x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ


Published: June 18, 2026 02:33 AM IST | Updated: June 18, 2026 02:33 AM IST

ബെ​യ്റൂ​ട്ട്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ചി​ട്ടും ല​ബ​ന​നി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ.

തെ​ക്ക​ൻ ല​ബ​ന​നി​ലെ ന​ബാ​ത്തി​യ അ​ൽ-​ഫൗ​ഖ മേ​ഖ​ല​യി​ലും ക​ഫ​ർ തെ​ബ്നി​ത് പ​രി​സ​ര​ത്തും ഇ​സ്രേ​ലി യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​ന്ന​ലെ ബോം​ബി​ട്ടു. തീ​ര​പ്ര​ദേ​ശ​മാ​യ അ​ൻ​സാ​രി​യേ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​വു​മു​ണ്ടാ​യി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നാ​ലു പേ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്നാ​ണ് ല​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. ഇ​സ്രേ​ലി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 3,826 ആ​യെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ല​ബന​നി​ലെ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​നി​ക്കു​ള്ള അ​നി​ഷ്ടം ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ല​ബ​ന​ൻ വി​ഷ​യ​ത്തി​ൽ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണ​മെ​ന്നും ഹി​സ്ബു​ള്ള​യ്ക്കെ​തി​രാ​യ ‍ഇ​സ്രേ​ലി പോ​രാ​ട്ടം ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ നീ​ണ്ടെ​ന്നും ധാ​രാ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം ചൊ​വ്വാ​ഴ്ച ഫ്രാ​ൻ​സി​ലെ ജി-7 ​ഉ​ച്ച​കോ​ടി​യി​ൽ പ​റ​ഞ്ഞു.

യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള സ​മാ​ധാ​ന ഉ​ട​ന്പ​ടി​യി​ൽ ല​ബ​ന​നും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് മ​ധ്യ​സ്ഥ‌​രാ​യ പാ​ക്കി​സ്ഥാ​ൻ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ തെ​ക്ക​ൻ ല​ബ​ന​നി​ലെ ഇ​സ്രേ​ലി അ​ധി​നി​വേ​ശം തു​ട​രു​മെ​ന്ന് നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നാ​ളെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലാ​ണ് യു​എ​സ്-​ഇ​റാ​ൻ സ​മാ​ധാ​ന ഉ​ട​ന്പ​ടി ഔ​ദ്യോ​ഗി​ക​മാ​യി ഒ​പ്പു​വ​യ്ക്കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ താ​ൻ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി ഉ​ട​ന്പ​ടി വി​ശ​ദാം​ശ​ങ്ങ​ൾ വാ​യി​ച്ചു കേ​ൾ​പ്പി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags : Israel attack Lebanon Bombing

Recent News

Corehub Up