ഇതര സംസ്ഥാന തൊഴിലാളികൾ പരസ്യമായി ലഹരി ഉപയോഗിക്കുന്നതു കേരള പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. പെരുമ്പാവൂരിലാണ് സംഭവം.
‘പെരുമ്പാവൂർ സ്റ്റോറീസ്’എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയാണ് ഉണ്ണി മുകുന്ദൻ പോലീസിന് അയച്ചു കൊടുത്തത്. ഉടൻ തന്നെ പോലീസ് അതിന് നടപടി സ്വീകരിക്കുകയും ചെയ്തു.
ഉണ്ണി പങ്കുവച്ച വീഡിയോയിൽ യുവാക്കൾ പരസ്യമായി കൈയിൽ ഇൻജക്ഷൻ ചെയ്യുന്നതും സിറിഞ്ചുമായി നടക്കുന്നതുമെല്ലാം കാണാം. ഈ വീഡിയോ ആണ് നടൻ കേരള പൊലീസിന് അയച്ചുകൊടുത്തത്.
ഉടൻ തന്നെ ‘നോട്ടഡ്’ എന്ന് പോലീസ് മറുപടിയും നല്കി. വൈകിട്ടോടെ ലഹരി ഉപയോഗിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ‘കേരള പോലീസിന് നന്ദി’ എന്നു പറഞ്ഞാണ് ഉണ്ണി മുകുന്ദൻ യുവാക്കളെ അറസ്റ്റുചെയ്ത വിവരം പങ്കുവച്ചത്.

സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചതോടെ നടനെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമ ലോകം.
Tags : unni mukundan police arrest