Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TugOfWar

America

ക​രി​ങ്കു​ന്നം വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ്

ഷി​ക്കാ​ഗോ: ജ​നു​വ​രി 17ന് ​കേ​ര​ള​ത്തി​ലെ ക​രി​ങ്കു​ന്ന​ത്ത് ന​ട​ക്കു​ന്ന പ്ര​ഥ​മ ക്നാ​നാ​യ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ ജ​നു​വ​രി​യി​ലെ തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രും ക​രി​ങ്കു​ന്നം സോ​ഷ്യ​ൽ ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​നാ​ണ് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് പി​ന്തു​ണ​യും ആ​ശം​സ​ക​ളും അ​റി​യി​ച്ച​ത്.

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യു​മാ​ണ് ക​രി​ങ്കു​ന്നം സോ​ഷ്യ​ൽ ക്ല​ബി​നും മ​ത്സ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​ർ​ക്കും വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് പ്ര​മു​ഖ അം​ഗ​ങ്ങ​ൾ ക​രി​ങ്കു​ന്നം ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​രാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത് ഇ​രു ക്ല​ബു​ക​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത​യാ​യി.

ക​രി​ങ്കു​ന്നം സ്വ​ദേ​ശി​യും ഷി​ക്കാ​ഗോ​യി​ലെ വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ജി മു​ല്ല​പ്പ​ള്ളി​ൽ ആ​ണ് ക​രി​ങ്കു​ന്നം അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ. ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ സ​ജീ​വ അം​ഗ​മാ​യ അ​ദ്ദേ​ഹം ക്ല​ബി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ്.

മ​ത്സ​ര​ത്തി​ലെ ഒ​ന്നാം സ​മ്മാ​ന​മാ​യ 1,00,001 രൂ​പ​യും സൈ​മ​ൺ കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യി​യു​മാ​യ ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യി​ലും കു​ടും​ബ​വു​മാ​ണ്. ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ് ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യി അ​റി​യ​പ്പെ​ടു​ന്ന ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ന​പ​രി​ച​യ​മു​ള്ള അം​ഗ​ങ്ങ​ൾ ക​രി​ങ്കു​ന്ന​ത്തെ പു​തി​യ വ​ടം​വ​ലി സം​രം​ഭ​ത്തി​നും പി​ന്തു​ണ​യു​മാ​യി എ​ത്തു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

സ്വ​ദേ​ശ​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​രി​ങ്കു​ന്നം വ​ടം​വ​ലി മ​ത്സ​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. 570 കി​ലോ​ഗ്രാം ഭാ​ര​വി​ഭാ​ഗ​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ തൊ​മ്മ​നും മ​ക്ക​ളും ടീ​മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും പ്ര​ത്യേ​കി​ച്ച് അ​മേ​രി​ക്ക​യി​ലും മ​റ്റ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ക​രി​ങ്കു​ന്നം നി​വാ​സി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​കാ​യി​ക​മാ​മാ​ങ്കം പ്ര​വാ​സി സ​മൂ​ഹ​വും ജ​ന്മ​നാ​ടും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ചി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ക​രി​ങ്കു​ന്നം സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​രം വ​ൻ​വി​ജ​യ​മാ​ക​ട്ടെ​യെ​ന്നും വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലൊ​ന്നാ​യി വ​ള​ര​ട്ടെ​യെ​ന്നും പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യും ആ​ശം​സി​ച്ചു.

കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്ക​പ്പു​റം സൗ​ഹൃ​ദ​വും ഐ​ക്യ​വും സ​ഹ​ക​ര​ണ​വും വ​ള​ർ​ത്തു​ന്ന ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ഷി​ക്കാ​ഗോ​യി​ലെ വ​ടം​വ​ലി​ക്ക​ള​ത്തി​ൽ ഇ​ടി​മു​ഴ​ക്ക​മാ​കു​വാ​ൻ അ​നൗ​ൺ​സ്മെ​ന്‍റി​ന്‍റെ മൂ​വ​ർ​സം​ഘം

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ അ​ന്താ​രാഷ്‌‌ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് ടൂ​ർ​ണ​മെ​ന്‍റ് ഷി​ക്കാ​ഗോ​യി​ൽ അ​ര​ങ്ങേ​റു​മ്പോ​ൾ, അ​നൗ​ൺ​സ്മെന്‍റി​ൽ അ​ഗ്ര​ഗ​ണ്യ​രാ​യ ക​മ​ന്‍റേ​റ്റ​ർ​മാ​രു​ടെ ഇ​ടി​മു​ഴ​ക്ക​വും ഇ​ത്ത​വ​ണ വ​ടം​വ​ലി​ക്ക​ള​ത്തെ ആ​വേ​ശ​ഭ​രി​ത​മാ​ക്കും.

