x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രി​ച്ച​ടി​ച്ച് പാ​ക്കി​സ്ഥാ​ൻ; അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ക​ന​ത്ത നാ​ശം


Published: February 27, 2026 07:14 AM IST | Updated: February 27, 2026 07:25 AM IST

ലാ​ഹോ​ർ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം. കാ​ബൂ​ളി​ൽ ഉ​ൾ​പ്പെ​ടെ താ​ലി​ബാ​ന്‍റെ സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ൻ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി. താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നു​ള്ള തി​രി​ച്ച​ടി​യാ​ണി​തെ​ന്നാ​ണ് പാ​ക് വാ​ദം.

ബോം​ബാ​ക്ര​മ​ണ​ത്തി​ൽ‌ 133 താ​ലി​ബാ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ 15 സു​ര​ക്ഷാ പോ​സ്റ്റു​ക​ൾ ത​ങ്ങ​ളു​ടെ സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത​താ​യും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് അ​വ​കാ​ശ​പ്പെ​ട്ടു.

ചി​ല പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​രെ ജീ​വ​നോ​ടെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും താ​ലി​ബാ​ൻ അ​റി​യി​ച്ചു. താ​ലി​ബാ​ൻ ക​ര​സേ​നാ മേ​ധാ​വി ഖാ​രി ഫ​സി​ഹു​ദ്ദീ​ൻ ഫി​ത്ര​ത്ത് നേ​രി​ട്ടാ​ണ് അ​തി​ർ​ത്തി​യി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags : Pakistan Afghanistan attack bombing

Recent News

Corehub Up