പ്രതിഷേധ സമരം ഞാറക്കൽ ശ്രീനി ഉദ്ഘാടനം ചെയ്യുന്നു.
വൈപ്പിൻ : ഗോശ്രീ റോഡിലും വല്ലാർപാടം- വൈപ്പിൻ മേൽപ്പാലത്തിലും വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടം വിതയ്ക്കുന്ന കുഴികൾ അടിയന്തരമായി നികത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. വൈപ്പിനിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പക്സ് സംഘടനയായ ഫ്രാഗ് ആണ് സമരം സംഘടിപ്പിച്ചത്. കണ്ടെയ്നര്‍ ടെര്‍മിനലിനു മുന്നിലെ മേല്‍പ്പാലത്തിൽ നടന്ന പ്രതിഷേധം സിനിമ-സീരിയൽ താരം ഞാറക്കൽ ശ്രീനി ഉദ്ഘാടനം ചെയ്തു.
പരിഹാരമില്ലെങ്കിൽ 11ന് നഷണല്‍ ഹൈവേ അഥോറിറ്റി ഓഫിസ് ഉപരോധിക്കുമെന്ന് ഫ്രാഗ് പ്രസിഡന്റ് വി .പി .സാബു, ജനറല്‍ സെക്രട്ടറി അനില്‍ പ്ലാവിയന്‍സ് എന്നിവർ അറിയിച്ചു.