Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VISMAYA

അ​ത് എ​ന്‍റെ തെ​റ്റാ​ണ്; പ്ര​ണ​വും വി​സ്മ​യ​യും മ​ല​യാ​ളം പ​ഠി​ക്കാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണം പ​റ​ഞ്ഞ് സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ

മ​ക്ക​ൾ മ​ല​യാ​ളം ന​ന്നാ​യി സം​സാ​രി​ക്കാ​ത്ത​തി​ൽ താ​നും കൂ​ടി കാ​ര​ണ​ക്കാ​രി​യാ​യി​ട്ടു​ണ്ടെ​ന്ന് സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ. വി​സ്മ​യ​യും പ്ര​ണ​വും ചെ​റു​പ്പ​ത്തി​ലേ ഊ​ട്ടി​യി​ലെ ഹോ​സ്റ്റ​ലി​ൽ നി​ന്ന് പ​ഠി​ച്ച​തു കൊ​ണ്ട് അ​വ​ർ​ക്ക് മ​ല​യാ​ളം ന​ന്നാ​യി അ​റി​യി​ല്ലെ​ന്നും സു​ചി​ത്ര പ​റ​യു​ന്നു. കാ​ൻ മീ​ഡി​യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സു​ചി​ത്ര ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

"അ​വ​ൾ​ക്കൊ​രു മൂ​ന്ന്-​നാ​ല് മാ​സം സ​മ​യം വേ​ണം. ര​ണ്ട് പി​ള്ളേ​രും ഹോ​സ്റ്റ​ലി​ൽ പ​ഠി​ച്ച​തു കൊ​ണ്ട് അ​വ​ർ​ക്ക് മ​ല​യാ​ളം ന​ന്നാ​യി അ​റി​യി​ല്ല. അ​പ്പു​വി​ന് പി​ന്നെ​യും അ​റി​യാം. അ​പ്പു​വി്‍​റെ ആ​ദ്യ സി​നി​മ ക​ണ്ടാ​ൽ അ​ത​റി​യാം. ആ​ദി​യി​ൽ അ​വ​ന് അ​ധി​കം ഡ​യ​ലോ​ഗു​ക​ൾ കൊ​ടു​ത്തി​ട്ടി​ല്ല ജീ​ത്തു.

പ​ക്ഷേ അ​വ​നി​പ്പോ​ൾ ഇ​ത്ര​യും പ​ട​ങ്ങ​ൾ ചെ​യ്ത​തു കൊ​ണ്ടും സെ​റ്റി​ൽ എ​ല്ലാ​വ​രോ​ടും സം​സാ​രി​ച്ചു​മൊ​ക്കെ മ​ല​യാ​ളം ന​ന്നാ​യി മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​യ​യ്ക്ക് ആ ​ഒ​രു പ്ര​ശ്ന​മു​ണ്ട്. അ​പ്പു ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​യ​ത്. മാ​യ മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴേ ഹോ​സ്റ്റ​ലി​ൽ പോ​യി. അ​വി​ടെ കൂ​ടു​ത​ലും വി​ദേ​ശി​ക​ളാ​യ കു​ട്ടി​ക​ളാ​യി​രു​ന്നു പ​ഠി​ച്ചി​രു​ന്ന​ത്.

അ​വ​ർ കൂ​ടു​ത​ലും ഇം​ഗ്ലീ​ഷേ സം​സാ​രി​ച്ചി​ട്ടു​ള്ളൂ. വീ​ട്ടി​ൽ വ​ന്ന​പ്പോ​ഴും ഞാ​നും അ​വ​രോ​ട് ഇം​ഗ്ലീ​ഷി​ലാ​ണ് സം​സാ​രി​ച്ചി​രു​ന്ന​ത്. അ​ത് എ​ന്‍റെ തെ​റ്റാ​ണ്. ഞാ​ൻ വ​ള​ർ​ന്ന​പ്പോ​ഴും ഞ​ങ്ങ​ൾ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലും കു​റേ​യൊ​ക്കെ ഇം​ഗ്ലീ​ഷി​ലാ​ണ് സം​സാ​രി​ച്ചി​രു​ന്ന​ത്. കാ​ര​ണം ഡാ​ഡി, പ​കു​തി ത​മി​ഴും പ​കു​തി മ​ല​യാ​ള​വു​മാ​ണ്. മ​മ്മി ഫു​ൾ മ​ല​യാ​ളി ത​ന്നെ. മ​മ്മി​യു​ടെ അ​ടു​ത്ത് ന​മ്മ​ൾ മ​ല​യാ​ളം ത​ന്നെ സം​സാ​രി​ക്കും.

