഷന്മാർക്ക് വിവാഹം ചെയ്തു കൊടുക്കപ്പെടുന്നു, ചിലപ്പോൾ വധുവിനു നൽകുന്ന വില കുടുംബത്തിന്റെ ഏക വരുമാനമാകുന്നു. യുനിസെഫിന്റെ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ ബാലവിവാഹ നിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടിക്കു വീട്ടിലിരിക്കുന്നതിനേക്കാൾ നല്ലത് വിവാഹമാണ് എന്ന ചിന്ത രക്ഷിതാക്കൾക്കിടയിൽ വേരോടുന്നു.
ഒന്നിനും മാറ്റമില്ല
അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ കണ്ടു നടുങ്ങി നിൽക്കുകയാണ് ലോകം. പലേടത്തും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. യുഎൻ പ്രമേയങ്ങൾ പാസായി. മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രാഷ്ട്രനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. എന്നിരുന്നാലും കാബൂളിലെ തെരുവുകളിൽ ഒന്നും മാറിയില്ല. 2022ൽ അഫ്ഗാൻ സ്ത്രീകൾതന്നെ തെരുവിലിറങ്ങി പ്രതിഷേധിച്ചു, അവരെ താലിബാൻ തടവിലാക്കി, മർദിച്ചു, നിശബ്ദമാക്കി. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ ശക്തമായ പ്രതികരണങ്ങൾ നടത്തി. എന്നിട്ടും താലിബാൻ ഭരണകൂടം ഒരു നിയമം പോലും പിൻവലിക്കാൻ തയാറായിട്ടില്ല.
1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാൻ ഒരിക്കൽ താലിബാൻ ഭരണം അനുഭവിച്ചിട്ടുണ്ട്. അന്നും സ്ത്രീകൾ സമാന നിയന്ത്രണങ്ങൾക്കു വിധേയരായിരുന്നു. എന്നാൽ, 2001ൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ ഇടപെട്ടതോടെ ആ ഭരണം അവസാനിച്ചു, പതുക്കെ സ്ത്രീകൾ വീണ്ടും സ്കൂളുകളിലേക്കും തൊഴിലിടങ്ങളിലേക്കും മടങ്ങി. ഇരുപതു വർഷംകൊണ്ട് അഫ്ഗാൻ സ്ത്രീകൾ ഏറെ മുന്നോട്ടു പോയി.
പാർലമെന്റിൽ വനിതാ പ്രതിനിധികളുണ്ടായി, സർവകലാശാലകളിൽ പെൺകുട്ടികൾ നിറഞ്ഞു, മാധ്യമരംഗത്തും നിയമമേഖലയിലും വൈദ്യശാസ്ത്രരംഗത്തും സ്ത്രീകൾ സജീവമായി. ആ ഇരുപതു വർഷത്തെ പുരോഗതി 2021ൽ സ്വിച്ച് ഇട്ടതുപോലെ നിന്നു എന്നതാണ് ചരിത്രം. താലിബാനെതിരായ പോരാട്ടം അവസാനിപ്പിച്ച് യുഎസ് സേന പിൻമാറിയതോടെ സ്ത്രീകളുടെ ജീവിതം വീണ്ടും നരകത്തിലേക്കു നടന്നു. അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചതിനെ വിസ്മയം എന്നു വിശേഷിപ്പിച്ചവർ ഈ സ്ത്രീകളുടെ നരകയാതനകൾ കണ്ടില്ലെന്നു നടിക്കുന്നു.
International
കാബൂൾ: ജനവാസമേഖലയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാൻ അറിയിച്ചു. 14 പേർക്കു പരിക്കേറ്റു.
ഈയിടെ നടന്ന സമാധാന ചർച്ചയ്ക്കിടെയിലും ഇരു രാജ്യങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
കുനാർ പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ രണ്ടു സ്കൂളുകളും രണ്ടു മോസ്കുകളും ഒരു ഹെൽത്ത് സെന്ററുംതകർന്നുവെന്ന് അഫ്ഗാൻ സർക്കാർ വക്താവ് ഹംദുള്ള ഫിത്രാത് പറഞ്ഞു.
അതേസമയം, അഫ്ഗാന്റെ ആരോപണം പാക്കിസ്ഥാൻ തള്ളി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിൽ നൂറുകണക്കിനു പേരാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ ആദ്യം ഇരു രാജ്യങ്ങളും ചൈനയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ച നടത്തിയിരുന്നു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 110 ആയി. ഏഴു പേരെ കാണാതായി. മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
12 ദിവസം മുന്പാണ് അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും കൊടുങ്കാറ്റും ആരംഭിച്ചത്. രാജ്യത്തെ 34 പ്രവിശ്യകളിൽ ഭൂരിഭാഗത്തും മഴക്കെടുതിമൂലം ജനം വലയുകയാണ്.
24 മണിക്കൂറിനിടെ മാത്രം 11 പേർ മരിച്ചു. ആയിരത്തോളം വീടുകൾ പൂർണമായും നാലായിരത്തിലേറെ വീടുകൾ ഭാഗികമായും തകർന്നു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ എട്ടുപേർ മരിച്ചു. കാബൂളിൽ ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ വെള്ളിയാഴ്ച 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 177 കിലോമീറ്റർ (110 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രകമ്പനം പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും അഫ്ഗാനിസ്ഥാനിലെ കാബൂളിലും ന്യൂഡൽഹിയിലും അനുഭവപ്പെട്ടു. പർവതങ്ങളാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനിൽ ഭൂചലനം പതിവാണ്. രാജ്യത്ത് പ്രതിവർഷം ശരാശരി 560 പേർ ഭൂചലനത്തെ തുടർന്ന് മരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നവംബറിൽ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് 27 പേർ മരിക്കുകയും നൂറുകണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു.
