ഫ്രീമോന്റെ കുടുംബത്തിനുള്ള ധനസഹായം രമ്യ ഹരിദാസ് എംഎൽഎ കൈമാറുന്നു
ചിറയിൻകീഴ്: മുതലപ്പൊഴി അപകടത്തിൽ മരിച്ച ഫ്രീമോന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി. 25,000 രൂപയുടെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ധനസഹായം ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസാണ് ഫ്രീ മോന്റെ ബന്ധുക്കൾക്ക് കൈമാറിയത്. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി, ചിറയിൻകീഴ് എക്സ്റ്റൻഷൻ ഓഫീസർ നിബിൻ, ഫണ്ട് ബോർഡ് ഫിഷറീസ് ഓഫീസർ ഷിബു തോമസ്, ലീന മേരി, ശ്രീകാന്ത് കെ.വി, ജൂഡ് ജോർജ്ജ്, ഷെറിൻ ജോൺ, രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Local News MLA provides financial assistance