x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഫ്ഗാനുമായി തു​​​​​റ​​​​​ന്ന യു​​​​​ദ്ധ​​​​​മെ​​​​​ന്ന് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ


Published: February 28, 2026 03:26 AM IST | Updated: February 28, 2026 03:26 AM IST

ഇസ്‌ലാമാ​​​​​​​​​​ബാ​​​​​​​​​​ദ്: പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ൻ-​​​​​​​​​​അ​​​​​​​​​​ഫ്ഗാ​​​​​​​​​​നി​​​​​​​​​​സ്ഥാ​​​​​​​​​​ൻ സം​​​​​​​​​​ഘ​​​​​​​​​​ർ​​​​​​​​​​ഷം തു​​​റ​​​ന്ന യു​​​​​​​​​​ദ്ധ​​​​​​​​​​മാ​​​​​​​​​​യി മാ​​​​​​​​​​റി. കാ​​​​​​​​​​ബൂ​​​​​​​​​​ൾ, കാ​​​​​​​​​​ണ്ഡ​​​​​​​​​​ഹാ​​​​​​​​​​ർ, പ​​​​​​​​​​ക്തി​​​​​​​​​​യ, ഖോ​​​സ്ത്, ലാ​​​ഘ്മ​​​ൻ എ​​​​​​​​​​ന്നി​​​​​​​​​​വി​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലെ സു​​​​​​പ്ര​​​​​​ധാ​​​​​​ന സൈ​​​​​​നി​​​​​​ക ​​​​​​താ​​​​​​വ​​​​​​ള​​​​​​ങ്ങ​​​​​​ളി​​​​​​ൽ പാ​​​​​​​​​​ക് സേ​​​​​​​​​​ന​​​​ ന​​​​​​ട​​​​​​ത്തി​​​​​​യ വ്യോ​​​​​​​​​​മാ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ൽ 274 താ​​​​​​​​​​ലി​​​​​​​​​​ബാ​​​​​​​​​​ൻ പോ​​​​​​​​​​രാ​​​​​​​​​​ളി​​​​​​​​​​ക​​​​​​​​​​ൾ കൊ​​​​​​​​​​ല്ല​​​​​​​​​​പ്പെ​​​​​​​​​​ട്ടു.

നാ​​​​​​നൂ​​​​​​റി​​​​​​ലേ​​​​​​റെ പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു അ​​​​​​​​​​ഫ്ഗാ​​​​​​​​​​ൻ താ​​​​​​​​​​ലി​​​​​​​​​​ബാ​​​​​​​​​​ന്‍റെ 73 പോ​​​​​​​​​​സ്റ്റു​​​​​​​​​​ക​​​​​​​​​​ൾ ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ത്തു​​​​​​​​​​വെ​​​​​​​​​​ന്നും 18 ​​​​​പോ​​​​​​​​​​സ്റ്റു​​​​​​​​​​ക​​​​​​​​​​ൾ പി​​​​​​​​​​ടി​​​​​​​​​​ച്ചെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​വെ​​​​​​​​​​ന്നും പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ൻ അ​​​​​​​​​​വ​​​​​​​​​​കാ​​​​​​​​​​ശ​​​​​​​​​​പ്പെ​​​​​​​​​​ട്ടു. ത​​​​ങ്ങ​​​​ളു​​​​ടെ 12 സൈ​​​​നി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. താ​​​​​​​​​ലി​​​​​​​​​ബാ​​​​​​​​​നെ​​​​​​​​​തി​​​​​​​​​രേ പാ​​​​​​​​​ക് സൈ​​​​​​​​​ന്യം ക​​​​​​​​​ര​​​​​​​​​യാ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​വും ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​താ​​​​​​​​​യി റി​​​​​​​​​പ്പോ​​​​​​​​​ർ​​​​​​​​​ട്ടു​​​​​​​​​ണ്ട്.

