ഈറോഡ്: ക്രിസ്തുജ്യോതി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഈറോഡ് മേഖല ദീപിക മെറിറ്റ് ഡേ- 2026 വർണാഭമായി.
ഈറോഡ് ലൂർദ്മാതാ ഫൊറോന വികാരി ഫാ. ജിജോ തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻ ദീപ്തി അധ്യക്ഷത വഹിച്ചു.
ദീപിക തൃശൂർ റെസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, മദർ സുപ്പീരിയർ സിസ്റ്റർ സീലിയ, ദീപിക മാർക്കറ്റിംഗ് ഏരിയ മാനേജർ മനോജ്, ദീപിക കോയമ്പത്തൂർ ഏരിയാ മാനേജർ ജി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
ഈറോഡ്, കരൂർ, തിരുപ്പൂർ ജില്ലകളിലെ വിവിധ സ്കൂളുകളിൽനിന്ന് വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ പങ്കെടുത്തു.