ഡാ​ഡി​യു​ടെ അ​ടു​ത്ത് ഇം​ഗ്ലീ​ഷ്, ത​മി​ഴ്, മ​ല​യാ​ളം ഇ​ത് മൂ​ന്നും സം​സാ​രി​ക്കും. പി​ന്നെ പി​ള്ളേ​ര് വ​ന്ന​പ്പോ​ൾ ചേ​ട്ട​നും (മോ​ഹ​ൻ​ലാ​ൽ) ഇ​ല്ല​ല്ലോ വീ​ട്ടി​ൽ. അ​ദ്ദേ​ഹം കൂ​ടു​ത​ലും ഷൂ​ട്ടിം​ഗി​ൽ ഒ​ക്കെ​യാ​ണ്. എ​ല്ലാ ആ​ഴ്ച​യും അ​വ​രു​ടെ ഹോ​സ്റ്റ​ലി​ൽ വി​ളി​ച്ചാ​ണ് ഞാ​ൻ സം​സാ​രി​ക്കു​ന്ന​ത്. അ​വ​ർ വ​രു​മ്പോ​ൾ, അ​വ​രു​ടെ ക​സി​ൻ​സ് ഒ​ക്കെ മ​ദ്രാ​സി​ൽ ജ​നി​ച്ച് വ​ള​ർ​ന്ന​തു കൊ​ണ്ട് അ​വ​രും ഇം​ഗ്ലീ​ഷി​ലാ​ണ് സം​സാ​രി​ക്കു​ന്ന​ത്.

അ​പ്പോ​ൾ ഇ​വ​ർ വ​ള​ർ​ന്ന​പ്പോ​ൾ മ​ല​യാ​ള​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ പോ​യി. ഇ​വി​ടെ വ​രു​മ്പോ​ൾ അ​ച്ഛ​നോ​ടും അ​മ്മ​യോ​ടും സം​സാ​രി​ക്കും. അ​ല്ലാ​തെ അ​വ​ർ​ക്ക് വേ​റെ ക​ണ​ക്ഷ​ൻ​സ് ഒ​ന്നു​മി​ല്ല​ല്ലോ. മ​ല​യാ​ളം മാ​യ​യ്ക്ക് സം​സാ​രി​ക്കാം, പ​ക്ഷേ അ​തി​നു​ള്ള കോ​ൺ​ഫി​ഡ​ൻ​സ് അ​വ​ൾ​ക്കി​ല്ല. പി​ന്നെ ആ ​സ്ലാം​ഗ്. എ​ന്‍റെ ത​ന്നെ ഒ​രു ത​മി​ഴ് ചു​വ​യു​ണ്ടെ​ന്ന് എ​ല്ലാ​വ​രും പ​റ​യും.

മം​ഗ്ലീ​ഷി​ലാ​ണ് മാ​യ സ്ക്രി​പ്റ്റ് വാ​യി​ക്കു​ന്ന​ത്. ഡ​യ​ലോ​ഗ് ഒ​ക്കെ പ​ഠി​ക്കാ​ൻ ഒ​രു മാ​സം സ​മ​യം വേ​ണ​മെ​ന്ന് മാ​യ പ​റ​യും. അ​തു​കൊ​ണ്ട് ഉ​ട​നെ ഉ​ണ്ടാ​വു​ക​യി​ല്ല. ന​ല്ല പ്രൊ​ജ​ക്ട് വ​ന്നാ​ലും ഒ​രു ഒ​ന്നൊ​ന്ന​ര മാ​സം അ​വ​ൾ​ക്ക് വേ​ണം. സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

Movies

അ​ച്ഛ​ൻ ഞ​ങ്ങ​ളെ വ​ള​ർ​ത്തി​യ​ത് സ്വ​ത​ന്ത്ര​രാ​യി, ചേ​ട്ട​നാ​ണ് എ​ന്‍റെ എ​ല്ലാം: വി​സ്മ​യ പ​റ​യു​ന്നു

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ച്ച​തി​ൽ ത​ന്നോ​ട് ആ​രു​മൊ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും ന​ൽ​കി​യാ​ണ് അ​ച്ഛ​ൻ ത​ങ്ങ​ളെ വ​ള​ർ​ത്തി​യ​തെ​ന്നും വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ.

ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കാ​ൻ പോ​യ​പ്പോ​ൾ അ​ച്ഛ​ൻ പ്ര​ത്യേ​കി​ച്ച് ഉ​പ​ദേ​ശം ഒ​ന്നും ന​ൽ​കി​യി​ല്ലെ​ന്നും ഇ​ത് നി​ന്‍റെ സ്വ​ന്തം യാ​ത്ര​യാ​ണ്, അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സ്വ​യം പ​ഠി​ച്ച് മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നു​മാ​ണ് പ​റ​ഞ്ഞ​തെ​ന്നും വി​സ്മ​യ പ​റ​യു​ന്നു. ചേ​ട്ട​നോ​ട് താ​ൻ എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്നും ഈ ​സി​നി​മ യാ​ത്ര​യി​ലു​ട​നീ​ളം പാ​റ​പോ​ലെ ത​ന്‍റെ കൂ​ടെ നി​ന്ന​ത് അ​മ്മ​യാ​ണെ​ന്നും വി​സ്മ​യ പ​റ​ഞ്ഞു.