International
ഇസ്ലാമാബാദ്: റംസാൻ പെരുന്നാളിനോട് അനുബന്ധിച്ച് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. ബുധനാഴ്ച അർധരാത്രി ആരംഭിച്ച വെടിനിർത്തൽ അടുത്ത തിങ്കളാഴ്ച വരെ നീളും.
സൗദി, തുർക്കി, ഖത്തർ രാജ്യങ്ങളുടെ അഭ്യർഥനയിൽ ഏകപക്ഷീയമായി വെടിനിർത്തുകയാണെന്ന് പാക്കിസ്ഥാൻ വാർത്താ വിതരണ മന്ത്രി അത്തുള്ള തരാറും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിയുള്ള മുജാഹിദും വെവ്വേറെ അറിയിച്ചു.
കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 400നു മുകളിൽ പേർ കൊല്ലപ്പെട്ടതായി താലിബാൻ അറിയിച്ചിരുന്നു. എന്നാൽ താലിബാൻ സൈനിക സ്ഥാപനങ്ങൾക്കു നേർക്ക് കൃത്യമായ ആക്രമണമാണു നടത്തിയതെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ. 250 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതോടെയാണ് സംഭവം.
ലഹരിക്ക് അടിമയായവരെ ചികിത്സിക്കുന്ന, 2000 കിടക്കകളുള്ള ആശുപത്രിക്കു നേരെയാണ് പാക് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും താലിബാൻ സർക്കാർ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
പാക്കിസ്ഥാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചെന്നും പാക്കിസ്ഥാൻ ആശുപത്രികളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്നും താലിബാൻ ആരോപിച്ചു.
എന്നാൽ, അഫ്ഗാൻ സർക്കാരിന്റെ ആരോപണങ്ങൾ പാക്കിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നാണ് അവകാശവാദം.
അതേസമയം, കാബൂളിലെയും കിഴക്കൻ പ്രവിശ്യയായ നംഗർഹറിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് സൈന്യം വ്യോമാക്രമണം നടത്തിയതായും ആയുധ സംഭരണ കേന്ദ്രം തകർത്തെന്നും പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.
International
കാബൂൾ: കാബൂളിലും മറ്റു മേഖലകളിലും ജനവാസകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാൻ.
ഒരു ഡസനിലേറെ പേർക്കു പരിക്കേറ്റു. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്കു കടന്നു.
കാണ്ഡഹാറിനു സമീപം സ്വകാര്യ വിമാനക്കന്പനി കാം എയറിന്റെ ഇന്ധന ഡിപ്പോയ്ക്കു നേർക്കും ആക്രമണമുണ്ടായെന്ന് അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാനുള്ളിൽ വിജയകരമായി വ്യോമാക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ അറിയിച്ചു. നാലു ഭീകരതാവളങ്ങൾ തകർത്തെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. 641 താലിബാൻകാരെ വധിച്ചെന്ന് കഴിഞ്ഞ ദിവസം പാക് അധികൃതർ അറിയിച്ചിരുന്നു.
Sports
ന്യൂഡല്ഹി: ശ്രീലങ്കയ്ക്ക് എതിരായ വൈറ്റ് ബോള് ക്രിക്കറ്റ് പരമ്പരയില് അഫ്ഗാനിസ്ഥാനെ ഇബ്രാഹിം സദ്രാന് നയിക്കും.
അഫ്ഗാനിസ്ഥാന് ട്വന്റി-20 ടീം ക്യാപ്റ്റന്സി ഇതോടെ സ്പിന്നര് റഷീദ് ഖാന്റെ തലയില്നിന്നു തെറിച്ചു. ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്തന്നെ അഫ്ഗാനിസ്ഥാന് പുറത്തായിരുന്നു.
ലോകകപ്പിനുള്ള അഫ്ഗാന് ടീമിലുണ്ടായിരുന്ന ഇടംകൈ സ്പിന്നര് ഫസര് ഹഖ് ഫറൂഖി, ഓള്റൗണ്ടര് ഗുല്ബാദിന് നബി, വിക്കറ്റ് കീപ്പര് ബാറ്റര് മുഹമ്മദ് ഇഷാഖ് എന്നിവരെ ഒഴിവാക്കി.
ശ്രീലങ്കന് പര്യടനത്തില് മൂന്നു ട്വന്റി-20യും മൂന്ന് ഏകദിനവും ഒരു ടെസ്റ്റുമാണ് അഫ്ഗാനിസ്ഥാന് കളിക്കുന്നത്. ഈ മാസം 13നാണ് ആദ്യ ട്വന്റി-20.
Sports
മുംബൈ: അയൽക്കാരായ അഫ്ഗാനിസ്ഥാൻ ഇന്ത്യയിലേക്ക് പരമ്പരയ്ക്ക് എത്തുന്നു. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്ന പരമ്പരയാണ് ജൂണിൽ നിശ്ചയിച്ചിരിക്കുന്നത്. ജൂൺ ആറിനാണ് പരമ്പരയിലെ ഏക ടെസ്റ്റ് തുടങ്ങുന്നത്. ന്യൂ ചണ്ഡിഗഡ് ആയിരിക്കും വേദി.
ടെസ്റ്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മത്സരക്രമത്തിൽ വരില്ല. 2018-ലാണ് ഇതിന് മുൻപ് ഇന്ത്യ-അഫ്ഗാൻ ടെസ്റ്റ് മത്സരം നടന്നത്. മേയ് 31-നാണ് ഈ വർഷത്തെ ഐപിഎൽ ഷെഡ്യൂൾ അവസാനിക്കുന്നത്. ഐപിഎൽ അവസാനിച്ച് ആറ് ദിവസത്തിനകം അഫ്ഗാന്റെ പരമ്പര ആരംഭിക്കും.
