എഴുകോണ്‍ ഇഎസ്ഐ റോഡില്‍ ചീരങ്കാവ് ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
കുണ്ടറ: എഴുകോണ്‍ ഇഎസ്ഐ റോഡില്‍ ചീരങ്കാവ് ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. നിരവധി പ്രാവശ്യം വാട്ടര്‍ അഥോറിറ്റി ഓഫീസിലും ഗ്രാമപഞ്ചായത്ത് മെമ്പറോടും വിഷയം ഉന്നയിച്ചെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ പ്രദേശത്ത് ലിറ്റര്‍ കണക്കിന് ജലമാണ് ദിനംപ്രതി പാഴാകുന്നത്. രണ്ടുഭാഗത്താണ് പൈപ്പ് പൊട്ടി ജലം പാഴാക്കുന്നത്. പലപ്രാവശ്യവും ഇവിടെ മെയിന്റനന്‍സ് നടത്തിയിട്ടുള്ളതാണ്. പഴയ മെറ്റീരിയല്‍ ഉപയോഗിക്കുന്നതു കൊണ്ടാണ് തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നതെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.