കാറിടിച്ച് കേടുപാട് സംഭവിച്ച ഓട്ടോറിക്ഷ.
എഴുകോണ്‍: നീലേശ്വരത്ത് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോകളില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. കഴിഞ്ഞ ഒരു മാസം മുന്‍പ് മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പര്‍ അപകടംനടന്ന നീലേശ്വരം മുക്കോണി മുക്കില്‍ ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണു സംഭവം.
ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ സമീപത്തുള്ള വെയിറ്റിംഗ് ഷെഡില്‍ ഇരുന്ന സമയത്തായിരുന്നു കൊട്ടാരക്കര ഭാഗത്ത്നിന്നു പാഞ്ഞുവന്ന സ്വിഫ്റ്റ് കാറാണ് മുന്പില് കിടന്ന വണ്ടിയില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്.
ഇടിയുടെ ആഘാതത്തില്‍ പിന്നില്‍ കിടന്ന വണ്ടികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ വെയ്റ്റിംഗ് ഷെഡില്‍ ഇരുന്നതിനാലാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ഓട്ടോ ഡ്രൈവര്‍മാരുടെ പരാതിയില്‍ സിസിടിവി കാമറ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് ആറിലധികം ഓട്ടോകള്‍ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു.
Tags : Nattuvishesham Local News car auto