x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കാ​ട്ടാ​ള​നി’​ൽ ഉ​ണ്ണി മു​കു​ന്ദ​നി​ല്ല, ഒ​രു യൂ​ണി​വേ​ഴ്സി​ലു​മി​ല്ല: വി​ശ​ദീ​ക​ര​ണ​വു​മാ​യി യു​എം​എ​ഫ്  


Published: May 28, 2026 08:59 AM IST | Updated: May 28, 2026 08:59 AM IST

ഇ​ന്ന് റി​ലീ​സ് ചെ​യ്യു​ന്ന കാ​ട്ടാ​ള​ൻ സി​നി​മ​യി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ അ​ഭി​ന​യി​ക്കു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ന​ട​ന്‍റെ നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ്.

‘കാ​ട്ടാ​ള​ൻ’ സി​നി​മ​യു​മാ​യോ മ​റ്റേ​തെ​ങ്കി​ലും യൂ​ണി​വേ​ഴ്സു​മാ​യോ ന​ട​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

യു.​എം.​എ​ഫ് പ​ങ്കു​വെ​ച്ച വാ​ർ​ത്താ​ക്കു​റി​പ്പിന്‍റെ പൂ​ർ​ണ്ണ​രൂ​പം

‘‘യ​ഥാ​ർ​ഥ​മാ​യ ക​ഥ​പ​റ​ച്ചി​ലു​ക​ളെ​യും ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തെ​യും അ​തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ആ​ഘോ​ഷ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് ഉ​ണ്ണി മു​കു​ന്ദ​ന്‍ ഫി​ലിം​സ് (UMF യു.​എം.​എ​ഫ്) എ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന കാ​ര്യ​മാ​ണ്. ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ര​ണ്ടാ​മ​ത്തെ സം​രം​ഭ​ത്തി​ന് (കാ​ട്ടാ​ള​ൻ) ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

അ​വ​രു​ടെ ആ​ദ്യ സം​രം​ഭ​മാ​യ ‘മാ​ര്‍​ക്കോ’​യു​ടെ ഭാ​ഗ​മാ​കാ​ൻ ഞ​ങ്ങ​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു, അ​തി​ൽ ഞ​ങ്ങ​ള്‍ സ​ഹ നി​ർ​മാ​താ​ക്ക​ളാ​യി​രു​ന്നു, അ​തൊ​രു അ​ഭി​മാ​ന​ക​ര​മാ​യ യാ​ത്ര​യാ​യി​രു​ന്നു. 

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ആ ​ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സാ​ധി​ക്ക​ട്ടെ എ​ന്ന് ഞ​ങ്ങ​ൾ ആ​ശം​സി​ക്കു​ന്നു.

ഉ​ണ്ണി മു​കു​ന്ദ​നെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും, നി​ങ്ങ​ളു​ടെ പി​ന്തു​ണ​യ്ക്കും പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ​ക്കും ഞ​ങ്ങ​ൾ ഹൃ​ദ​യ​പൂ​ർ​വം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ, ഈ ​പു​തി​യ പ്രോ​ജ​ക്റ്റി​ലോ, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സി​ലോ ഉ​ണ്ണി മു​കു​ന്ദ​ൻ ഭാ​ഗ​മ​ല്ല എ​ന്ന് ഞ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ഞ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത് ആ​രാ​ധ​ക​രും പ്രേ​ക്ഷ​ക​രും ദ​യ​വാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ന​യ​പൂ​ർ​വം അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

ആ​ളു​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തും വി​നോ​ദി​പ്പി​ക്കു​ന്ന​തു​മാ​യ ക​ഥ​ക​ൾ പ​റ​യു​ന്ന ഞ​ങ്ങ​ളു​ടെ ഈ ​യാ​ത്ര​യി​ൽ ഞ​ങ്ങ​ൾ എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്കും. നി​ങ്ങ​ളു​ടെ തു​ട​ർ​ന്നു​ള്ള സ്നേ​ഹ​ത്തി​നും വി​ശ്വാ​സ​ത്തി​നും പ്രോ​ത്സാ​ഹ​ന​ത്തി​നും എ​ല്ലാ​വ​ർ​ക്കും ന​ന്ദി. ഇ​ത് ഞ​ങ്ങ​ൾ​ക്ക് ഏ​റെ വി​ല​പ്പെ​ട്ട​താ​ണ്.’’

ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റു​മാ​യി ഇ​നി​യൊ​രു കൂ​ട്ടു​കെ​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​മ്പോ​ഴും, അ​വ​രു​ടെ പു​തി​യ സി​നി​മ​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ​യും ആ​ശം​സ​ക​ളും യു.​എം.​എ​ഫ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ, ദു​ഷാ​ര വി​ജ​യ​ൻ, സു​നി​ൽ, ക​ബീ​ർ സിംഗ് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ച്ച് പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് കാ​ട്ടാ​ള​ൻ.

ഇ​ത് ‘മാ​ർ​ക്കോ’ യൂ​ണി​വേ​ഴ്സി​ൽ വ​രു​ന്ന സി​നി​മ​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. മാ​ത്ര​മ​ല്ല ഉ​ണ്ണി മു​കു​ന്ദ​ൻ ത​ക​ർ​ത്താ​ടി​യ മാ​ർ​ക്കോ​യി​ലെ അ​ഡാ​ട്ട് ജോ​ർ​ജ് പീ​റ്റ​ർ എ​ന്ന അ​തേ ക​ഥാ​പാ​ത്ര​മാ​യാ​ണ് ‘കാ​ട്ടാ​ള​നി’​ൽ സി​ദ്ദീ​ഖ് എ​ത്തു​ന്ന​ത്. 

മാ​ർ​ക്കോ​യു​ടെ സ​ഹോ​ദ​ര​നും അ​ഡാ​ട്ട് കു​ടും​ബ​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നു​മാ​യ ജോ​ർ​ജ്, കാ​ട്ടാ​ള​ന്‍റെ ലോ​ക​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​മോ? ഉ​ണ്ണി മു​കു​ന്ദ​നും അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​മോ എ​ന്നും ആ​രാ​ധ​ക​രി​ൽ നി​ന്നും സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. 

Tags : kattalan unni mukundan

Recent News

Corehub Up