വിസ്മയയുടെ വാക്കുകൾ

എ​നി​ക്ക് എ​പ്പോ​ഴും നാ​ട​ക​ങ്ങ​ളോ​ട്, ആ ​തി​യ​റ്റ​ർ ആ​ർ​ട്ടി​നോ​ട് ഭ​യ​ങ്ക​ര താ​ല്പ​ര്യ​മാ​യി​രു​ന്നു. പ​ക്ഷേ, സ​ത്യം പ​റ​ഞ്ഞാ​ൽ എ​നി​ക്ക് ഭ​യ​ങ്ക​ര സ്റ്റേ​ജ് ഫ്രൈ​റ്റു​ള്ള ആ​ളാ​ണ്. ഇ​പ്പോ​ൾ നി​ങ്ങ​ളു​ടെ മു​ന്നി​ൽ ഈ ​അ​ഭി​മു​ഖ​ത്തി​ൽ ഇ​രി​ക്കു​മ്പോ​ൾ പോ​ലും എ​നി​ക്ക് ഉ​ള്ളി​ൽ വ​ലി​യ പേ​ടി​യു​ണ്ട്! പ​ക്ഷേ എ​ന്തോ... ഞാ​ൻ ആ ​സ്റ്റേ​ജി​ൽ നി​ൽ​ക്കു​മ്പോ​ഴും അ​ഭി​ന​യി​ക്കു​മ്പോ​ഴും മാ​ത്ര​മാ​ണ് ശ​രി​ക്കും ജീ​വ​സ്സു​റ്റ​വ​ളാ​യി എ​നി​ക്ക് തോ​ന്നാ​റു​ള്ള​ത്. "വൗ, ​എ​നി​ക്ക് ഇ​ത് ചെ​യ്യാ​ൻ ഒ​ത്തി​രി ഇ​ഷ്ട​മാ​ണ്" എ​ന്ന് അ​പ്പോ​ൾ ഉ​ള്ളി​ൽ തോ​ന്നും.

നാ​ട​ക​മാ​ണ് എ​ന്‍റെ ലോ​കം എ​ന്ന് എ​ല്ലാ​വ​രോ​ടും പ​റ​യു​മ്പോ​ഴും, ഉ​ള്ളി​ന്‍റെ​യു​ള്ളി​ൽ സി​നി​മ​യും ഒ​ന്നു ശ്ര​മി​ച്ചു നോ​ക്ക​ണം എ​ന്ന വ​ലി​യൊ​രു ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​ത് പു​റ​ത്തു പ​റ​യാ​നു​ള്ള ഒ​രു ആ​ത്മ​വി​ശ്വാ​സം എ​നി​ക്കി​ല്ലാ​യി​രു​ന്നു എ​ന്ന് മാ​ത്രം. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഞാ​ൻ അ​മ്മ​യോ​ട് ഈ ​ആ​ഗ്ര​ഹം പ​റ​ഞ്ഞു. ഒ​ടു​വി​ൽ ജൂ​ഡേ​ട്ട​ന്‍റെ (ജൂ​ഡ് ആ​ന്‍റ​ണി) സി​നി​മ​യി​ലൂ​ടെ ഈ ​ഒ​രു അ​വ​സ​രം വ​ന്ന​പ്പോ​ൾ, ‘ഇ​ത് ഇ​പ്പോ​ൾ ചെ​യ്തി​ല്ലെ​ങ്കി​ൽ ഇ​നി​യി​പ്പോ​ൾ ഒ​രി​ക്ക​ലു​മി​ല്ല’ എ​ന്ന ചി​ന്ത​യി​ൽ ധൈ​ര്യം സം​ഭ​രി​ച്ച് മു​ന്നോ​ട്ട് ഇ​റ​ങ്ങി​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​രാ​ൻ ഞാ​ൻ ഇ​ത്ര​യും വൈ​കി​യ​ത് ത​ന്നെ ഇ​തി​നെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ ക​ണ്ട​തു​കൊ​ണ്ടാ​ണ്. കാ​ര​ണം, കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട ഒ​രു വ​ലി​യ പാ​ര​മ്പ​ര്യ​വും പ്ര​തീ​ക്ഷ​ക​ളും ന​മു​ക്ക് മു​ന്നി​ലു​ണ്ട​ല്ലോ!

