Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unni Mukundan

പ​ര​സ്യ​മാ​യി ല​ഹ​രി കു​ത്തി​വ​ച്ച് യു​വാ​ക്ക​ൾ, വീ​ഡി​യോ പോ​ലീ​സി​ന് അ​യ​ച്ചു​കൊ​ടു​ത്ത് ഉ​ണ്ണി മു​കു​ന്ദ​ൻ; ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​ര​സ്യ​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തു കേ​ര​ള പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. പെ​രു​മ്പാ​വൂ​രി​ലാ​ണ് സം​ഭ​വം.

‘പെ​രു​മ്പാ​വൂ​ർ സ്റ്റോ​റീ​സ്’​എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ വ​ന്ന വീ​ഡി​യോ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ പോ​ലീ​സി​ന് അ​യ​ച്ചു കൊ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് അ​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഉ​ണ്ണി പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ യു​വാ​ക്ക​ൾ പ​ര​സ്യ​മാ​യി കൈ​യി​ൽ ഇ​ൻ​ജ​ക്ഷ​ൻ ചെ​യ്യു​ന്ന​തും സി​റി​ഞ്ചു​മാ​യി ന​ട​ക്കു​ന്ന​തു​മെ​ല്ലാം കാ​ണാം. ഈ ​വീ​ഡി​യോ ആ​ണ് ന​ട​ൻ കേ​ര​ള പൊ​ലീ​സി​ന് അ​യ​ച്ചു​കൊ​ടു​ത്ത​ത്.

ഉ​ട​ൻ ത​ന്നെ ‘നോ​ട്ട​ഡ്’ എ​ന്ന് പോ​ലീ​സ് മ​റു​പ​ടി​യും ന​ല്‍​കി. വൈ​കി​ട്ടോ​ടെ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ ഉ​ണ്ണി മു​കു​ന്ദ​ൻ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ‘കേ​ര​ള പോ​ലീ​സി​ന് ന​ന്ദി’ എ​ന്നു പ​റ​ഞ്ഞാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ യു​വാ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്ത വി​വ​രം പ​ങ്കു​വ​ച്ച​ത്.

Movies

രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ലെ റി​പ്പ​ബ്ലി​ക് ഡേ ​അ​റ്റ് ഹോം ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ണ്ണി മു​കു​ന്ദ​ന് പ്ര​ത്യേ​ക ക്ഷ​ണം

രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​റ്റ് ഹോം ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന് പ്ര​ത്യേ​ക ക്ഷ​ണം. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​സ​ൽ​ക്കാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ത​പാ​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ വീ​ട്ടി​ലെ​ത്തി രാ​ഷ്‌​ട്ര​പ​തി​യു​ടെ ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റി. 

അ​റ്റ് ഹോം ​പ​രി​പാ​ടി​യി​ലേ​ക്ക് രാ​ഷ്‌​ട്ര​പ​തി ക്ഷ​ണി​ച്ച​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു അ​വ​സ​രം, അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും അം​ഗീ​കാ​ര​വും ന​ൽ​കു​ന്ന​താ​ണെ​ന്നും ഏ​റെ ആ​ദ​ര​വോ​ടെ ക്ഷ​ണ​ക്ക​ത്ത് സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ ആ​ശ​യ​ങ്ങ​ളും കൈ​ത്ത​റി ക​ഴി​വു​ക​ളും മു​ൻ​നി​റു​ത്തി​യാ​ണ് പ്ര​ത്യേ​ക ക്ഷ​ണ​ക​ത്ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ (NID) ആ​ണ് ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ‘മാ ​വ​ന്ദേ’​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്രം. ഏ​ക​ദേ​ശം 400 കോ​ടി ബ​ജ​റ്റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

Movies

വി​വാ​ഹ​ത്തി​ന് മു​ൻ​പും ശേ​ഷ​വു​മു​ള്ള പ്ര​ണ​യം; റൊ​മാ​ന്‍റി​ക്കാ​യി അ​പ​ർ​ണ​യും ഉ​ണ്ണി​യും; മി​ണ്ടി​യും പ​റ​ഞ്ഞും ടീ​സ​ർ  

 

ഉ​ണ്ണി മു​കു​ന്ദ​നെ​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ൺ ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​ണ്ടി​യും പ​റ‌​ഞ്ഞും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു.

ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്രം ക്രി​സ്മ​സി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ഫീ​ൽ ഗു​ഡ് ഫാ​മി​ലി എ​ന്‍റ​ർ​ടൈ​ന​റാ​യ ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് അ​ല​ൻ​സ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ സ​ലീം അ​ഹ​മ്മ​ദാ​ണ്.

 

Movies

ന​രേ​ന്ദ്ര​മോ​ദി​യു​ടെ ബ​യോ​പി​കി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​ൻ

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്നു. ഉ​ണ്ണി മു​കു​ന്ദ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ഡ, തെ​ലു​ങ്ക്, ഗു​ജ​റാ​ത്തി ഉ​ൾ​പ്പ​ടെ ഏ​ഴ് ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ഈ ​പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സി​ൽ​വ​ർ കാ​സ്റ്റ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വീ​ർ റെ​ഡ്‌​ഡി എം. ​ആ​ണ്. മാ ​വ​ന്ദേ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സി​ൽ​വ​ർ കാ​സ്റ്റ് ക്രി​യേ​ഷ​ൻ​സ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ക്രാ​ന്തി കു​മാ​ർ സി.​എ​ച്ച്. ആ​ണ് ചി​ത്രം ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഈ ​ചി​ത്രം മോ​ദി​യു​ടെ ബാ​ല്യ​കാ​ലം മു​ത​ൽ രാ​ഷ്ട്ര​നേ​താ​വാ​കു​ന്ന​തി​ലേ​ക്കു​ള്ള​പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഉ​യ​ർ​ച്ച​യെ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

Latest News

Corehub Up