ബെയ്റൂട്ട്: ലബനനിൽ ഇസ്രേലി സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കത്തോലിക്കാ വൈദികനും.
കഴിഞ്ഞ തിങ്കളാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് തെക്കൻ ലബനനിലുണ്ടായ ബോംബാക്രമണത്തിൽ മാറോണൈറ്റ് കത്തോലിക്കാ വൈല്ലപ്പെട്ടത്.ദികനും ക്ലായയിലെ ഇടവക വികാരിയുമായ ഫാ. പിയർ എൽറാഹി(50) യാണു കൊ
ബോംബാക്രമണത്തിൽ വീട് തകർന്ന ഇടവകാംഗത്തെ സഹായിക്കാൻ പോകുന്നതിനിടെയാണ് ബോംബാക്രമണത്തിൽ വൈദികൻ കൊല്ലപ്പെടുന്നത്.
ഇസ്രയേൽ സൈന്യത്തിൽനിന്നുള്ള നിരന്തരമായ പലായന മുന്നറിയിപ്പുകൾക്കിടയിൽ പ്രദേശത്തു തുടർന്നുകൊണ്ട് ക്രൈസ്തവരുൾപ്പെടെയുള്ള ജനങ്ങൾക്ക് മാനസിക പിന്തുണയും സഹായവും നൽകിവരികയായിരുന്നു ഫാ. പിയർ.
അതേസമയം, ലബനനിൽ തുടരുന്ന ഇസ്രേലി വ്യോമാക്രമണത്തിൽ നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നിരവധിപേർ ഭവനരഹിതരായി.
തലസ്ഥാനമായ ബെയ്റൂട്ടിൽ മാത്രം 5,00,000 പേരെയാണ് വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ഏകദേശം 3,00,000 ആളുകൾ തെക്കൻ ലബനൻ വിട്ടുപോയി. തെരുവുകളിലും കാറുകളിലുമാണ് ആളുകൾ അന്തിയുറങ്ങുന്നത്.