സ​ത്യ​ത്തി​ൽ ഈ ​ഒ​രു ന​ല്ല അ​വ​സ​രം വ​ന്ന​പ്പോ​ൾ അ​ത് ക​ള​യാ​ൻ എ​നി​ക്ക് തോ​ന്നി​യി​ല്ല. ജൂ​ഡ് ചേ​ട്ട​ന്റെ കൈ​വ​ശം ഈ ​ക​ഥ​യു​ണ്ടാ​യി​രു​ന്നു. ‘നീ ​ഇ​ത് ചെ​യ്യു​ന്നു​ണ്ടോ ഇ​ല്ല​യോ, ഒ​രു തീ​രു​മാ​നം പ​റ​യൂ’ എ​ന്ന് അ​മ്മ ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഞാ​ൻ ഒ​രു​പാ​ട് ചി​ന്തി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി​രു​ന്നു.

എ​ന്‍റെ ശ​രീ​ര​പ്ര​കൃ​തി, എ​നി​ക്ക് മ​ല​യാ​ളം ത​നി​മ​യോ​ടെ സം​സാ​രി​ക്കാ​ൻ അ​റി​യി​ല്ലെ​ന്ന വ​സ്തു​ത... മ​ല​യാ​ളം സം​സാ​രി​ക്കു​മെ​ങ്കി​ലും ഇ​വി​ടെ ജ​നി​ച്ചു വ​ള​ർ​ന്ന​വ​രു​ടെ ആ ​ഒ​ഴു​ക്കും ത​നി സ്ലാ​ങ്ങും എ​നി​ക്കി​ല്ല​ല്ലോ! അ​ങ്ങ​നെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചി​ന്തി​ച്ചു​കൂ​ട്ടി. പ​ക്ഷേ ഒ​ടു​വി​ൽ, ‘എ​ന്താ​യാ​ലും ധൈ​ര്യ​മാ​യി ഇ​റ​ങ്ങി​ത്തി​രി​ക്കു​ക ത​ന്നെ’ എ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്‍റെ അ​മ്മ ന​ൽ​കി​യ പി​ന്തു​ണ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​സി​നി​മ ഒ​രി​ക്ക​ലും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു! ഈ ​യാ​ത്ര​യി​ലു​ട​നീ​ളം അ​മ്മ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് മ​ന​സി​ലു​ള്ള​തെ​ല്ലാം തു​റ​ന്നു പ​റ​യാ​ൻ ക​ഴി​യു​ന്നൊ​രാ​ളാ​ണ് അ​മ്മ. എ​നി​ക്ക് ഇ​ത് ചെ​യ്യാ​ൻ എ​ത്ര​ത്തോ​ളം ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു എ​ന്ന് അ​മ്മ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു. ഈ ​പ്ര​ക്രി​യ​യി​ൽ ഉ​ട​നീ​ളം എ​നി​ക്കൊ​പ്പം പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ന്ന​ത് അ​മ്മ​യാ​യി​രു​ന്നു.

എ​ന്ത് ഉ​പ​ദേ​ശ​ത്തി​നും ഞാ​ൻ ആ​ദ്യം സ​മീ​പി​ക്കു​ന്ന​ത് ഏ​ട്ട​നെ​യാ​ണ്. ഞാ​ൻ ഏ​ട്ട​നോ​ട് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, ‘ടെ​ൻ​ഷ​നൊ​ന്നും അ​ടി​ക്കാ​തെ പോ​യി ന​ന്നാ​യി ആ​സ്വ​ദി​ച്ച് ചെ​യ്യ്’ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ച്ഛ​ൻ ആ​ണെ​ങ്കി​ൽ... ‘ഇ​ത് നി​ന്‍റെ സ്വ​ന്തം യാ​ത്ര​യാ​ണ്, നീ ​ത​ന്നെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി മു​ന്നോ​ട്ട് പോ​ക​ണം’ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ വെ​ച്ച് കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി സ്ലോ ​ഡൗ​ൺ ചെ​യ്യാ​ൻ അ​ച്ഛ​ൻ എ​ന്നോ​ട് പ​റ​ഞ്ഞു.

കാ​ര​ണം പേ​ടി​യും ടെ​ൻ​ഷ​നും കാ​ര​ണം ഞാ​ൻ കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ചെ​യ്തു തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​മാ​യി​രു​ന്നു. അ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് അ​ച്ഛ​ൻ പ​റ​ഞ്ഞ​ത്. അ​ത​ല്ലാ​തെ മ​റ്റു ഉ​പ​ദേ​ശ​ങ്ങ​ളൊ​ന്നും ത​ന്നി​ട്ടി​ല്ല. പൊ​തു​വേ ജീ​വി​ത​ത്തി​ൽ കാ​ര്യ​ങ്ങ​ൾ സ്വ​യം ക​ണ്ടെ​ത്തി ചെ​യ്യാ​നാ​ണ് അ​ച്ഛ​ൻ ഞ​ങ്ങ​ളെ എ​പ്പോ​ഴും അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ന​മ്മ​ൾ ആ​രാ​ണെ​ന്ന് സ്വ​യം മ​ന​സി​ലാ​ക്കാ​നു​ള്ള ആ ​സ്വാ​ത​ന്ത്ര്യം അ​ച്ഛ​ൻ ത​ന്നു.