ജൂൺ 14ന് ഏകദിന പരമ്പര തുടങ്ങുന്നത്. ധരംശാലയാണ് ആദ്യ ഏകദിനത്തിന് വേദിയാകുന്നത്. പിന്നാലെ 17ന് ലക്നോ 20ന് ചെന്നൈ എന്നിവടങ്ങളിലും യഥാക്രമം രണ്ടും മൂന്നും മത്സരങ്ങൾ നടക്കും. ആദ്യമായാണ് ഏകദിന പരമ്പര ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്നത്. ഐസിസി ടൂർണമെന്റുകളിലാണ് മുൻപ് ഇന്ത്യ-അഫ്ഗാൻ ഏകദിന മത്സരങ്ങൾ നടന്നിട്ടുള്ളത്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം തുറന്ന യുദ്ധമായി മാറി. കാബൂൾ, കാണ്ഡഹാർ, പക്തിയ, ഖോസ്ത്, ലാഘ്മൻ എന്നിവിടങ്ങളിലെ സുപ്രധാന സൈനിക താവളങ്ങളിൽ പാക് സേന നടത്തിയ വ്യോമാക്രമണത്തിൽ 274 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടു.
നാനൂറിലേറെ പേർക്കു പരിക്കേറ്റു അഫ്ഗാൻ താലിബാന്റെ 73 പോസ്റ്റുകൾ തകർത്തുവെന്നും 18 പോസ്റ്റുകൾ പിടിച്ചെടുത്തുവെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു. തങ്ങളുടെ 12 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. താലിബാനെതിരേ പാക് സൈന്യം കരയാക്രമണവും നടത്തിയതായി റിപ്പോർട്ടുണ്ട്.
തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനുമായി തുറന്ന യുദ്ധത്തിലാണെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ അസിഫ് പറഞ്ഞു. ""അഫ്ഗാനിസ്ഥാനെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റി. ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും ഭീകരരെ അഫ്ഗാനിസ്ഥാനിലെത്തിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്''- ഖവാജ അസിഫ് കൂട്ടിച്ചേർത്തു. ഏത് ആക്രമണവും നേരിടാൻ പാക്കിസ്ഥാൻ പൂർണ സജ്ജമാണെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം ഷരീഫ് സന്ദർശിച്ചു.
അഫ്ഗാനിസ്ഥാനാണ് ആദ്യം ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. വ്യാഴാഴ്ച അർധരാത്രിക്കുശേഷമാണ് പാക്കിസ്ഥാൻ പ്രത്യാക്രമണം ആരംഭിച്ചത്. അഫ്ഗാനിലെ 22 കേന്ദ്രങ്ങളിലായിരുന്നു പാക് വ്യോമാക്രമണം. താലിബാൻ കോർ ആസ്ഥാനം, ബ്രിഗേഡ് ആസ്ഥാനം, ബറ്റാലിയൻ ആസ്ഥാനം, ആയുധ ഡിപ്പോ എന്നിവ ആക്രമണത്തിൽ തകർന്നു.
തിരിച്ചടിയിൽ പാക്കിസ്ഥാന്റെ 55 സൈനികർ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാനിലെ സുപ്ര ധാന സൈനിക താവളങ്ങൾ ആക്രമിച്ചെന്നും അഫ്ഗാൻ വക്താവ് സബിഹുള്ള മുജാഹിജ് അറിയിച്ചു. പാക് സൈന്യത്തിന്റെ 19 ചെക് പോസ്റ്റുകളും രണ്ട് ആസ്ഥാനങ്ങളും പിടിച്ചെടുത്തെന്ന് അഫ്ഗാൻ അവകാശപ്പെട്ടു.
International
ലാഹോർ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ ആക്രമണം. കാബൂളിൽ ഉൾപ്പെടെ താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ ബോംബാക്രമണം നടത്തി. താലിബാൻ ആക്രമണത്തിൽ 40 പാക് സൈനികർ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയാണിതെന്നാണ് പാക് വാദം.
ബോംബാക്രമണത്തിൽ 133 താലിബാൻകാർ കൊല്ലപ്പെട്ടെന്നും പാക്കിസ്ഥാൻ അവകാശപ്പെടുന്നു. അതേസമയം പാക്കിസ്ഥാൻ സൈന്യത്തിന്റെ 15 സുരക്ഷാ പോസ്റ്റുകൾ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അവകാശപ്പെട്ടു.
ചില പാക്കിസ്ഥാൻ സൈനികരെ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു. താലിബാൻ കരസേനാ മേധാവി ഖാരി ഫസിഹുദ്ദീൻ ഫിത്രത്ത് നേരിട്ടാണ് അതിർത്തിയിലെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
International
കറാച്ചി: രാജ്യത്തിനുള്ളിൽ സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ. ഞായറാഴ്ച പുലർച്ചെ ആക്രമണം നടത്തിയതായാണ് പാക്കിസ്ഥാൻ സ്ഥിരീകരിച്ചത്.
ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാക്കിസ്ഥാൻ വ്യക്തമാക്കി. ടിടിപിയുടെയും അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകൾക്കെതിരെ സൈന്യം ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ അറിയിച്ചു.
എന്നാൽ എവിടെയാണ് ആക്രമിച്ചതെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഇതുവരെ അഫ്ഗാനിസ്ഥാനും പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ മത പഠന കേന്ദ്രം ലക്ഷ്യമാക്കിയും നംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിൽ ഒന്നിലധികം വ്യോമാക്രമണങ്ങൾ നടന്നു.
പക്തികയിലെ അർഗുണിലും, നംഗർഹറിലെ ബഹ്സോദ്, ഘാനി ഖേൽ ജില്ലകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ പാക്കിസ്ഥാനിൽ നടന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് പാക്കിസ്ഥാന്റെ മിന്നലാക്രമണം.
