Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrishaKrishnan

തൃ​ഷ-രാ​ധി​ക-അ​പ​ർ​ണ കൂട്ടുകെട്ടിൽ സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ, പ​നോ​ര​മ സ്റ്റു​ഡി​യോ​സ് തമിഴിലേക്ക്

തെ​ന്നി​ന്ത്യ​ൻ ചലച്ചിത്രാസ്വാദകർക്ക് ആ​വേ​ശ‌മായി തൃ​ഷ, രാ​ധി​ക ശ​ര​ത്കു​മാ​ർ, അ​പ​ർ​ണ ബാ​ല​മു​ര​ളി എ​ന്നി​വ​ർ ആ​ദ്യ​മാ​യി ഒന്നിക്കുന്ന ചി​ത്രത്തിന്‍റെ പ്രഖ്യാപനം. ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് പനോരമ സ്‌റ്റുഡിയോസ് ആണ്. മി​സ്റ്റ​റി​യും സ​സ്പെ​ൻ​സും സ​മ​ന്വ​യി​ക്കു​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ ഹൊ​റ​ർ ത്രി​ല്ല​റാ​ണ് ഒരുങ്ങുന്നത്. 'എ​യ​ർ​ലി​ഫ്റ്റ്', 'ഷെ​ഫ്' തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച രാ​ജാ കൃ​ഷ്ണ മേ​നോ​നാ​ണു ചി​ത്രത്തിന്‍റെ സം​വി​ധാ​യകൻ. അ​ദ്ദേ​ഹ​ത്തിന്‍റെ ആ​ദ്യ ത​മി​ഴ് ചി​ത്ര​വും സൈ​ക്കോ​ള​ജി​ക്ക​ൽ ഹൊ​റ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ദ്യ പ​രീ​ക്ഷ​ണ​വു​മാ​ണി​ത്. പൂ​ജ ച​ട​ങ്ങു​ക​ൾ​ക്കുശേ​ഷം ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു.

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ നി​ർമാ​ണ ക​മ്പ​നി​യാ​യ പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ത​മി​ഴിലേക്കു ചുവടുവയ്ക്കുന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ലോ​ക്കോ​മോ​ട്ടീ​വ് ഗ്ലോ​ബ​ലു​മാ​യി സ​ഹ​ക​രി​ച്ച് ഫ്യൂ​ഷ​ൻ ഫ്ലി​ക്സ്, ലോ​ക്കോ​മോ​ട്ടീ​വ് ഗ്ലോ​ബ​ൽ എ​ന്നി​വ​യു​ടെ ബാ​ന​റി​ലാ​ണു നി​ർമാ​ണം. അ​ജ​യ് ദേ​വ്ഗ​ണിന്‍റെ 'ദൃ​ശ്യം' ഫ്രാ​ഞ്ചൈ​സി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ പ​നോ​ര​മ സ്റ്റു​ഡി​യോ​സ്, മ​ല​യാ​ള​ത്തി​ൽ ഭാ​വ​ന​യു​ടെ 'അ​നോ​മി', കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ 'ഉ​ന്മാ​ദം' എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. ഫ​ഹ​ദ് ഫാ​സി​ൽ, നി​വി​ൻ പോ​ളി എ​ന്നി​വ​രു​മാ​യി മ​ൾ​ട്ടി-​ഫി​ലിം ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ട ഇ​വ​ർ ആ​സി​ഫ് അ​ലി​യു​ടെ 'ടി​ക്കി ടാ​ക്ക', ടൊ​വി​നോ തോ​മ​സിന്‍റെ 'മുമ്പേ' എ​ന്നീ ചി​ത്ര​ങ്ങ​ളു​മാ​യും സഹകരിക്കുന്നുണ്ട്.

അ​ടു​ത്തി​ടെ തി​യറ്റ​റു​ക​ളി​ലെ​ത്തി 300 കോ​ടി​യി​ല​ധി​കം നേ​ടി​യ 'ക​റു​പ്പ്' എ​ന്ന ചി​ത്ര​ത്തിനു ശേ​ഷം തൃ​ഷ​യു​ടേ​താ​യി ഒരുങ്ങുന്ന വ​ൻ പ്രോ​ജ​ക്റ്റാ​ണി​ത്. ചി​ര​ഞ്ജീ​വി​ക്കൊ​പ്പ​മു​ള്ള 'വി​ശ്വം​ഭ​ര'​യാ​ണു താ​ര​ത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചി​ത്രം.

Movies

പ്രി​യ​പ്പെ​ട്ട​വ​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ, വി​ജ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി തൃ​ഷ; ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ് ചി​ത്രം

ന​ട​ൻ വി​ജ​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ൾ നേ​ർ​ന്ന് തൃ​ഷ. ഹാ​പ്പി ബ​ർ​ത്ത്ഡേ ബെ​സ്റ്റെ​സ്റ്റ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് തൃ​ഷ​യു​ടെ പോ​സ്റ്റ്. ഇ​തോ​ടെ ആ​രാ​ധ​ക​ര​ട​ക്കം തൃ​ഷ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​മ​ന്‍റു​ക​ളാ​യി സ്നേ​ഹം അ​റി​യി​ച്ചു. തൃ​ഷ​യു​ടെ വ​ള​ർ​ത്തു​നാ​യ ഇ​സ്സി​യെ കൈ​യി​ലെ​ടു​ത്ത് കൊ​ഞ്ചി​ക്കു​ന്ന വി​ജ​യ്‌​യെ ചി​ത്ര​ത്തി​ൽ കാ​ണാം.ന​ട​ൻ വി​ജ​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ൾ നേ​ർ​ന്ന് തൃ​ഷ. ഹാ​പ്പി ബ​ർ​ത്ത്ഡേ ബെ​സ്റ്റെ​സ്റ്റ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് തൃ​ഷ​യു​ടെ പോ​സ്റ്റ്.

ഇ​തോ​ടെ ആ​രാ​ധ​ക​ര​ട​ക്കം തൃ​ഷ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​മ​ന്‍റു​ക​ളാ​യി സ്നേ​ഹം അ​റി​യി​ച്ചു. തൃ​ഷ​യു​ടെ വ​ള​ർ​ത്തു​നാ​യ ഇ​സ്സി​യെ കൈ​യി​ലെ​ടു​ത്ത് കൊ​ഞ്ചി​ക്കു​ന്ന വി​ജ​യ്‌​യെ ചി​ത്ര​ത്തി​ൽ കാ​ണാം.

ഈ​യൊ​രു ആ​ശം​സ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു, ഇ​ഷ്ട ജോ​ഡി​ക​ൾ എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ൻ കു​റി​ച്ച​ത്. 

ചി​ല ബ​ന്ധ​ങ്ങ​ൾ സി​നി​മാ ച​രി​ത്ര​ത്തി​ലും ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലും എ​ഴു​ത​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​ലാ​തീ​ത​മാ​യ കെ​മി​സ്ട്രി എ​ന്നാ​ണ് മ​റ്റൊ​രു ആ​രാ​ധി​ക കു​റി​ച്ച​ത്. അ​തേ​സ​മ​യം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലും ഇ​രു​വ​രു​ടെ​യും ചി​ത്രം വ​ലി​യ ച​ർ​ച്ച​യ്ക്കാ​ണ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ വ​ല്ല പ്ര​ണ​യ​ത്തി​ലു​മാ​ണോ​യെ​ന്നാ​ണ് മ​റ്റൊ​രു​ വി​ഭാ​ഗം ചോ​ദി​ക്കു​ന്ന​ത്.

Latest News

Corehub Up