ആ​ദ്യ ദി​വ​സം ഞാ​ൻ സെ​റ്റി​ൽ ചെ​ന്ന​പ്പോ​ൾ എ​നി​ക്ക് ഒ​രു വ​രി ഡ​യ​ലോ​ഗ് പോ​ലും ശ​രി​യാ​യി പ​റ​യാ​ൻ ക​ഴി​ഞ്ഞി​ല്ല! ഞ​ങ്ങ​ൾ വീ​ണ്ടും വീ​ണ്ടും അ​ത് ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. ‘അ​യ്യോ ഞാ​ൻ എ​ങ്ങ​നെ ഈ ​സി​നി​മ മു​ഴു​വ​ൻ ചെ​യ്യും’ എ​ന്ന് ഞാ​ൻ ചി​ന്തി​ച്ചു.

‘അ​യ്യോ, ന​മ്മ​ൾ എ​ന്താ​ണ് ഈ ​കാ​ണി​ച്ചു വ​ച്ച​ത്’ എ​ന്ന് ജൂ​ഡേ​ട്ട​നും മ​ന​സ്സി​ൽ വി​ചാ​രി​ച്ചി​ട്ടു​ണ്ടാ​കും! പി​ന്നെ പു​ള്ളി പ​റ​ഞ്ഞു, ‘സ്ക്രി​പ്റ്റ് ത​ൽ​ക്കാ​ലം മാ​റ്റി വ​യ്ക്ക്, ഞാ​ൻ ഒ​രു സാ​ഹ​ച​ര്യം ത​രാം, അ​തി​ന​നു​സ​രി​ച്ച് അ​ഭി​ന​യി​ക്ക്. താ​നേ മ​ല​യാ​ളം വ​ന്നാ​ൽ മ​ല​യാ​ളം പ​റ​യൂ, ഇ​ല്ലെ​ങ്കി​ൽ ഇം​ഗ്ലി​ഷ്... അ​ല്ലെ​ങ്കി​ൽ അ​ർ​ത്ഥ​മി​ല്ലാ​ത്ത വാ​ക്കു​ക​ൾ പ​റ​യൂ... പ​ക്ഷേ ആ ​സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി അ​ഭി​ന​യി​ക്കൂ.’ അ​ത് എ​ന്നെ കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​യാ​ക്കി.

തു​ട​ക്ക​ത്തി​ലെ ആ ​വ​ലി​യ പേ​ടി​യും ത​ട​സ​ങ്ങ​ളും മാ​റാ​ൻ അ​ത് സ​ഹാ​യി​ച്ചു. ഞാ​ൻ ഇ​ത്ര​യും കാ​ലം പ​ല മ​ല​യാ​ളം വാ​ക്കു​ക​ളും തെ​റ്റാ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന് അ​പ്പോ​ഴാ​ണ് എ​നി​ക്ക് മ​ന​സി​ലാ​യ​ത്! ചെ​റി​യ ചെ​റി​യ വ്യ​ത്യാ​സ​ങ്ങ​ൾ ഞാ​ൻ മ​ന​സി​ലാ​ക്കി. പി​ന്നെ, ഇ​വി​ടെ ജീ​വി​ക്കാ​ത്ത​തു​കൊ​ണ്ട് എ​നി​ക്ക് ന​ഷ്ട​പ്പെ​ട്ട ഒ​രു വ​ലി​യ സം​സ്‌​കാ​ര​ത്തെ തി​രി​കെ പി​ടി​ക്കു​ന്ന​ത് പോ​ലെ വ​ള​രെ മ​നോ​ഹ​ര​മാ​യി തോ​ന്നി ആ ​ദി​വ​സ​ങ്ങ​ൾ.

അ​ഭി​ന​യി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​യി തോ​ന്നി​യ​ത് മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​ത് ത​ന്നെ​യാ​ണ്. അ​ഭി​ന​യ​ത്തി​ലും പേ​ടി​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത് മ​റ്റ് ക​ലാ​രൂ​പ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​ൻ എ​നി​ക്ക് പ​റ്റി​യി​രു​ന്നു.