Sports
ന്യൂഡൽഹി: ട്വന്റി ലോകകപ്പിൽ യുഎഇയ്ക്കെതിരെ അഫ്ഗാനിസ്ഥാന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.
യുഎഇ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ അഫ്ഗാൻ മറികടന്നു. ഇബ്രാഹിം സദ്രാന്റെ അർധ സെഞ്ചുറിയുടെയും അസമത്തുള്ള ഒമർസായിയുടെയും ദർവിഷ് റസൂലിയുടെയും ഇന്നിംഗ്സുകളുടെയും ബലത്തിലാണ് അഫ്ഗാനിസ്ഥാൻ ലക്ഷ്യം മറികടന്നത്.
സദ്രാൻ 53 റൺസാണെടുത്തത്. 41 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്സ്. ഒമർസായ് 40 റൺസും റസൂലി 33 റൺസുമാണെടുത്തത്.
യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖിയും മുഹമ്മദ് അർഫാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസെടുത്തത്.
സൊഹയ്ബ് ഖാന്റെ അർധ സെഞ്ചുറിയുടെയും അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് യുഎഇ മികച്ച സ്കോറിലെത്തിയത്. സെഹയ്ബ് 68 റൺസാണെടുത്തത്. 48 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സൊഹയ്ബിന്റെ ഇന്നിംഗ്സ്.
അലിഷൻ ഷറഫു 40 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ന്യൂഡൽഹി: ട്വന്റി ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ യുഎഇയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണെടുത്തത്.
സൊഹയ്ബ് ഖാന്റെ അർധ സെഞ്ചുറിയുടെയും അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് യുഎഇ മികച്ച സ്കോറിലെത്തിയത്. സെഹയ്ബ് 68 റൺസാണെടുത്തത്. 48 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സൊഹയ്ബിന്റെ ഇന്നിംഗ്സ്.
അലിഷൻ ഷറഫു 40 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുതിയ ശിക്ഷാനിയമവും നടപ്പാക്കി താലിബാൻ ഭരണകൂടം. പുതിയ നിയമപ്രകാരം സർക്കാരിനെ വിമർശിക്കുന്നത് മാരക പാപമാണ്. വിമർശിക്കുന്നവരെ രാജ്യത്തിന്റെ ശത്രുക്കളായി കണ്ട് കഠിനശിക്ഷയ്ക്കു വിധേയരാക്കും.
കടുത്ത വിമർശനമുന്നയിക്കുന്നവർക്ക് വധശിക്ഷ നൽകാൻ വരെ പുതിയ നിയമം അനുശാസിക്കുന്നുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസം തുടങ്ങി സ്വാതന്ത്ര്യവും നിഷേധിച്ച താലിബാൻ ഭരണകൂടം രാജ്യത്ത് ഇന്റർനെറ്റും നിരോധിച്ചിരിക്കുകയാണ്.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിൽ അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ സൂപ്പർ ഓവർ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. രണ്ടാം സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ നാല് റൺസിനാണ് പ്രോട്ടീസിന്റെ വിജയം. സ്കോർ: ദക്ഷിണാഫ്രിക്ക 187/6, 17/1, 23/0. അഫ്ഗാനിസ്ഥാൻ 187, 17/0, 19/2.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ പോരാട്ടവും 187 റൺസിൽ അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.
സൂപ്പർ ഓവറിൽ അഫ്ഗാൻ 17 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയും ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തു. ഇതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങി.
രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 23 റൺസാണ് അടിച്ചത്. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന് 19 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സർ പറത്തിയ റഹ്മാനുള്ള ഗുർബാസ് അഫ്ഗാനിസ്ഥാന് വിജയപ്രതീക്ഷ നല്കിയെങ്കിലും അവസാന പന്തിൽ പുറത്തായതോടെ അഫ്ഗാന് കീഴടങ്ങുകയായിരുന്നു.
നേരത്തെ, മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ അർധസെഞ്ചുറി നേടിയ റഹ്മാനുള്ള ഗുർബാസിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കൻ സ്കോറിനൊപ്പമെത്തിയത്. 42 പന്തിൽ നിന്ന് ഏഴ് സിക്സും നാല് ഫോറും ഉൾപ്പെടെ 84 റൺസാണ് താരം അടിച്ചുകൂട്ടിയത്. നാല് ഓവറിൽ 50 റൺസ് പിന്നിട്ട അഫ്ഗാൻ 121 റൺസിൽ ഗുർബാസ് പുറത്തായതിനു പിന്നാലെ പരുങ്ങുകയായിരുന്നു.
അസ്മത്തുള്ള ഒമർസായ് (22), റാഷിദ് ഖാൻ (20) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നല്കാനായില്ല.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഫ്ഗാനിസ്ഥാന് വിജയലക്ഷ്യം 188 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.
വെടിക്കെട്ട് അർധസെഞ്ചുറി നേടിയ റയാൻ റിക്കിൾട്ടണിന്റെയും ക്വിന്റൺ ഡി കോക്കിന്റെയും ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. റിക്കിൾട്ടൺ 28 പന്തിൽ അഞ്ചു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 61 റൺസെടുത്തപ്പോൾ ഡികോക്ക് 41 പന്തിൽ 59 റൺസെടുത്തു.
അതേസമയം, ഇരുവർക്കും പുറമേ ഡെവാൾഡ് ബ്രെവിസ് (23), ഡേവിഡ് മില്ലർ (20), മാർക്കോ യാൻസൻ (16) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
അഫ്ഗാനിസ്ഥാനു വേണ്ടി അസ്മത്തുള്ള ഒമർസായ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ രണ്ടും ഫസൽഹഖ് ഫറൂഖി ഒരു വിക്കറ്റും വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ അഞ്ചുവിക്കറ്റിന് വീഴ്ത്തി ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു.
