x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശാ​സ്ത്രീ​യ റോ​ഡ് നി​ര്‍​മാ​ണം - വള്ളിക്കെട്ടായി വെ​ള്ള​ക്കെ​ട്ട്

വെബ്ഡെസ്ക്
Published: August 5, 2026 03:53 AM IST | Updated: August 5, 2026 03:53 AM IST

മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ട്ടും തൃ​ക്ക റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു.

മൂ​വാ​റ്റു​പു​ഴ : മ​ഴ കു​റ​ഞ്ഞ് പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ട്ടും മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ തൃ​ക്ക ഭാ​ഗ​ത്തെ കു​ടും​ബ​ങ്ങ​ള്‍ ദി​വ​സ​ങ്ങ​ളാ​യി രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​ന്‍റെ ദു​രി​ത​ത്തി​ലാ​ണ്. പ്ര​ദേ​ശ​ത്തെ പു​ഴ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​മാ​ണ് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യാ​തെ നി​ല്‍​ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്നു.

പു​ഴ​യി​ല്‍ നി​ന്ന് വെ​ള്ളം ക​യ​റാ​ന്‍ എ​ളു​പ്പ​മാ​ണെ​ങ്കി​ലും ജ​ല​നി​ര​പ്പ് താ​ഴു​മ്പോ​ള്‍ തി​രി​കെ പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കാ​ന്‍ വ​ഴി​യി​ല്ലാ​ത്ത വി​ധ​ത്തി​ലാ​ണ് റോ​ഡ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് വീ​ടു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്‌​ക്കോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ പു​റ​ത്തി​റ​ങ്ങ​ണ​മെ​ങ്കി​ല്‍ വെ​ള്ള​ത്തി​ലൂ​ടെ ന​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ മ​റ്റ് വ​ഴി​ക​ളോ ഇ​ട​വ​ഴി​ക​ളോ ഇ​ല്ല. ചു​റ്റും സ്വ​കാ​ര്യ വ​സ്തു​ക്ക​ളാ​യ​തി​നാ​ല്‍ സു​ര​ക്ഷി​ത​മാ​യ മ​റ്റ് യാ​ത്ര​മാ​ര്‍​ഗ​ങ്ങ​ളും ല​ഭ്യ​മ​ല്ല. ദേ​ശീ​യ​പാ​ത​യെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ലി​ങ്ക് റോ​ഡാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​വ​സേ​ന ഇ​തു​വ​ഴി ദു​രി​ത യാ​ത്ര ന​ട​ത്തു​ന്ന​ത്.

2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ഈ ​പ്ര​ദേ​ശ​ത്തെ വെ​ള്ളം പൂ​ര്‍​ണ​മാ​യും ഒ​ഴു​കി പോ​കാ​ന്‍ ഒ​ന്ന​ര മാ​സ​ത്തോ​ള​മെ​ടു​ത്തി​രു​ന്നു. അ​തി​നു​ശേ​ഷം ഓ​രോ മ​ഴ​ക്കാ​ല​ത്തും ദു​രി​തം ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രെ​യും വ​ര്‍​ഷ​ങ്ങ​ളാ​യി വി​ഷ​യം ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

ദു​രി​ത​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ ന​ഗ​ര​സ​ഭ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ഉ​ട​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Waterlogging

Recent News

Corehub Up