ക​വി​ത എ​ഴു​തു​മ്പോ​ൾ വി​കാ​ര​ങ്ങ​ൾ ന​മ്മു​ടെ ഉ​ള്ളി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​രി​ക​യാ​ണ്. അ​ഭി​ന​യ​ത്തി​ൽ വി​കാ​ര​ങ്ങ​ളെ ഉ​ള്ളി​ലേ​ക്ക് ആ​വാ​ഹി​ച്ച് ശ​രീ​ര​ത്തി​ലൂ​ടെ പു​റ​ത്തു കാ​ണി​ക്കു​ന്നു. പ​ക്ഷേ മ​ല​യാ​ളം സം​സാ​രം എ​ന്‍റെ ചി​ന്ത​യി​ൽ നി​ന്ന് വ​രു​ന്ന ഒ​ന്ന​ല്ല, അ​ത് സ്വാ​ഭാ​വി​ക​മാ​യി എ​നി​ക്ക് വ​രു​ന്ന ഭാ​ഷ​യ​ല്ലാ​ത്ത​തു​കൊ​ണ്ട് അ​തി​നെ മ​ന​സി​ൽ നി​ന്ന് ശ​രീ​ര​ത്തി​ലേ​ക്ക് ആ​വാ​ഹി​ച്ച് അ​ഭി​ന​യി​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​നി​ക്ക് ഏ​റ്റ​വും ബു​ദ്ധി​മു​ട്ട്. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ സ്ക്രി​പ്റ്റ് ഒ​രു മാ​സം മു​മ്പേ വാ​ങ്ങി കാ​ണാ​പാ​ഠം പ​ഠി​ച്ച​ത്. അ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ അ​ഭി​ന​യി​ക്കു​മ്പോ​ൾ ഭാ​ഷ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ആ​ലോ​ചി​ച്ച് പേ​ടി​ക്കേ​ണ്ടി വ​രി​ല്ല​ല്ലോ.

ക​ഥ​യെ​ക്കു​റി​ച്ച് എ​ത്ര​ത്തോ​ളം പ​റ​യാ​ൻ പ​റ്റു​മെ​ന്ന് അ​റി​യി​ല്ല. എ​ങ്കി​ലും ഒ​രു കാ​ര്യം ഞാ​ൻ പ​റ​യാം, ഇ​തി​ൽ എ​ന്‍റെ അ​ഭി​ന​യം പ​കു​തി മാ​ത്ര​മേ​യു​ള്ളൂ! കാ​ര​ണം 'മീ​നു' എ​ന്ന എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ശ​ബ്ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ആ​ദി​ത്യ ല​ക്ഷ്മി​യാ​ണ്.

എ​നി​ക്ക് സ്വ​ന്ത​മാ​യി ഡ​ബ്ബ് ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു, പ​ക്ഷേ ത​ന​ത് മ​ല​യാ​ളം സ്ലാ​ങ് എ​നി​ക്ക് ഇ​നി​യും ന​ന്നാ​വാ​നു​ണ്ട്. സി​നി​മ​യി​ൽ എ​ന്‍റെ കൂ​ട്ടു​കാ​രി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തും ആ​ദി​ത്യ​യാ​ണ്. അ​ച്ഛ​നും 'മെ​സ്സി' എ​ന്ന വ​ള​ർ​ത്തു​നാ​യ​യ്ക്കു​മൊ​പ്പം ജീ​വി​ക്കു​ന്ന ഒ​രു സാ​ധാ​ര​ണ പെ​ൺ​കു​ട്ടി​യാ​ണ് മീ​നു. സാ​യ് കു​മാ​ർ അ​ങ്കി​ളാ​ണ് അ​ച്ഛ​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. എ​ന്‍റെ അ​ച്ഛ​നും ഉ​ണ്ട് സി​നി​മ​യി​ൽ... പ​ക്ഷേ പ​ടം ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് റോ​ളി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ല. മീ​നു എ​ന്ന ക​ഥാ​പാ​ത്രം പ്ര​ചോ​ദ​നം ന​ൽ​കു​ന്ന, ധൈ​ര്യ​മു​ള്ള, വ​ള​രെ കൂ​ൾ ആ​യ ഒ​രു പെ​ൺ​കു​ട്ടി​യാ​ണ്. അ​വ​ളെ​പ്പോ​ലെ ധൈ​ര്യ​മു​ള്ള​വ​ളാ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം!

