നെടുംപൊയിൽ: നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ സെമിനാരി വളവിന് സമീപം കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
തുടർച്ചയായ മഴയെ തുടർന്നാണ് മരം റോഡിലേക്ക് വീണത്. ഇതോടെ ഇരു ദിശകളിലേക്കുമുള്ള വാഹനഗതാഗതം താത്കാലികമായി നിലച്ചു. വിവരമ റിഞ്ഞെത്തിയ പേരാവൂർ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും യാത്രക്കാരും ചേർന്ന് മരം മുറിച്ചുനീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.