അർധസെഞ്ചുറി നേടിയ ടിം സീഫർട്ടിന്റെ ഇന്നിംഗ്സാണ് കിവീസിന് വിജയം സമ്മാനിച്ചത്. 42 പന്തിൽ ഏഴു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 65 റൺസെടുത്ത സീഫർട്ടാണ് കിവീസ് നിരയിലെ ടോപ് സ്കോറർ.
അതേസമയം, ഗ്ലെൻ ഫിലിപ്സ് (25 പന്തിൽ 42), മാർക്ക് ചാപ്മാൻ (28), ഡാരിൽ മിച്ചൽ (25) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. അഫ്ഗാനു വേണ്ടി മുജീബ്-ഉർ റഹ്മാൻ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അസ്മത്തുള്ള ഒമർസായ്, റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.
അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് അഫ്ഗാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി 11:39ന് ആണ് സംഭവം. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.
ഇടയ്ക്കിടെയുണ്ടാകുന്ന ഭൂകമ്പങ്ങൾ അഫ്ഗാനിസ്ഥാനിൽ പതിവാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആരോൺ ജോർജ് 115 റൺസാണ് എടുത്തത്. 15 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. വൈഭവ് 68 റൺസും ആയുഷ് 62 റൺസുമാണ് എടുത്തത്. വിഹാൻ മൽഹോത്ര 38 റൺസാണെടുത്തത്.
അഫ്ഗാനിസ്ഥാന് വേണ്ടി നൂറിസ്ഥാനി ഒമർസായ് രണ്ട് വിക്കറ്റ് എടുത്തു. വാഹിദുള്ള സദ്രാൻ ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്.
ഫൈസൽ ഷിനോസാഡയുടെയും ഉസൈറുള്ള നിയാസായ്യുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. ഫൈസൽ 110 റൺസാണെടുത്തത്. 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഫൈസലിന്റെ ഇന്നിംഗ്സ്.
ഉസൈറുള്ള 101 റൺസാണെടുത്തത്. 12 ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചിരുന്നു. ഒസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹ്മദ്സായ് 31 റൺസും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആറാം കീരിടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആരോൺ ജോർജ് 115 റൺസാണ് എടുത്തത്. 15 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. വൈഭവ് 68 റൺസും ആയുഷ് 62 റൺസുമാണ് എടുത്തത്. വിഹാൻ മൽഹോത്ര 38 റൺസാണെടുത്തത്.
അഫ്ഗാനിസ്ഥാന് വേണ്ടി നൂറിസ്ഥാനി ഒമർസായ് രണ്ട് വിക്കറ്റ് എടുത്തു. വാഹിദുള്ള സദ്രാൻ ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്.
ഫൈസൽ ഷിനോസാഡയുടെയും ഉസൈറുള്ള നിയാസായ്യുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. ഫൈസൽ 110 റൺസാണെടുത്തത്. 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഫൈസലിന്റെ ഇന്നിംഗ്സ്.
ഉസൈറുള്ള 101 റൺസാണെടുത്തത്. 12 ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചിരുന്നു. ഒസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹ്മദ്സായ് 31 റൺസും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. അൽസമയത്തിനകം ഹരാരെ സ്പോർട്സ് ക്ലബിൽ മത്സരം ആരംഭിക്കും.
ടൂർണമെന്റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്. ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു.
ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു.
ടീം ഇന്ത്യ: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്രിസ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.
ടീം അഫ്ഗാനിസ്ഥാൻ: ഓസ്മാൻ സാദത്ത്, ഖാലിദ് അഹ്മദ്സായ്, ഫൈസൽ ഷിനോസാദ, ഉസൈറുള്ള നിയാസായ്, മഹാഭൂഭ് ഖാൻ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), അസീസുള്ള മിയാഖിൽ, അബ്ദുൾ അസീസ്, ഖാദിർ സ്റ്റാനിക്സായ്, രൂഹുള്ള അറബ്, നൂറിസ്ഥാനി ഓമർസായ്, വാഹിദുള്ള സദ്രാൻ.
Sports
ബംഗളൂരു: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ സ്കോട്ലൻഡിനെ തകർത്ത് അഫ്ഗാനിസ്ഥാൻ. ഇന്ന് നടന്ന മത്സരത്തിൽ 61 റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡ് 123 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. സ്കോട്ലൻഡിന് വേണ്ടി മൈക്കൽ ജോൺസും മാത്യൂ ക്രോസും 21 റൺസ് വീതം നേടി. ബ്രാണ്ടൻ മക്ക്മുല്ലൻ 20 റൺസെടുത്തു. മറ്റാർക്കും പിടിച്ച് നിൽക്കാനായില്ല.
അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സിയൗർ റഹ്മാൻ ഷെരിഫിയും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതവും മൂജീബ് ഉർ റഹ്മാനും റാഷിദ് ഖാനും ഗുൽബാദിൻ നായ്ബും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസ് എടുത്തത്. ദർവിഷ് റസൂലിയുടെയും മുഹമ്മദ് നബിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും ഇബ്രാഹിം സദ്രാന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് അഫ്ഗാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ദർവിഷ് റസൂലി 84 റൺസാണെടുത്തത്. 46 പന്തിൽ ഏഴ് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ദർവിഷിന്റെ ഇന്നിംഗ്സ്. ഇബ്രാഹിം സദ്രാൻ 36 റൺസും നബി 34 റൺസുമാണ് എടുത്തത്.