ക​മ​ന്‍റ​റി​യി​ലൂ​ടെ വ​ടം​വ​ലി പ്രേ​മി​ക​ളു​ടെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തു​ന്ന മൂ​വ​ർ​സം​ഘം ഇ​ത്ത​വ​ണ​യും ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബിന്‍റെ ​വ​ടം​വ​ലി​ക്ക് ശ​ബ്‌ദ​മാ​കു​വാ​നാ​യി എ​ത്തു​ക​യാ​ണ്.

12 വ​ർ​ഷ​ക്കാ​ല​മാ​യി, ഷി​ക്കാ​ഗോ വ​ടം​വ​ലി മ​ത്സ​രം ആ​രം​ഭി​ച്ച​തു മു​ത​ൽ ക​മ​ന്‍റ​റി സം​ഘ​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യി​രു​ന്ന സ​ജി പു​തൃ​ക്ക​യി​ൽ, കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഷി​​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബിന്‍റെ ​വ​ടം​വ​ലി​യു​ടെ​യും നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളു​ടെ​യും ക​മ​ന്‍റ​റി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡന്‍റ് റോ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ, അ​വ​രോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ നിരവധി വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ൽ ക​മ​ന്‍റ​റി പ​റ​ഞ്ഞ് കൈ​യ​ടി​ക​ൾ നേ​ടി​യ സി​ജി​ൽ രാ​ജു എ​ന്നി​വ​രാ​ണ് ക​മ​ന്‍റ​റി ഗം​ഭീ​ര​മാ​ക്കു​വാ​ൻ ത​യാ​റെടു​ക്കു​ന്ന​ത്.

വ​ടം​വ​ലി​ക്ക​ള​ത്തി​ലെ ഓ​രോ നീ​ക്ക​വും ആ​വേ​ശ​വും കാ​ണി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു​കൊ​ണ്ട്, മ​ത്സ​ര​ത്തി​ന്‍റെ ചൂ​ടും വീ​റും ഇ​ര​ട്ടി​യാ​ക്കു​ന്ന ഈ ​മൂ​വ​ർ​സം​ഘ​ത്തി​ന്‍റെ ശ​ബ്ദ​മു​ഴ​ക്കം ഇ​ത്ത​വ​ണ​യും ഷിക്കാ​ഗോ​യി​ലെ വ​ടം​വ​ലി വേ​ദി​യി​ൽ ആ​വേ​ശ​ത്തി​ന്‍റെ ഇ​ടി​മു​ഴ​ക്ക​മാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

സെ​പ്റ്റം​ബ​ർ ആ​റി​ന് ബെ​ൻ​സ​ൺ​വി​ല്ലി​ലെ എനർജി സ്പോർട്സ് കോംപ്ലെക്സിൽ ​വ​ച്ചാ​ണ് വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. മ​ത്സ​രം ആ​സ്വ​ദി​ക്കു​വാ​നും വി​ജ​യി​പ്പി​ക്കു​വാ​നും എ​ല്ലാ വ​ടം​വ​ലി പ്രേ​മി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ചെ​യ​ർ​മാ​ൻ സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

NRI

ഷി​ക്കാ​ഗോ അ​ന്താ​രാ​ഷ്‌​ട്ര വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ്: അ​ൻ​സി​ബ ഹ​സ​നും സു​ധീ​ഷ് ശ​ശി​കു​മാ​റും മു​ഖ്യാ​​തിഥി​ക​ൾ

ഷി​​ക്കാ​ഗോ: ഷി​​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര വ​ടം​വ​ലി​യി​ൽ പ്ര​മു​ഖ സി​നി​മാ ന​ടി അ​ൻ​സി​ബ ഹ​സനും ഗാ​യ​ക​ൻ സു​ധീ​ഷ് ശ​ശി​കു​മാ​റും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

അ​ൻ​സി​ബ ഷിക്കാ​ഗോ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ഏ​റെ താ​ത്പ​ര്യ​ത്തോ​ടെ​യാ​ണ് വ​ടം​വ​ലി പ്രേ​മി​ക​ളും സി​നി​മാ ആ​രാ​ധ​ക​രും നോ​ക്കി കാ​ണു​ന്ന​ത്. അ​തോ​ടൊ​പ്പം നി​ര​വ​ധി സി​നി​മ​ക​ളി​ലും സ്റ്റേ​ജു​ക​ളി​ലും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​ട്ടു​ള്ള സു​ധീ​ഷ് ശ​ശി​കു​മാ​ർ കൂ​ടി എ​ത്തു​ന്ന​തോ​ടെ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ കൂ​ടി വേ​ദി​യാ​കും.