ത​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ക്ഷ​​​​​​​​​​മ പ​​​​​​​​​​രീ​​​​​​​​​​ക്ഷി​​​​​​​​​​ക്ക​​​​​​​​​​രു​​​​​​​​​​തെ​​​​​​​​​​ന്നും അ​​​​​​​​​​ഫ്ഗാ​​​​​​​​​​നു​​​​​​​​​​മാ​​​​​​​​​​യി തു​​​​​​​​​​റ​​​​​​​​​​ന്ന യു​​​​​​​​​​ദ്ധ​​​​​​​​​​ത്തി​​​​​​​​​​ലാ​​​​​​​​​​ണെ​​​​​​​​​​ന്നും പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ൻ പ്ര​​​​​​​​​​തി​​​​​​​​​​രോ​​​​​​​​​​ധ മ​​​​​​​​​​ന്ത്രി ഖ​​​​​​​​​​വാ​​​​​​​​​​ജ അ​​​​​​​​​​സി​​​​​​​​​​ഫ് പ​​​​​​​​​​റ​​​​​​​​​​ഞ്ഞു. ""അ​​​​​​​​​​ഫ്ഗാ​​​​​​​​​​നി​​​​​​​​​​സ്ഥാ​​​​​​​​​​നെ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യു​​​​​​​​​​ടെ കോ​​​​​​​​​​ള​​​​​​​​​​നി​​​​​​​​​​യാ​​​​​​​​​​ക്കി താ​​​​​​​​​​ലി​​​​​​​​​​ബാ​​​​​​​​​​ൻ മാ​​​​​​​​​​റ്റി. ലോ​​​​​​​​​​ക​​​​​​​​​​ത്തെ എ​​​​​​​​​​ല്ലാ രാ​​​​​​​​​​ജ്യ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്നും ഭീ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​രെ അ​​​​​​​​​​ഫ്ഗാ​​​​​​​​​​നി​​​​​​​​​​സ്ഥാ​​​​​​​​​​നി​​​​​​​​​​ലെ​​​​​​​​​​ത്തി​​​​​​​​​​ച്ച് ഭീ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ത ക​​​​​​​​​​യ​​​​​​​​​​റ്റു​​​​​​​​​​മ​​​​​​​​​​തി ചെ​​​​​​​​​​യ്യു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്''- ഖ​​​​​​​​​​വാ​​​​​​​​​​ജ അ​​​​​​​​​​സി​​​​​​​​​​ഫ് കൂ​​​​​​​​​​ട്ടി​​​​​​​​​​ച്ചേ​​​​​​​​​​ർ​​​​​​​​​​ത്തു. ഏ​​​​​​​​​​ത് ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​വും നേ​​​​​​​​​​രി​​​​​​​​​​ടാ​​​​​​​​​​ൻ പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ൻ പൂ​​​​​​​​​​ർ​​​​​​​​​​ണ സ​​​​​​​​​​ജ്ജ​​​​​​​​​​മാ​​​​​​​​​​ണെ​​​​​​​​​​ന്ന് പ്ര​​​​​​​​​​ധാ​​​​​​​​​​നമ​​​​​​​​​​ന്ത്രി ഷ​​​​​​​​​​ഹ്ബാ​​​​​​​​​​സ് ഷ​​​​​​​​​​രീ​​​​​​​​​​ഫ് പ​​​​​​​​​​റ​​​​​​​​​​ഞ്ഞു. റാ​​​വ​​​ൽ​​​പി​​​ണ്ടി​​​യി​​​ലെ സൈ​​​നി​​​ക ആ​​​സ്ഥാ​​​നം ഷ​​​രീ​​​ഫ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

അ​​​​​​​​​​ഫ്ഗാ​​​​​​​​​​നി​​​​​​​​​​സ്ഥാ​​​​​​​​​​നാ​​​​​​​​​​ണ് ആ​​​​​​​​​​ദ്യം ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​തെ​​​​​​​​​​ന്ന് പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ൻ ആ​​​​​​​​​​രോ​​​​​​​​​​പി​​​​​​​​​​ച്ചു. വ്യാ​​​​​​​​​​ഴാ​​​​​​​​​​ഴ്ച അ​​​​​​​​​​ർ​​​​​​​​​​ധ​​​​​​​​​​രാ​​​​​​​​​​ത്രി​​​​​​​​​​ക്കു​​​​​​​​​​ശേ​​​​​​​​​​ഷ​​​​​​​​​​മാ​​​​​​​​​​ണ് പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ൻ പ്ര​​​​​​​​​​ത്യാ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം ആ​​​​​​​​​​രം​​​​​​​​​​ഭി​​​​​​​​​​ച്ച​​​​​​​​​​ത്. അ​​​ഫ്ഗാ​​​നി​​​ലെ 22 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പാ​​​ക് വ്യോ​​​മാ​​​ക്ര​​​മ​​​ണം. താ​​​ലി​​​ബാ​​​ൻ കോ​​​ർ ആ​​​സ്ഥാ​​​നം, ബ്രി​​​ഗേ​​​ഡ് ആ​​​സ്ഥാ​​​നം, ബ​​​റ്റാ​​​ലി​​​യ​​​ൻ ആ​​​സ്ഥാ​​​നം, ആ​​​യു​​​ധ ഡി​​​പ്പോ എ​​​ന്നി​​​വ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു.

തി​​​​​രി​​​​​ച്ച​​​​​ടി​​​​​യി​​​​​ൽ പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ന്‍റെ 55 സൈ​​​​​​​​​​നി​​​​​​​​​​ക​​​​​​​​​​ർ കൊ​​​​​​​​​​ല്ല​​​​​​​​​​പ്പെ​​​​​​​​​​ട്ടു​​​​​​​​​​വെ​​​​​​​​​​ന്നും പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലെ സു​​​​​പ്ര ധാ​​​​​ന സൈ​​​​​നി​​​​​ക താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ ആ​​​​​ക്ര​​​​​മി​​​​​ച്ചെ​​​​​ന്നും അ​​​​​​​​​​ഫ്ഗാ​​​​​​​​​ൻ വ​​​​​ക്താ​​​​​വ് സ​​​​​ബി​​​​​ഹു​​​​​ള്ള മു​​​​​ജാ​​​​​ഹി​​​​​ജ് അ​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​ച്ചു. പാ​​​​​​​​​​ക് സൈ​​​​​​​​​​ന്യ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ 19 ചെ​​​​​​​​​​ക് പോ​​​​​​​​​​സ്റ്റു​​​​​​​​​​ക​​​​​​​​​​ളും ര​​​​​​​​​​ണ്ട് ആ​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളും പി​​​​​​​​​​ടി​​​​​​​​​​ച്ചെ​​​​​​​​​​ടു​​​​​​​​​​ത്തെ​​​​​​​​​​ന്ന് അ​​​​​​​​​​ഫ്ഗാ​​​​​​​​​​ൻ അ​​​​​​​​​​വ​​​​​​​​​​കാ​​​​​​​​​​ശ​​​​​​​​​​പ്പെ​​​​​​​​​​ട്ടു.

Tags : Pakistan declares open war Afghanistan Taliban

Recent News

Corehub Up