x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​പ്പും​പ​ടി ഫി​ഷിം​ഗ് ഹാ​ർ​ബ​ർ: ന​വീ​ക​ര​ണം ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി

വെബ്ഡെസ്ക്
Published: August 5, 2026 03:15 AM IST | Updated: August 5, 2026 03:15 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: തോ​പ്പും​പ​ടി ഫി​ഷിം​ഗ് ഹാ​ർ​ബ​ർ ന​വീ​ക​ര​ണ, ആ​ധു​നി​ക​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മാ​കു​ന്നു. നി​ല​വി​ലു​ള്ള ഹാ​ർ​ബ​റി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ പ​ദ്ധ​തി ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ച് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കും.

പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ഒ​രു ഫി​ഷിം​ഗ് ഹാ​ർ​ബ​റി​നു​ള്ളി​ലാ​ണ് പ​ദ്ധ​തി പ്ര​ദേ​ശം സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്ന​തി​നാ​ൽ ക​രാ​റു​കാ​ർ​ക്ക് സ്ഥ​ലം കൈ​മാ​റു​ന്ന​തി​ൽ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ കാ​ല​താ​മ​സം നേ​രി​ട്ടു. ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച​താ​യി കൊ​ച്ചി​ൻ പോ​ർ​ട്ട് അ​ഥോ​റി​റ്റി കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​വ​രെ അ​നു​വ​ദി​ച്ച 97.5 കോ​ടി രൂ​പ​യി​ൽ 83.80 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു ക​ഴി​ഞ്ഞ​താ​യി കേ​ന്ദ്ര തു​റ​മു​ഖ മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ ലോ​ക്‌​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​തി​ൽ 50 കോ​ടി രൂ​പ തു​റ​മു​ഖ വ​കു​പ്പി​ന്‍റെ സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യി​ൽ നി​ന്നും ബാ​ക്കി​യു​ള്ള​ത് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പ്ര​ധാ​ൻ മ​ന്ത്രി മ​ത്സ്യ സ​മ്പ​ദ് യോ​ജ​ന​യി​ൽ നി​ന്നു​മാ​ണ്. പ​ദ്ധ​തി 71.50 ശ​ത​മാ​നം നി​ർ​മാ​ണ പു​രോ​ഗ​തി​യി​ലെ​ത്തി​യെ​ന്നും ലോ​ക്സ​ഭ​യി​ൽ ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ ചോ​ദ്യ​ത്ത​നു മ​റു​പ​ടി​യാ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
സാ​ഗ​ർ​മാ​ല പ​ദ്ധ​തി പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​യെ​ന്ന നി​ല​യി​ൽ കൊ​ച്ചി - തോ​പ്പും​പ​ടി ഫി​ഷിം​ഗ് ഹാ​ർ​ബ​ർ പു​ന​ർ​വി​ക​സ​ന പ​ദ്ധ​തി കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​വ​ലോ​ക​നം ചെ​യ്യു​ന്നു​ണ്ട്.

പ​ദ്ധ​തി​യു​ടെ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ലെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ ഓ​ഡി​റ്റിം​ഗും ന​ട​ത്തും. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഇ​നി​യും ന​ട​ത്തു​മെ​ന്നും എം​പി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Harbour

Recent News

Corehub Up