x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇരുചക്രവാഹന യാത്രികർക്കു കെണിയായി ആ​ലു​വ-പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ലെ കു​ഴി

വെബ്ഡെസ്ക്
Published: August 5, 2026 03:12 AM IST | Updated: August 5, 2026 03:12 AM IST

ആ​ലു​വ- പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ ടി​വി​എ​സ് ക​വ​ല​യ്ക്ക് സ​മീ​പം രൂ​പ​പ്പെ​ട്ട കു​ഴി വെ​ള്ളം നി​റ​ഞ്ഞ നി​ല​യി​ൽ.

ആ​ല​ങ്ങാ​ട് : ആ​ലു​വ-പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ ടി​വി​എ​സ് ക​വ​ല​യ്ക്ക് സ​മീ​പം വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടു. ഇ​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​ച​ക്ര​വാ​ഹ​നം കു​ഴി​യി​ൽ ചാ​ടി ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ആ​ലു​വ-പ​റ​വൂ​ർ റോ​ഡി​ൽ ടി​വി​എ​സ് ക​വ​ല​യ്ക്ക് സ​മീ​പ​മാ​ണ് റോ​ഡ് ത​ക​ർ​ന്ന് കു​ഴി​യാ​യി​രി​ക്കു​ന്ന​ത്. മ​ഴ പെ​യ്തു റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നാ​ൽ റോ​ഡും കു​ഴി​യും തി​രി​ച്ച​റി​യാ​ൻ പ​റ്റാ​തെ വ​രു​ന്ന​തോ​ടെ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണു ദി​വ​സേ​ന അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ലു​വ -പ​റ​വൂ​ർ പ്ര​ധാ​ന പാ​ത വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. അ​തി​നാ​ൽ രാ​ത്രി അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണ്.

മ​ഴ ഇ​ല്ലാ​ത്ത സ​മ​യ​ത്തു മാ​ത്ര​മാ​ണു വാ​ഹ​ന​ങ്ങ​ൾ​ക്കു കു​ഴി തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെടു​ന്ന​തി​ൽ ഏ​റെ​യും. എ​ത്ര​യും വേ​ഗം റോ​ഡി​ലെ കു​ഴി​യ​ട​ച്ചു യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews road

Recent News

Corehub Up