സ്കോട്ലൻഡിന് വേണ്ടി ജാക്ക് ജർവിസും മാർക്ക് വാട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രാഡ് കറി ഒരു വിക്കറ്റെടുത്തു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥയെ അടിമുടിമാറ്റി താലിബാൻ ഭരണകൂടം പുതിയ ക്രിമിനൽ നടപടിക്രമം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സദ ഒപ്പിട്ട പുതിയ നിയമം, ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗത്തിനും വ്യത്യസ്ത ശിക്ഷകൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇതോടെ അഫ്ഗാനിൽ പൗരവകാശവും സമത്വവും ഇല്ലാതാകുകയാണ്.
സാമൂഹിക വിഭജനം
പുതിയ നിയമപ്രകാരം അഫ്ഗാൻ സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നു:
മതപണ്ഡിതർ (ഉലമ/മുല്ലമാർ)- ഇവർ കുറ്റം ചെയ്താൽ "ഉപദേശം' നൽകി വിട്ടയക്കും. ഇവർക്കു നിയമത്തിനു മുന്നിൽ പൂർണ പരിരക്ഷ. എത്ര വലിയ കുറ്റമാണെങ്കിലും ഇവർ ശിക്ഷാ നടപടികൾക്ക് അതീതരാണ്.
ഉന്നത കുലജാതർ (അഷ്റഫ്)- ഇവർക്കു കോടതിയിൽ ഹാജരാകാൻ സമ്മൻസ് നൽകുകയും തുടർന്ന് ഉപദേശിക്കുകയും ചെയ്യും.
മധ്യവർഗം- ഇവർ ചെയ്യുന്ന കുറ്റങ്ങൾക്കു തടവുശിക്ഷ ലഭിക്കും.
താഴ്ന്ന വിഭാഗം- പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഈ വിഭാഗത്തിനു തടവുശിക്ഷയ്ക്കു പുറമെ അതിക്രൂരമായ ശാരീരിക ശിക്ഷകളും (ചാട്ടവാറടി ഉൾപ്പെടെ) ലഭിക്കും.
തിരിച്ചുവരുന്നു അടിമത്തം
അന്താരാഷ്ട്ര തലത്തിൽ കർശനമായി നിരോധിച്ചിട്ടുള്ള "അടിമത്തം' പുതിയ നിയമസംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. നിയമത്തിലെ വിവിധ വകുപ്പുകളിൽ "സ്വതന്ത്ര മനുഷ്യർ' എന്നും "അടിമകൾ' എന്നും വേർതിരിച്ചു കാണിച്ചിട്ടുണ്ട്. ഇത് ആധുനിക ലോകത്ത് അടിമത്തത്തെ നിയമവിധേയമാക്കുന്നതിനു തുല്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കോടതി പേരിനു മാത്രം
പുതിയ നിയമപ്രകാരം പ്രതികൾക്ക് അഭിഭാഷകനെ വയ്ക്കാൻ അവകാശമില്ല. കുറ്റസമ്മതമൊഴികളും സാക്ഷിമൊഴികളും മാത്രമാണു ശിക്ഷാവിധിക്ക് ആധാരം. സ്വതന്ത്രമായ അന്വേഷണമോ തെളിവെടുപ്പോ പുതിയ നിയമത്തിൽ നിർബന്ധമല്ല. ഡാൻസ് ചെയ്യുന്നതും സംഗീതം കേൾക്കുന്നതുമെല്ലാം കൊടിയ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതൊരു നീതിന്യായ വ്യവസ്ഥയല്ല, മറിച്ച് അധികാരത്തിലുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുന്ന വിവേചനപരമായ നിയമമാണ്. മതനേതാക്കൾ നിയമത്തിനു മുകളിലാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതം താലിബാൻ അപകടത്തിലാക്കിയിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
നിയമം ഉടൻ പിൻവലിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. നീതി എന്നത് എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട ഒന്നാണെന്ന ആഗോള തത്വം അഫ്ഗാനിസ്ഥാനിൽ ഇതോടെ പൂർണമായും ഇല്ലാതായിരിക്കുകയാണ്.
International
കാബൂൾ: കനത്ത മഴയും മഞ്ഞുവീഴ്ചയും തുടർന്ന് അഫ്ഗാനിസ്ഥാനിൽ 61പേർ മരിച്ചു. 110പേർക്ക് പരിക്കേറ്റു. നിരവധി പ്രവിശ്യകളിലെ പ്രധാന റോഡുകളിൽ വൈദ്യുതിയും തടസപ്പെട്ടു.
മേൽക്കൂര തകർന്നും ഹിമപാതങ്ങൾ ഉണ്ടായുമാണ് കൂടുതൽ മരണങ്ങളും സംഭവിച്ചത്. മധ്യ, വടക്കൻ പ്രവിശ്യകളിലാണ് കൂടുതൽ മരണങ്ങളും സംഭവിച്ചതെന്ന് അഫ്ഗാനിസ്ഥാന്റെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
458 വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നുവെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. മഞ്ഞുമൂടിയ റോഡുകളിലൂടെ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
കാണ്ഡഹാറിൽ ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും വീടിന്റെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾ മരിച്ചു.
അഫ്ഗാനിസ്ഥാനിലെ പ്രധാന റോഡുകളിലൊന്നായ സലാംഗ് ഹൈവേ അടച്ചിട്ടതായി പർവാൻ പ്രവിശ്യയിലെ അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യകളുമായുള്ള സുപ്രധാന ബന്ധമാണ് ഈ ഹൈവേ.
മധ്യ ബാമിയാൻ പ്രവിശ്യയിലെ ഒരു പർവതനിരയിൽ കുടുങ്ങിയ യാത്രക്കാർക്ക് രക്ഷാപ്രവർത്തകർ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ഉസ്ബെക്കിസ്ഥാനിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന ട്രാൻസ്മിഷൻ ലൈനിനും കേടുപാടുകൾ സംഭവിച്ചു.
