സുമതി വാസുവിന്റെ വീടിന് പിന്നിലെ മുറ്റം പുഴയിലേക്ക് ഇടിഞ്ഞു വീഴാറായ നിലയില്‍.
മൂവാറ്റുപുഴ : പുഴയോരത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍. മാറാടി കായനാട് മകിടുപാറ പുത്തന്‍പുരയില്‍(പടിഞ്ഞാറേകോളുത്തറ) സുമതി വാസുവിന്റെ വീടാണ് അപകട ഭീഷണിയിലായിരിക്കുന്നത്.
ശക്തമായ മഴയില്‍ വീടിനു പിന്നില്‍ മൂവാറ്റുപുഴ ആറിനോട് ചേര്‍ന്നുള്ള മുറ്റത്തിന്റെ സംരക്ഷണഭിത്തിയാണ് കഴിഞ്ഞദിവസം ഉച്ചയോടെ പുഴയിലേക്ക് ഇടിഞ്ഞത്. വീടിനോട് ചേര്‍ന്ന് മുറ്റത്ത് വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു വീഴാറായ സ്ഥിതിയിലാണ്. മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഈ ഭാഗത്ത് പുഴ കുത്തിയൊഴുകുകയാണ്. ആറംഗ കുടുംബമാണ് വീട്ടില്‍ താമസിക്കുന്നത്. ഇവരെ പഞ്ചായത്ത് അധികൃതര്‍ സമീപത്തെ വീട്ടിലേക്ക് മാറ്റി.
Tags : Nattuvishesham DistrictNews DeepikaNews House in dange