പൈപ്പ് ലൈനിൽ കേടുപാട് സംഭവിച്ചു വെള്ളം ചീറ്റിത്തെറിക്കുന്നു.
മണിമല: മണിമല വലിയ പാലത്തിനു സമീപം ജലവിതരണ പൈപ്പ് ലൈനിൽ കേടുപാട് സംഭവിച്ച് വെള്ളം ചിതറിത്തെറിച്ചു. ഗതാഗതവും തടസപ്പെട്ടു. മണിമല മേജർ കുടിവെള്ള പദ്ധതിയുടെ ലൈനിലെ വാഷർ തള്ളിപ്പോയതാണ് തകരാറിന് കാരണം.
30 അടിയോളം ഉയരത്തിലേക്ക് ശക്തമായി വെള്ളം ചീറ്റിത്തെറിച്ചു. ചുവട്ടടിപ്പാറയിൽനിന്നു മണിമല പഞ്ചായത്തിലേയ്ക്ക് വെള്ളം എത്തിക്കുന്ന പൈപ്പിലാണ് തകരാർ സംഭവിച്ചത്. വാട്ടർ അഥോറിറ്റി അധികൃതർ അറ്റകുറ്റപ്പണികൾ നടത്തി.