ഞാ​യ​റാ​ഴ്ച ഷിക്കാ​ഗോ ന​ഗ​ര​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ബെ​ൻ​സ​ൺ വി​ല്ലി​ലെ എ​ന​ർ​ജി ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ് വ​ടം​വ​ലി ന​ട​ത്ത​പ്പെ​ടു​ക.

ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 16 ടീ​മു​ക​ൾ ഇ​ത്ത​വ​ണ​ത്തെ വ​ടം​വ​ലി മ​ത​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തു​മെ​ന്ന് ഇ​തി​ന​കം ത​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക ന​ൽ​ക​പ്പെ​ടു​ന്ന ചി​ക്കാ​ഗോ അ​ന്താ​രാ​ഷ്‌​ട്ര വ​ടം​വ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും വ​ടം​വ​ലി പ്രേ​മി​ക​ൾ ഷിക്കാ​ഗോ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

വ​ടം​വ​ലി മ​ത്സ​രം കാ​ണി​ക​ളി​ലേ​ക്ക് ഒ​രു ന​വ്യാ​നു​ഭ​വ​മാ​യി എ​ത്തി​ക്കു​വാ​നാ​യി വി​പു​ല​മാ​യ ത​യാറെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

പാ​ർ​ക്കിംഗ് സൗ​ക​ര്യ​ങ്ങ​ളും വി​ശാ​ല​മാ​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും മി​ക​ച്ച ഓ​ഡി​യോ വി​ഷ്വ​ൽ സം​വി​ധാ​ന​ങ്ങ​ളും സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളു​മൊ​ക്കെ​യാ​യി ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി​ക്ക് വേ​ണ്ടി ചെ​യ​ർ​മാ​ൻ സി​റി​യ​യ്ക്ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

NRI

ടി​സാ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര വ​ടം​വ​ലി: കോ​ട്ട​യം ബ്ര​ദേ​ഴ്‌​സ് കാ​ന​ഡ ചാ​മ്പ്യ​ന്മാർ

ഹൂ​സ്റ്റ​ണ്‍: ആ​വേ​ശ​ത്തി​മി​ര്‍​പ്പി​ന്‍റെ പോ​ര്‍​ക്ക​ള​ത്തി​ല്‍ കാ​രി​രു​മ്പി​ന്‍റെ ക​രു​ത്തു​മാ​യി കാ​ലു​റ​പ്പി​ച്ച് ക​മ്പ​ക്ക​യ​റി​ല്‍ സിം​ഹ​ഗ​ര്‍​ജ​ന​ത്തോ​ടെ ആ​ഞ്ഞു​വ​ലി​ച്ച് ആ​യി​ര​ങ്ങ​ളു​ടെ ആ​വേ​ശ​മാ​യി​മാ​റി​യ കോ​ട്ട​യം ബ്ര​ദേ​ഴ്‌​സ് കാ​ന​ഡ ബ്ലൂ, ​ടെ​ക്‌​സ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് ആ​ൻ​ഡ് ആ​ര്‍​ട്‌​സ് ക്ല​ബി​ന്‍റെ (ടി​സാ​ക്ക്) അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും ചാ​മ്പ്യ​ന്‍​മാ​രാ​യി.

മെ​യ്ക്ക​രു​ത്തും മ​ന​ക്ക​രു​ത്തും സ്വ​ന്ത​മാ​ക്കി​യ ഗ്ലാ​ഡി​യേ​റ്റേ​ഴ്‌​സ് കാ​ന​ഡ റ​ണ്ണ​റ​പ്പാ​യി ട്രോ​ഫി ഉ​യ​ര്‍​ത്തി. കാ​യി​ക​ശേ​ഷി പ​രീ​ക്ഷി​ച്ച് മൂ​ന്നാം സ്ഥാ​നം കോ​ട്ട​യം ബ്ര​ദ​ർ​സ് കാ​ന​ഡ ബ്ലാ​ക്ക് ടീ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. നാ​ലാം സ്ഥാ​ന​ത്ത് തോ​ടു​ക​ൻ​സ് ന്യൂ​യോ​ർ​ക് കിം​ഗ്സ് ടീം ​നേ​ടി.

ശ​നി​യാ​ഴ്ച രാ​വി​ലെ രാ​വി​ലെ മു​ത​ല്‍ രാ​ത്രി 10ന് ​വ​രെ ഫോ​ര്‍​ട്‌​ബെ​ന്‍​ഡ് കൗ​ണ്ടി എ​പ്പി​സെ​ന്‍റ​റി​ലാ​യി​രു​ന്നു മ​ല്ല​ന്‍​മാ​ര്‍ ചേ​രി​തി​രി​ഞ്ഞ് ചു​വ​ടു​റ​പ്പി​ച്ച് താ​ള​ത്തി​നൊ​ത്ത് ക​യ​റി​ല്‍ പി​ടി​മു​റു​ക്കി​യ വ​ടം​വ​ലി​യു​ടെ പെ​രും​പോ​രാ​ട്ടം അ​ര​ങ്ങേ​റി​യ​ത്.

