Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Upper Kuttanad

Pathanamthitta

അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം: പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

തി​രു​വ​ല്ല: കോ​ല​യാ​റി​ന്‍റെ​യും അ​പ്പ​ര്‍ കു​ട്ട​നാ​ട​ന്‍ മേ​ഖ​ല​യി​ലെ തോ​ടു​ക​ളു​ടെ​യും കൈ​ത്തോ​ടു​ക​ളു​ടെ​യും പു​ന​ര്‍​ജീ​വ​ന​ത്തി​ന് സ​മ​ഗ്ര പ​ദ്ധ​തി ആ​വ​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി​ക്ക് പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​വേ​ദ​നം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ കൂ​ടി​യ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ പ​രി​സ്ഥി​തി സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ​യ്ക്കു നി​വേ​ദ​നം കൈ​മാ​റി.

ആ​ഫ്രി​ക്ക​ന്‍ പാ​യ​ലും വാ​ഴ​പ്പോ​ള​യും ക​ബോം​ബ പോ​ലെ​യു​ള​ള അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളും ക​യ​റി അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ തോ​ടു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ വ​ന്‍​തോ​തി​ല്‍ കീ​ട​നാ​ശി​നി​യും വ​ള​വും പ്ര​യോ​ഗി​ക്കു​ന്ന​തു​മൂ​ലം വി​വി​ധ രോ​ഗ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ക​ള​നാ​ശി​നി​യും കീ​ട​നാ​ശി​നി​യും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി ജൈ​വ​കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണം.

ജ​ലം, മ​ണ്ണ്, വാ​യു എ​ന്നി​വ​യി​ലെ കീ​ട​നാ​ശി​നി, രാ​സ​വ​ള സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്തു​ക, ഭ​ക്ഷ്യ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക കാ​ര്‍​ഷി​ക പാ​ക്കേ​ജ്, പ​രി​സ്ഥി​തി​യെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി തു​ട​ങ്ങി​യ​വ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തോ​ടു​ക​ള്‍​ക്ക് ന​മ്പ​റി​ട്ട് അ​ട​യാ​ള​പ്പെ​ടു​ത്തി കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ണം. ജ​ല​സാ​ക്ഷ​ര​ത വ​ര്‍​ധി​പ്പി​ച്ച് ജ​ലാ​ശ​യ മ​ലി​നീ​ക​ര​ണം ത​ട​യ​ണ​മെ​ന്നും നി​വേ​ദ​ത്തി​ല്‍ പ​റ​യു​ന്നു.

District News

അ​പ്പ​ർകു​ട്ട​നാ​ട്ടിൽ പ്രളയം

മാ​ന്നാ​ർ: പ്ര​ള​യം നാ​ശം വി​ത​ച്ച അ​പ്പ​ർ കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും മു​ങ്ങി. മാ​ന്നാ​ർ, ചെ​ന്നി​ത്ത​ല, ബു​ധ​നൂ​ർ, ക​ട​പ്ര പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​യി. 2018 ലെ ​പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് എ​ങ്ങും നി​ല​നി​ൽ​ക്കു​ന്ന​ത്.

മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ പാ​വു​ക്ക​ര, വ​ള്ള​ക്കാ​ലി, മേ​ൽ​പാ​ടം എ​ന്നി​വി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ട​യി​ലാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങളി​ൽ മാ​ത്ര​മാ​യി 200 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. റോ​ഡു​ക​ളെ​ല്ലാം വെ​ള്ളം ക​യ​റി മു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ മു​ൻ​കൂ​ട്ടി ത​ന്നെ പ​ല​രും ക​ര​യ്ക്കെ​ത്തി​ച്ചി​രു​ന്നു. വെ​ള്ളം ക​യ​റാ​ത്ത പാ​വു​ക്ക​ര ക​ട​പ്ര മ​ഠം ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ടനി​ര ത​ന്നെ​യു​ണ്ട്. മാ​ന്നാ​ർ, ബു​ധ​നൂ​ർ, ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 9 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 42 കു​ടും​ബ​ങ്ങ​ളി​ലെ നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ളാ​ണ് ക്യാ​മ്പി​ലു​ള്ള​ത്.

ജി​ല്ല​യി​ൽ 41 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ 1986 പേ​ർ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് 1986 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ആ​കെ 41 ക്യാ​മ്പു​ക​ളി​ലാ​യി 607 കു​ടും​ബ​ങ്ങ​ളി​ലെ 811 പു​രു​ഷ​ന്മാ​രും 859 സ്ത്രീ​ക​ളും 316 കു​ട്ടി​ക​ളു​മാ​ണ് ക​ഴി​യു​ന്ന​ത്.

ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​വി​ടെ 25 ക്യാ​മ്പു​ക​ളി​ലാ​യി 428 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1409 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 594 പു​രു​ഷ​ന്മാ​രും 603 സ്ത്രീ​ക​ളും 212 കു​ട്ടി​ക​ളു​മു​ണ്ട്.

കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി 94 കു​ടും​ബ​ങ്ങ​ളി​ൽ 303 പേ​രും കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ ഏ​ഴ് ക്യാ​മ്പു​ക​ളി​ലാ​യി 61 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 193 പേ​രും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്. കൂ​ടാ​തെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ മൂ​ന്ന് ക്യാ​മ്പു​ക​ളി​ലാ​യി ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളി​ൽനി​ന്നു​ള്ള 37 പേ​രും അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ ഒ​രു ക്യാ​മ്പി​ൽ ആ​റ് കു​ടും​ബ​ങ്ങ​ളി​ലെ 23 പേ​രും ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ മൂ​ന്ന് ക്യാ​മ്പു​ക​ളി​ൽ ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളി​ലെ 21 പേ​രും ക​ഴി​യു​ന്നു​ണ്ട്.

Latest News

Corehub Up