എ​നി​ക്ക് എ​ല്ലാ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യ​ണം എ​ന്നു​ണ്ട്. ആ​ളു​ക​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​ത് ന​ല്ല​താ​ണ്, എ​ങ്കി​ലും ജീ​വി​ത​ത്തി​ന്‍റെ യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന എ​ല്ലാ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യാ​നാ​ണ് എ​നി​ക്ക് താ​ല്പ​ര്യം. ആ​ശി​ഷ് ആ​യി​രു​ന്നു കൂ​ടെ അ​ഭി​ന​യി​ച്ച​തി​ൽ ഒ​രാ​ൾ. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും തു​ട​ക്ക​ക്കാ​രാ​യ​തു​കൊ​ണ്ട് പ​ര​സ്പ​രം പി​ന്തു​ണ​യ്ക്കാ​ൻ അ​ത് സ​ഹാ​യി​ച്ചു. സാ​യ് കു​മാ​ർ അ​ങ്കി​ളും അ​ച്ഛ​നും അ​ഭി​ന​യി​ക്കു​ന്ന​ത് കാ​ണു​ന്ന​ത് ത​ന്നെ വ​ലി​യൊ​രു അ​നു​ഭ​വ​മാ​ണ്. സാ​യ് കു​മാ​ർ അ​ങ്കി​ൾ ഒ​രു​പാ​ട് ഉ​പ​ദേ​ശ​ങ്ങ​ളും ടി​പ്പു​ക​ളും ത​ന്നി​രു​ന്നു. സെ​റ്റി​ലു​ള്ള എ​ല്ലാ​വ​രും വ​ള​രെ ക്ഷ​മ​യോ​ടെ​യാ​ണ് എ​ന്നോ​ട് പെ​രു​മാ​റി​യ​ത്. സ​മ്മ​ർ​ദ്ദം കൂ​ടു​മ്പോ​ൾ തെ​റ്റു​ക​ൾ കൂ​ടു​ക​യേ​യു​ള്ളൂ... അ​തു​കൊ​ണ്ട് ആ ​ചി​ന്ത​ക​ളെ മാ​റ്റി​വെ​ച്ച് അ​ഭി​ന​യ​ത്തി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ഞാ​ൻ ശ്ര​മി​ച്ചു.

Movies

തീ​വ്ര​ഭാ​വ​ത്തി​ൽ മോ​ഹ​ൻ​ലാ​ലും വി​സ്മ​യ​യും; തു​ട​ക്കം പു​തി​യ പോ​സ്റ്റ​ർ

അ​ര​ണ്ട വെ​ളി​ച്ച​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ഒ​രു വീ​ട്. വീ​ട്ടി​ലേ​ക്കു നീ​ളു​ന്ന വ​ഴി​യി​ൽ കൗ​തു​ക​മു​ള്ള ഒ​രു വെ​ളു​ത്ത നാ​യ. ഒ​രു വി​ൽ​ച്ചെ​യ​റി​ൽ സാ​യ് കു​മാ​ർ. പി​ന്നി​ൽ ബോ​ബി കു​ര്യ​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, ഗ​ണേ​ഷ് കു​മാ​ർ കു​റേ​ക്കൂ​ടി വ​ലു​പ്പ​ത്തി​ൽ പു​തു​മു​ഖം ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി, വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ...​തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​റി​ലാ​ണ് ഇ​തൊ​ക്കെ​യു​ള്ള​ത്.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം. ജെ​യ്ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം -ജോ​മോ​ൻ ടി. ​ജോ​ൺ, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. കോ​സ്റ്റ്യും ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സൈ​ല​ക്സ് ഏ​ബ്ര​ഹാം. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - മ​നോ​ഹ​ര​ൻ കെ. ​പ​യ്യ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - വി​നോ​ദ് ശേ​ഖ​ർ, ശ്രീ​ക്കു​ട്ട​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജു തോ​മ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Kerala

കീം 2026: വി​സ്മ​യ വി​ജ​യം

മാ​​​​ള: തനി​​​​ക്കൊ​​​​രു എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ആ​​​​ക​​​​ണ​​​​മെ​​​​ന്ന അ​​​​തി​​​​യാ​​​​യ ആ​​​​ഗ്ര​​​​ഹം ദൃ​​​​ഢ​​​​നി​​​​ശ്ച​​​​യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള പ​​​​ഠ​​​​ന​​​​ത്താ​​​​ൽ നേ​​​​ടി​​​​യെ​​​​ടു​​​​ത്ത മി​​​​ടു​​​​ക്കി​​​​യെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ക​​​​യാ​​​​ണ് എ​​​​ല്ലാ​​​​വ​​​​രും.

തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ മാ​​​​ള​​​​യ്ക്ക​​​​ടു​​​​ത്ത് എ​​​​ര​​​​വ​​​​ത്തൂ​​​​ർ കൊ​​​​ച്ചു​​​​ക​​​​ട​​​​വ് കോ​​​​ഴി​​​​പ്പി​​​​ള്ളി​​​​ൽ രാ​​​​ജീ​​​​വി​​​​ന്‍റെ​​​​യും സു​​​​ജ എ​​​​സ്. നാ​​​​യ​​​​രു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​യ വി​​​​സ്മ​​​​യ​​​​യാ​​​​ണ് കീ​​മി​​ൽ മൂ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​ക്കൊ​​​​ണ്ട് വി​​​​സ്മ​​​​യി​​​​പ്പി​​​​ച്ച മി​​​​ടു​​​​ക്കി.