 

NRI

എം​എം​എ ഓ​ൾ യു​കെ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ് ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

മെ​യ്ഡ്സ്റ്റോ​ൺ: മെ​യ്ഡ്സ്റ്റോ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എം​എം​എ) ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ യു​കെ വ​ടം​വ​ലി മ​ത്സ​രം ഞാ​യ​റാ​ഴ്ച ഇം​ഗ്ല​ണ്ടി​ലെ കെ​ന്‍റി​ലു​ള്ള മെ​യ്ഡ്സ്റ്റോ​ൺ ലി​ഷ​ർ സെ​ന്‍റ​റി​ൽ (Mote Park, ME15 7RN) ന​ട​ക്കും.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​പ​തോ​ളം പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​നാ​ണ് മെ​യ്ഡ്സ്റ്റോ​ൺ സാ​ക്ഷി​യാ​കു​ന്ന​ത്. രാ​വി​ലെ ഒമ്പതിന് ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് 10ന് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ആ​ഷ്ഫോ​ർ​ഡ് എംപി ​സോ​ജ​ൻ ജോ​സ​ഫ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ച​ല​ച്ചി​ത്ര താ​രം ​ന​ന്ദു മ​ത്സ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ

വി​ജ​യി​ക​ളെ കാ​ത്ത് കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്:

  • ഒ​ന്നാം സ്ഥാ​നം: 1251 പൗണ്ട് കാ​ഷ് അ​വാ​ർ​ഡും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും
  • ര​ണ്ടാം സ്ഥാ​നം: 701 പൗണ്ട് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും
  • മൂ​ന്നാം സ്ഥാ​നം: 350 പൗണ്ട് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും
  • നാ​ലാം സ്ഥാ​നം: 201 പൗണ്ട് കാഷ് അ​വാ​ർ​ഡും ട്രോ​ഫി​യും
  • അഞ്ച് മു​ത​ൽ 10 വ​രെ സ്ഥാ​ന​ക്കാ​ർ​ക്ക്: 101 പൗണ്ട് വീ​ത​വും ട്രോ​ഫി​യും

ഇ​തി​നു​പു​റ​മെ മികച്ച പു​ള്ള​ർ, ഫ്ര​ണ്ട്, ബാ​ക്ക്, എ​മ​ർ​ജിം​ഗ് ടീം, ​സ്പി​രി​റ്റ് ഓ​ഫ് ദി ​ഗെ​യിം എ​ന്നീ പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളും ന​ൽ​കും.

ക​ലാ​പ​രി​പാ​ടി​ക​ളും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വും

കാ​ണി​ക​ൾ​ക്കാ​യി ഒ​രു ദി​വ​സം മു​ഴു​വ​ൻ ആ​ഘോ​ഷ​മാ​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ ലൈ​വ് ഇ​ന്ത്യ​ൻ ഫു​ഡ് കോ​ർ​ട്ടും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​ക​ളും പ്ര​വ​ർ​ത്തി​ക്കും.

സ്റ്റേ​ജി​ൽ ലൈ​വ് ഡിജെ, ഡാ​ൻ​സ്, മ്യൂ​സി​ക് എ​ന്നി​വ അ​ര​ങ്ങേ​റും. കു​ട്ടി​ക​ൾ​ക്കാ​യി ഫേ​സ് പെ​യി​ന്‍റിം​ഗും പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​ങ്ങ​ൾ ഗ​ർ​ഷോം ടി​വി ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

കൂ​ടാ​തെ വേ​ദി​യി​ലെ​ത്തു​ന്ന കാ​ണി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ ലൈ​വാ​യി എ​ൽഇഡി സ്ക്രീ​നു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

എല്ലാവരെയും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ശ്രീ​ജി​ത്ത് കു​റു​വ​ൻ​കാ​ട്ടി​ൽ (പ്ര​സി​ഡന്‍റ്), പ്ര​വീ​ൺ രാ​മ​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി), വി. സ​ന്തോ​ഷ് (​ട്ര​ഷ​റ​ർ), അ​നീ​ഷ് പ​ള്ളി​യാ​ലി​ൽ, ജോ​ഷി ആ​നി​ത്തോ​ട്ട​ത്തി​ൽ (സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റേ​ഴ്സ്) എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up