കനത്ത മഞ്ഞുവീഴ്ചയും മഴയും കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കന്നുകാലികൾ കൊല്ലപ്പെടുകയും കടകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒന്പതു കുട്ടികളും ഒരു വനിതയും കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം അറിയിച്ചു. പാക് അതിർത്തിയോടു ചേർന്ന ഖോസ്ത് പ്രവിശ്യയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം. കുനാർ, പക്തിക പ്രവിശ്യകളിലും ആക്രമണമുണ്ടായി.
ആക്രമണം അഫ്ഗാനിസ്ഥാന്റെ പരമാധികാരം ലംഘിക്കലാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഉചിതമായ സമയത്ത് അഫ്ഗാനിസ്ഥാൻ തിരിച്ചടി നല്കുമെന്നും വക്താവ് മുന്നറിയിപ്പു നല്കി.
ഇതോടെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുമെന്ന ആശങ്ക ശക്തമായി. ഒക്ടോബറിൽ ഇരു രാജ്യങ്ങളും പരസ്പരം നടത്തിയ ആക്രമണങ്ങളിൽ ഒട്ടേറെപ്പേർ കൊലപ്പെട്ടിരുന്നു.
ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന സമാധാനശ്രമങ്ങളിൽ കാര്യമായ ഫലമുണ്ടായില്ല. തിങ്കളാഴ്ച പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്നു പാരാമിലിട്ടറി സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 14 പേർ മരിച്ചു. താലിബാൻ സർക്കാർ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ വീടിന് മുകളിലാണ് ബോംബ് പതിച്ചത്. ഒൻപത് കുട്ടികളും ഒരു സ്ത്രീയുമാണ് ഇവിടെ മരിച്ചത്. കുനാർ, പക്തിക പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്നും താലിബാൻ വക്താവ് സബിനുള്ള മുജാഹിദ് അറിയിച്ചു.
സംഭവത്തിൽ പാക്കിസ്ഥാൻ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. അഫ്ഗാൻ-പാക് അതിർത്തിയിൽ പാക് സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തിന് പിന്നാലെയാണ് ഈ സംഭവം നടന്നത്.
ഈ മാസം പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന മറ്റൊരു സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ താലിബാൻ ഏറ്റെടുത്തു.
International
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ മാസാർ ഇ ഷെരീഫ് നഗരത്തിനടുത്തുണ്ടായ ശക്തമായ ഭൂകന്പത്തിൽ 20 പേർ മരിക്കുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ചരിത്രപ്രസിദ്ധമായ ബ്ലൂ മോസ്ക് ഭാഗികമായി തകർന്നു.
ഞായറാഴ്ച അർധരാത്രിയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. 15 സെക്കൻഡ് നേരം കുലുക്കം അനുഭവപ്പെട്ടുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. ഗ്രാമപ്രദേശങ്ങളിൽ വൻതോതിൽ കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്പോൾ മരണസംഖ്യ ഉയരുമെന്നാണു കരുതുന്നത്.
ദുരന്തനിവാരണത്തിനു പട്ടാളത്തെ വിന്യസിച്ചതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎൻ ഉദ്യോഗസ്ഥരും സഹായം നല്കാനായി സ്ഥലത്ത് എത്തി.
ഭൂകന്പത്തെത്തുടർന്ന് കാബൂൾ അടക്കം അഫ്ഗാനിസ്ഥാന്റെ പല ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ തീർഥാടന കേന്ദ്രമായ ബ്ലൂ മോസ്കിലെ പ്രധാന കെട്ടിടത്തിനു നാശം ഉണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട്. പ്രവാചകൻ മുഹമ്മദിന്റെ അർധസഹോദരനും ഷിയാ മുസ്ലിംകളുടെ ആദ്യ ഇമാമുമായ അലിയെ ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. ഇപ്പോഴത്തെ മോസ്ക് 15-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ്.
International
അങ്കാറ: അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണം തുടരുന്നതിൽ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. ഒരു വിദേശ രാജ്യവുമായുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് ഡ്രോൺ ആക്രമണം തുടരുന്നതെന്ന് വെളിപ്പെടുത്തൽ നടത്തിയത്. തുർക്കിയിൽ അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ വെടിനിർത്തൽ ചർച്ചയിലാണ് വെളിപ്പെടുത്തൽ.
അഫ്ഗാനിസ്ഥാനുള്ളിൽ ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിൽ പാകിസ്ഥാൻ പ്രതിനിധി സംഘം നിസഹായത പ്രകടിപ്പിച്ചു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഇസ്താംബുളിൽ നടന്നുവന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
പാക്കിസ്ഥാനെതിരെയോ സൗദി അറേബ്യയ്ക്കെതിരെയോ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമാണെന്നു കണക്കാക്കി സംയുക്ത പ്രതിരോധം തീർക്കാൻ വ്യവസ്ഥ ചെയ്യുന്ന കരാർ ഇരു രാജ്യങ്ങളും സെപ്റ്റംബർ 17ന് ഒപ്പുവച്ചിരുന്നു.
സമീപ മാസങ്ങളിൽ യുഎസുമായും തന്ത്രപരമായ സഖ്യം പാക്കിസ്ഥാൻ ശക്തിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാൻ ആലോചിക്കുന്നതായി സെപ്റ്റംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ താവളം താലിബാന് വിട്ടുകൊടുത്തശേഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് 2021ൽ പിൻവാങ്ങിയത്.
International
കാബൂള്: സംഘർഷത്തെത്തുടർന്ന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ അതിര്ത്തി അടച്ചിട്ടതിനു പിന്നാലെ ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുത്തനേ ഉയര്ന്നു.
