x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്നു

വെബ്ഡെസ്ക്
Published: August 4, 2026 11:23 PM IST | Updated: August 4, 2026 11:23 PM IST

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന മന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ദു​രി​ത​ബാ​ധി​ത​രോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്നു.

ക​ട​ൽ അ​ട​ങ്ങി​യെ​ങ്കി​ലും ദു​രി​ത​മൊ​ഴി​യു​ന്നി​ല്ല

ഹ​രി​പ്പാ​ട്: മ​ഴ​യ്ക്ക​ല്പം ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും കി​ഴ​ക്ക​ൻ മ​ല​വെ​ള്ള​ത്തി​ന്‍റെ ശ​ക്ത​മാ​യ വ​ര​വി​ൽ അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ വെ​ള്ളം അ​തി​വേ​ഗം ഇ​ര​ച്ചു​ക​യ​റു​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം മു​ങ്ങി​യ​തോ​ടെ മേ​ഖ​ല വീ​ണ്ടും പ്ര​ള​യ​ഭീ​തി​യി​ലാ​യി. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ 40 ഷ​ട്ട​റു​ക​ളി​ൽ 39 എ​ണ്ണ​വും തു​റ​ന്നെ​ങ്കി​ലും ജ​ല​നി​ര​പ്പ് താ​ഴു​ന്നി​ല്ല.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ​ദി​വ​സം ക​ടു​ത്ത ക​ട​ലാ​ക്ര​മ​ണം നേ​രി​ട്ട തൃ​ക്കു​ന്ന​പ്പു​ഴ, ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ട​ലി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ​ത് തീ​ര​വാ​സി​ക​ൾ​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​യി. എ​ങ്കി​ലും ക​ട​ൽ​ക്ഷോ​ഭം വ​രു​ത്തി​വ​ച്ച ദു​രി​ത​ങ്ങ​ൾ ഇ​നി​യും വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. ന​ദീ​തീ​ര​ങ്ങ​ളും റോ​ഡു​ക​ളും ക​വി​ഞ്ഞൊ​ഴു​കി മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി​യ​ത്. തീ​ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ശ​മ​ന​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് ജ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് പ​രി​ധി​യി​ൽ 13 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഏ​ഴ് ക്യാ​മ്പു​ക​ൾ തു​റ​ന്ന വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലാ​ണ് ദു​രി​തം ഏ​റ്റ​വും രൂ​ക്ഷം. തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ര​ണ്ടും ക​രു​വാ​റ്റ, ഹ​രി​പ്പാ​ട്, പ​ള്ളി​പ്പാ​ട്, ചേ​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നു വീ​ത​വു​മാ​ണ് ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും മ​റ്റ് അ​ടി​യ​ന്ത​ര സൗ​ക​ര്യ​ങ്ങ​ളും റ​വ​ന്യൂ വ​കു​പ്പി​ന്‍റെയും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ​വി​ധ അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു. ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​റും പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നി​യ​റും ചേ​ർ​ന്ന് വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം നാ​ലു​ല​ക്ഷ​ത്തി​ൽ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​യും പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ലെ സ​ഹാ​യം 10 ല​ക്ഷ​ത്തി​ൽനി​ന്ന് 15 ല​ക്ഷം രൂ​പ​യാ​യും വ​ർ​ധി​പ്പി​ച്ചു. വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് വാ​ട​ക​വീ​ടി​നു​ള്ള സ​ഹാ​യ​മോ താ​ത്കാ​ലി​ക താ​മ​സ​സൗ​ക​ര്യ​മോ ന​ൽ​കു​മെ​ന്നും കൃ​ഷി​നാ​ശം, ചെ​മ്മീ​ൻകെ​ട്ടു​ക​ൾ, ക​ട​പു​ഴ​കി​യ തെ​ങ്ങു​ക​ൾ എ​ന്നി​വ​യു​ടെ ന​ഷ്ടം പ്ര​ത്യേ​കം ക​ണ​ക്കാ​ക്കി ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ക​ട​ൽ​ക്ഷോ​ഭ​ത്തി​ന് ശാ​ശ്വ​ത പരി​ഹാ​ര​മാ​യി തോ​ട്ട​പ്പ​ള്ളി മു​ത​ൽ വ​ലി​യ​ഴീ​ക്ക​ൽ വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ത്ത് ഏ​ഷ്യ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ 700 കോ​ടി രൂ​പ ധ​ന​സ​ഹാ​യ​ത്തോ​ടെ ക​ട​ൽ​ഭി​ത്തി​യും പു​ലി​മു​ട്ടും അ​ട​ങ്ങു​ന്ന സം​ര​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ വ​ലി​യ​ഴീ​ക്ക​ൽ–​തൃ​ക്കു​ന്ന​പ്പു​ഴ തീ​ര​ദേ​ശ റോ​ഡി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ നീ​ക്കം ചെ​യ്ത​തോ​ടെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. എ​ങ്കി​ലും പെ​രു​മ്പ​ള്ളി ഭാ​ഗ​ത്ത് തീ​ര​ദേ​ശ റോ​ഡ് ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. കാ​ർ​ത്തി​ക ജം​ഗ്ഷ​ൻ, പ​ത്തി​ശേ​രി​ൽ, മം​ഗ​ലം എ​ന്നീ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തീ​ര​സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Upper Kuttanad

Recent News

Corehub Up