ആ​​​​ദ്യ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ പ്ര​​​​തീ​​​​ക്ഷി​​​​ച്ച മാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തി​​​​നെ​​​​തു​​​​ട​​​​ർ​​​​ന്ന് പാ​​​​ലാ ബ്രി​​​​ല്ല‍്യ​​ന്‍റി​​ൽ മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ കോ​​​​ച്ചിം​​​​ഗി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​സ്മ​​​​യ. അ​​​​ധി​​​​കം മു​​​​ഷി​​​​ഞ്ഞി​​​​രു​​​​ന്നു പ​​​​ഠി​​​​ക്കു​​​​ന്ന പ്ര​​​​കൃ​​​​ത​​​​ക്കാ​​​​രി​​​​യ​​​​ല്ല വി​​​​സ്മ​​​​യ​​​​യെ​​​​ന്നാ​​​​ണ് കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ക്ഷം.

ഐ​​​​ഐ​​​​ടി ഗൊ​​​​ര​​​​ഖ്പു​​​​രി​​​​ൽ ഇ​​​​ല​​​​ക്‌​​ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​നി​​​​ൽ ഇ​​​​തി​​​​ന​​​​കം വി​​​​സ്മ​​​​യ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി.

മാ​​​​ള ഹോ​​​​ളി​​​​ഗ്രേ​​​​സ് അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ സി​​​​ബി​​​​എ​​​​സ്ഇ​​​​യി​​​​ൽ പ​​​​ത്താം​​​​ക്ലാ​​​​സി​​​​ൽ മു​​​​ഴു​​​​വ​​​​ൻ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും എ ​​​​പ്ല​​​​സ് നേ​​​​ടി​​​​യ വി​​​​സ്മ​​​​യ​​​​യു​​​​ടെ പ്ല​​​​സ് ടു ​​​​പ​​​​ഠ​​​​നം എ​​​​റ​​​​ണാ​​​​കു​​​​ളം ഭ​​​​വ​​​​ൻ​​​​സി​​​​ൽ ആ​​​​യി​​​​രു​​​​ന്നു. 99 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് പ്ല​​​​സ് ടു​​​​വി​​​​നു നേ​​​​ടി.

കാ​​​​ല​​​​ടി​​​​ക്ക​​​​ടു​​​​ത്തു മ​​​​റ്റൂ​​​​രി​​​​ൽ ഹോ​​​​ട്ട​​​​ൽ ബി​​​​സി​​​​ന​​​​സാ​​​​ണ് വി​​​​സ്മ​​​​യ​​​​യു​​​​ടെ അ​​​​ച്ഛ​​​​ൻ രാ​​​​ജീ​​​​വി​​​​ന്. അ​​​​മ്മ സു​​​​ജ എ​​​​സ്. നാ​​​​യ​​​​ർ എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജി​​​​ൽ ക്ല​​​​ർ​​​​ക്കാ​​​​ണ്. മൂ​​​​ന്നു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ ഇ​​​​ഷാ​​​​നാ​​​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ൻ.

Movies

വി​സ്മ​യ​ക്ക് പി​ന്നി​ൽ ക്രൂ​ര​മു​ഖ​ത്തോ​ടെ ആ​ശി​ഷ് ആ​ന്‍റ​ണി, മു​ന്നി​ൽ മോ​ഹ​ൻ​ലാ​ൽ; തു​ട​ക്കം പോ​സ്റ്റ​ർ

വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ നാ​യി​ക​യാ​കു​ന്ന തു​ട​ക്കം സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. വി​സ്മ​യ​യ്‌​ക്ക് പി​ന്നി​ലാ​യി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ശി​ഷി​നെ കാ​ണാം. മു​ന്നി​ൽ മോ​ഹ​ൻ​ലാ​ലി​നെ​യും. എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ മു​ഖം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

വി​സ്മ​യ​യ്ക്കു പു​റ​കി​ൽ ക്രൂ​ര​മാ​യ മു​ഖ​ത്തോ​ടെ നി​ൽ​ക്കു​ന്ന ആ​ശി​ഷി​നെ​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ക. ചി​ത്രം ഓ​ണം റി​ലീ​സ് ആ​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം. ജെ​യ്ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം -ജോ​മോ​ൻ ടി. ​ജോ​ൺ, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. കോ​സ്റ്റ്യും ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സൈ​ല​ക്സ് ഏ​ബ്ര​ഹാം. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - മ​നോ​ഹ​ര​ൻ കെ. ​പ​യ്യ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - വി​നോ​ദ് ശേ​ഖ​ർ, ശ്രീ​ക്കു​ട്ട​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജു തോ​മ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up