പാക്കിസ്ഥാനില് പാചകത്തിനു വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില ആക്രമണം ആരംഭിച്ചതിനുശേഷം 400 ശതമാനത്തിലധികം വര്ധിച്ച് കിലോയ്ക്ക് 600 പാക്കിസ്ഥാനി രൂപയായി (2.13 ഡോളര്). അഫ്ഗാനിസ്ഥാനില്നിന്നു വരുന്ന ആപ്പിളിനും വില വര്ധിച്ചു.
2,600 കിലോമീറ്ററാണ് ഇരുരാജ്യങ്ങളുടെയും അതിര്ത്തി. സംഘര്ഷങ്ങള്ക്കുപിന്നാലെ ഈമാസം 11 മുതല് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്ത്തികള് അടച്ചിട്ടിരിക്കുകയാണ്. ഇരുരാജ്യങ്ങള്ക്കിടയിലുള്ള എല്ലാ വ്യാപാരവും ഗതാഗതവും വിലക്കി.
ഇതുമൂലം ഏകദേശം 5,000 കണ്ടെയ്നറുകള് ചരക്കുകളുമായി അതിര്ത്തിയുടെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുന്നുണ്ട്. ഓരോ ദിവസവും കഴിയുന്തോറും ഇരുരാജ്യങ്ങള്ക്കും ഏകദേശം 10 ലക്ഷം ഡോളറിന്റെ നഷ്ടമാണു സംഭവിക്കുന്നത്.
പഴങ്ങള്, പച്ചക്കറികള്, ധാതുക്കള്, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാല് ഉത്പന്നങ്ങള് എന്നിവയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില് പ്രധാനം.
International
കാബൂൾ: ഇന്ത്യയുടെ മാതൃകയിൽ പാക്കിസ്ഥാനു ജലം നിഷേധിച്ചു മറുപടി നല്കാൻ അഫ്ഗാനിസ്ഥാൻ.
പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് നിയന്ത്രിക്കാൻ കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കാനാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം.
താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുണ്ഡ്സാദയാണ് ഇതിനുള്ള ഉത്തരവ് നല്കിയത്. സ്വന്തം ജലത്തിന്റെ കാര്യം തീരുമാനിക്കാൻ അഫ്ഗാനിസ്ഥാന് അവകാശമുണ്ടെന്നും അണക്കെട്ട് നിർമാണം വൈകാതെ തുടങ്ങുമെന്നും അഫ്ഗാൻ ജലവിഭവവകുപ്പ് മന്ത്രി മുല്ലാ അബ്ദുൾ ലത്തീഫ് മൻസൂർ അറിയിച്ചു.
പാക്കിസ്ഥാനിലെ ചിത്രാൽ മേഖലയിലെ ഹിന്ദുകുഷ് മലനിരകളിൽ ഉദ്ഭവിക്കുന്ന കുനാർ നദി അഫ്ഗാനിസ്ഥാനിലേക്ക് ഒഴുകി കാബൂൾ നദിയിൽ ചേരുകയാണ്. കാബൂൾ നദി മറ്റൊരു നദിയുമായി കൂടിച്ചേർന്ന് പാക്കിസ്ഥാനിലേക്കൊഴുകി സിന്ധുനദിയുമായി ചേരുന്നു. ശുദ്ധജലം, കൃഷിയാവശ്യം, വൈദ്യുതി ഉത്പാദനം എന്നിവയ്ക്കായി പാക്കിസ്ഥാൻ കാബൂള്, സിന്ധു നദികളെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്.
പാക്കിസ്ഥാനുമായി അതിർത്തി സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം. ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായി ജലവിഭവങ്ങൾ പങ്കുവയ്ക്കുന്ന സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു.
International
ഇസ്ലാമാബാദ്/കാബൂൾ: അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. ഇന്ത്യൻ സമയം വൈകുന്നേരം 6.30 മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
സങ്കീർണവും എന്നാൽ പരിഹരിക്കാനാകുന്നതുമായ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും സംഭാഷണത്തിലൂടെ ആത്മാർഥമായ ശ്രമങ്ങൾ നടത്തുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാനാണ് വെടിനിർത്തലിന് ആവശ്യപ്പെട്ടതെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ, വെടിനിർത്തൽ ആരാണ് ആവശ്യപ്പെട്ടതെന്ന കാര്യത്തിലൊ പാക്കിസ്ഥാന്റെ അവകാശവാദത്തെക്കുറിച്ചോ അഫ്ഗാനിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സൈനിക നടപടികളിൽ നിരവധി അഫ്ഗാൻ സുരക്ഷാ സൈനികരെ വധിച്ചതായി പാക് സേന അവകാശപ്പെട്ടിരുന്നു. അഫ്ഗാന്റെ ടാങ്കുകളും സൈനിക പോസ്റ്റുകളും നശിപ്പിച്ചതായും പാക്കിസ്ഥാൻ അറിയിച്ചു.
International
കാബൂൾ: ബെഹ്രാംപുർ ജില്ലയിലെ അതിർത്തി മേഖലയിൽ താലിബാൻ നടത്തിയ മിന്നൽ ആക്രമണത്തിൽ 58 പാക് സൈനികര് കൊല്ലപ്പെട്ടു. 30ലേറെ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബൂളിലെ സ്ഫോടനങ്ങള്ക്ക് പിന്നില് പാക്കിസ്ഥാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഏറ്റുമുട്ടലിൽ 20 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാൽ ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല.
പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ളാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തെ പലരാജ്യങ്ങൾക്കും ഐഎസ് ഒരു ഭീഷണിയാണെന്ന് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അതേസമയം അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. പാക്കിസ്ഥാന്റെ പോസ്റ്റുകളിൽ ആക്രമണം നടത്തിയെന്നും 25 പോസ്റ്റുകൾ പിടിച്ചെടുത്തെന്നും അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.